Thursday, 8 January 2015

ഇന്റർനെറ്റിനായ്‌


കുറേ ഏറെ വർഷങ്ങൾ ആയി മൊബൈൽ ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നു.വോഡഫോൺ 99 രൂപയ്ക്ക്‌ 50 എം.ബി ഇന്റർനെറ്റ്‌ കൊടുക്കാൻ തുടങ്ങിയ കാലം മുതലിന്നു വരെ മാസാമാസം പണം കളയുന്നുണ്ട്‌. പിന്നെ ബാംഗ്ലൂരെ പഠനകാലത്തും ഇടക്കും മുട്ടിനും ഉപയോഗിക്കുമായിരുന്നു. . .

എങ്ങനൊക്കെയോ പഠനം പൂർത്തിയാക്കി പുറത്തു വന്നപ്പോൾ കയ്യിൽ നേഴ്സിംഗ്‌ സർറ്റിഫിക്കറ്റും,ഒരു മൊബൈൽഫോണും,ചൂണ്ടുവിരലിൽ ബുക്ക്‌ കറക്കാനുള്ള സാങ്കേതികവിദ്യയും മത്രം ബാക്കി.
ഹാഫ്‌ ഇയർ ബാക്കും,ഇയർ ബാക്കും ഒക്കെയായി നഷ്ടപ്പെട്ട നാലരവർഷത്തെ നഷ്ടത്തിനുപകരം ഫേസ്ബുക്കിലേക്കാണ്ടിറങ്ങി.

നോകിയയുടെ ഏതൊ ഒരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫോണിനു പകരം എൻ.70 ആണെന്നു മാത്രം.ഒരു പ്രമോഷൻ. ഓർക്കുട്ടിൽ ഉണ്ടായിരുന്നെങ്കിലും അതങ്ങനെ ഉപയോഗിച്ചിരുന്നില്ല.പകരം റോക്ക്‌ ഇ റ്റോക്ക്‌ എന്ന ചാറ്റ്‌ ആപ്പ്ലിക്കേഷൻ ആയിരുന്നു.കുറേ കാലം അതിൽ കിടന്നുറങ്ങി.

 ഇപ്പോൾ അദ്ഭുതം തോന്നാറുണ്ട്‌,അക്കാലത്ത്‌ എന്താണു ചെയ്തിരുന്നത്‌?എൻ.70 യുടെ പരിമിതികൾ ഏറെ ആയിരുന്നു.മലയാളം വായിക്കാൻ പറ്റില്ലായിരുന്നൊ?ഓർക്കുന്നില്ല.

 വേറൊരു കാര്യം പറയാൻ തുടങ്ങിയതാ.വിഷയം മാറിപ്പോയി.അതെങ്ങനാ വായിച്ചല്ലേ ശീലമുള്ളൂ.ഫേസ്ബുക്ക്മെസ്സഞ്ജർ കൊണ്ടാരും എഴുത്തുകാർ ആകുന്നില്ലല്ലൊ?

 മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക്‌ പ്രമോഷൻ വേണ്ടേ എന്നുള്ള ആലോചന മുറുകി.

ഒരു കമ്പ്യൂട്ടർ വാങ്ങണമല്ലോ.

 എജ്യൂകേഷൻ ലോണടവും വീടുപണിയുടെ ബാധ്യതകളും കൂടെ വല്ലാതെ ഞെരുക്കുമ്പോൾ എന്നാ കമ്പ്യൂട്ടർ??അതു വിട്ടു.

അകപ്പാടെ വിഷണ്ണത...

 ചേട്ടന്റെ വിഷമം കണ്ട അനിയൻ അമ്മയോടന്വേഷിച്ചു. "അവനു അവന്റെ സ്ലേറ്റ്‌ പോലത്തെ ഫോൺ പോരാ.കമ്പ്യൂട്ടർ വേണത്രെ."

യുധിഷ്ഠിരന്റെ കണ്ണു നിറഞ്ഞാൽ ഭീമസേനനു സഹിക്കുമോ?? ഉച്ച കഴിഞ്ഞപ്പോൾ ചേട്ടനുള്ള സമ്മാനം റെഡി.സാധനം സ്ഥാപിച്ചത്‌ ഭീമന്റെ മുറിയിൽ ആണെന്ന് മാത്രം.

യുധിഷ്ഠിരനു അൽപം വിഷമം തോന്നിയോ?ഏയ്‌.ഉടലോടെ സ്വർഗ്ഗത്തിൽ പോകാനുള്ളതല്ലേ?കുശുമ്പിനെ പടിയടച്ചു പിണ്ഡം വെച്ചു.

     നാളുകൾ കഴിഞ്ഞു. എത്ര നാളെന്നു വെച്ചാ ഡി.വി.ഡി.ഇട്ടു സിനിമ കാണുന്നത്‌?

അങ്ങനെ വീണ്ടും ബുദ്ധി ആലോചന ആയി.ഇന്റർനെറ്റ്‌ കണക്ഷൻ എടുക്കണം.    ഏതു കമ്പനിയുടെ കണക്ഷൻ എടുക്കണം?    

ആകെ കൺഫൂസൻ ആയല്ലോ ഭഗവാനേ .

  ബി.എസ്‌.എൻ.എൽ ഇൽ ജോലി ഉള്ള അച്ഛൻ പെങ്ങളുടെ ഉപദേശം സ്വീകരിച്ചു.ആന്റിയുടെ കമ്പനി ആണത്രേ ലോകത്തിലെ നമ്പർ 1.
അതിപ്പോൾ ഇന്റർനെറ്റ്‌ കൊടുക്കുന്നുണ്ടോന്നായി സംശയം.  
"പിന്നേ ഉണ്ടാകും".
അവർ ഉറപ്പിച്ചു പറഞ്ഞു.

   പണ്ട്‌ ബി.എസ്‌.എൻ.എൽ ആദ്യമായി സിംകാർഡിനു അപേക്ഷ ക്ഷണിച്ചപ്പോൾ പുലർച്ചേ നാലു മണിക്ക്‌ എഴുന്നേറ്റു സൈക്കിൾ ചവുട്ടി മോർണ്ണിങ്ങ്സ്റ്റാർ ഏജെൻസീസിൽ പോയി ക്യൂ നിന്നതു ഓർമ്മ വന്നു പോയി.ഒരു മാസം കഴിഞ്ഞു സിം കിട്ടിയയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ എസ്കോട്ടെൽ സിം ഊരിയൊരു ഏറു വെച്ചു കൊടുത്തു.
സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല.
റീചാർജ്ജ്‌ വൗച്ചറുകളുടെ വില തുടങ്ങുന്നത്‌ തന്നെ 499 ആയിരുന്നല്ലോ.പഴയ എസ്കോട്ടെല്ലിനെ  തപ്പിയെടുക്കേണ്ടിവന്നെന്നു പറഞ്ഞാൽ മതിയല്ലോ.

                       ★★★
ബി.എസ്‌.എൻ.എൽ ഓഫീസിലെത്തി എൻക്വയറി കൌണ്ടറിനു പുറത്തു കാത്തു നിന്നു.
 ജോയ്സിയുടെ ആകർഷണവലയത്തിലായിരുന്ന വനിതാആപ്പീസർ പുറത്തൊരാളുള്ള വിവരമറിഞ്ഞില്ല.

ഇടക്കെപ്പോഴോ അറിയാതെ തലയുയർത്തിയ ആപ്പീസർ കോപകലുഷിതനായി നിൽക്കുന്ന ഭീമസേനന്റെ ചുവന്ന കണ്ണുകൾ കണ്ട്‌ വിരണ്ടു.

അവർ കണ്ണുകളും പുരികവും കൊണ്ട്‌ ചോദിച്ചു.

 " ങ്ങ്‌" ?
ഭീമസേനൻ കാര്യം പറഞ്ഞു.

 "ഒരു ഇന്റർനെറ്റ് വേണമായിരുന്നു"

ആപ്പീസർ അകത്തേക്ക് വിരൽ ചൂണ്ടി.അവിടെപ്പോയി ചോദിക്കണമായിരിക്കും. അകത്തെങ്കിൽ അകത്ത്.

അവിടെ ഇരിക്കുന്ന ഉദ്യൊഗസ്ഥ പുതുതായി ജോലിക്ക് കയറിയതേ ഉള്ളൂ എന്നു തോന്നുന്നു.
വാ തുറന്നു.
" എന്താ" ?
ഭീമൻ ഉവാച:
" അടിയൻ വളരെക്കാലത്തെ ആഗ്രഹത്തിന്റെ ഫലമായി ഒരു കമ്പ്യുട്ടർ വാങ്ങി.സീഡി ഇട്ടു സിനിമ കണ്ടു മടുത്തു.ഇന്റർനെറ്റ് എടുത്താൽ കൊള്ളാമെന്നുണ്ട്.സിനിമ കാണാൻ ആണെങ്കിൽ രണ്ട് റ്റിവി ഉണ്ട്.ദയവായി ഇവിടെ ഇരിക്കുന്ന ഇന്റർനെറ്റിന്റെ ഒരു കഷ്ണം തരണം.പൊട്ടിയതോ,പഴയതോ ആയാലും മതി."

 "നോക്കാം"
ഉദ്യൊഗസ്ഥ മൊഴിഞ്ഞു.

"ആപ്ലികേഷൻ ഫോം ഉണ്ടോ" ?

" ആപ്ലികേഷൻ ഫോമോ?എന്താ അതു"?
ഉദ്യോഗസ്ഥ അതിശയം കൂറി.

 "ആ മൂലക്ക് ഒരു ബുക്ക് വെച്ചിട്ടുണ്ട്.പേരും വിലാസവും വരച്ചിട്ട് പൊക്കൊ"

ഭീമസേനൻ ആ മൂല കണ്ടുപിടിച്ചു വിലാസം വരച്ചു.

 "ഫൊൺ നമ്പർ വേണോ"?

 " വേണം "

"ബി.എസ്.എൻ.എൽ.കണക്ഷൻ അല്ല.കുഴപ്പമുണ്ടോ"?

"ഇല്ലായിരിക്കും "

"വൈഫൈ മോഡം വേണം"

"എന്നാത്തിനു" ഭീമസേനന്റെ കണ്ണുകൾ ചുവന്നു.

" തരാം "

 മാസങ്ങള്‍ കഴിഞ്ഞു. പിന്നീടുളള അന്വേഷണങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണറിയാൻ കഴിഞ്ഞത്. വൈഫൈമോഡവും,കണക്ഷനും സങ്കീര്‍ണമായ ചില പ്രക്രിയകളിലൂടെ കടന്നു പോകുകയാണെന്നും,ചിലപ്പോൾ കണക്ഷൻ കിട്ടാനും കിട്ടാതിരിക്കാനുമുള്ള. സാധ്യതകള്‍ ഉണ്ടെന്ന മറുപടി കേട്ട് ഭീമസേനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 ജ്യേഷ്ഠാനുജന്മാർ കൂടിയാലോചിച്ചു.

ഒരു പ്രൈവറ്റ് കമ്പനിയെ ശരണം പ്രാപിക്കാൻ തീരുമാനിച്ചു. പ്രൈവറ്റ് മൊബൈല് കമ്പനിയുടെ എക്സിക്കുട്ടന്റെ നമ്പര് തപ്പിയെടുത്തു വിളിച്ചു .കാര്യം പറഞ്ഞു . . .

 അദ്ദേഹം പറഞ്ഞു ..

"ചേട്ടായി ദാ എത്തിപ്പോയി."

..അദ്ദേഹം തന്റെ പൾസർ ബൈക്കിൽ ഹെൽമറ്റ് കൈത്തണ്ടയിൽ തൂക്കിയിട്ടു പാഞ്ഞെത്തി. . .

 "സിസ്റ്റം എവിടെ"? .

"അങ്ങനെയുള്ള സിസ്റ്റം ഒന്നും ഇവിടെയില്ല." . . .

 "അതല്ല ..യന്ത്രം എവിടെയാ സ്ഥാപിച്ചിരിക്കുന്നത്." ?

. . "ഈ മുറിയിൽ"

അദ്ദേഹത്തെ അങ്ങോട്ടു ആനയിച്ചു. . .

മക്കളുടെ ചിരകാലാഭിലാഷം സാധിക്കുന്നതിൽ സന്തോഷം തോന്നിയ മാതാവ് ടാംഗ് ഓറഞ്ച് തണുത്ത വെള്ളത്തിൽ കലക്കി കൊണ്ടു വന്നു .

രണ്ടു ഗ്ളാസ് മഞ്ഞ വെള്ളം അദ്ദേഹം കുടിച്ചു .

എന്നിട്ട് പറഞ്ഞു . . . . "ഭാഗ്യം ചെയ്ത അമ്മയാ.ഇവിടെ ത്രീജി കിട്ടുന്നുണ്ട്." .

. . രണ്ട് ഗ്ളാസ് ടാംഗ് പോയാലെന്നാ..മക്കളുടെ ഭാവി സുരക്ഷിതമായ ചാരിതാർത്ഥ്യത്തോടെ മാതാവ് അടുക്കളയിലേക്ക് ..

. . . അദ്ദേഹം തന്റെ ബാഗ് തുറന്ന് ഒരു സാധനം പുറത്തെടുത്തു. .

 . "ഇതാണ് നെറ്റ്സെറ്റർ.ഇത് താഴെയിരിക്കുന്ന പെട്ടിയിലെ ഈ തുളയിൽ കുത്തണം." .

 . . . "എന്നാല് കുത്തൂ" . . .

 "അങ്ങനെ ചുമ്മാ കുത്താൻ പറ്റില്ല .ഒരു പോട്ടം,വിലാസം തെളിയിക്കുന്ന കടലാസ്,പിന്നെ ഗാന്ധിപ്പരമ്പരയിൽ പെടുന്ന വലിയ ചുവന്ന കടലാസ് രണ്ട് ,ഇടത്തരം നീലക്കടലാസ് രണ്ട് ഇത്രയും തന്നാല് കുത്താം ...".

. . . കൊടുത്തു. . . .

. കുത്തി .

അദ്ദേഹം മൊഴിഞ്ഞു. . . .

 "നാളെ വൈകുന്നേരം വരെ ക്ഷമിക്കുക .അതിനുള്ളിൽ വല ഉപയോഗിക്കാം.  ".

"ശരി ചേട്ടായി . ". .

പറഞ്ഞത് പോലെ അദ്ദേഹം പണി പറ്റിച്ചു. . . . . .

 അങ്ങനെ ഇപ്പോൾ ഞങ്ങൾ ഇന്റർനെറ്റിന്റെ ലോകത്ത് സസുഖം വാഴുന്നു. . . .

അങ്ങിനെയിരിക്കേ ഇതാ ഒരു കോൾ. കേബിൾ കുഴിയെടുക്കാൻ ആളു വരും. സർക്കാർവക ഇന്റർനെറ്റ് മൂന്നു മാസത്തിനകം കിട്ടുമെന്ന്.യന്ത്രസാമഗ്രികൾ തയ്യാറായിക്കാണുമായിരിക്കും..... . . . . . കൊണ്ടുവരട്ടെ .അല്ലാതെന്തു ചെയ്യാൻ??? പെട്ടുപോയില്ലേ ::::::

34 comments:

 1. അരീക്കോടൻ സർ,
  അങ്ങയെപ്പോലൊരു വലിയ എഴുത്തുകാരന്റെ അഭിപ്രായത്തിനു നന്ദി.

  ReplyDelete
 2. സുധീഷ്, എഴുത്തിന്റെ ലോകത്തിലേയ്ക്ക് സ്വാഗതം!
  തുടക്കം നന്നായിട്ടുണ്ട്. ഇനിയും എഴുതൂ.

  ReplyDelete
 3. നല്ല ഭാഷ, ഇഷ്ടമായി, ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി മനസ്വിനി.

   Delete
 4. BSNL അറിയുന്നില്ല അവരുടെ ചുവട്ടിലെ മണ്ണ് ഒഴുകി തുടങ്ങിയെന്നു.

  ReplyDelete
 5. ബി.എസ്.എൻ .എൽ സ്വന്തം കുഴി തോണ്ടുകയാണ്....

  ബ്ളോഗിൽ ഒരു ഫോളോവർ ഗാഡ്ജറ്റ് കൂടി വേണമെന്ന് അഭ്യർത്ഥിക്കുന്നു.

  ReplyDelete
 6. follow cheyyan margamillalloo, valare valare nannayirikkunnu ee post

  ReplyDelete
  Replies
  1. shajitha.
   ഞാൻ അതിന്റെ ഓപ്ഷൻ ചെയ്തിരുന്നതാണല്ലോ.

   Delete
 7. നന്ദി anilkumar
  നന്ദി pradeep kumar.
  ഞാൻ അതു ചെയ്തതാണല്ലോ.ഒന്നൂടെ നോക്കാം.
  എനിക്കു ശരിക്കും ബ്ളോഗ് എന്താണെന്നു പോലുമറിയില്ല കേട്ടോ.

  ReplyDelete
 8. വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.
  അനുഭവിക്കുന്നത് പോലെ ഇഷ്ടായി.

  ReplyDelete
 9. വളരെ നന്നായി എഴുതിയല്ലോ . തുടര്‍ന്നും എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു . ഭാവുകങ്ങള്‍

  ReplyDelete
 10. പട്ടേപ്പാടം റാംജി.
  pravaahiny.
  വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.ഇനിയും വരിക.

  ReplyDelete
 11. Sudheeshine. Njaanithrem. Pratheekshichilla. Ezhuthu. Enne. Athiloode. Anubavippichu. Ennu parayunnathaavum. Sari. Anubavamaanelum. Valare. Nannayirikunnu. All the. Best. Eniyum. Ezhuthanam. .

  ReplyDelete
  Replies
  1. സുരേഷേട്ടാ,
   ഞാൻ വിനയം കൊണ്ട്‌ തല കുനിഞ്ഞ്‌ കുനിഞ്ഞ്മൂക്കും കുത്തി താഴെപ്പോയി പരിക്ക്‌ പറ്റിയാൽ സുരേഷേട്ടൻ മാത്രമായിരിക്കും ഉത്തരവാദിയെന്നു ഓർമ്മിപ്പിക്കുകയാണു

   Delete
 12. ഭീമസേനന്‍ ഇപ്പൊ എന്ത് പറയുന്നു?... നന്നായിരിക്കുന്നു...

  ReplyDelete

 13. ഭീമനു സുഖം തന്നെ.
  നന്ദി ദീപു.

  ReplyDelete
 14. സുധി ഭായ് താങ്കൾക്ക്
  എഴുത്തിന്റെ വരമുണ്ട് കേട്ടൊ ഗെഡീ

  ReplyDelete
  Replies
  1. മുരളിച്ചേട്ടാ,
   എന്റെ ആദ്യ പോസ്റ്റ്‌ ആണിത്‌.ആരും വരുന്നില്ലല്ലോന്ന് ഓർത്ത്‌ നല്ല വിഷമിച്ചിരിക്കുവായിരുന്നു.കുറേശ്ശെയായി ഓരൊരോ പ്രഗദ്ഭർ വന്നു കമന്റിടുന്നത്‌ കാണുമ്പോൾ എന്നാ സന്തോഷമാകുന്നു എന്ന് എനിക്ക്‌ പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.
   വന്നൊരു നല്ല അഭിപ്രായം പറഞ്ഞതിനു നന്ദി.!!!!

   Delete
 15. ഗാന്ധി പരമ്പരയിൽ പെട്ട നോട്ടു ഇടത്തരം നീലക്കടലാസ് രണ്ട്
  വളരെ മനോഹരമായ പ്രയോഗങ്ങൾ
  എഴുത്ത് ഫോര്ത്ത് ഗീയറിൽ തന്നെ പോട്ടെ
  ആശംസകൾ

  ReplyDelete
 16. ബൈജുചേട്ടാ,നന്ദി ട്ടോ!!
  ഇടയ്ക്ക്‌ എന്നേയും ഓർത്താൽ മതി.

  ReplyDelete
 17. Replies
  1. കല്ലോലിനി,

   എല്ലാ പോസ്റ്റിലും വന്നതിനും ,വായിച്ചതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി.

   Delete
 18. ചിരിപ്പിച്ചു... :-)
  വീട്ടിൽ ബ്രോഡ്ബാൻഡ് കണക്ഷന് വേണ്ടി മാത്രം ബി.എസ്.എൻ.എൽ കട്ട് ചെയ്യാതെ നിർത്തിയിരിക്കുകയാ. ദിവസങ്ങളോ ആഴ്ചകളോ കൂടുമ്പോൾ ഓരോ കോൾ വരും... :D

  ReplyDelete
 19. ഇതു വരെ ബി.എസ്.എൻ.എൽ കനിഞ്ഞില്ല.
  എല്ലാ പോസ്റ്റുകളിലും വന്നതിന് നന്ദി..

  ReplyDelete
 20. ഇത് വായിച്ചിരുന്നു.. മൊബൈലിൽ നിന്നായത് കൊണ്ട് അപ്പോൾ കമന്റ് ചെയ്തില്ല... നല്ല നർമ്മമുള്ള എഴുത്ത് .. :)

  ReplyDelete
  Replies
  1. എല്ലാ പോസ്റ്റും വായിച്ചിരുന്നു.നല്ല രസമുള്ള എഴുത്താ ട്ടൊ.എന്റെ അഭിപ്രായം ചിലയിടത്ത്‌ നൽകിയിട്ടുണ്ട്‌..

   Delete
 21. ഇതൊരു തുടക്കക്കാരന്റെ എഴുത്തായി തോന്നുന്നില്ല. എഴുതാൻ നല്ല വശമുണ്ട്ട്ടോ... തുടർന്നോളാ... ഞങ്ങൾ പിന്നാലേണ്ടാവും....!

  ReplyDelete
  Replies
  1. വീകേജി....വളരെ സന്തൊഷമായി കേട്ടോ.
   താങ്കളുടെ തുടർക്കഥകൾ വായിച്ചാൽ ആരും എഴുതിപ്പോകും.

   Delete
 22. നന്നായി എഴുതി.
  എനിക്ക് ബിഎസ്എന്‍എല്‍.കണക്ഷന്‍ ഉണ്ടെങ്കിലും, 'മോഡം' എന്നും പ്രശ്നമാണ്.റിലയന്‍സിന്‍റെ നെറ്റ്കണക്റ്ററും കൂടെ കരുതേണ്ടിവരുന്നു.
  ആശംസകള്‍

  ReplyDelete
 23. ശത്രുക്കളോട്‌ പെരുമാറുന്നത്‌ പോലെയാ ബി.എസ്‌.എൻ.എലുകാർ നമ്മോട്‌ പെരുമാറുന്നത്‌.പ്രൈവേറ്റ്‌ ആക്കിയപ്പോളെങ്കിലും ഒരു മാറ്റം വരുമെന്ന് കരുതി.

  ReplyDelete
 24. രസകരം...വായിച്ചു പോകാം...

  ReplyDelete
 25. പ്രകാശ്‌ ജീ .നന്ദി!!

  ReplyDelete