2015, മാർച്ച് 12, വ്യാഴാഴ്‌ച

കുവൈറ്റ്‌ അധിനിവേശം..

വീടിനെതിർവശത്തുള്ള കുവൈറ്റുകാരൻ തന്റെ വീടിനു ചുറ്റും പൂച്ചെടികൾ വെച്ച്‌ പിടിപ്പിച്ച്‌ അവ പൂത്തു തളിർത്ത്‌ പന്തലിച്ച്‌ നിൽക്കുന്ന സുന്ദരമനോഞ്ജസുരഭില കാഴ്ച എന്റെ വീട്ടിലെ സ്ത്രീജനങ്ങളുടെ  ഉറക്കം കെടുത്താൻ തുടങ്ങിയിട്ട്‌ കുറച്ചു കാലമായിരുന്നു.
സ്ത്രീജനങ്ങൾ എന്നു പറഞ്ഞാൽ എന്റെ അമ്മി വിമലയും,അനിയത്തി സിന്ധുവും മാത്രമേയുള്ളൂ..അമ്മയും മകളും കൂലങ്കഷകളായിരുന്ന് ആലോചിക്കാൻ തുടങ്ങിയത്‌ ഒരു ദിവസം കറുത്ത മുത്ത്‌ സീരിയൽ കഴിഞ്ഞപ്പോൾ ആയിരുന്നു.
വേറൊരു ദിവസം കറുത്ത മുത്ത്‌ കഴിഞ്ഞപ്പോൾ ചർച്ചകൾ ഗംഭീരവും അതിഗംഭീരവും ആയപ്പോൾ പൂച്ചെടികൾ മേടിക്കാൻ തീരുമാനിച്ചു.ചരിത്രത്തിൽ ആദ്യമായി അച്ഛനും,അമ്മിയും,അനിയനും,അനിയത്തിയും ഒന്നിച്ച്‌ ഒരു തീരുമാനം.ഹും! 
"അപ്പോൾ മുറ്റത്ത്‌ നിൽക്കുന്ന ചെടികളോ??"
"അതു നമുക്ക്‌ വെട്ടാം."
പൂക്കളില്ലാത്ത വിഷമം പലനിറങ്ങളിലുള്ള ഇലകളാൽ മറച്ച്  ആറടിയോളം പൊക്കത്തിൽ ,തലയുയർത്തിപ്പിടിച്ച്‌ നിൽക്കുന്ന സുന്ദരക്കുട്ടപ്പന്മാരായ ചെടികളെ വെട്ടണമെന്ന ആവശ്യമുയർന്നപ്പോൾ ഞാനിടപെട്ടു.
"വീട്‌ പണി നടന്നപ്പോൾ പോലും വെട്ടാതെ നോക്കിയ ചെടികളാ.എന്നാ പറഞ്ഞാലും ഞാൻ സമ്മതിക്കത്തില്ല."
"ഓ,പിന്നേ!പാപ്പേടെ സമ്മതം ആർക്ക് വേണം."?
*എടീ ബ്രൂട്ടസീ, നീ എന്റെ അടുത്തുവരും*
സഹായം കിട്ടുമെന്ന് കരുതി അച്ഛന്റ നേരേ നോക്കി.
"ഹോ!എന്നാ ചൂടാ?സിന്ധൂ ആ ഫാനിന്റെ സ്പീഡ്‌ കൂട്ടിയിട്ടേ "
  കേന്ദ്രം കയ്യൊഴിഞ്ഞ സ്ഥിതിക്ക്‌ അനിയൻ ടുട്ടുവിനെ നോക്കി.ചാക്കിനകത്തു വരെ തെങ്ങിൻ തൈ നട്ട ചരിത്രമുള്ള പ്രകൃതിസ്നേഹിയായ അവൻ സഹായിക്കുമെന്ന് കരുതി.എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ അവൻ കമ്പ്യൂട്ടർ കീപാഡിൽ ഞെക്കുന്നതു പോലെ അവന്റെ ഫോണിൽ കുത്താൻ തുടങ്ങി..
സംസ്ഥാനസമ്മേളനവേദിയിൽ നിന്നും വി.എസ്‌ ഇറങ്ങിപ്പോന്ന പോലെ മുഖം വീർപ്പിച്ചോണ്ട്‌ ഞാൻ എന്റെ മുറിയിലോട്ട്‌ പോന്നു.ആങ്ഹാ..
 
ഞാൻ കേട്ടിട്ടില്ലാത്ത പലതരം ചെടികളുടെ പേരുകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുന്നു.
അത്താഴം കഴിഞ്ഞ്‌ എല്ലാവരും കിടന്നപ്പോൾ ഞാൻ എന്റെ മുറിയുടെ കതക്‌ തുറന്ന് മുൻ വശത്ത്‌ വന്നു.
നിലാവത്ത്‌ മഞ്ഞ ഇലകൾക്ക്‌ സ്വർണ്ണനിറമായി തോന്നി.അവ കുഞ്ഞിക്കൈകൾ കൊണ്ടെന്നെ തലോടി.
നടവാതിൽക്കൽ കയ്യാലയോട്‌ ചേർന്ന് നിൽക്കുന്ന നാട്ടുമാവിനോട് ചേർന്നു നിന്ന് അതിനൊരുമ്മ കൊടുത്തു.
മുറ്റത്തിന്റെ സൈഡിൽ ഉള്ള പൈപ്പിൽ നിന്നും ഹോസ്‌ ഉപയോഗിച്ച്‌ മുഴുവൻ ചെടികളും നനച്ചു.ഇലകളിൽ നിന്നും താഴെ വീഴുന്ന വെള്ളത്തുള്ളികൾ അവയുടെ കണ്ണീരല്ലെന്ന് ആരു കണ്ടു?
രാവിലെ ചെടികളുമായി ഭീകരയുദ്ധം തന്നെ ആയിരുന്നു.ഒരു കാട്‌ വെട്ടിത്തെളിക്കുന്ന സന്നാഹം.അരിവാൾ,വാക്കത്തികൾ,പിക്കാസ്‌,കൈക്കോടാലി,പിന്നെ അച്ഛന്റെ കൈവാളും.
അമ്മി മുകളിൽ നിന്നും വെട്ടിയിടും.സിന്ധു അതു താഴെ വഴിയിൽ ഒരു കുഴി കുത്തി നടും.അങ്ങനെ ഒരു മണിക്കൂർ കൊണ്ട്‌ ചെടി വെട്ടിത്തീർന്നു.കുറ്റി വരെ വാളിനു അറുത്തു മാറ്റി.പിന്നെ ആ ചെടികൾ തലയ്ക്കം വെട്ടി  താഴെ വഴിയോട് ചേർന്ന് നട്ടു പിടിപ്പിച്ചു.കുഴിയിൽ എല്ലുപൊടി ഇടാൻ മറക്കുന്നില്ല.
അങ്ങനെ അറയ്ക്കലെ ഓമനച്ചെടികൾ വികലാംഗന്മാരായി ,പൊരിവെയിലത്ത്‌ വഴിയരികിൽ നിരന്നു നിൽക്കാൻ തുടങ്ങി. 
ഇത്രയുമായപ്പോളേക്കും നേരം ഉച്ച ആയി.വീടിന്റെ സിറ്റൗട്ടിലിരുന്നു വിശ്രമിക്കുമ്പോൾ വീടിന്റെ മുന്നിലൂടെ പോകുന്ന കൂടല്ലൂർ -കുമ്മണ്ണൂർ ഹൈവേയിലൂടെ ഒരു പെട്ടി ഓട്ടോ കുമ്മണ്ണൂർ ലക്ഷ്യമാക്കി    പാഞ്ഞു പോകുന്നത്‌ കണ്ടു.പോയ സ്പീഡിൽ അതു തിരികെ വന്നു നമ്മുടെ വീടിനു മുന്നിൽ നിന്നു.രണ്ടു പേർ പുറത്തിറങ്ങി.
    സാധാരണ ബാങ്ക്‌ മാനേജർമാർ മാത്രേ ഈ ഉച്ച നേരത്ത്‌ വരാറുള്ളല്ലോ!!മാനേജർമാർ എന്തായാലും പെട്ടിഓട്ടോയിൽ വരത്തില്ലല്ലൊ എന്നു സമാധാനിച്ചു.അങ്ങനെ വന്ന സമാധാനം മറ്റുള്ളവർക്ക്‌ പകർന്നുകൊടുക്കുന്നതിനിടയിൽ അവർ കയറി വന്നു.
  " നമസ്കാരം ചേച്ചി! "
അമ്മി കണ്ണും പുരികവും കൊണ്ട്‌ എന്താ വേണ്ടതെന്ന് ആരാഞ്ഞു.
  "ഞങ്ങൾ ഗ്രീൻവുഡ്‌അഗ്രിഫാമിൽ നിന്നുമാണു.ഈ മുറ്റത്ത്‌ ചെടികളുടെ കുറവുണ്ടല്ലോ.!!"
" കേട്ടോടാ കൊച്ചേ,നമുക്ക്‌ ചെടികളുടെ കുറവുണ്ടെന്ന്!!"
"ഉള്ള ചെടികൾ വെട്ടിക്കളഞ്ഞിട്ട് കൊച്ചേ കൊച്ചേന്ന് വിളിച്ചാൽ മുറ്റത്ത്‌ ചെടി ഉണ്ടാകത്തില്ല."
"അതിനല്ലേ സാർ ഗ്രീൻവുഡ്‌ അഗ്രിഫാം.ഞങ്ങൾക്ക്‌ ചെടികളുടെ ഓർഡർ തന്നാൽ ഒരാഴ്ചക്കകം തൈകൾ എത്തിക്കം.ഇപ്പോൾ പണം തരേണ്ടതില്ല.ഓർഡർ മാത്രം ഇപ്പോള്‍  തന്നാൽ മതി.ദാ ഈ ബുക്കിലെ ഫോട്ടോ കാണാം".
അവരുടെ സംസാരം കേട്ടിട്ട്‌ അമ്മിയുടേയും സിന്ധുവിന്റേയും കണ്ണുകൾ ,ടോം ആൻഡ്‌ ജെറി കാർട്ടൂണിലെ റ്റോമിന്റെ കണ്ണുകൾ തള്ളുന്നതു പോലെ കുവൈറ്റ്‌ ബേബിയുടെ വീടിന്റെ പോർച്ചിൽ ഇടിച്ച്‌ തിരിച്ചു വന്നു.
"എന്നാ ഒക്കെ ചെടികളാ ഉള്ളത്‌ ?"
ആ ചോദ്യം അമ്മിയുടെ വായിൽ നിന്നും പൊഴിഞ്ഞതും ഞാൻ എഴുന്നേറ്റു എന്റെ മുറിയിൽ വന്നിരുന്നു ഫോണിൽ കുത്താൻ തുടങ്ങി.കൈവിട്ടു പോയല്ലോ!!

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓട്ടോ സ്റ്റാർട്ട്‌ ആയി പോകുന്ന ശബ്ദം കേട്ടു.
    സിന്ധു എന്റെ മുറിയിൽ വന്ന് എന്തോ തിരയാൻ തുടങ്ങി.
    "എന്നാടി "?
  "പാപ്പേ,ഞാൻ ഈ അലമാരീടെ സൈഡിൽ വെച്ചിരുന്ന സ്റ്റാപ്ലർ കണ്ടോ?"
"ഇല്ല,ഞാനെങ്ങും കണ്ടില്ല.എന്നാത്തിനാ "?
" ഈ ബില്ല് പിന്നടിക്കാനാ "
"ഏതു ബില്ല് "?
" ആ ചെടിക്കാരൻ തന്നേച്ച്‌ പോയ ബില്ല് "
ദൈവമേ !!!നാലു പേജ്‌ ബിൽ.
കുവൈറ്റുകാരൻ ബേബീ തനിക്ക്‌ ഇറാഖിപ്പട്ടാളക്കാരുടെ തോക്കിന് മുന്നിൽ വിരിമാറു കാണിച്ചൂടായിരുന്നോ??
കുറ്റിമുല്ല ,വള്ളിമുല്ല,ചെത്തി,ചെമ്പരത്തി,മഞ്ഞമൂസാണ്ട,വെള്ളമൂസാണ്ട,ചുവന്ന മൂസാണ്ട,നന്ദ്യാർ വട്ടം എന്നുവേണ്ട ഇതു വരെ കേട്ടിട്ടില്ലാത്തതു വരെ. അമ്പതു ചെടികൾ.
"കുടവലുപ്പത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികളാ.അതു കാണുമ്പോൾ പുന്നച്ചേരി ഒന്നൂടെ കുവൈറ്റിനു പോയിട്ട്‌  വരും.ഹും."
"എന്നാലും നമ്മൾ ചെടികൾ മേടിക്കാൻ തീരുമാനിച്ചപ്പോളേ ചെടിക്കാരൻ വന്നതാ അതിശയം. "
ഞാൻ വെറുതേയാണെങ്കിലും ബില്ലിന്റെ മറുവശം നോക്കി.ഓർഡർ നൽകിയ സാധനം എടുക്കാതിരിക്കാൻ പറ്റില്ല.ആ രീതിയിൽ നിയമാവലി എഴുതിവെച്ചിട്ടുണ്ട്.എല്ലാ പേജിലും സിന്ധുവിന്റെ ഒപ്പും ഉണ്ട്‌.അവൾക്കൊരു കള്ളയൊപ്പിട്ട്‌ കൂടാരുന്നോ!!
  "എന്നാ അവർ ചെടി കൊണ്ടുവരുന്നത്?"
"ശനിയാഴ്ച രാവിലെ പത്തുമണിക്ക് വരുമെന്നാ പറഞ്ഞത്. "
അങ്ങനെ ശനിയാഴ്ച ആയി.
കാത്തിരിപ്പ്‌ സഹിക്കാൻ കഴിയാതെ അമ്മി സിന്ധുവിനേക്കൊണ്ട്‌ ബില്ലിലെ മൊബൈൽ നമ്പറിൽ വിളിപ്പിച്ചു.
മരങ്ങാട്ടുപിള്ളി വരെ ആയെന്ന് മറുപടി കിട്ടി.
ആവൂ!!എന്താശ്വാസം.ഇനി അഞ്ച്‌ കിലോമീറ്ററും കൂടിയല്ലേ ഉള്ളൂ.
രണ്ട്‌ വർഷം മുൻപ്‌ വീട്‌ പണിക്ക്‌ വാങ്ങിയ കൈക്കോട്ട്‌,പിക്കാസ്‌,അലവാങ്ക്‌,കുലശേരുകൾ ഇതെല്ലാം എടുത്ത്‌ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞപ്പോഴേക്കും പെട്ടി ഓട്ടോ വന്ന് നിന്നു.
അഗ്രിക്കാരൻ ചാടിയിറങ്ങി ബിൽ ആവശ്യപ്പെട്ടു.ഓരോ ചെടികളും എടുത്തു വെക്കുമ്പോൾ അയാൾ ബില്ലിൽ ഒരു ടിക്‌ ഇടും.അങ്ങനെ പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ ടിക്കിട്ട്‌ തീർന്നു.
അയാൾ പണം വാങ്ങിപ്പോയി.
"സിന്ധുമോളേ,ആ ഓട്ടോക്കകത്ത്‌ പതിനായിരം ചെടികളെങ്കിലും കാണും അല്ലേടീ."
വലിയ കുട പോലെ പൂക്കളുള്ള ചെടികളുടെ ഫോട്ടോ കാണിച്ച്‌ ഓർഡർ പിടിച്ച അയാൾ കൊണ്ട്‌ വന്നത്‌,വെട്ടിവെട്ടി കയ്യിൽ പിടിച്ച്‌ എഴുതാൻ പറ്റാത്തത്ര കുഞ്ഞായ പെൻസിലിൻറെ അത്രയുമുളള കുഞ്ഞിച്ചെടികൾ.
അപ്പോഴേക്കും എവിടെയൊ പോയിരുന്ന അച്ഛനും വന്നു.
"ഹാ!ഇതെല്ലാം കൂടി ഒരു മുറത്തിൽ നടാനുള്ളതല്ലേ ഉള്ളൂ.നിങ്ങളെ പറ്റിച്ചല്ലോ !!!"
ഏയ്‌ ,ഒരു പ്രതികരണവുമില്ല.
"വേഗം നടാം.ഉച്ചക്കത്തെ പൊരിവെയിലിൽ നട്ടാൽ വേര് പിടിക്കത്തില്ല."
"അലവാങ്ക്‌ എടുത്തു കുഴി കുത്ത്‌."
"അലവാങ്ക്‌ എന്നാത്തിന്? ഒരു സ്ക്രൂഡ്രൈവർ മതിയല്ലൊ "
"അതൊന്നും വേണ്ടാ.ഒരു വിരലിനു കുഴിച്ചാൽ മതി."
"പാവപ്പെട്ടവൻ ഇവിടെ സ്കൂട്ടറിന്റെ ബാക്ടയർ മൊട്ടയായത് നൂൽക്കമ്പി വരെ തെളിഞ്ഞത് ഇനി ഓടിക്കണേൽ വല്ല ടാറിംഗ്പണി നടക്കുന്നിടത്ത് ചെന്ന് ടാറിൽ മുക്കിയെടുത്താലോന്ന് ആലോചിച്ചോണ്ടിരിക്കുമ്പോളാ മൂവായിരം രൂപേടെ പൂച്ചെടികൾ.ഇതു തന്നെ വരണം."
കയ്യിൽ കിട്ടിയ മെറ്റലും കല്ലും പറന്നു വരാൻ തുടങ്ങിയത്‌ കാരണം ഡയലോഗ്‌ നിർത്തി പണി തുടങ്ങി.
അമ്പതു കൂട തൈകൾ നട്ടു  തീർക്കണമല്ലോ!
അൽപം വലുപ്പമുള്ളത്‌ മുസാമ്പിയും മാവും മാത്രം.
മുസാമ്പിയെ ചാമ്പയ്ക്കടുത്തായി കുഴിച്ചു വെച്ചു.
മാവിൻ തൈ പടിഞ്ഞാറുവശത്തുള്ള പ്ലാവിന്റെ പുറകിലായി കയ്യാലയോട്‌ ചേർത്തു സ്ഥാപിച്ചു.
പൂത്തു നിൽക്കുന്നതായത്‌ കൊണ്ട്‌ ചുറ്റും കമ്പൊക്കെ കുത്തി, അഗ്രിക്കാരൻ തന്ന വളം തൂകി, വെള്ളമൊഴിച്ച്‌ മുകളിലേക്ക്‌ നോക്കിയപ്പോൾ കുറച്ച്‌ മുകളിയായ്‌ പ്ലാവിന്റെ കമ്പിൽ ഒരു ഞെടുപ്പിലെന്ന പോലെ,ഇപ്പ ശരിയാക്കിത്തരാടാ പുല്ലേ എന്ന മട്ടിൽ നാനൂറ് രൂപ മുടക്കിയ മാവിൻ തൈയെ നോക്കി പുഞ്ചിരി തൂകിക്കിടക്കുന്ന നാലു വരിക്കച്ചക്കക്കുട്ടന്മാർ.!!!!!!

57 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിട്ടുണ്ട് എഴുത്ത് കുറച്ച് സ്പീഡിൽ ആയോ എന്ന് സംശയം......എനിക്ക് സുധീഷിനോട് ഇഷ്ടം കൂടി വരികയാണുട്ടോ....ഇനിയും എഴുതണം....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുരേഷേട്ടാ,
      ഇഷ്ടമായെന്ന് കേട്ടപ്പോൾ സന്തോഷമായി.
      ഒരു മണിക്കൂർ കൊണ്ട്‌ എഴുതിയതാ.ഇനി ശ്രദ്ധികാം ട്ടോ.
      .
      പിന്നെ ,കൂളിംഗ്‌ ഗ്ലാസ്സ്‌ ഒന്നും വേണ്ടാ.അതങ്ങെടുത്ത്‌ മാറ്റിയേക്ക്‌.ഹും.

      ഇല്ലാതാക്കൂ
  2. വിഷയം നന്ന്. സുരേഷ് പറഞ്ഞത് പോലെ ഗതിവേഗത ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നർമ്മ ചാരുതയും ഉണ്ട്. (വെട്ടിവെട്ടി കയ്യിൽ പിടിച്ച്‌ എഴുതാൻ പറ്റാത്തത്ര കുഞ്ഞായ പെൻസിലിൻറെ അത്രയുമുളള കുഞ്ഞിച്ചെടികൾ.),("അലവാങ്ക്‌ എന്നാത്തിന്? ഒരു സ്ക്രൂഡ്രൈവർ മതിയല്ലൊ ") ഉറക്കെ ചിരിച്ചുപോയി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചേച്ചി,
      വളരെ സന്തോഷം.കുറച്ച്‌ സ്പീഡ്‌ കൂടിപ്പോയി അല്ലേ?ശ്രദ്ധിക്കാം.
      20പോസ്റ്റ്‌ എഴുതി വെച്ചിട്ടുണ്ട്‌.എഡിറ്റ്‌ ചെയ്യുമ്പോൾ അതെല്ലാം മനസിൽ കിടന്ന് കൂടിക്കുഴയുന്നു.അതാ പ്രശ്നം.എല്ലാ പോസ്റ്റും പരസ്പര ബന്ധമുള്ളത്‌ കൊണ്ട്‌ സംഭവിക്കുന്നതാ...

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. ജീവൻ,
      ഇഷ്ടപ്പെട്ടല്ലേ!!!സന്തോഷം.
      എഴുതി വെച്ചിരിക്കുന്ന ഒരു പോസ്റ്റിൽ താങ്കളും ഒരു കഥാപാത്രമാണു.ഇനിയും വരിക.

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. സതീശേട്ടാ,
      വളരെ സന്തോഷം.
      പുതിയ പോസ്റ്റുകൾ കാണുന്നില്ലല്ലൊ..അപ്പുക്കുട്ടനെ ഞാനിവിടെ നോക്കിയിരിക്കുവാ...

      ഇല്ലാതാക്കൂ
  5. ആശംസകള്‍ സുധീ... വ്യത്യസ്തമായ വിഷയങ്ങളുമായി എഴുതികൊണ്ടേയിരിക്കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുധീർ ചേട്ടാ,
      പ്രോത്സാഹനവുമായി
      നിങ്ങളൊക്കെ ഉണ്ടായാൽ മാത്രം മതി.

      ഇല്ലാതാക്കൂ
  6. ചെടി നടുന്നത് പോലെ ഒരു വിനോദം വേറെ ഇല്ല
    അത് നർമവും അനുഭവവും ഒരു ഗുണപാഠവും ചേർത്ത് നട്ടു
    മനോഹരം

    മറുപടിഇല്ലാതാക്കൂ
  7. ഞാനും ഒരു പുതിയ ആളാണ്... അവിടെ വന്നത് കൊണ്ടാണ് ഇങ്ങനെയൊരാള്‍ ഇവിടെ ഉണ്ടെന്നറിഞ്ഞത്... എഴുത്തിഷ്ടമായി... "ചെറുത്"-ന്‍റെ ബ്ലോഗ് വായിച്ചതു പോലെ... ഗാഡ്ജറ്റുകള്‍ പലതും ഒന്നിലധികം കാണുന്നു... ഫോളോവര്‍ ഗാഡ്ജററ് കാണുന്നുമില്ല... ശരിയാക്കുമല്ലോ....

    മറുപടിഇല്ലാതാക്കൂ
  8. ബൈജുച്ചേട്ടാ,കല്ലോലിനി,നന്ദി.
    ഞാൻ നോക്കട്ടെ,ബ്ലോഗിനേക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനം വളരെ കുറവാണ്.

    മറുപടിഇല്ലാതാക്കൂ
  9. ഫൈസലിക്കയുടെ സഹായം തേടൂ...
    http://oorkkadavu.blogspot.in/

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കല്ലോലിനി പറഞ്ഞതു പോലെ ഞാൻ ഫൈസൽ ചേട്ടനോട്‌ ബ്ലോഗ്‌ ഡിസൈൻ ചെയ്തു തരാമോന്ന് ചോദിച്ചു.സന്തോഷത്തൊടെ അദ്ദേഹം ചെയ്തു തന്നു.ഇപ്പോൾ നോക്കൂ.

      ഇല്ലാതാക്കൂ
    2. കൊള്ളാം... പക്ഷേ popular posts gadget റിപ്പീറ്റഡ്. labels, blog archive മിസ്സിംഗ്..

      ഇല്ലാതാക്കൂ
    3. ബ്ലോഗനാർ കാവിലമ്മേ!!!!
      ഫേസ്ബുക്കില്ലത്തൂന്ന് ഇറങ്ങുവോം ചെയ്തു,ബ്ലോഗമ്മാത്ത്‌ എത്തിയതുമില്ല.
      ഫൈസൽചേട്ടന്റെ മെസ്സെഞ്ജറിൽ ഈ അഭിപ്രായം കൊറിയർ ആക്കി അയച്ച്‌ ഒരു കൊളിംഗ്‌ ബെല്ലും അടിച്ച്‌ കാത്തിരിക്കുവാ.

      ഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. സബിതച്ചേച്ചി,
    നന്ദി ട്ടോ!
    എവിടൊക്കെയോ കമന്റ്സ്‌ കണ്ടിരുന്നു.ബ്ലോഗിൽ വരാം.

    മറുപടിഇല്ലാതാക്കൂ
  12. അതീവ രസകരമായിരിക്കുന്നെടാ നിന്റെയീ എഴുത്ത്..
    അങ്ങിങ്ങായി ചിലതൂടെ എഡിറ്റ്‌ ചെയ്യാനുണ്ട്..
    ശ്രദ്ധിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  13. ദൈവമേ!!!ഇതാരു?കണ്ണൂരാൻ!!!ഞാൻ സ്വപ്നം കാണുന്നതൊന്നുമല്ലല്ലോ!!
    എന്റെ കുഞ്ഞ്‌ ബ്ലോഗിലൊന്നും വരുമെന്ന് കരുതിയിട്ടില്ലാ ട്ടോ!!

    കല്ലിവല്ലിയിൽ പോസ്റ്റുകൾ വരാൻ കാത്തിരിക്കുകയാണു.
    നന്ദിയുണ്ട്‌ ട്ടോ!!കണ്ണൂരാൻ!!.

    മറുപടിഇല്ലാതാക്കൂ
  14. നര്‍മ്മം കലര്‍ന്ന എഴുത്ത് ഇഷ്ടായി.......
    പക്ഷേ..... ഫോട്ടോയില്‍... ചെടികള്‍ കുറവാണല്ലോ....

    മറുപടിഇല്ലാതാക്കൂ
  15. ഹാഷി,
    വളരെ ചെറിയ ചെടികൾ ആയിരുന്നു കിട്ടിയത്‌.അതു നട്ട സമയത്തെ ഫോട്ടോ ആണു.വീടിനു ചുറ്റും നട്ടിട്ടുണ്ട്‌.മുൻ വശത്തെ ഫൊട്ടോയാണു ബ്ലോഗിൽ കണ്ടത്‌.
    നിരീക്ഷണത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. സത്യം പറയാലോ സുധ്യേ, കുപ്പയിലെ എല്ലാ പോസ്റ്റിലും കയറിയിറങാൻ ധൈര്യം കാണിച്ച ആള് ആരാന്നറിയാൻ വേണ്ടി മാത്രാണ് ബ്ലോഗേൽ കയറിയത്. ഇവ്ടം വരെ വന്നപ്പൊ ഒന്ന് വായിച്ചേക്കാംന്ന് തോന്നി. വായിച്ചു കഴിഞ്ഞപ്പൊ പിന്നേം ബൂലോകത്തൊക്കെ കറങാൻ ഒരു മോഹം തോന്നണു.

    അല്ലാ....ഇപ്പം നട്ട ചെട്യോളൊന്നും കാണാനില്യാലൊ പോട്ടത്തിൽ. ങെ!
    എഴുത്ത് കൊള്ളാം, ഒരു ഒഴുക്ക് ശരിയായി വരാനുണ്ടെന്ന് തോന്നീട്ടാ.

    മറുപടിഇല്ലാതാക്കൂ
  17. ദി കുപ്പകാരാ!!!!!
    ഇത്ര കഴിവുള്ള ആളൊക്കെ ഇങ്ങനെ മടി പിടിച്ച്‌ ഇരിക്കുന്നതാ എനിക്ക്‌ മനസിലാകാത്തെ.കുറേ ഏറെ ആൾക്കാരെ ശല്യം ചെയ്തു എഴുതാറാക്കിയിട്ടുണ്ട്‌.

    സൂക്ഷിച്ചു നോക്കിയിട്ടാ ഞാനും ചെടികൾ കണ്ടത്‌.അതിപ്പോൾ കുറചു വലുതായിട്ടുണ്ട്‌.

    ഒഴുക്ക്‌ വരാൻ എനിക്ക്‌ എഴുതിയുള്ള പിന്നാമ്പുറമൈതാനം കുറവാണു.ശരിയാകുമായിരിക്കും

    മറുപടിഇല്ലാതാക്കൂ
  18. ഇങ്ങനെ - ഒരുപോസ്റ്റ് കാണാല്ല്യാലോ...?? എന്തുപറ്റി..

    മറുപടിഇല്ലാതാക്കൂ
  19. ഇങ്ങനെ എന്നു പേരിട്ട ഒരു പോസ്റ്റ് കാണുന്നില്ല... അത്രേള്ളൂ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ട്‌ പോസ്റ്റ്‌ ഞാൻ പിൻ വലിച്ചു...ഒന്ന് ബാംഗ്ലൂരിലെ അധികം കുപ്രശസ്തി നേടാത്ത ഒരു കാമാത്തിപുരയേക്കുറിച്ചുള്ള ഒരു പോസ്റ്റ്‌ ആയിരുന്നു.അതെഴുതാൻ ആ പോസ്റ്റിലെ നായകൻ സമ്മതിച്ചില്ല.
      ഉടനെ ഒരു പോസ്റ്റ്‌ ചെയ്യും.വായിച്ച്‌ നല്ലതായാലും ,ചീത്ത ആയാലും അഭിപ്രായം പറയൂ.

      ഇല്ലാതാക്കൂ
  20. മുറ്റത്തെ മുല്ലക്ക് മണോല്യാന്ന് പറയണത് വെർതേല്ലാന്ന് ആ പാവം വരിക്കാപ്ലാവിനെങ്കിലും മനസ്സിലായിക്കാണും. അതോണ്ടായിരിക്കൂല്ലെ വെട്ടിമാറ്റിയ പഴയ ചെടികളേയും, ഇപ്പം നട്ട ആ പെൻസിൽ ചെടികളേയും കണ്ട് വരിക്കപ്ലാവിനു ചിരി വന്നത്...!!

    മറുപടിഇല്ലാതാക്കൂ
  21. ഹാ ഹാ.ആയിരിക്കും വീകേ...അതിന്റെ ചോട്ടിൽ നിന്നും മാറി നിന്നോ ട്ടോ.

    മറുപടിഇല്ലാതാക്കൂ
  22. ഉള്ളതൊക്കെ വെട്ടിക്കളഞ്ഞിട്ടു അഗ്രിഫാര്മിൽ നിന്ന് തൈകൾ ... വിവരണം അസ്സലായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. വലിയ സന്തോഷം.
      ചെടികൾ വലുതാകാൻ തുടങ്ങിയപ്പോൾ നല്ല സംതൃപ്തി ഉണ്ട്‌.

      ഇല്ലാതാക്കൂ
  23. ആദ്യായിട്ടാണ്‌ ഇവിടെ...നല്ല രസമുള്ള എഴുത്ത് ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അശ്വതിക്കും നന്ദി.ഇടക്കൊക്കെ വന്നു നോക്കൂ.ഞാൻ എന്തെങ്കിലുമൊക്കെ എഴുത്യാലോ??

      ഇല്ലാതാക്കൂ
  24. നന്നായി ചങ്ങാതി....അലക്കി പൊളിച്ച്....കിടുക്കിയിട്ടുണ്ട്..... എനിക്ക്ക്കിഷ്ടപ്പെട്ടു......

    മറുപടിഇല്ലാതാക്കൂ
  25. വിനോദേട്ട.,
    ഇഷ്ടമായോ??അഭിപ്രായത്തിനു നന്ദി.!!!

    മറുപടിഇല്ലാതാക്കൂ
  26. സുധി നല്ല അവതരണ ഭംഗിയുണ്ട്
    എന്തായാലും നന്നായി എഴുതിത്തെളിയുവാനുള്ള
    ഒരു എഴുത്തിന്റെ വരം ഭായിക്കുണ്ട് കേട്ടൊ

    മറുപടിഇല്ലാതാക്കൂ
  27. മുരളിച്ചേട്ടാ,
    അനുഗ്രഹത്തിനു നന്ദിയുണ്ട്‌.ഇടക്കൊക്കെ വരണം.

    മറുപടിഇല്ലാതാക്കൂ
  28. എഴുത്ത് ആകര്‍ഷകമാണ്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  29. നന്ദി തങ്കപ്പൻ ചേട്ടാ!!!
    ആരേയും കുറ്റം പറയാത്ത ഒരേ ഒരു ബ്ലൊഗർ ഇന്ന് മലയാളത്തിൽ ഉണ്ടെങ്കിൽ അത്‌ തങ്കപ്പൻ ചേട്ടൻ മാത്രമാണു.
    വായനക്ക്‌ ഹൃദയം നിറഞ്ഞ നന്ദി.!!!!

    മറുപടിഇല്ലാതാക്കൂ
  30. ലളിതം , ഹൃദ്യം , സുന്ദരം...
    അവസാനം വരെ ഒഴുക്കോടെ വായിച്ചു . ഒരു കുഞ്ഞു സംഭവത്തെ ഇത്രയും ഹാസ്യാത്മകമായി അവതരിപ്പിച്ചത് മിടുക്ക് തന്നെ .
    ക്ലൈമാക്സ്കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നു തോന്നി

    മറുപടിഇല്ലാതാക്കൂ
  31. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  32. "അലവാങ്ക്‌ എടുത്തു കുഴി കുത്ത്‌."
    "അലവാങ്ക്‌ എന്നാത്തിന്? ഒരു സ്ക്രൂഡ്രൈവർ മതിയല്ലൊ "
    "അതൊന്നും വേണ്ടാ.ഒരു വിരലിനു കുഴിച്ചാൽ മതി."
    ഹഹ.. ചിരിച്ചു. എന്റെയും ഭാവി അജണ്ടകളിലൊന്നാ ഒരു പൂന്തോട്ടം. കുറച്ചുകാലത്തെ ഉത്തരേന്ത്യൻ ജീവിതവും പിന്നീടുള്ള ബാംഗ്ലൂർ ജീവിതവും കൊണ്ട് ഏറെ ഇഷ്ടപ്പെട്ട ചെടിയാണു ബൊഗെയ്ൻ വില്ല( കടലാസുറോസ) . എന്നും ജീവിതം വസന്തമാവട്ടെ. പിന്നെ വരാനുള്ളത് വഴീ തങ്ങില്ല. ഓട്ടൊറിക്ഷ പിടിച്ചായാലും വരും എന്നല്ലേ... ;)

    മറുപടിഇല്ലാതാക്കൂ
  33. കടലാസ്‌ റോസ് നട്ടിട്ടുണ്ട്‌...ചെടികളൊക്കെ വലുതാകുന്നത്‌ കാണാൻ നല്ല രസം...സിന്ധു ഇപ്പോൾ ബാംഗ്ലൂരാണു.അവൾക്ക്‌ ഈ ചെടികളേക്കുറിച്ച്‌ ചോദിക്കാനേ സമയമുള്ളൂ...

    വായനക്ക്‌ വളരെ നന്ദി കുഞ്ഞുറുമ്പേ!!!!!

    മറുപടിഇല്ലാതാക്കൂ
  34. രസാവഹമായി അവതരിപ്പിച്ചു . ഇച്ചിരി വേഗത കൂടി പോയോ എന്നൊരു സംശയം . സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേഗത കുറച്ച് കുറച്ച് എഴുത്ത് തന്നെ ഇല്ലാതെയായെന്നു മാത്രം.

      ഇല്ലാതാക്കൂ
  35. നന്നായിട്ടുണ്ട്...
    സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചു...
    ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ