രാജിയോട് ബാംഗ്ലൂര്‍ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ എത്താമെന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്.
.ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും,ജോബിനും,അനൂപും,പിന്നെ രാജിയും.ഇയർ ബാക്ക് ആയ നാലു പേരേ ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്നുള്ളൂ.റിസൾട്ട് വന്നപ്പോൾ വളരെ അപ്രതീക്ഷിതമായി ഞങ്ങളെല്ലാം അറുപതിലധികം ശതമാനം മാർക്കോടെ പാസ്സായി.
സർട്ടിഫിക്കറ്റ് വന്നിട്ടുണ്ടെന്ന് സ്കൂളില്‍ നിന്നും വിളിച്ചു പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ പോകുന്നത്.
അങ്ങനെ പറഞ്ഞത പോലെ ഞങ്ങൾ ട്രെയിനിൽ ബാംഗ്ലൂരിലത്തി. കെ എസ് ആർ റ്റി സിയിലെത്തി രാജിയേയും കൂട്ടി
മൈസൂർസർക്കിളിലെ ജോഷി ഹോസ്പിററലില്‍ എത്തി.
ചെയർമാൻ ജോഷിക്ക് ചോക്ലേറ്റ്,ജോഷീപത്നിക്ക് ചുരിദാർ,ഞങ്ങളുടെ കന്നഡ ജോഷിക്ക് തർജ്ജമിക്കുന്ന നേഴ്സിംഗ് സൂപ്രണ്ട് മായമ്മുവിനു ചോക്ക്ലേറ്റും,ബിസ്കറ്റും ഇങ്ങനെയൊക്കെ വാങ്ങിക്കൊടുത്ത് സ്കൂളിലേക്ക് പോയി.
അവിടെ ചെന്ന് പ്രിൻസിപ്പൽ നീതി മാഡത്തിന്റെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റുകളും,റ്റീസിയും വാങ്ങി പുറത്തു വന്നു. അഡ്മിനിസ്റ്റ്രേറ്റർ വെങ്കട്ടിനേയും മറന്നില്ല.അയാൾക്ക് ആയിരം രൂപ കൊടുത്തു.
പിന്നെ മൈസൂർ സർക്കിളിലുള്ള രാജരാജേശ്വരി ലോഡ്ജിൽ എത്തി.രാജിക്ക് ഒരു സിംഗിൾ റൂമും,ഞങ്ങൾക്ക് ഒരു ഡബിൾ റൂമും എടുത്തു.ബാത് റൂമിൽ പോയി ഫ്രെഷ് ആയി,താഴെ വന്നു മസാലദോശയും കാപ്പിയും കഴിച്ചു.
രാജി കണ്ണൂരു നിന്നുമാണു.കല്യാണം കഴിഞ്ഞാണു ബംഗ്ലൂരു പഠിക്കാൻ വന്നത്.ഭർത്താവ് എറണാകുളത്ത് സ്വന്തം വണ്ടി ടാക്സി ഓടിക്കുന്നു.
.രണ്ടായിരത്തി ആറിൽ തുടങ്ങിയ പരിചയം ഈ രണ്ടായിരത്തി പതിനഞ്ചിലും തുടരുന്നു എന്നുള്ളതാണു ഏറ്റവും വലിയ കാര്യം.അവളിപ്പോൾ നേഴ്സ് ആയി ഇസ്രായേലിൽ ജോലി ചെയ്യുന്ന ബാംഗ്ലൂരു നിന്നും അവനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഒരു ബസിൽ പളനിക്ക് പോയി.ഇടക്ക് ഒരു മല കണ്ടപ്പോൾ "അമ്മേ ദേ പളനി" എന്നു പുറത്തേക്ക് കൈ ചൂണ്ടി പറഞ്ഞു.
(((ക്ടിൻ)))
വലതു കൈ വേറൊരു വണ്ടിക്കിട്ടിടിച്ച് തവിട്പൊടി ആയ ഒച്ച ആയിരുന്നു.പിന്നെ അവനെ എല്ലാവരും കാണുന്നത് ഒരു വർഷം കഴിഞ്ഞാണ്.
വലതു കൈ വേറൊരു വണ്ടിക്കിട്ടിടിച്ച് തവിട്പൊടി ആയ ഒച്ച ആയിരുന്നു.പിന്നെ അവനെ എല്ലാവരും കാണുന്നത് ഒരു വർഷം കഴിഞ്ഞാണ്.
പലപല കാരണങ്ങളാൽ സിക്സ് മന്ത് ബാക്കും,പിന്നെ വൺ ഇയർ ബാക്കും ആയ ഞങ്ങൾ നാലു പേരും അങ്ങനെ നേഴ്സുമാർ ആയിക്കഴിഞ്ഞിരിക്കുന്നു.
സർട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞാൽ അന്നു വൈകിട്ട് തന്നെ തിരിച്ച് കയറാം എന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.ആ പ്ലാൻ മാറ്റി.പിറ്റേന്നേ പോകുന്നുള്ളൂ എന്ന് തീരുമാനിച്ചു..ഗോപാലൻ മാളിൽ പോകാൻ തീരുമാനിച്ചു.എത്രയോ വട്ടം അലഞ്ഞു തിരിഞ്ഞ് നടന്നിട്ടുള്ളതാണ്.എന്തെല്ലാം ഓർമ്മകൾ.ഭീതിതമായ ഓർമ്മ കൂടിയുണ്ട്.രണ്ടായിരത്തി എട്ടിൽ ആയിരുന്നെന്ന് തോന്നുന്നു,ബാംഗ്ലൂരിൽ തുടരെത്തുടരെ നടന്ന സ്ഫോടനപരമ്പരകളിൽ ഒരെണ്ണം ഗോപാലൻ മാളിന്റെ മുന്നിലായിരുന്നു.അന്നു ഞങ്ങൾ അവിടെ പോകേണ്ടതായിരുന്നു.എന്തോ കാരണവശാൽ അന്ന് അതിനു കഴിഞ്ഞില്ല.അതെല്ലാം പറഞ്ഞുകൊണ്ട്
അതിന്റെ മുന്നിൽ ഇരുന്നു.ഐസ്ക്രീം വാങ്ങിക്കഴിച്ചു.അകത്തു കയറി..
അതിന്റെ മുന്നിൽ ഇരുന്നു.ഐസ്ക്രീം വാങ്ങിക്കഴിച്ചു.അകത്തു കയറി..
ഞാൻ ഇടിയപ്പം ഉണ്ടാക്കുന്ന പാത്രം വാങ്ങി.രാജി അവളുടെ കുഞ്ഞിനു ഒരുടുപ്പും,ജോബിൻ അവന്റെ സഹോദരീപുത്രനു ഒരു കളിപ്പാട്ടവും വാങ്ങി.
പിന്നെ മജെസ്റ്റിക്കിനു പോകാൻ തീരുമാനിച്ചു.അടുത്ത സ്റ്റോപ്പിൽ നിന്നും മജെസ്റ്റിക്കിനുള്ള ബസിൽ കയറി.ബി എം റ്റി സി സ്റ്റാൻഡിലെത്തി.ഫ്ളൈ ഓവർ കയറി നടക്കുന്നതിനിടയിൽ രാജിയുടെ ചെരുപ്പ് പൊട്ടി.പുതിയ ചെരുപ്പ് വാങ്ങാൻ തീരുമാനിച്ച്,തിരക്കിലേക്കിറങ്ങി.അവിടെ ചെരുപ്പുകൾ കൂട്ടിയിട്ട് വിൽക്കുന്ന ഒരു വഴിയോരക്കച്ചവടക്കരന്റെ മുന്നിൽ ചെന്നു നിന്ന് വിലപേശി വാങ്ങി അവൾ ചെരുപ്പ് കാലിലിട്ടു.കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ജോബിനു സിഗററ്റ് വലിക്കാൻ തോന്നി.ഞാനും വലിക്കുമായിരുന്നെങ്കിലും ചെയ്ൻ സ്മോക്കർ അല്ലായിരുന്നു.പോരാത്തതിനു അവളുടെ മുന്നിൽ ഞാൻ അങ്ങനെ വലിക്കാറുമില്ലായിരുന്നെങ്കിലും, ഞാനും വലിച്ചു ഒരെണ്ണം.

പിന്നെയും നടന്നു.പാൻപരാഗിന്റേയും,പൊരിച്ച വിഭവങ്ങളുടേയും,ഓടയിലൂടെ ഒഴുകുന്ന അഴുക്കു വെള്ളത്തിന്റേയും മണമാണു എനിക്ക് ബാംഗ്ലൂരിനേക്കുറിച്ചുള്ളത്.അന്ന് ആ തിരക്കിലൂടെ നടന്നപ്പോൾ എന്തു വിഷമമായിരുന്നു!!ഇനിയിങ്ങനെ നടക്കാൻ കഴിയുമോ?ഒരിക്കലുമില്ലായിരിക്കും.
ഓരോരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് നടക്കുന്നതിനിടയിൽ എന്റെ കയ്യിൽ ആരോ കയറിപ്പിടിച്ചു.കൂടെ ഒരു ചോദ്യവും.
"മലയാളി ആണല്ലേ "?
തിരിഞ്ഞു നോക്കിയപ്പോൾ ഒരു ശിഖണ്ഡി.ഒരു ആറടി ഉയരം കാണും.സ്ത്രീമുഖം തന്നെ,ശാരീരികാവയവങ്ങളും പെണ്ണിന്റേതു തന്നെ.സാരി അലക്ഷ്യമായി ഉടുത്തിരിക്കുന്നു.എന്നാലും ഒരു ശിഖണ്ഡി തന്നെ.
എന്റെ കയ്യിലെ അവന്റെ അതൊ അവളുടേയോ പിടുത്തം മുറുകി.കയ്യിലുള്ള പണം പിടിച്ച് പറിക്കുമെന്ന് ഉറപ്പായി.പേടിച്ച് മൂത്രം ഒഴിക്കുന്ന അവസ്ഥയിലായി ഞാൻ.രാജിയും അതേ അവസ്ഥയിൽ.
അപ്പോഴാണു ഞാൻ കൂടെ നടന്നിരുന്ന ജോബിനേയും മറ്റും നോക്കിയത്.അവരെ കാണുന്നില്ല.ചുറ്റും നോക്കിയപ്പോൾ കണ്ട കാഴ്ച വീണ്ടും ഞെട്ടിച്ചു.മൂന്നുനാലു ശിഖണ്ഡിമാർ ഞങ്ങളുടെ നേരേ നടന്നടുക്കുന്നു.
ദൈവമേ പോക്കറ്റിൽ ഒരു ആയിരം രൂപ കിടക്കുന്നുണ്ട്.അതു പോയാൽ ....
ഈ ചിന്തകളൊക്കെ നിമിഷനേരം കൊണ്ട് മനസിലൂടെ കടന്നു പോയി.
"എന്താ മോന്റെ പേര്"?തനിമലയാളത്തിൽ ആണു ചോദ്യം.
"സുധീഷ് "
"ഞാൻ കന്യാകുമാരിക്കാരനാണ്."പുരുഷസ്വരമാണ്.
"എന്താ കുട്ടിയുടെ പേര് "?
"രാജി "
കുറേക്കൂടെ ധൈര്യമുള്ള രാജി എന്റെ സഹായത്തിനെത്തി.
ശിഖണ്ഡി അവന്റെ പേരു പറഞ്ഞു.
" നല്ല കൂട്ടുകാര്‍ തന്നെ.ഞങ്ങളെ കണ്ടപ്പോള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന തടിയൻ ഓടുന്നത് കണ്ടാണ് കയ്യിൽ കയറി പിടിച്ചത്."

അപ്പോൾ എന്റെ ഫോൺ ശബ്ദിച്ചു.ജോബിനാണ്. "കുഴപ്പാമാണോടാ " ?
"അല്ല.നീ എവിടെയാ "
"ഞങ്ങൾ എതിർവ്വശത്തുണ്ട് "
"നിങ്ങളിങ്ങു പോരേ.കുഴപ്പമില്ലാ."
അവന്മാർ വഴി ക്രോസ് ചെയ്ത് ഇപ്പുറത്ത് .
ശിഖണ്ഡി എന്നു എല്ലാവരും കളിയാക്കി വിളിക്കുന്ന അയാൾ പറഞ്ഞു " നല്ല കൂട്ടുകാർ തന്നെ. ഇൾ പറഞ്ഞു " നല്ല കൂട്ടുകാർ തന്നെ. ഇങ്ങനെ പേടിക്കാമോ മോനെ"
ചമ്മൽ മാറ്റാൻ ജോബിൻ പറഞ്ഞു.
"പൈസ പൂജിച്ച് തരാമൊ "?
"പിന്നെന്താ ".
അവന്മാർ അഞ്ചുരൂപാനാണയം കൊടുത്തു.അയാൾ പൈസ വാങ്ങി കണ്ണടച്ച് ധ്യാനിക്കുന്നതു പോലെമുട്ടിച്ച് തിരികെ കൊടുത്തു.അവന്മാർ
അയാൾക്ക് പത്ത് രൂപ വീതം കൊടുത്തു.അയാൾ അതു വാങ്ങി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.അടുത്ത കടയിൽ ചെന്ന് അവരോടൊപ്പം ചേർന്ന് കൈ കൊട്ടാൻ തുടങ്ങി..
ഞങ്ങൾ നടപ്പ് അവസാനിപ്പിച്ച് തിരികെ ബി എം റ്റി സി സ്റ്റാൻഡിലേക്ക് നടന്നു.
ഞാൻ ജോബിനോട് ചോദിച്ചു .
"അവർ പൈസ പൂജിച്ചു തന്നാൽ എന്നാടാ ഗുണം " ??
"നമുക്ക് പ്രതീക്ഷിക്കാത്ത സമയത്ത് ഭാഗ്യം കൈവരും.അതല്ലേ ഇവന്മാർ വന്നു ചോദിക്കുമ്പോൾ ഓരോരുത്തർ പൈെസ കൊടുക്കുന്നത്!!"
---------------------------------------------------------
കുറേ കറക്കത്തിനു ശേഷം റൂമിലെത്തി..
ഒരു പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ അവൾ പോയിക്കിടന്നു.
ഞങ്ങൾക്കും ഉറക്കം വരാൻ തുടങ്ങി.കതക് ലോക്ക് ചെയ്തു വന്ന് കിടന്നു.അൽപം കഴിഞ്ഞപ്പോൾ കതകിൽ ശക്തിയായ മുട്ട് കേട്ടപ്പോൾ ജോബിൻ ഞങ്ങളെയും വിളിച്ചെഴുന്നേൽപ്പിച്ചു.അവൻ പോയി കതകു തുറന്നതു രണ്ട് കന്നടപോലീസുകാർ മുറിക്കകത്തെക്ക്ിരച്ചു കയറി. ബാത് റുമിൽ വരെ അവർ കയറി നോക്കി.
ഞങ്ങൾക്ക് ഒന്നും മനസിലായില്ല.
ഐഡി കാർഡ് ചോദിച്ചു.മൂന്നുപേരുടെയും വാങ്ങി നോക്കി.
എന്തിനാ വന്നതെന്നു ചോദിച്ചു.നേഴ്സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണെന്ന് പറഞ്ഞിട്ടും അവർക്കു വിശ്വാസം ആയില്ല.സർട്ടിഫിക്കറ്റ് കാണിച്ചു.അതെല്ലാം മേടിച്ച് തിരിച്ചും മറിച്ചും നോക്കി.അതിലൊന്നും അവർക്ക് ഒരു വിശ്വാസം ആയില്ല.അവസാനം ഞങ്ങൾ ട്രാൻസ്ക്രിപ്റ്റിനു അപേക്ഷിച്ചതിന്റെ
പണം അടച്ചതിന്റെ അന്നേ ദിവസത്തെ റെസീപ്റ്റ് കാണിച്ചു.
ആകെ പേടിച്ചരണ്ട് നിന്ന ഞങ്ങളുടെ മനസിലേക്ക് തീ കോരിയിട്ട ഒരു വാചകം ഒരു പോലിസുകാരന്റെ വായിൽ നിന്നും വീണു.
"നിങ്ങളുടെ കൂടെ വന്ന ആ പെണ്ണെവിടെ "?
അവൾ അവളുടെ മുറിയിൽ ഉണ്ടെന്ന് പറഞ്ഞു.
പോലീസുകാർ കട്ടിലിൽ ഇരിക്കുകയാണു.ഞങ്ങൾ നിൽക്കുകയും.
ഞങ്ങള്‍ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതാണെന്ന് പോലീസുകാർക്ക് ഇപ്പോൾ അറിയാം.പിന്നെന്താ അവർ പോകാത്തത്?
ഒരാൾ മറ്റെയാളെ കണ്ണുകൊണ്ട് ഒരു അടയാളം കാണിക്കുന്നത് കണ്ടു.
ആയിരം രൂപ അവർക്ക് കൊടുക്കണം.അല്ലെങ്കിൽ ഇമ്മോറൽ ആക്റ്റിവിറ്റിക്ക് കേസെടുക്കുമത്രേ.
പണം വാങ്ങിയേ അവർ പോകൂ എന്നുറപ്പ്.എന്നാലും ഒന്ന് പൊരുതി നോക്കാമെന്ന് വെച്ചു.
ഞങ്ങള്‍ ലോഡ്ജിൽ മുറി എടുത്തിരിക്കുന്നത് സ്വന്തം ഐഡി പ്രൂഫ് വെച്ചിട്ടാണെന്നും,അതിന്റെ കോപ്പി കോപ്പി അവിടെ കൊടുത്തിട്ടുളളതാണെന്നും പറഞ്ഞു.കൂടാതെ പർപ്പസ് ഓഫ് സ്റേറ സർട്ടിഫിക്കറ്റ് വാങ്ങാന്‍ ആണെന്ന് രജിസ്റററിൽ ചേർത്തിട്ടുണ്ടെന്നും അറിയാവുന്ന മുറിക്കന്നടയിൽ പറഞ്ഞൊപ്പിച്ചു.ഒരു മണിക്കൂർ മുമ്പായിരുന്നെങ്കിൽ എന്ത് ചെയ്തേനേ!!!!കുറെ തർക്കങ്ങൾക്ക് ശേഷം അവർ രണ്ട് പേർക്കും നൂറുരൂപാ വീതം എന്ന നിലയിലേക്ക് താണു.അതു കൊടുത്ത് അവരെ ഒഴിവാക്കി.
ഞങ്ങൾ മൂന്നുപേരും ഓരൊ സിഗറററ് കത്തിച്ചു.
"ഭാഗ്യം ഇങ്ങനെ വരുമെന്ന് കരുതിയില്ല."ജോബിനും അനൂപും അയാളോട് പൂജിച്ച് വാങ്ങിയ അഞ്ചുരൂപാ നാണയങ്ങൾ ജനൽ തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.രാത്രിയിലെ നിശബ്ദതയിൽ അതു താഴെ വീഴുന്ന ശബ്ദം ഞങ്ങൾ കേട്ടു..............

ഒന്നു കൂടി ഓര്‍ഗനൈസെഡ് ആയി എഴുതാമായിരുന്നു., വല്യ കുഴപ്പം ഒന്നുമില്ല, എന്നാലും ഭംഗിയാക്കാന്‍ ശ്രമിക്കു... ഇയാള്‍ വായിച്ച ബ്ലോഗ് പോസ്റ്റ് എച്മുവിന്റേതാണ്...
മറുപടിഇല്ലാതാക്കൂനന്ദി .ഗൗരിനാഥൻ.
മറുപടിഇല്ലാതാക്കൂപറ്റുന്ന രീതിയിൽ എഡിറ്റ് ചെയ്തിട്ടുണ്ട്...
കൊള്ളാം സുധി നന്നായിട്ടുണ്ട് പഴനിക്കു പോകുന്ന ഭാഗം വ്യക്തമല്ല....എങ്കിലും നന്നായിട്ടുണ്ട്....ഇനിയും എഴുതണം.....
മറുപടിഇല്ലാതാക്കൂഎനിക്കും തോന്നി.അടുത്ത പോസ്റ്റിൽ തകർക്കാം...
ഇല്ലാതാക്കൂനന്നായിട്ടുണ്ട്... ഒന്നുകൂടി വായിച്ച് എഡിറ്റ് ചെയ്യൂ...
മറുപടിഇല്ലാതാക്കൂഅവസാന വർഷത്തെ അവസാന പ്രാക്റ്റിക്കൽ എക്സാമിനു തലേന്ന് ഉച്ച കഴിഞ്ഞപ്പോൾ മുതൽ എക്സാമിന്റെ അന്നു പുലർച്ചെ വരെ അരങ്ങേറിയ കുറേ ഏറെ ,ഇന്നും എന്നെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സംഭവമാണു ഞാൻ എഴുതാൻ തുടങ്ങിയത്...
ഇല്ലാതാക്കൂഎഴുതി വന്നപ്പോൾ വല്ലാതെ ആയി.പിന്നെ ആട്ടെന്ന് വെച്ചു.
പഠിച്ചു കൊണ്ടിരുന്നപ്പോഴത്തെ ആ മൂഡിൽ തന്നെ ആയതു കൊണ്ട് ഒരു പോസ്റ്റ് ഇട്ടു എന്നു മാത്രം.തീർത്തും കൊള്ളില്ലാന്നറിയാമെങ്കിലും എഡിറ്റ് ചെയ്യുന്നില്ല.
ഭാഗ്യം പല രൂപത്തിൽ വരാം. പൂജിച്ച നാണയം കയ്യിലിരുന്നതുകൊണ്ടാ അന്നതങ്ങനെ അവസാനിച്ചത്. ആ നാണയം കളഞ്ഞതോടെ, ഇനിയും എന്തെക്കെയോ ഭാഗ്യം വരാനിരുന്നത് തോട്ടിലെറിഞ്ഞില്ലേ ഭാഗ്യദോഷികൾ....!?
മറുപടിഇല്ലാതാക്കൂഹാ ഹാ.വീകേജി..വേറൊരു സംഭവം എഴുതാൻ വന്നതാ..
മറുപടിഇല്ലാതാക്കൂസുധി അറയ്ക്കല്‍.....ബാംഗ്ലൂർ.... മഹാനഗരം .....പണ്ട് രാജാജി നഗര്‍ ....വെറുമൊരു ഹള്ളിയായിരുന്നു....വേണ്ടാ ബാംഗ്ലൂർ ചരിത്രം പറഞ്ഞു ...ബോറാക്കുന്നില്ല..
മറുപടിഇല്ലാതാക്കൂ. ബാംഗ്ലൂരിന്റെ ഒരു വശം പറഞ്ഞു,... മറുവശവുമുണ്ട്....ബാംഗ്ലൂരിന്.....ഒരുപാട്.. മലയാളികൾക്ക് ജീവിതം നല്കിയ നാട്...ബാംഗ്ലൂരിന്റെ സ്വതന്ത്ര്യം മറ്റേത് മഹാഗരത്തിലുമില്ല.....വിമര്‍ശനമല്ല....ഓര്‍മ്മപ്പെടുത്തലായ് കാണാം.... നന്നായി എഴുതി....
വിനോദേട്ടാ,
മറുപടിഇല്ലാതാക്കൂവായിച്ച് അഭിപ്രായം ഇടാൻ തോന്നിയതിനു സന്തോഷം.
ബാംഗ്ലൂരിനെ മോശമാക്കിയില്ല ട്ടോ.എച്മുച്ചെച്ചിയുടെ ഒരു പോസ്റ്റ് വായിച്ചപ്പോൾ പെട്ടെന്ന് മനസിൽ വന്നത് എഴുതിയതാ.മറ്റൊന്നാണു എഴുതാൻ തുടങ്ങിയത്.അതു പിന്നീടൊരിക്കൽ.
അന്നവിടെ പെടാഞ്ഞത് ഭാഗ്യം...!
മറുപടിഇല്ലാതാക്കൂബാംഗ്ലൂരിൽ നിന്നും രക്ഷപെട്ടെങ്കിലും കോയമ്പത്തൂരിൽ ഒരിക്കൽ പെട്ടു മുരളിച്ചേട്ടാ.
ഇല്ലാതാക്കൂപ്രോത്സാഹനത്തിനു നന്ദി.!!!
ഇതിലും വലുതെന്തോ വരാനിരുന്നതാ, ഒഴിവായതിൽ സന്തോഷിക്കൂ,
മറുപടിഇല്ലാതാക്കൂകുറച്ചുകൂടി ഉഷാറാക്കാം,
ആശംസകൾ
ഓ,ശിഹാബ്!!!ഭാഗ്യത്തിനു രക്ഷപ്പെട്ടു.
മറുപടിഇല്ലാതാക്കൂനന്ദി.!!!
ഈ എഴുത്ത് അല്പം ധൃതിയിലായി.അതാണെനിക്ക് രണ്ടാമതും വായിക്കേണ്ടി വന്നത്.
മറുപടിഇല്ലാതാക്കൂഒന്നു മിനുക്കിയെടുത്താല്‍ കൂടുതല്‍ തിളക്കം കിട്ടും.
ആശംസകള്‍
അതെ സർ!!!എനിക്കും തോന്നി.അടിക്കുവൊന്നും വേണ്ടാ.ഞാൻ നന്നായിക്കോളാം!!!!
മറുപടിഇല്ലാതാക്കൂഒരു വർഷമായി നമ്മ് ഊരു ബാംഗ്ലൂരാണു. സാധാരണ സ്ത്രീകൾ കൂടെ ഉണ്ടെങ്കിൽ തേർഡ് ജെണ്ടേഴ്സ് ഉപദ്രവിക്കാറില്ല. പിന്നെ അവരുടെ കാര്യവും കഷ്ടമാണു.. ഒരു രൂപ കൊടുത്താലും സന്തോഷത്തോടെ പൊയ്ക്കോളും. എച്മുവോടുലകത്തിൽ ആയമ്മയുടെ തുടർക്കഥ ഞാനും വായിച്ചിരുന്നു. പിന്നെ ബാംഗ്ലൂർ പോലീസ് പിടിച്ചുപറിക്കാരായാണു പലപ്പോഴും തോന്നിയിട്ടുള്ളത്.. :) കുറച്ചൂടെ ഭംഗിയാക്കാമായിരുന്നു എഴുത്ത്

മറുപടിഇല്ലാതാക്കൂപത്ത് രൂപയ്ക്ക് കൈനീട്ടുന്ന പോലീസുകാർ ബാംഗ്ലൂരു മാത്രേ കാണു.
മറുപടിഇല്ലാതാക്കൂനന്ദി!!!!
super
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്. ഇഷ്ടായി.
മറുപടിഇല്ലാതാക്കൂനല്ല എഴുത്ത്. ഇഷ്ടായി.
മറുപടിഇല്ലാതാക്കൂ