എന്ത്!!!!
ഒരു പുതിയ ബ്ലോഗർ, അതും ഒരു സ്ത്രീ.. സധൈര്യം ബ്ലോഗുകളിലൂടെ ഓടിച്ചാടി നടന്ന് കമന്റ് ചെയ്യുന്നത് കണ്ട അറയ്ക്കല്‍ പുത്രൻ ജാഗരൂകനാകുകയും
അവരെ ചേസ് ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ് ചെയ്യുന്നതിനിടയ്ക്ക് ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട് അവരുടെ പ്രൊഫൈലിൽ നോക്കി. കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച് മാത്രം പഠിച്ചിട്ടേയുള്ളൂ എന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത് കണ്ട് ഉൾപ്പുളകം കൊണ്ടു.
അവരെ ചേസ് ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ് ചെയ്യുന്നതിനിടയ്ക്ക് ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട് അവരുടെ പ്രൊഫൈലിൽ നോക്കി. കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച് മാത്രം പഠിച്ചിട്ടേയുള്ളൂ എന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത് കണ്ട് ഉൾപ്പുളകം കൊണ്ടു.
ആംസ്ട്രോങ്ങും ടീമും ചന്ദ്രനിലിറങ്ങി , കോട്ടുവായിട്ട് മൂരി നിവർത്തി തിരിഞ്ഞ് നോക്കിയപ്പോൾ മലയാളിയുടെ ചായക്കട കണ്ട് ഞെട്ടിയത് പോലെ, ആ പെൺകുട്ടിയുടെ ഫോട്ടോബ്ലോഗിൽ എത്തിയപ്പോൾ ഞാനും ഞെട്ടി. കാരണം മറ്റൊന്നുമല്ല, അഖിലബൂലോകാഭിപ്രായോത്സാഹക്കമ്മിറ്റിയംഗങ്ങളായ അജിത്തേട്ടനും, സി.വി.തങ്കപ്പൻ സാറും കമന്റ്ബോക്സിൽ നിന്നും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.
ദുഷ്ടന്മാർ!!!
ആരും കയറിയിട്ടില്ലെന്ന് കരുതിയ ഫോട്ടോബ്ലോഗിൽ ഇവർക്കെന്നാ കാര്യമെന്ന് മനസ്സിൽ അമർഷം കൊണ്ട് ഗുസ്തിഗോദായെ മനസ്സിൽ സങ്കൽപ്പിച്ച് ഇടംകൈകൊണ്ട് തങ്കപ്പൻ സാറിനേയും,വലത് കൈകൊണ്ട് അജിത്തേട്ടനേയും എടുത്ത് പൊക്കി നിലത്തടിച്ച് രണ്ട് പേരുടേയും ഇടയിലായി അതിനിഷ്കളങ്കമായി,കന്മഷഹീനനായി "ഹോ!ഇവിടെയൊക്കെ ജീവിയ്ക്കുന്നവരുടെ ഭാഗ്യം "എന്നൊരു കമന്റ് ചെയ്തു.
ഈ ഭീകരന്മാരുടെ മുന്നിൽക്കിടന്ന് കഥകളിയും ,ഭരതനാട്യവും,കുച്ചിപ്പുടിയും എന്തിനു ബിഹു വരെ കളിച്ച് നോക്കി.എവിടുന്ന് !!ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല.ആയതിന്റെ സങ്കടം നെടുവീർപ്പായും,അമർഷത്തെ ഹും ആയും ബഹിർഗ്ഗമിപ്പിച്ച് ഹൃദയകല്ലോലിനിയിൽ കയറി ചന്നംപിന്നം പെയ്യുന്ന വേനൽമഴ പോലെ കമന്റ് ഇടാൻ തുടങ്ങി.
ആ പെൺകുട്ടി കോളാമ്പിയിൽ വരുമെന്നോ ,അഭിപ്രായം പറയുമെന്നോ കരുതാതിരുന്നതിനാൽ പിറ്റേന്ന് രാവിലെ ഞെട്ടേണ്ടി വന്നു.വർഷങ്ങളായി തളർ വാതം പിടിച്ച് അനങ്ങാനാവാതെ കിടന്നിരുന്ന എന്റെ ജിമെയിലിനു അനക്കം വെക്കാൻ തുടങ്ങി.
പുസ്തകക്കച്ചവടക്കാരനായ രവി ഡീസിയോട് യാതൊരു കാരണവുമില്ലാതെ അസൂയ തോന്നുകയും,അതിനെ ക്രോധമാക്കി മാറ്റി ഡിസി ബുക്സ് ഇറക്കുന്ന പുസ്തകങ്ങൾക്ക് വല്ലാത്ത മടുപ്പിയ്ക്കുന്ന മണമാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച്,വായിക്കാനായി വാങ്ങി വെച്ച പുസ്തകങ്ങളെ വരെ അടുക്കളയിലെ ബർത്തിൽ കയറ്റി വെച്ച് ,യാതൊരു ലക്ഷ്യബോധവുമില്ലാതെ നടന്നിരുന്ന കാലത്തൊന്നും ബ്ലോഗെന്ന് കേട്ടിട്ട് തന്നെയില്ലായിരുന്നു.അനിയൻ രഞ്ജു 'ഇതളുകൾ 'എന്ന പേരിൽ ഉണ്ടാക്കിത്തന്ന ബ്ലോഗുമായി ബൂലോകത്തേയ്ക്കിറങ്ങി അതിനെ 'കോളാമ്പി'യാക്കി മാറ്റിയ എനിയ്ക്ക് ഇത് ഏറ്റവും അനുയോജ്യമായ മേച്ചിൽപ്പുറമാണെന്ന് മനസ്സിലാക്കാൻ അധികകാലം വേണ്ടി വന്നില്ല.
എഴുത്തിനേക്കാളേറെ വായനയെ സ്നേഹിച്ചിരുന്നതിനാൽ അധികമൊന്നും എഴുതാനില്ലായിരുന്നു.ഇരുവരും ചെയ്തിരുന്ന പോസ്റ്റുകളുടെ എണ്ണം തുലോം തുച്ഛമായിരുന്നതിനാൽ പരസ്പരമുള്ള ബ്ലോഗ്സന്ദർശ്ശനം പെട്ടെന്ന് തന്നെ നിന്നു.
സുക്കൻബർഗ്ഗിലൂടെ ലഭിച്ച ആദ്യപ്രണയം ആദിത്യബിർളയിലൂടെ സാവധാനം ഒഴുകി നിത്യനിതാന്തതയിലേയ്ക്ക് ലയിച്ച് ചേരുന്നത് അടങ്ങാനാവാത്ത വേദനയോടെ നോക്കിനിൽക്കേണ്ടി വന്ന എന്റെ മനസ്സിലെ മുറിവിൽ ഉപ്പുപുരട്ടാനായി പ്രണയത്തിന്റേയും,പ്രണയഭംഗത്തിന്റേയും മാസ്മരികഭാവങ്ങളെ അവയുടെ എല്ലാ മനോഹാരിതയോടെയും ചിത്രീകരിച്ച ഒരു ബ്ലോഗിന്റെ ലിങ്ക് കിട്ടി.അക്ഷരാർത്ഥത്തിന്റെ എന്റെ കഴിഞ്ഞ കാലം ആ ബ്ലോഗിൽ എനിയ്ക്ക് കാണാൻ കഴിഞ്ഞതിന്റെ ഷോക്കിൽ എന്ത് ചെയ്യണമെന്നറിയാതെ നിർന്നിമേഷനായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ പുതിയ പെൺകുട്ടിയേക്കുറിച്ച് ഓർത്തു.ആദ്യമായി ഒരു ലിങ്ക് മെയിൽ അയച്ചു.മറുപടിയോ നന്ദിപ്രകടനമോ പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും കാലം അതിന്റെ അപ്രവചനീയത "നന്ദി സുഹൃത്തേ " എന്ന രണ്ട് വാക്കിൽ തീരുന്ന ഒരു മെയിലിന്റെ രൂപത്തിൽ കാണിച്ചു.
പുതിയ ബ്ലോഗർമാർ ആരെന്നോ,പഴയബ്ലോഗർമാർ ആരെന്നോ ഒന്നും അറിയാതിരുന്ന അക്കാലത്ത് പരമാവധി ബ്ലോഗുകളിൽ എത്താനായിരുന്നു ഇഷ്ടം.
അങ്ങനെയിരിക്കേ അധികമാരും വായിയ്ക്കാത്ത ഒരു ബ്ലോഗിന്റെ ഒരേയൊരു അധ്യായത്തിന്റെ ലിങ്ക് കിട്ടി.ആദ്യാധ്യായത്തിൽ തന്നെ വരാൻ പോകുന്ന വായനാവിസ്ഫോടനത്തിന്റെ സൂചന കിട്ടിയതിനാൽ തുടരധ്യായങ്ങൾ തേടിപ്പിടിച്ച് വായിച്ചു.വായനയുടെ ഹാങ്ങോവർ തീരുന്നതിനു മുൻപേ പഴയ പെൺകുട്ടിയ്ക്ക് ലിങ്ക് അയച്ച് കൊടുത്തു.മൂന്നാലു ദിവസത്തിനു ശേഷം നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു മെയിലും വന്നു.
ചൂടുവെള്ളത്തിൽ വീണ പൂച്ച വീണ്ടും ചൂടുവെള്ളത്തിൽ ചാടുന്ന ലക്ഷണം കാണിയ്ക്കാൻ തുടങ്ങി.ഒന്നോ രണ്ടോ ലിങ്കുകൾ ദിവസത്തിൽ പരസ്പരം അയക്കുന്നതിൽ നിന്നും മാറി ദിവസത്തിൽ പരമാവധി എത്ര മെയിലുകൾ അയക്കാമെന്ന് രീതിയിലായി.
ഇ മെയിലിൽ നിന്നും ഹാങ്ങൗട്ടിലേയ്ക്ക് പ്രമോഷനും,വാട്സാപ്പിലേയ്ക്ക് ഡബിൾ പ്രമോഷനും നേടിയതിനേക്കാൾ വേഗത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു......
★ ★ ★ ★
മൂന്നാംതവണയും പാസ്‌വേഡ് തെറ്റിയതിനെത്തുടന്ന് കോപാകുലനായ സ്റ്റേറ്റ്ബാങ്ക് ഏ.ടി.എം മെഷീൻ ഒരു കടലാസുകഷ്ണം പുറത്തേയ്‌ക്ക് നീട്ടി.
വിനയപുരസ്സരം കൈപ്പറ്റി ഇരുകണ്ണുകളിലും മുട്ടിച്ചു.
വായിച്ചു.
"പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിയ്ക്കുകയില്ലിനി. "
വന്ന് വന്ന് ഏ.ടി.എമ്മിൽ മലയാളം പ്രിന്റോ?
ഒന്നൂടെ നോക്കി.
ഇപ്പോൾ കാര്യം പിടുത്തം കിട്ടി.
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്,അല്ലെങ്കിൽ ആശാന്റെ മുതുകത്ത്.
ഏസിയുടെ തണുപ്പിലും വിയർത്ത് കൊണ്ട് താഴോട്ട് നോക്കി പുഞ്ചിരിയ്ക്കുന്ന ക്യാമറയെ നോക്കിപ്പറഞ്ഞു.
"കാണെടാ കാണ്,ലോകചരിത്രത്തിലെ ആദ്യസംഭവം."
പുറത്തേയ്ക്ക് നോക്കി.
അനിയൻ ടുട്ടു കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.
ആഭ്യന്തരവുമില്ല,വിജിലൻസുമില്ലാത്ത അവസ്ഥയിലായ വി.എസ്സിനെപ്പോലെ ഞാൻ കടയിലേയ്ക്ക് നടന്നു.
സിന്ധുവും ദിവ്യയും കൗണ്ടറിനരികേ കാഷ്യർ സുന്ദരിയോട് സംസാരിച്ച് കൊണ്ട് നിൽക്കുന്നു.അമ്മി സോഫായിരുന്ന് ഉറക്കം തൂങ്ങുന്നു.ടുട്ടു പതിവ് പോലെ ഇയർഫോണുമായി പ്രേമസല്ലാപത്തിൽ.
സുന്ദരിയ്ക്ക് ചിരി വരുന്നുണ്ട്.
കാണാതെ പഠിച്ച് വെച്ചിരിക്കുന്ന "ഓം ഹ്രീം യോഗിനിയോഗിനി യോഗേശ്വരീ യോഗേശ്വരീ.."എന്ന് തുടങ്ങുന്ന ആകർഷണമന്ത്രം മനസ്സിൽ ഉരുവിട്ടു.ഒന്നിനേം ആകർഷിയ്ക്കാനൊന്നുമല്ല,കൈയ്യിൽ ഉള്ളത് വികർഷിച്ച് പോകരുതല്ലൊ!!!
മുഖത്ത് കൂടുതൽ ദേഷ്യവും,സങ്കടവും ഇടകലർന്ന "ആരും മിണ്ടിയേക്കരുതേ!ഞാനിപ്പം പൊട്ടിക്കരയും "എന്ന ഭാവം വരുത്തിക്കൊണ്ട് നിന്നു.
ആ ഭാവം കണ്ടാൽ "ഇത്ര പാവം ചെക്കനെ കെട്ടാൻ നിനക്ക് ഭാഗ്യം ലഭിച്ചല്ലൊ ദിവ്യേ "എന്ന് ദിവ്യ തന്നെ ദിവ്യയോട് പറയണമെന്ന് അതികഠിനമായി ആഗ്രഹിച്ചു.
"ഒരബദ്ധം പറ്റി "
"സിന്ധുവിന്റെ ഫോണിൽ മെസേജ് വന്നു"
"ഓഹോ. "
"ഇവിടെ ഇപ്പോൾ ----അടച്ചിട്ട് പോകാം.നാളെ ബാക്കികൂടെ അടച്ചിട്ട് ഡ്രസ്സ് കൊണ്ട് പോകാം."
പണമടച്ചപ്പോൾ കീട്ടിയ ബില്ലിലെ ബാലൻസ് തുക നോക്കി നെടുവീർപ്പിട്ടു.
"നിങ്ങളെന്നാ കോപ്പിലെ എടപാടാ കാർഡ് അക്സ്പ്പ്റ്റ് ചെയ്യാത്തേ?"
കണ്ണ് മിഴിഞ്ഞ സുന്ദരി ഒന്നും മനസ്സിലാകാതെ ദിവ്യയെ നോക്കി.
എന്റെ കോട്ടയംമലയാളം ദിവ്യ സുന്ദരിയ്ക്ക് തൃശ്ശൂരീകരിച്ച് ട്രാൻസ്‌ലേറ്റ് ചെയ്ത് കൊടുത്തു.
"ഓരോ ട്രാൻസാക്ഷനും 250/- സർവ്വീസ് ചാർജ്ജ് ഈടാക്കും സർ.അതാ ഞങ്ങൾ ചെയ്യാത്തേ."
സുന്ദരിയുടെ മുഖത്ത് നോക്കി "ഇത്രേം വലിയ കടയിൽ കയറുന്നവർ 250 കുണുവായ്ക്ക് കണക്ക് പറയുവോടീ മരപൊട്ടിക്കാളീ "എന്ന് മനസ്സിൽ പറഞ്ഞു.
ഇപ്പം ഈ ചെറുക്കൻ മനസ്സിൽ പറഞ്ഞത് ഒന്ന് തർജ്ജമ ചെയ്ത് തന്നേ എന്ന് സുന്ദരി ദിവ്യയോട് കണ്മുനകളാൽ ആരാഞ്ഞപ്പോൾ ദിവ്യ ഇനി വരുമ്പോൾ ആകട്ടെയെന്ന് അതേ ആയുധം ഉപയോഗിച്ച് അറിയിച്ചു.
എന്നതായാലും ഇലയ്ക്ക് കേട് വന്നാലും വന്നില്ലെങ്കിലും,മുള്ളിനൊരു കേടും വന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ പുറത്തേയ്ക്ക് വരാൻ വെമ്പി നിന്ന ദീർഘശ്വാസം അർദ്ധ ഏമ്പക്കമായി പരാതിഹീനനായി ആരുമറിയാതെ ആമാശയത്തിലെയ്ക്ക് ഊളിയിട്ടതിന്റെ ഫലമായി തലച്ചോറിൽ നിന്നും "നിനക്ക് വിശക്കുന്നില്ലേടാ ചെറുക്കാ "എന്ന ചോദ്യം വന്നു.
നാലു പേരുമായി തൃശ്ശൂരിലെത്തിയ മാരുതി 800 ആറുപേരുമായി നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.
★ ★ ★ ★
'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ' പാട്ടും പാടി വാഗമണ്ണിലെ മൊട്ടക്കുന്നുകളിലൂടെ ഒാടി നടന്ന് 'എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ 'എന്ന ഗാനവും കൂടി പാടിയിട്ട് കല്ലോലിനിയെ തൃശ്ശൂർ വരെ കൊണ്ടു വിട്ടിട്ട് വരാൻ തയ്യറെടുത്ത എന്നെ ഉണർത്തിയത് എന്റെ ഫോണിന്റെ ശബ്ദമായിരുന്നു.
പുലർച്ചേ ഏഴുമണിയാകുന്നതെയുള്ളു.
വിനോദ് കുട്ടത്ത്.
"ഹലോ ,വിനോദേട്ടാ എവിടെയായി "?
"കതക് തുറന്ന് പുറത്ത് വാടാ.ഞാനിവിടെ എത്തി."
തലേന്ന് ഉറങ്ങാതിരുന്നതിന്റെ ക്ഷീണം പോയ്പ്പോയി.
നാളെയാണല്ലോ കല്യാണം.അതും എന്റെ.
ചാടിയെഴുന്നേറ്റു.
മുഖം കഴുകി.പുറത്തെത്തി.
കുട്ടത്തിനെ സ്വീകരിച്ചു.
ഫോൺ വിളിയിലൂടെയും ,ചാറ്റിലൂടെയും,ബ്ലോഗിലെ ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെയും വല്ലാതെ അടുപ്പം തോന്നിയ ആൾ.
ഫോൺ വിളിയിലൂടെയും ,ചാറ്റിലൂടെയും,ബ്ലോഗിലെ ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെയും വല്ലാതെ അടുപ്പം തോന്നിയ ആൾ.
ആദ്യമായി തമ്മിൽ കാണുകയാണ്.
സൂര്യവിസ്മയക്കാരനെ കോളാമ്പികാരൻ നമ്രശീർഷ്ക്കനായി ഹസ്തദാനം നടത്തി.
പുറത്തൊരു അതിഥിയെത്തിയെന്നറിഞ്ഞ അമ്മി ഹാജരായി.
"കിഴക്കൻ ചക്രവാളത്തിൽ അങ്ങേക്കരയിലങ്ങേക്കോണിലായി അനന്തതയിൽ നിന്നും ഉദിച്ചുയരുന്ന ജഗദ്നിയന്താതാവിനെ ആത്മസ്ഫുടം ചെയ്ത് നമസ്കരിച്ച് കൊണ്ട് അകത്തേയ്ക്ക് കയറട്ടെ."
ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ബിഗ് ബാംഗ് തിയറിയുടെ മലയാളപരിഭാഷ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.
വീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത് പിന്നെ തുറിയ്ക്കുകയും ചെയ്തു.
'ഇതൊക്കെയെന്ത് 'എന്ന ഭാവത്തിൽ ഞാൻ കുട്ടത്തിനെ എന്റെ മുറിയിലേയ്ക്ക് ആനയിച്ചു.
അപ്പോഴേയ്ക്കും അച്ഛനുമെത്തി.
കുശലപ്രശ്നങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും കാപ്പിയ്ക്കുള്ള സമയമായി.
കാപ്പി കഴിച്ചു.
അപ്പോഴേയ്ക്കും ബന്ധുക്കളെത്താൻ തുടങ്ങി.
കൂട്ടുകാർ മാലബൾബ് കൊണ്ട് ചുറ്റുമുള്ള മരങ്ങളിലും പന്തലിലും അലങ്കരിക്കുന്ന പണി മാത്രമെ ബാക്കിയുള്ളൂ.അതവർ ഭംഗിയാക്കി.
പിന്നെ ചിരിയും ബഹളവും ആയി.
വിനോദേട്ടൻ വളരെ വേഗം ഞങ്ങളിലൊരാളായി.
വൈകുന്നേരമായപ്പോൾ സിന്ധുവിനൊരു തോന്നൽ.
പാപ്പയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൽ ഒരു ഇടിവ് സംഭവിച്ചിരിക്കുന്നു.അത് പരിഹരിയ്ക്കാൻ ബ്യൂട്ടിപാർലറിൽ പോകണമത്രേ!
പാപ്പയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൽ ഒരു ഇടിവ് സംഭവിച്ചിരിക്കുന്നു.അത് പരിഹരിയ്ക്കാൻ ബ്യൂട്ടിപാർലറിൽ പോകണമത്രേ!
എന്തായാലും ഒരു നിർദ്ദേശം വന്നതല്ലേ?
കണ്ണാടിയിലൊന്ന് നോക്കി.സംഭവം ശരി തന്നെ.പഴയ ആ സൗന്ദര്യമൊന്നുമില്ല.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഒന്ന് പൊയ്ക്കളയാമെന്ന് വെച്ചു.
കണ്ണാടിയിലൊന്ന് നോക്കി.സംഭവം ശരി തന്നെ.പഴയ ആ സൗന്ദര്യമൊന്നുമില്ല.പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഒന്ന് പൊയ്ക്കളയാമെന്ന് വെച്ചു.
രെഞ്ജുവും ടുട്ടുവും മാലയും പൂക്കളും,ബൊക്കെയും വാങ്ങാൻ പോയ സമയത്ത് ആരുമറിയാതെ സിന്ധുവുമൊത്ത് സൗന്ദര്യവർദ്ധകകേന്ദ്രത്തിലെത്തി.അവളുടെ നിർദ്ദേശപ്രകാരം മൂന്ന് മണിക്കൂറിന്റെ മാരകപ്രയോഗങ്ങളാൽ പുതിയൊരു കോളാമ്പിയായി പുറത്തിറങ്ങി ഒരു സെൽഫിയെടുത്ത് കല്യാണപ്പെണ്ണിനയച്ചു.
മറുപടിയായി തുറിച്ച കണ്ണുള്ള സ്മൈലി..
സുന്ദരനാകാനിരിയ്ക്കുമ്പോൾ ആകെ ടെൻഷൻ കുട്ടത്തിനെ ഓർക്കുമ്പോഴായിരുന്നു.എന്തെടുക്കുകയാണാവോ!
രാത്രി വന്ന് കണ്ടപ്പോൾ സമാധാനമായി.ഒരു പ്രശ്നവുമില്ല.പന്തലിൽ ചീട്ടുകളിയ്ക്കാരുടെ കൂടെ സകലതും മറന്ന് ചീട്ട് കളിയ്ക്കുന്നു.
പിന്നെ വേഗം കുളിച്ചു,കുട്ടത്തുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ചില ഉപദേശങ്ങൾ കിട്ടി.ഒന്നും മടിച്ചില്ല.കേട്ടു.
രണ്ടായപ്പോൾ എല്ലാവരും ഉണർന്നു.
കല്യാണവാഹനങ്ങൾ എത്തി.
കല്യാണവാഹനങ്ങൾ എത്തി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് എന്നെ എല്ലാവരും ചേർന്ന് ഒരുക്കി.ചടങ്ങാണത്രേ!!
നാലായപ്പോൾ വാഹനങ്ങൾ പാലക്കാടിനു തിരിച്ചു.
നാലായപ്പോൾ വാഹനങ്ങൾ പാലക്കാടിനു തിരിച്ചു.
അമ്പലത്തിലെത്തിയപ്പോൾ കാത്തിരുന്ന ഒരു കൂടിക്കാഴ്ച കൂടി സംഭവിച്ചു.വർഷങ്ങളായുള്ള ഫേസ്ബുക്ക് പരിചയവും,ഇപ്പോൾ സഹോദരതുല്യനുമായ സുരേഷ് സജിതച്ചേട്ടൻ എത്തി കാത്ത് നിൽക്കുന്നു.
അദ്ദേഹം മൂന്നര മണിക്കൂർ നേരം യാത്ര ചെയ്ത് വന്നിരിയ്ക്കുകയാണ്.സുരേഷേട്ടനേയും ആദ്യമായാണു കാണുന്നത്.
അദ്ദേഹം മൂന്നര മണിക്കൂർ നേരം യാത്ര ചെയ്ത് വന്നിരിയ്ക്കുകയാണ്.സുരേഷേട്ടനേയും ആദ്യമായാണു കാണുന്നത്.
ഗാഢമായൊരാലിംഗനത്തിൽ മനസ്സിനു വല്ലാത്ത ലാഘവം തോന്നി.
പ്രണയിച്ച് നടന്നപ്പോഴൊന്നും തോന്നാതിരുന്നൊരു അവസ്ഥയാണല്ലോന്ന് ഓർത്ത് വല്ലായ്മ തോന്നി.അൽപസമയത്തിനകം ജീവിതം മാറിമറിയാൻ പോകുന്നു.
മകനെന്ന ,സഹോദരനെന്ന പദവിയോടൊപ്പം ഭർത്താവെന്ന പദവി കൂടി കൈവരാൻ പോകുന്നു..അതൊന്നും വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.
9.45 ആയപ്പോൾ അമ്പലത്തിലേയ്ക്ക് കയറാനുള്ള ക്ഷണവുമായി ദിവ്യയുടെ അമ്മാവനെത്തി.
വരനും ടീമും അമ്പലത്തിലേയ്ക്ക് നടന്നു.
ദിവ്യയുടെ അനിയൻ മാലയും ബൊക്കെയും തന്ന് സ്വീകരിച്ചു.
ദിവ്യയുടെ അനിയൻ മാലയും ബൊക്കെയും തന്ന് സ്വീകരിച്ചു.
വധൂവരന്മാർ നടയ്ക്കൽ നിന്ന് തൊഴുതു.
അഞ്ചുമൂർത്തീസ്വാമിയുടെ കിഴക്കെ നടയിലെ വിവാഹവേദിയിലേയ്ക്ക് പൂജാരിമാർ വന്നു.
ഇരുവർക്കും പ്രസാദം നൽകി.
അഞ്ചുമൂർത്തീസ്വാമിയുടെ കിഴക്കെ നടയിലെ വിവാഹവേദിയിലേയ്ക്ക് പൂജാരിമാർ വന്നു.
ഇരുവർക്കും പ്രസാദം നൽകി.
കല്യാണക്കാര്യം പറയുമ്പോൾ ഹിമാലയസാനുക്കളില്‍ അറയ്ക്കൽ ഗുഹ സ്ഥാപിച്ച് ധ്യാനിയ്ക്കാൻ പോകുവാണെന്ന് അട്ടഹസിച്ചിരുന്ന ഞാൻ വെറും നൂറ്റിയിരുപത്തിനാലുദിവസത്തെ പരിചയം മാത്രമുള്ള ദിവ്യയെ;
മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും,അഷ്ടദിഗ്പാലകരേയും സാക്ഷി നിർത്തി; മാതാപിതാക്കളുടേം സഹോദരങ്ങളുടേയും, ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും,ആർപ്പുവിളികളുടേയും,കുരവയിടലിന്റേയും അകമ്പടിയോടെ സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി ഉത്തരവാദിത്തമുള്ള ഭാര്യാ'ഫ'ർത്താക്കന്മാരായി.
മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും,അഷ്ടദിഗ്പാലകരേയും സാക്ഷി നിർത്തി; മാതാപിതാക്കളുടേം സഹോദരങ്ങളുടേയും, ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും,ആർപ്പുവിളികളുടേയും,കുരവയിടലിന്റേയും അകമ്പടിയോടെ സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി ഉത്തരവാദിത്തമുള്ള ഭാര്യാ'ഫ'ർത്താക്കന്മാരായി.
[[[ഞാനെന്റെ കല്യാണപ്പോസ്റ്റ് ഇതാ വേഗം പറഞ്ഞവസാനിപ്പിച്ചിരിക്കുകയാണ്.
എന്റെ എല്ലാ പോസ്റ്റുകളും വായിയ്ക്കുകയും,അതിലെ 'മാംഗല്യം താന്തുനാനേന' എന്ന പോസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത പരിഭവം പറയുകയും ചെയ്ത മാലതി മേമയെ(ദിവ്യയുടെ അമ്മയുടെ അനിയത്തി*ഞങ്ങളുടെ കല്യാണത്തിനു ചുക്കാൻ പിടിച്ച ആൾ)ഞാനിവിടെ നന്ദിയോടെ ഓർക്കുന്നു.മേമയുടെ ആദ്യം മുതലുള്ള ഇടപെടലുകൾ മാത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന ഓർമ്മ എന്നെന്നും മനസ്സിലുണ്ടായിരിക്കുകയും ചെയ്യും.
എന്റെ എല്ലാ പോസ്റ്റുകളും വായിയ്ക്കുകയും,അതിലെ 'മാംഗല്യം താന്തുനാനേന' എന്ന പോസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത പരിഭവം പറയുകയും ചെയ്ത മാലതി മേമയെ(ദിവ്യയുടെ അമ്മയുടെ അനിയത്തി*ഞങ്ങളുടെ കല്യാണത്തിനു ചുക്കാൻ പിടിച്ച ആൾ)ഞാനിവിടെ നന്ദിയോടെ ഓർക്കുന്നു.മേമയുടെ ആദ്യം മുതലുള്ള ഇടപെടലുകൾ മാത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന ഓർമ്മ എന്നെന്നും മനസ്സിലുണ്ടായിരിക്കുകയും ചെയ്യും.
നന്ദി!മേമാ നന്ദി.!
നന്ദി പ്രിയപ്പെട്ട എഴുത്തുകാരേ.!
നന്ദി പ്രിയപ്പെട്ട എഴുത്തുകാരേ.!
അങ്ങനെ കല്യാണക്കഥ പരസ്യമായി. രഹസ്യമായി പെങ്ങൾക്കൊപ്പം ബ്യൂട്ടി പാർലറിൽ പോയതും ഇപ്പോ അങ്ങാടിപ്പാട്ടായല്ലോ സുധി ചേട്ടാ.. എന്തായാലും ഞാൻ മണത്തറിഞ്ഞ പ്രണയം അതിന്റെ സാഫല്യത്തിന്റെ കഥ ഇവിടെ വായിക്കാനായതിൽ ഏറെ സന്തോഷം. ഇനിയും രണ്ടാൾക്കും ഒരുമിച്ചിരുന്ന് മൽസരിച്ച് ബ്ലോഗാൻ ഇട വരട്ടെ :)
മറുപടിഇല്ലാതാക്കൂഅങ്ങനെ കല്യാണക്കഥ പരസ്യമായി. രഹസ്യമായി പെങ്ങൾക്കൊപ്പം ബ്യൂട്ടി പാർലറിൽ പോയതും ഇപ്പോ അങ്ങാടിപ്പാട്ടായല്ലോ സുധി ചേട്ടാ.. എന്തായാലും ഞാൻ മണത്തറിഞ്ഞ പ്രണയം അതിന്റെ സാഫല്യത്തിന്റെ കഥ ഇവിടെ വായിക്കാനായതിൽ ഏറെ സന്തോഷം. ഇനിയും രണ്ടാൾക്കും ഒരുമിച്ചിരുന്ന് മൽസരിച്ച് ബ്ലോഗാൻ ഇട വരട്ടെ :)
മറുപടിഇല്ലാതാക്കൂസന്തോഷം കുഞ്ഞൂ,ആദ്യ വായനയ്ക്കും അഭിപ്രായത്തിനും...
ഇല്ലാതാക്കൂകുഞ്ഞു മണത്തറിഞ്ഞ കാര്യം ആരോടും പറയണ്ട.രഹസ്യമായിരിക്കട്ടെ.
ആഹാ... കലക്കി... അപ്പോള്‍ അങ്ങനെയായിരുന്നു കോളാമ്പിയെ ഉമ്മറത്ത് സിമന്റിട്ടുറപ്പിച്ച സംഭവം... :)
മറുപടിഇല്ലാതാക്കൂ"കിഴക്കന്‍ ചക്രവാളത്തില്‍ അങ്ങേക്കരയിലങ്ങേക്കോണിലായി അനന്തതയില്‍ നിന്നും ഉദിച്ചുയരുന്ന ജഗദ്നിയന്താതാവിനെ ആത്മസ്ഫുടം ചെയ്ത് നമസ്കരിച്ച് കൊണ്ട് അകത്തേയ്ക്ക് കയറട്ടെ."
ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കിലും ബിഗ് ബാംഗ് തിയറിയുടെ മലയാളപരിഭാഷ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.
വീട്ടിലുള്ളതിനേക്കാള്‍ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകള്‍ മിഴിയുകയും അത് പിന്നെ തുറിയ്ക്കുകയും ചെയ്തു.
ഇത് വായിച്ചിട്ട് ദാ, ഇപ്പോഴും ഞാന്‍ ചിരി നിര്‍ത്തിയിട്ടില്ല... കുട്ടത്തേ... നിങ്ങളൊരു സംഭവം തന്നെയാ... :)
വിനുവേട്ടാ,
ഇല്ലാതാക്കൂകുട്ടത്തൊരു സംഭവമല്ലാ,ഭീകരസംഭവമാ...
അപ്പോ ഞാൻ ഒരു സംഭവമല്ലേ??
സുധീ സന്തോഷമായി , ഇതുവരെ കാണാതിരുന്ന ഓണ്‍ ലൈൻ (ഫൈസ്ബുക്ക്,ബ്ലോഗ് ) സുഹൃത്തുക്കളെ കണ്ടപ്പോൾ സുധിക്കുണ്ടായ സന്തോഷം എന്നെ സന്തോഷിപ്പിച്ചു.(ഈ കല്യാണവും ഒരു ഓണ്‍ലൈൻ സൗഹൃദം ആയിരുന്നല്ലോ അല്ലെ ) സൗഹൃദം വീണ്ടും പൂത്തുലയട്ടെ.
മറുപടിഇല്ലാതാക്കൂപാവം ആ വീ യെ സ്സിനെ ഇപ്പോഴെങ്കിലും ഒഴിവാക്കിക്കൂടെ, തൊണ്ണൂറു വയസ്സായില്ലേ.
ഓ.ഉനൈസ്...സന്തോഷം.ആശംസയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂനമ്മുടെ അനൂപ്മേനോന്റെ എല്ലാ സിനിമയിലും മോഹൻലാലിനെ പുകഴ്ത്തി ഒരു വാചകം കാണും.അതിനു കഴിഞ്ഞില്ലെങ്കിൽ മോഹൻലാലിന്റെ ഒരു ഹിറ്റ് കഥാപാത്രത്തേയോ ,ഡയലെഗോ കാണും.
അത് പോലെ എനിയ്ക്ക് ഒരു വികാരമാണു വി.എസ്.അദ്ദേഹത്തെക്കുറിച്ച് ഞാൻ മൂന്ന് പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.എത്ര വയസ്സായാലും വി.എസ്സ് എന്നാൽ അസ്തമിയ്ക്കാത്ത കമ്യൂണിസ്റ്റ് വിപ്ലവവീര്യം ആണു.ഞാൻ കണ്ട ഏറ്റവും മഹാനായ ജനപിന്തുണയുള്ള അവസാനത്തെ കമ്യൂണിസ്റ്റ് നേതാവ്.
Ha ha ammayude aa thurichu nottam manassilorthu kure chirichu. Aashamsakal
മറുപടിഇല്ലാതാക്കൂഅമ്മിയെക്കുറിച്ച് ഇനിയുമെത്രയോ പറയാനുണ്ട്.!?!?!?!?
ഇല്ലാതാക്കൂവായനയ്ക്ക് നന്ദിയുണ്ട് പാറുക്കുട്ടീ!!!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅപ്പോൾ അങ്ങനെയാണ് ജീവിതം പ്രണയസുരഭിലവും ഹൃദയം യൌവ്വനതീഷ്ണവുമായത്. അല്പം കാത്തിരിക്കേണ്ടിവന്നെങ്കിലും കല്യാണം കൂടാൻ കഴിഞ്ഞതിൽ സന്തോഷം.
മറുപടിഇല്ലാതാക്കൂപ്രദീപേട്ടന്റെ കല്യാണപ്പോസ്റ്റുകൾ വായിച്ചിട്ട് ചിരിയ്ക്കാത്തവർ മലയാളികൾ അല്ലെന്നെ ഞാൻ പറയൂ.
ഇല്ലാതാക്കൂവേഗം എഴുതാൻ തുടങ്ങൂന്നേ.മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ തിരക്കിൽ ബ്ലോഗിനെ മറക്കല്ലേ.
വായനയ്ക്കും ആശംസയ്ക്കും നന്ദി!!!!
അപ്പൊ അതാണ് സുധിയുടെ ദിവ്യ പരിണയം ആട്ടക്കഥ.ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഈ ബ്ലോഗ് വായനയിലൂടെ ഒരു കൂട്ടം സുഹൃത്തുക്കളെ വായിച്ചു മനസ്സിലാക്കാൻ സാധിച്ചു.
മറുപടിഇല്ലാതാക്കൂബ്ലോഗിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് കൊണ്ട് എത്ര സുഹൃത്തുക്കളെയാ എനിയ്ക്ക് ലഭിച്ചതെന്നോ?
ഇല്ലാതാക്കൂമംഗളാശംസകൾ
മറുപടിഇല്ലാതാക്കൂനന്ദി അജിത്തേട്ടാ!!
ഇല്ലാതാക്കൂമംഗളം നേരുന്നു ഞാൻ...
മറുപടിഇല്ലാതാക്കൂമംഗളം നേരുന്നു ഞാൻ...
മറുപടിഇല്ലാതാക്കൂനന്ദി അൻവറിക്കാ.
ഇല്ലാതാക്കൂഎന്നും നന്മകൾ രണ്ട് പേർക്കും ,, സ്വന്തം അനുഭവമായതിനാലാവാം സരസ മാ യി അവതരിപ്പിച്ചു., രണ്ട് ഭാഗങ്ങളും രസിച്ചു വായിച്ചു. അഭിനന്ദനം സ്
മറുപടിഇല്ലാതാക്കൂനന്ദി ഫൈസലിക്കാ.തിരക്കുകൾക്കിടയിലും വായിയ്ക്കാൻ വന്നല്ലോ.
ഇല്ലാതാക്കൂഫർത്താവിനും ഫാര്യക്കും എല്ലാ ഫാവുകങ്ങളും നേരുന്നു :)
മറുപടിഇല്ലാതാക്കൂഫാവുകങ്ങൾ സ്വീകരിച്ചിരിക്കുന്നു കേഡിഗോവിന്ദാ!/!/!/!/
ഇല്ലാതാക്കൂസൂപ്പര് സുധി, സൂപ്പര്‍, വായിച്ചു മരിച്ചു, quote ചെയ്യാനാണെങ്കില്‍ എത്രയാ
മറുപടിഇല്ലാതാക്കൂഎന്റെ കോട്ടയംമലയാളം ദിവ്യ സുന്ദരിയ്ക്ക് തൃശ്ശൂരീകരിച്ച് ട്രാൻസ്‌ലേറ്റ് ചെയ്ത് കൊടുത്തു.
ഇപ്പം ഈ ചെറുക്കൻ മനസ്സിൽ പറഞ്ഞത് ഒന്ന് തർജ്ജമ ചെയ്ത് തന്നേ എന്ന് സുന്ദരി ദിവ്യയോട് കണ്മുനകളാൽ ആരാഞ്ഞപ്പോൾ ദിവ്യ ഇനി വരുമ്പോൾ ആകട്ടെയെന്ന് അതേ ആയുധം ഉപയോഗിച്ച് അറിയിച്ചു.
ഇതുപോലെ എത്രയെത്ര ഡയലോഗ്, ഒരു കല്യാണം കണ്ട പ്രതീതി. മൂന്നു മണിക്കൂര്‍ നീണ്ട മാരകപ്രയോഗങ്ങള്‍. അടിപൊളി, പിന്നെ വിനോദ് കുട്ടത്ത് സാര്‍ ഒരു സംഭവം തന്നെ, ആ സാത്വികനു എന്‍റെ അന്വേഷണം അറിയിക്കണേ
ഓ.ഷാജിതാ.വളരെ സന്തോഷം.
ഇല്ലാതാക്കൂനിങ്ങളുടെ മുന്നിൽ ഞാനൊന്നുമല്ലെങ്കിലും കേൾക്കാൻ ഒരു സുഖം.ഒന്നൂടെ പറഞ്ഞേ.
വേഗം അടുത്ത പോസ്റ്റ് ചെയ്യ്.ചിരിയ്ക്കാൻ തയ്യാർ!
ഈ ലോകത്തുള്ള സകലമാന മംഗളങ്ങളും നേരുന്നു..
മറുപടിഇല്ലാതാക്കൂഭാര്യാ ഭർത്താക്കന്മാർ പരസ്പരം വസ്ത്രങ്ങളാണ്, വിരിപ്പും പുതപ്പുമാണ് എന്നാണു ഖുര്ആണിന്റെ പ്രഖ്യാപനം. പരസ്പരം സഹിക്കാനും ക്ഷമിക്കാനും താങ്ങാവാനും തണലാവാനും കഴിയട്ടെ.. ദീർഘകാലം..
പ്രാർത്ഥനയൊടെ
പ്രിയ അബൂതി.
ഇല്ലാതാക്കൂമംഗളങ്ങൾക്കും,ആശംസകൾക്കും,പ്രാർത്ഥനകൾക്കും കോടാനുകോടി നന്ദി.
നാടന്‍ രസാദി ഗുണങ്ങളോടെ ഒരു കല്യാണസദ്യയുണ്ട പ്രതീതി..
മറുപടിഇല്ലാതാക്കൂഹോ.മുഹമ്മദിക്കാ.
ഇല്ലാതാക്കൂനിറഞ്ഞ സന്തോഷമായി.
അങ്ങനെയാണല്ലെ കുടുക്കി(ങ്ങി)യത്...!
മറുപടിഇല്ലാതാക്കൂഇനി ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല. ഇനി മുതലാണ് ജീവിയ്ക്കാൻ തുടങ്ങുന്നത്. എല്ലാ സുഖദു:ഖങ്ങളിലും ഒന്നിച്ച് കൈകോർത്ത് പിടിച്ച് ഞാനെന്ന ജാsയില്ലാതെ, കൈവന്ന സൗഭാഗ്യം ഒന്നിച്ചനുഭവിച്ച് നാട്ടിനും നാട്ടാർക്കും കൂടി ഫലപ്രദമായി ഉപകാരപ്പെടുമാറ് മതിവരുവോളം ജീവിച്ചു തീർക്കാൻ ദൈവം അനുഗൃഹിക്കുമാറാകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു .....
എല്ലാ ആശംസകളും...
അക്കോസേട്ടാ.
ഇല്ലാതാക്കൂജീവിതം ആരംഭിയ്ക്കുന്നേയുള്ളു.
അനുഗ്രഹവും ഉപദേശങ്ങളും എന്നുമുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഈ എഴുത്തുപോലെ ആഹ്ലാദഭരിതമായിരിക്കട്ടെ ജീവിതവും..
മറുപടിഇല്ലാതാക്കൂവൈകിയ വിവാഹമംഗളാശംസകള്‍..
വളരെ നന്ദി ഡോക്ടർ..
ഇല്ലാതാക്കൂആശംസകൾ തിരിച്ചും.
രണ്ടുപേരും പ്രിയപ്പെട്ടവരാണ്.
മറുപടിഇല്ലാതാക്കൂജീവിതപ്പാത സുഗമമായിരിക്കട്ടെ!
ഹൃദയംനിറഞ്ഞ ആശംസകള്‍
ആശംസകൾക്ക് വളരെ നന്ദി സർ!!!!
ഇല്ലാതാക്കൂസന്തോഷം നിറഞ്ഞ ഭാവി ജീവിതം ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ സനേഹം സർ!!
ഇല്ലാതാക്കൂഅല്ലാ നിക്കൊരു സംശയം നിങ്ങള് സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പോയിട്ട് ശരിക്കും വര്‍ദ്ധിച്ചോ ??
മറുപടിഇല്ലാതാക്കൂഹൃദയംനിറഞ്ഞ വിവാഹാശംസകള്‍ കൂടെ ഉണ്ടെട്ടോ !!!!
ഹാ ഹാ ഹാാ.വേണ്ടാരുന്നു.
ഇല്ലാതാക്കൂഎന്താ സംശയം..വീഡിയോ എടുത്ത അഭിയ്ക്ക് നന്നായി പണിയെടുക്കാൻ അറിയാമായിരുന്നത് കൊണ്ട് സൗന്ദര്യം വർദ്ധിച്ചു.
നന്ദി!!!
:) മേമയോട് എല്ലാക്കൊല്ലോം നന്ദി പറയാന്‍ മറക്കണ്ട -ഞങ്ങള്‍ ചോദിക്കുംട്ടാ :)
മറുപടിഇല്ലാതാക്കൂവീണ്ടും വീണ്ടും ആശംസോള്‍... ഇനിയുമിനിയും പ്രണയം പരന്നൊഴുകട്ടെ ..
സ്നേഹപൂര്‍വ്വം
ആര്‍ഷ
മേമ ഉണ്ടാക്കുന്ന പത്തിരിക്കും കറികൾക്കും ഭയങ്കര സ്വാദായത് കൊണ്ട് ഇടയ്ക്കിടെ നന്ദി പറയുന്നുണ്ട്.
ഇല്ലാതാക്കൂആശംസോൾ സ്വീകരിച്ചിരിയ്ക്കുന്നേ.
ഈ നന്ദിയും അങ്ങട് സ്വീകരിച്ചോൾക!!!!
അങ്ങിനെ കോളാമ്പി കല്യാണം നാട്ടില്‍ പാട്ടായി... രണ്ടു പേര്‍ക്കും ആശംസകള്‍ :) :)
മറുപടിഇല്ലാതാക്കൂഹാവൂൂ.മലയാളത്തിലേയ്ക്ക് പുതിയൊരു വാക്കും കൂടി കിട്ടി.കോളാമ്പിക്കല്യാണം.ശ്ശീീ!!!
ഇല്ലാതാക്കൂനന്ദിയുണ്ടേ!!!
കല്യാണ വിശേഷങ്ങളും വായിച്ചു ഫോട്ടോസും കണ്ടു. വളരെ സന്തോഷം സുധീ... ദിവ്യാ..... രണ്ടുപേർക്കും ഐശ്വര്യവും, നന്മകളും നേരുന്നു.
മറുപടിഇല്ലാതാക്കൂഗീതേച്ചീ,
ഇല്ലാതാക്കൂവെറുതേ എഴുതാനായി എഴുതിയതാ.
ആശംസയ്ക്കൊക്കെ നന്ദിയുണ്ട്.
അത് കലക്കി;ആശംസോൾസ് ഗഡീ :)
മറുപടിഇല്ലാതാക്കൂനന്ദി വാഴക്കോടൻ ചേട്ടാ,
ഇല്ലാതാക്കൂപഴയകാലത്തുള്ള ഉമ്മറത്ത് പ്രദർശിപ്പിക്കുന്ന
മറുപടിഇല്ലാതാക്കൂചില്ലിട്ട കല്ല്യാണ ഫോട്ടോകളേയും , പിന്നീട് വന്ന
വെഡിങ്ങ് ആൽബങ്ങളേയും , കല്ല്യാണ കാസറ്റുകളെയും ,
ന്യൂ-ജെൻ യൂൂ-ട്യൂബ് വീഡിയോ ഹൈലൈറ്റുകളേയുമൊക്കെ കടത്തി
വെട്ടിയുള്ള ഒരു മാംഗല്ല്യ കാഴ്ച്ചാവിരുന്നൊരുക്കി ഏവരേയും നന്നായ് ഊട്ടിയിരിക്കുകയാണല്ലോ സുധി ഭായ്.
സൂപ്പർ...!
അങ്ങിനെയിപ്പോൾ ഒരു ‘ദിവ്യ‘ പ്രണയത്തിൻ
പരിണയത്തിന്റെ ‘കെട്ടി‘ കലാശം അങ്ങിനെ ബൂലോകം
മുഴുവൻ ‘കോളാമ്പി‘പ്പാട്ടായി അല്ലേ ....
മുരളിയേട്ടാ.
ഇല്ലാതാക്കൂഈ നിറഞ്ഞ സ്നേഹം വായിച്ച് കണ്ണു നിറഞ്ഞ് പോയല്ലോ!ഉന്തിത്തള്ളി മരം കേറ്റാൻ നിങ്ങളേപ്പോലെയുള്ളവർ ഉള്ളത് കൊണ്ട് എന്തെങ്കിലും എഴുതുന്നു എന്നേയുള്ളും.
എന്തായാലും വളരെ വളരെ വളരെ നന്ദി.പിന്നീടിരുന്നാലോചിക്കുമ്പോൾ ചിരിയുണർത്തുന്ന കുറച്ച് കാര്യങ്ങൾ എഴുതിവെച്ചെന്നേയുള്ളു.
സുധി ഭായി ... ഈ എഴുത്ത് ലളിതം, മനോഹരം , വളരെ രസകരം ! വിനോദ് ഭായുടെ വരവും ഡയലോഗും തകർത്തു :) അറയ്ക്കല്‍ പുത്രനും , അറയ്ക്കല്‍ വീട്ടിലെ പുതിയ പുത്ര വധുവിനും എന്റെ എല്ലാ മംഗളാശംസകളും നേരുന്നു....
മറുപടിഇല്ലാതാക്കൂനന്ദി ഷഹീം.
ഇല്ലാതാക്കൂവിനോദ്ഫാാാായി ഫയങ്കരനല്ലേ!!!!!
ഷഹീമിന്റെ സ്നേഹാശംസകൾ വിനയപുരസ്സരം കൈപ്പറ്റിയിരിയ്ക്കുന്നു ട്ടോ!!!!
manoharamaaya avatharanam...aasamsakal..sudhi.
മറുപടിഇല്ലാതാക്കൂരേഖച്ചേച്ചീ.സന്തോഷം.
ഇല്ലാതാക്കൂരണ്ടു പേർക്കും ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ വളരെ സന്തോഷം ചേച്ചീ.
ഇല്ലാതാക്കൂവീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത് പിന്നെ തുറിയ്ക്കുകയും ചെയ്തു. ഇങ്ങിനെയൊരു വാചകം വായിച്ച് ഇനിയും ചിരി നിന്നിട്ടില്ല മാത്രമല്ല എനിക്ക് വിഷമം തോന്നാറുള്ള സമയത്തൊക്കെ കോളാമ്പി വായിക്കാറുണ്ട് ഇതിപ്പോൾ എന്നേയും കൂടി ഉൾപ്പെടുത്തിയതിന് ഒരായിരം നന്ദി ഒരിക്കൽ കൂടി വിവാഹമംഗളാശംസകൾ നേരുന്നു ....
മറുപടിഇല്ലാതാക്കൂസുരേഷട്ടാ,
ഇല്ലാതാക്കൂവായിക്കാൻ വന്നതിനു നന്ദി.
സുഖമാണല്ലോ അല്ലേ?
ആശംസയ്ക്കൊക്കെ നന്ദി.
വീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത് പിന്നെ തുറിയ്ക്കുകയും ചെയ്തു. ഇങ്ങിനെയൊരു വാചകം വായിച്ച് ഇനിയും ചിരി നിന്നിട്ടില്ല മാത്രമല്ല എനിക്ക് വിഷമം തോന്നാറുള്ള സമയത്തൊക്കെ കോളാമ്പി വായിക്കാറുണ്ട് ഇതിപ്പോൾ എന്നേയും കൂടി ഉൾപ്പെടുത്തിയതിന് ഒരായിരം നന്ദി ഒരിക്കൽ കൂടി വിവാഹമംഗളാശംസകൾ നേരുന്നു ....
മറുപടിഇല്ലാതാക്കൂഇതിനിടയില് എപ്പോഴോ കുട്ടത്ത് ഫോണ്‍ ഇന്നില്‍ അരീക്കോടനെ കണക്റ്റ് ചെയ്തു....എനിക്കോര്‍മ്മയുണ്ട്, വിളിച്ചത്.
മറുപടിഇല്ലാതാക്കൂഅതെ.കുട്ടത്ത് സാറിനെ വിളിച്ച് തന്നു.
ഇല്ലാതാക്കൂപിന്നെ സാറിന്റെ ബ്ലോഗിൽ കമന്റ് ചെയ്യാൻ സാധിക്കുന്നില്ല.കമന്റ് ബോക്സ് വരുന്നേയില്ല.
ഇത് ഞങ്ങളുടെ ലോകം. തലക്കെട്ട് ഉഗ്രൻ. അതിനർത്ഥം ഇനി കിന്നാരവും പറഞ്ഞു ഞങ്ങളാരും അങ്ങോട്ട് വരണ്ട എന്ന്. ( കിന്നാരം നവ മിഥുനങ്ങൾ തമ്മിൽ പറഞ്ഞോളാം എന്ന്).
മറുപടിഇല്ലാതാക്കൂഏതായാലും സംഭവ ബഹുലമായ ഒരു പ്രണയ കഥയുടെ സുഖ പര്യവസാനത്തിൽ എത്തിച്ചേർന്നു. ഒരു ലിങ്കിൽ തുടങ്ങി ഒരു ലിങ്ക് ആയി. ആസ്വദിക്കൂ. ജീവിതത്തിന്റെ നൂലാ മാലകൾ കടന്നു വരുന്നത് വരെ.
ബ്ലോഗ് കാരണമാണ് കല്യാണം നടന്നത്. അത് രണ്ടു പേരും മറക്കണ്ട. അത് കൊണ്ട് ബ്ലോഗ് തുടരൂ.ബ്ലോഗിന്റെ പുഷ്ക്കല കാലത്ത് വരാൻ കഴിഞ്ഞില്ല എന്ന് പരിഭവം പറഞ്ഞു നടന്ന സുധിയ്ക്ക് താമസിച്ചു വന്നിട്ടും ബ്ലോഗ് നല്ലൊരു സമ്മാനം തന്നല്ലോ. ആ കൊച്ചിന്റെ ( ലോക്കൽ ഭാഷ) കൂടെയും പറഞ്ഞേരെ. എല്ലാ ആശംസകളും.
ഹായ്!!!കേൾക്കാൻ എന്നാ സുഖമുള്ള വാക്കുകളാ.
ഇല്ലാതാക്കൂബ്ലോഗിൽ നിന്നും ഒരിയ്ക്കലും പോകില്ല.ഇപ്പോൾ എത്ര ബ്ലോഗർമ്മാരുമായി അടുത്ത ബന്ധമായെന്നോ!!!!
സാറിന്റെ ഇ മെയിൽ ചോദിച്ചിട്ട് തന്നില്ല.ഇനി ഇ മെയിൽ വേണ്ട.വാട്സാപ്പ് മതി.
9497760464
ഇല്ലാതാക്കൂSudhi chettoii.. Divyechiye... Happy bday to you..
മറുപടിഇല്ലാതാക്കൂEnikku tharaannu paranja treat marakkalle...
ട്രീറ്റ് തരാമല്ലോ വിനീതേ.ആദ്യം അശരീരിയിൽ നിന്ന് പുറത്ത് വാ.ഞങ്ങളൊന്ന് കാണട്ടെ.
ഇല്ലാതാക്കൂഈ വഴി ആദ്യമായാണ്.. എത്തിയപ്പോ ഒരു ആശംസകൾ പറഞ്ഞിട്ട് പോകാം എന്ന് കരുതി :)
മറുപടിഇല്ലാതാക്കൂമാനസീ...
ഇല്ലാതാക്കൂനിറഞ്ഞ സന്തോഷം.ഇനി പതിവായി വരണേ!!!
"സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി " ഇത്രയും പറയനാണോ ഈ വഴിയായ വഴിയെല്ലാം നടത്തിച്ചത് ?
മറുപടിഇല്ലാതാക്കൂഏതായാലും മംഗളാശംസകൾ
ശ്ശോ!!!!!വായിച്ച് മടുത്ത് പോയോ?? ആശംസകൾ സ്വീകരിക്കുന്നു.നന്ദി.
ഇല്ലാതാക്കൂകുറച്ചു വൈകിയാണെങ്കിലും വിവാഹ മംഗളാശംസകള്‍, സുധീ...
മറുപടിഇല്ലാതാക്കൂശ്രീയേ...
ഇല്ലാതാക്കൂവളരെ സന്തോഷം.
ബ്ലോഗിലെഴുതാൻ തുടങ്ങണേ!!!
ശ്രീയുടെ എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട്.കലാലയാനുഭവങ്ങൾ ഇനിയുമുണ്ടാകില്ലേ??
വളരെ വൈകിയെത്തിയ ഈ ആശംസകള്‍ കൂടി സ്വീകരിക്കുമെങ്കില്‍ സന്തോഷം :)
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം അനാമിക.
മറുപടിഇല്ലാതാക്കൂകൃഷ്ണാർജ്ജുനം മുഴുവൻ വായിക്കുന്നുണ്ട്.വേഗം വേഗം അടുത്ത പോസ്റ്റുകൾ ഇട്ടോ ട്ടോ.കൃഷ്ണാർജ്ജുനം ഞാൻ ബ്ലോഗർമ്മാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്.
എല്ലാ നന്മകളും നേരുന്നു
മറുപടിഇല്ലാതാക്കൂഓ,പ്രദീപേട്ടാ!!/!/!!
ഇല്ലാതാക്കൂപോസ്റ്റ് ഇഷ്ടമായി.ഞാനും എല്ലാവിധ ആശംസകളും നേരുന്നു,ഇരുവര്‍ക്കും..!
മറുപടിഇല്ലാതാക്കൂആശംസ സ്വീകരിയ്ക്കുന്നു അന്നൂസേട്ടാ!!!!
ഇല്ലാതാക്കൂഡാ ,,നീയെന്താ താടി വെക്കാത്തത് ??താടിയുള്ള നീയാണ് താടിയില്ലാത്ത നിന്നെക്കാളും സുന്നരൻ ...
മറുപടിഇല്ലാതാക്കൂപിന്നേയ് ,,,നീ കിടുക്കനായി എഴുതി കേട്ടോ പഴയ മീൻപിടുത്തം ലൈനിൽ അതേ പഞ്ചിൽ നീ തകർത്തിട്ടുണ്ട്
സുന്ദരനോ ഞാനോ!!?!?!?!!വെർ തേ ചിരിപ്പിക്കല്ലേ മാധവേട്ടാ.
ഇല്ലാതാക്കൂഇപ്പോ ബ്ലോഗുകളിലൊന്നും കാണുന്നില്ലല്ലോ.കുട്ടത്തുമായി പിണങ്ങ്യോ????
inganeokke nadannal mathiyo, postonnum idande, varsham onnakan pokunnu
മറുപടിഇല്ലാതാക്കൂഒരു പോസ്റ്റുമായി ഞാനുടനേ വരും ഷാജിത.
ഇല്ലാതാക്കൂനിഷ്കളങ്കഹാസ്യത്തിന്റെ നന്മ കണ്ട ഒരേ ഒരേ ബ്ലോഗേ ഉള്ളൂ.അതിനു കണ്ണുനീർത്തുള്ളിയെന്ന് പേരും.
ഷാജിത അടുത്ത പോസ്റ്റ് വേഗം ചെയ്യ്.അതിന്റെ അടുത്ത ദിവസം ഞാൻ പോസ്റ്റ് ചെയ്യാം.ഓക്കേ?!?!!!!?!
കുറച്ചു വൈകി 'കൊളാമ്പി'യില്‍ എത്താന്‍ ..... എത്തിയപ്പോളേക്കും കല്യാണം കഴിഞ്ഞും പൊയ്. എന്തായാലും കല്യാണം ഒരു സംഭവാക്കി... ..
മറുപടിഇല്ലാതാക്കൂഹായ് അമൽദേവ്!!!!!
മറുപടിഇല്ലാതാക്കൂവൈകിയെങ്കിലും വന്നല്ലോ.സന്തോഷമായി.ഇനിയും കാണാം.
എന്നെ ഭയങ്കര സംഭവമാക്കിയതും പോരാഞ്ഞ് ....എന്‍റെ പോട്ടം കൂടി ഇട്ട് പുറത്തിറങ്ങാന്‍ പാകത്തിന് ആരാധകരുടെ ആവേശത്തിന് ഇരയാക്കിയതു കൊണ്ട് കേരളം വിട്ട് ബാംഗ്ലൂർ കുടിയേറിയതു കൊണ്ടാണ് കമന്‍റ് ഇത്രയും വൈകിയത് ......
മറുപടിഇല്ലാതാക്കൂതകര്ത്ത് വാരി എഴുതി.......
ചിരിയില്ലാതെ സുധിയെ വായിക്കാനാവില്ല..
എല്ലാവരോടും അന്വേഷണം അറിയിക്കുക.....
എഴുതി തെളിയുക....എന്നത് അര്‍ത്ഥ സമ്പൂര്‍ണ്ണമാക്കി.....
ഞങ്ങളുടെ ലോകത്തില്‍ എന്നെയും ചേര്‍ത്തതിന് നിറഞ്ഞ സന്തോഷം.....
ഫോൺ ഇന്നില്‍ വന്ന അരീക്കോടന്‍ മാഷിനും സ്നേഹം.....
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം തന്ന സുധിക്കും ദിവ്യക്കും നന്മകള്‍ മാത്രം വരട്ടെ എന്നാശംസിക്കുന്നു.....
എല്ലാ സ്നേഹാശ്ലേഷങ്ങൾക്കും നന്ദി വിനോദേട്ടാ...
ഇല്ലാതാക്കൂபதினாறும் பெற்று பெருவாழ்வு வாழ்க... <3 ഏട്ടാ ....... എല്ലാ എല്ലാവിധ ആശംസകളും നേരുന്നു പ്രാര്‍ത്ഥനയും സ്നേഹവും ........... ആ അഞ്ചുമൂര്‍ത്തി ക്ഷേത്രം മംഗലത്താണോ ഏട്ടാ .. ?
മറുപടിഇല്ലാതാക്കൂതമിഴിൽ എഴുതിയതിന്റെ മലയാളമായിരിക്കുമല്ലേ താഴെ??
ഇല്ലാതാക്കൂആശംസയ്ക്ക് നന്ദി.!!!
അഞ്ചുമൂർത്തീക്ഷേത്രം പാലക്കാട് ജില്ലയിൽ പട്ടമ്പിയ്ക്കടുത്താണു...
നന്ദി ചിലങ്കശ്രീ!!!!!!!
ആദ്യായിട്ടാ...ഞാനിവിടെ...
മറുപടിഇല്ലാതാക്കൂഒറ്റ ശ്വാസത്തിൽ വായിച്ചു. രസകരമായ് തോന്നി...
നന്ദി ഹാഷീ.
ഇല്ലാതാക്കൂരസകരമായി എഴുതി.
മറുപടിഇല്ലാതാക്കൂഇഷ്ടം
നന്ദി ആദീ!!!!
ഇല്ലാതാക്കൂഞാനും കല്യാണം കൂടി..മംഗളാശംസകള്‍
മറുപടിഇല്ലാതാക്കൂകല്യാണം കൂടിയതിൽ വളരെ സന്തോഷം ടീച്ചർ!!!!!
ഇല്ലാതാക്കൂബ്ലോഗുകള് വായിച്ചു തുടങ്ങുന്നതേയുള്ളൂ സുധീ.. അക്ഷരങ്ങളിലൂടെ അറിഞ്ഞു തുടങ്ങുന്നൂ. അതീവ ഹൃദ്യം... നല്ലൊരു വായനാനുഭവം. നന്ദി..
മറുപടിഇല്ലാതാക്കൂഓ.ചേച്ചീ.സന്തോഷം.
ഇല്ലാതാക്കൂcongratulations..sudhi
മറുപടിഇല്ലാതാക്കൂബൈജുച്ചേട്ടാ!!!എവിടെയാ നിങ്ങൾ?!?!?!?!
ഇല്ലാതാക്കൂനല്ല രസമുള്ള എഴുത്ത്. ഒറ്റയിരുപ്പിൽ വായിച്ചു.☺️👌
മറുപടിഇല്ലാതാക്കൂഹായ്. രാജി. നന്ദിയുണ്ട്.
ഇല്ലാതാക്കൂഅങ്ങനെയാ ഹൃദയ കല്ലോലിനി, കോളാമ്പിക്ക് വേണ്ടി കളകളാരവം പൊഴിച്ചുകൊണ്ട് ഇന്നും ഒഴുകുന്നു... അനന്തകാലത്തോളം ഒഴുകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാനും ഈ കല്യാണപന്തലിൽ നിന്ന് പുറത്തേക്കു നടക്കട്ടെ... 😍😍
മറുപടിഇല്ലാതാക്കൂഎന്നും എന്നെന്നും ഇനിയൊരു ജന്മം ഉണ്ടായാൽ അന്നും കൂടെയുണ്ടാകും.
ഇല്ലാതാക്കൂനേരിട്ട് കാണാൻ പറ്റാത്ത കാഴ്ചകൾ ഇങ്ങനെ വാക്കുകളിലൂടെയെങ്കിലും ലൈവായി കാണാൻ പറ്റിയതിൽ സന്തോഷം.. ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫോട്ടോസ് എടുക്കാൻ പറ്റുമായിരുന്ന അവസരം മിസ്സായതിൽ വേറൊരു സങ്കടം.
മറുപടിഇല്ലാതാക്കൂഅന്ന് ഡോക്ടർ നമ്മളെപ്പോലുള്ള പാവപ്പെട്ട ബ്ലോഗന്മാരെ മൈൻഡ് ചെയ്യാഞ്ഞിട്ടല്ലേ? 😊 😄 😘 😘 😘 😘 😍
ഇല്ലാതാക്കൂ