ഇന്നലെ ഞാൻ എന്നെത്തന്നെ അംഗീകരിച്ച ദിവസം ആയിരുന്നു.ഇത്ര കുശാഗ്രബുദ്ധിയും,സൂക്ഷ്മപടുവും,ഓർമ്മശക്തിയാൽ അനുഗ്രഹീതനുമായ നീ ഇവിടെയെങ്ങും ജനിക്കേണ്ടവനല്ല,ജനിക്കേണ്ടവനേയല്ലാ യെന്ന് ഞാൻ എന്നെ ഗാഢമായി അനുഗ്രഹിച്ചു.
രണ്ട്മൂന്ന് ദിവസമായി തുടർച്ചയായി വയറുവേദന വന്നത് കൊണ്ട് മിനിങ്ങാന്ന് കിടങ്ങൂരെ ഡോക്ടർ ചെറിയാച്ചന്റെ ഹാനിമാൻ സ്പെഷ്യാലിറ്റി ക്ലിനിക്കിലെത്തി.ഞാൻ പറഞ്ഞ ലക്ഷണങ്ങൾ ഡോക്ടർ പഠിച്ച ലക്ഷണങ്ങളുമായി പൊരുത്തപ്പെടാത്തത് കൊണ്ട് സ്കാനിങ്ങിനു കുറിച്ചു.കൂടെ വേദന കുറയാനുള്ള മരുന്നും തന്നു.കുറിമാനവുമായി ഇന്നലെ രാവിലെ പാലായിലെ ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി സ്കാൻ സെന്ററിലെത്തി.ഒരു മണിക്കൂർ കൊണ്ട് കുടിച്ച രണ്ട് ലിറ്റർ വെള്ളം വയറ്റിൽ കിടന്ന് വിഘടിച്ച് 'ഞാനിപ്പം പോകും,ഞാനിപ്പം പോകും' എന്ന അവസ്ഥയിലെത്തിയപ്പോൾ എന്റെ പേര് വിളിച്ചു.
അകത്ത് കയറി.സുന്ദരനായ ഒരു ഡോക്ടർ.ക്ലീൻഷേവ് ചെയ്ത മുഖത്ത് പുഞ്ചിരി.ഇയാൾ എവിടെയാണാവോ പ്രാക്റ്റീസ് നടത്തുന്നത്?ശാന്തമായ, തിരക്കില്ലാത്ത പ്രകൃതവും,പ്രസന്നമായ മുഖവും കണ്ടാൽ തന്നെ പകുതി അസുഖം മാറും.മറ്റുള്ളവരെ നാണം കെടുത്താൻ ദൈവം ഓരോരുത്തർക്കും സൗന്ദര്യം വാരിക്കോരി കൊടുത്തോളും!!ഹും!!!
കൂടുതൽ ചിന്തിക്കാൻ ഡോക്ടറും,വയറും സമ്മതിച്ചില്ല.പത്ത് മിനിറ്റ് കൊണ്ട് ഡോക്ടർ പണി തീർത്തു.അതിനിടക്ക് ഡോക്ടർ വീട്ടുവിശേഷങ്ങൾ വരെ ചോദിച്ചു.സമർത്ഥനായ ഡോക്ടർ.ബ്ലഡ് നോക്കാനുള്ള സമ്മതവും കൂടി വാങ്ങി.ഒരു മണിക്കൂർ കഴിഞ്ഞാൽ റിസൽട്ട് വാങ്ങിക്കാം.ബ്ലഡ്ഡും നൽകി റ്റോയ്ലറ്റിലേക്ക് പാഞ്ഞ് കയറി..
റിസൽറ്റ് വാങ്ങാൻ ചെന്നപ്പോൾ കൗണ്ടറിലിരുന്ന പെൺകുട്ടി പറഞ്ഞു
" ചേട്ടനോട് ഡോക്ടറെ കണ്ടിട്ടേ പോകാവൂ എന്ന് പറഞ്ഞു."
തലക്കകത്തൊരു മൂളൽ!!
കിളി പോയതാണോ ,വന്നതാണോ കണ്ണിനു മൂടൽ.ഒരു ധൈര്യക്കുറവ്.വയറ്റിലെ വേദന വർദ്ധിക്കുന്നത് പോലെ.
അകത്ത് കയറി.സുന്ദരന്റെ മുഖത്ത് പുഞ്ചിരി .
" ബ്ലഡ്ഡിൽ കുഴപ്പമില്ല.എല്ലാം നോർമ്മൽ."
"പിന്നെ വേദന "?
"കിഡ്നി സ്റ്റോൺ ആണു.പേടിക്കണ്ട കാര്യമില്ല.ചെറിയാച്ചൻ ഡോക്ടറുടെ ചികിത്സ ആണോ "?
"അതെ.പണ്ട് മഞ്ഞപ്പിത്തം വന്നപ്പോള്‍ മുതല്‍ അദ്ദേഹംതന്നെയാണ് ചികിത്സ. "
റിസൽറ്റ് തന്നു .തുറന്ന് നോക്കി.
വലത്തേ കിഡ്നിയിൽ ഒരു കുഞ്ഞ് ഉപജാപകൻ 3 മില്ലീമീറ്റർ വലുപ്പത്തിൽ സുഖാലസ്യത്തിൽ.
ശരിയാക്കിത്തരാം.വൈകിട്ട് ചെറിയാച്ചൻ ഡോക്ടറെ കാണട്ടെ.!!!.
വീട്ടിലെത്തി.ഡോക്ടർ തലേന്ന് തന്ന വേദനക്കുള്ള മരുന്ന് കഴിച്ചു.വീട്ടിൽ നോക്കിയിരുന്ന അമ്മിയേയും അനിയത്തി സിന്ധുവിനോടും കാര്യം പറഞ്ഞു.അവൾ റിസൽറ്റ് വാങ്ങി നോക്കി.
കഴിക്കേണ്ടാത്ത ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് അവൾ വായിച്ചു.തക്കാളിയുടെ പേരു വന്നപ്പോൾ അമ്മി പറഞ്ഞു.
"കൊച്ചേ,തക്കാളിച്ചെടി ഞാനങ്ങ് വെട്ടിക്കളഞ്ഞേക്കട്ടെ ?അതിവിടെ നിൽക്കുന്നത് കൊണ്ടല്ലേ പറിച്ച് കറി വെക്കുന്നേ??"
"അതവിടെ നിന്നോട്ടേ "
പരീക്ഷണാർത്ഥം നാല് ചാക്കുകളിൽ നട്ട് പിടിപ്പിച്ച തക്കാളിച്ചെടികൾ തഴച്ച് വളർന്ന് കായ പിടിച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ പാചകപരീക്ഷണങ്ങളായിരുന്നു.പച്ചത്തക്കാളി കൊണ്ട് തോരൻ,മെഴുക്കുവരട്ടി,പഴുത്ത തക്കാളി കൊണ്ട് സ്റ്റ്യൂ,മഞ്ഞളരച്ച് ചേർത്തത്,തേങ്ങാ വറുത്തരച്ചത് ഇങ്ങനെയൊക്കെ എല്ലാ ദിവസവും കാണും.അതും പോരാഞ്ഞ് പഴുത്ത തക്കാളി മുറിച്ച് അരിഞ്ഞ് പഞ്ചസാരയിട്ട് തരും.ഗ്രാമപ്രദേശങ്ങളിൽ ചക്കക്കാലം പോലെ ഞങ്ങളുടെ തക്കാളിക്കാലം.
എന്നതായലും ഞാൻ സ്വന്തമായി ഒരു കല്ലിന്റെ ഉടമസ്ഥനായെന്ന് പറഞ്ഞാൽ മതിയല്ലോ.
വേദന നന്നായി അനുഭവപ്പെടാൻ തുടങ്ങി. ഒരു വിധത്തില്‍ ഒരു കുളിയും കഴിഞ്ഞ് കയറിക്കിടന്നു.മയക്കം പിടിച്ച് വന്നപ്പോൾ ഫോൺ ശബ്ദിച്ചു.നോക്കിയപ്പോൾ അച്ഛനാണു.
"പാലായ്ക്ക് പോയോടാ "?
"ഉം.പോയിട്ട് വന്നു.കല്ലുണ്ടെന്ന് പറഞ്ഞു."
"ആ .വൈകിട്ട് ചെറിയാച്ചന്റെ അടുത്ത് പോയി നോക്കാം."
"ഞാൻ പൊക്കോളാം."
"നിനക്ക് കുന്നത്തുളായിൽ അപ്പിയുടെ വീട്ടിൽ വരെ ഒന്ന് പോകാവോ "?
"എന്നാത്തിനാ?എനിക്ക് മേലാ.ഭയങ്കര വേദനയാ."
"ഇപ്പം അപ്പിയുടെ മകൻ സജി എന്നെ വിളിച്ചാരുന്നു.അവിടെ അടുക്കളയിൽ കബോർഡുണ്ടാക്കാനുണ്ട്.നീ അങ്ങോട്ട് വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞേക്കട്ടെ."
"എനിക്ക് വയ്യാ.നാളെ പോയാൽ പോരേ "?
"നീ ഇപ്പം പോ.ആ സഞ്ചുവിനേയും കൂട്ടിക്കൊ "
" വേണ്ടാ.ഞാൻ തന്നെ പൊക്കോളാം ".
"ഞാൻ വിളിച്ചുപറഞ്ഞേക്കട്ടേ"?
"ആ.പറഞ്ഞേക്ക്."
ഒരു വിധത്തിൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് കുന്നത്തുളായിൽ എത്തി.കാര്യങ്ങളൊക്കെ പറഞ്ഞു.പണി ചെയ്യാൻ വിഷു കഴിഞ്ഞ അടുത്ത ആഴ്ചയിൽ വരാമെന്ന് പറഞ്ഞു.
പോരാൻ ഇറങ്ങിയപ്പോൾ മഴ തുടങ്ങി.ഇടിയും,മിന്നലും ,കാറ്റും എല്ലാം അടങ്ങിയ ഉഗ്രൻ വേനൽമഴ.
പിന്നെ അവിടെത്തന്നെയിരുന്നു.കറന്റ് പോയപ്പോൾ അപ്പിയപ്പാപ്പനും വന്നു കൂടി.പിന്നെ നാട്ടുവിശേഷങ്ങൾ ആയി.സമീപപ്രദേശങ്ങളിലെ മുഴുവൻ വീട്ടുകാരുടേയും കുറ്റം പറഞ്ഞ് കഴിഞ്ഞിട്ടും മഴ കുറഞ്ഞില്ല.പരദൂഷണം പറയുന്നതിൽ അറയ്ക്കൽകാരും,കുന്നത്തുളായിൽകാരും ഒട്ടും പുറകിൽ അല്ലായിരുന്നതിനാൽ മത്സരം കട്ടക്ക് കട്ടക്ക് മുന്നേറി.ഞാൻ ഒറ്റക്കായിപ്പോയ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.സഞ്ചുവിനേക്കൂടി കൂട്ടാമായിരുന്നു.
ഇടുക്കിയിൽ നിന്ന് കിടങ്ങൂര്‍ വന്ന് താമസിക്കുന്ന ബെന്നിയുടെ ഇളയ പെൺകുട്ടിയുടെ പിതൃത്വം ബെന്നിക്ക് തന്നെയാണോ,അതോ അയൽക്കാരനായ കശാപ്പുകാരൻ തോമസ് ആണോ എന്ന ഗഹനമായ കാര്യം വന്നപ്പോൾ ചർച്ച വഴി മുട്ടുകയും,മഴ കുറയുകയും ചെയ്തു.
കതക് തുറന്ന് പുറത്തിറങ്ങിയപ്പെളാണു ഇരുട്ട് വീണു തുടങ്ങിയ കാര്യം മനസിലായത്.ഇടക്കിടെ തെളിയുന്ന മിന്നലിൽ പരിസരപ്രദേശങ്ങളിലെ കാഴ്ച തെളിയുന്നു.കൊടുങ്കാറ്റടിച്ചത് പോലെ മരങ്ങളൊക്കെ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞും നിൽക്കുന്നു.കപ്പയും,വാഴയും മറ്റു കൃഷികളുമെല്ലാം പിഴുതെറിഞ്ഞിരിക്കുന്നു.
സ്കൂട്ടറിനടുത്ത് ചെന്ന് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വണ്ടിയുടെ സീറ്റുയർത്തി അതിലിട്ടു.വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കുമ്പോൾ താക്കോൽ കാണുന്നില്ല.പോക്കറ്റിൽ നോക്കി.പതിവ് പോലെ അതിൽ ഒന്നുമില്ല.ഫോണിന്റെ കൂടെ താക്കോലും അകത്താക്കി സീറ്റ് ലോക്ക് ചെയ്തിരിക്കുന്നു.
"എന്തു പറ്റി "?
സജിച്ചേട്ടാ,താക്കോൽ അകത്താക്കി പൂട്ടി."
"സ്പെയർ കീ ഇല്ലേ "?
"ഉണ്ട്.വീട്ടിലാ.സജിച്ചേട്ടന്റെ ഫോണിൽ അച്ഛന്റെ നമ്പർ വിളിച്ച് തന്നേ."
രണ്ട് തവണ വിളിച്ചപ്പോഴാണു കോൾ എടുത്തത്.
അച്ഛനും അനിയനും പണി നിർത്തി വന്നില്ല.അവിടെയും മഴയാണ്.ഇടിയും.മഴ കുറയാൻ അവർ നോക്കി ഇരിക്കുകയാണ്.അങ്ങനെ ആ പ്രതീക്ഷ കൈവെടിഞ്ഞു..
വീട്ടിലിരിക്കുന്ന സ്പെയർ കീ എടുത്തോണ്ട് വരാൻ ഇനി ആരെ വിളിക്കണം?കൂട്ടുകാരുടെ എല്ലാവരുടേയും മുഖങ്ങൾ മനസിൽ മിന്നിമറഞ്ഞു.കൂടെ മറ്റൊരു കാര്യവും.ആരുടേയും മൊബൈൽനമ്പർ കാണാതെ അറിയില്ലാന്നുള്ള യാഥാർത്ഥ്യം വയറ്റിലെ വേദനയുടെ ആധിക്യം വർദ്ധിപ്പിക്കാൻ തുടങ്ങി.
ആകെ അറിയാവുന്നത് സ്വന്തം നമ്പർ മാത്രം.
"സജിച്ചേട്ടന് കിടങ്ങൂരെ ഓട്ടോക്കാരുടെ നമ്പർ അറിയാവോ "?
"ഇല്ല.ഞാൻ അപ്രത്തെ സാബൂന്റെ വണ്ടി എടുത്തോണ്ടല്ലേ പോകുന്നത്"?
സജിച്ചേട്ടൻ അപ്പിയപ്പാപ്പന്റെ ഫോൺ എടുത്തോണ്ട് വന്നു.ഓട്ടോ ഓടിക്കുന്ന ബേബിച്ചനെ വിളിച്ചു വരാൻ പറഞ്ഞു.
കിടങ്ങൂരു നിന്നും മൂന്തോടിന് വരുന്ന വഴിക്ക് രണ്ടിടത്ത് വലിയ മരങ്ങൾ വീണു 33 കേവി ലൈൻ പൊട്ടിക്കിടക്കുന്നു.പാലായിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണു മരം മുറിക്കുന്നത്.രാത്രി 8മണി കഴിയാതെ വഴി തുറന്ന് കൊടുക്കത്തില്ല..
എന്നാൽ പിന്നെ നടന്ന് കളയാം.
മൂന്ന് വർഷത്തിനു ശേഷമാണു ഒന്നരകിലോമീറ്റർ നടക്കാൻ ഒരുമ്പെടുന്നത്.ഒരു ടോർച്ചും വാങ്ങി നടക്കാൻ തുടങ്ങി.ഒരു കാലിവണ്ടി പോലും കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ നടക്കുന്നത് ആദ്യം.
വയറ്റിലെ കുത്തിത്തുളക്കുന്ന വേദന മറന്ന് ആഞ്ഞുനടക്കണമെന്നുണ്ടായിരുന്നു.വലത്തേ കാൽ മുന്നോട്ട് വെക്കുമ്പോൾ ഇടറുന്നത് പോലെ..വയറിന്റെ വലത് വശത്തായി പഴുപ്പിച്ച സൂചി കുത്തിയിറക്കുന്നത് പോലെ വേദന അനുഭവപ്പെടാൻ തുടങ്ങി.
നീണ്ട് കിടക്കുന്ന ടാർ റോഡ് ഇത്ര കുഴയ്ക്കുന്ന പ്രശ്നമായി ഇത് വരെ തോന്നിയിരുന്നില്ല.അത് മാത്രമല്ല വഴിയരികിലുള്ള ഒരു വീട്ടിലും വെളിച്ചമില്ല.കയ്യിലെ ടോർച്ച് തെളിച്ച് പിടിച്ച് നടന്നു.കൂട്ടിനു ഇടക്കിടെ തെളിയുന്ന മിന്നൽ മാത്രം.മഴ പെയ്താൽ എവിടെയെങ്കിലും കയറി നിൽക്കാമെന്ന് കരുതി.
ഒരു വിധത്തിൽ മൂന്തോട്ടിലെത്തി.നനഞ്ഞ കോഴിയെപ്പോലെ നാലഞ്ച് പേർ നിൽപ്പുണ്ട്.
സഹദേവൻ ചോദിച്ചു.
"വണ്ടി എന്ത്യേടാ"?
"പെട്രോൾ തീർന്ന് വഴീൽ വെച്ചേക്കുവാ "
"നിങ്ങളുടെ ഫോണിങ്ങു തന്നേ.ആ സഞ്ചുവിനെ ഒന്ന് വിളിക്കട്ടെ."
"എടാ.കണ്ണനാ.നീ വീട്ടിലുണ്ടോ.?കിടങ്ങൂർക്ക് പോകണം.ബൈക്കും എടുത്ത് വേഗം വാ "
"മഴയല്ലേടാ."
"നീ വേഗം വീട്ടിലേക്ക് വാ.ഞാൻ വീട്ടിൽ കണ്ടേക്കാം."
ഞാൻ വീട്ടിലേക്ക് നടന്നു.ഒന്നരകിലോമീറ്റർ കൊണ്ട് നൂറ്റമ്പത് കിലോമീറ്റർ നടന്ന അവസ്ഥയിൽ വീട്ടിൽ ചെന്ന് കയറി.എന്റെ ബെഡ്ഡിൽ കിടക്കാൻ ഇത്ര സുഖമാണെന്ന് ഇന്നലെയാണു മനസിലാക്കിയത്..
കൊളളാം അനുഭവ കഥ മറ്റുളളവരുമായി പങ്കുവെക്കുന്നത് വളരെ നല്ലത് സന്തോഷം ഇരട്ടിക്കും സങ്കടം പകുതിയാവും എന്തായാലും തുടക്കം മുതൽ. പകുതി വായന വരെ കുറേ ചിരിച്ചു....വളരെ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂസുരേഷേട്ടാ,എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ..
ഇല്ലാതാക്കൂവായനക്ക് നന്ദി!!തമാശ ഉദ്ദേശിച്ചല്ല ഇതെഴുതിയത്..ക്ഷമിക്കൂ.
Ha ha. Thaankal. Ethramaathram. Budhimutti nadanna kaaryam. Epozhalle manasilaayathu. Sorryto. Dhivasavum edaku nadakkanam. Allayenkil. Ethupole sambavikum
ഇല്ലാതാക്കൂവീണ്ടും വന്നതിനു നന്ദി!!!
ഇല്ലാതാക്കൂദിവസത്തില് കുറച്ചെങ്കിലും നടക്കാനുള്ള അവസരം ഉണ്ടാവട്ടെ!
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചു.
ആശംസകള്‍
സർ,
ഇല്ലാതാക്കൂഇങ്ങനെ ഞാൻ ഇന്ന് വരെ നടന്നിട്ടില്ല.
എല്ലാ പോസ്റ്റുകളിലും വന്നതിനു നന്ദി.
ആവശ്യത്തിനു മാത്രം പഞ്ചുകള്‍ ചേര്‍ത്ത് നല്ല ഒതുക്കമുള്ള എഴുത്ത്.
മറുപടിഇല്ലാതാക്കൂഹാസ്യ കഥയില്‍ ഒരു കൈ നോക്കണം ട്ടോ..
ആശംസകള്‍
പ്രിയ Joselet Mamprayil,
ഇല്ലാതാക്കൂവായിച്ചതിനും ഒരു അഭിപ്രായം കുറിച്ചതിനും നന്ദി!!!!
നല്ല രസമുണ്ട് വായിക്കാൻ...ഒപ്പം വിഷു ആശംസകളും ..
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനന്ദി അശ്വതി!
ഇല്ലാതാക്കൂഹൃദയം നിറഞ്ഞ വിഷു ആശംസകൾ!!!
എന്തിന് ഒന്നര കിലോമീറ്റര്‍....
ഇല്ലാതാക്കൂഅര കിലോമീറ്റര്‍ പോലും നടക്കാന്‍ അറിയാതായിരിക്കുന്നു എന്ന് പറയുന്നതാണ് ശരി.
ഇടക്കൊക്കെ നടക്കാം.അതാ നല്ലത് അല്ലെ റാംജിയേട്ടാ!???
ഇല്ലാതാക്കൂഅപ്പോ അതാണ് സംഭവം.
മറുപടിഇല്ലാതാക്കൂഇന്നലെ ഞാൻ തുഞ്ചൻ പറമ്പിൽ സുധീ.. സുധീ...യെന്ന് വിളിച്ച് ആ പറമ്പു മുഴുവൻ അന്വേഷിച്ചു നടന്നു. എവിടെക്കാണാൻ...
ആളിവിടെ കിഡ്നി പിടിച്ച് കിടക്കായിരുന്നൂന്ന് ഞാനെങ്ങനെ അറിയാൻ....?!
നർമ്മം നന്നായി ഫലിപ്പിക്കാൻ കഴിയുന്നുണ്ട്. ഇതിലൂടെ തന്നെയങ്ങു മുന്നോട്ടു പോകട്ടെ.. ആശംസകൾ...
ഒരാളെങ്കിലും എന്നെ അന്വഷിച്ചല്ലോ.
മറുപടിഇല്ലാതാക്കൂസന്തോഷം.
മീറ്റിനു വരണമെന്നുണ്ടായിരുന്നു.
കഴിഞ്ഞില്ല..കിടപ്പല്ല ട്ടോ.എന്നാലും വയ്യ.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.!!!!!
നല്ല നടപ്പാണല്ലേ.....കല്ലന്.....എന്തു പറയുന്നു.... പുല്ല് പോലെ ...പോകുമോ?????
മറുപടിഇല്ലാതാക്കൂനടപ്പും കഥയായി......നന്നായിട്ടുണ്ട് ആശംസകൾ......
അവനെന്നാ പറയാൻ????ഇടക്കിടെ എളിയിലേക്ക് ഓരോ ഇടിമിന്നൽ പായിക്കുന്നു..
മറുപടിഇല്ലാതാക്കൂവായനക്ക് നന്ദി!!!
വിഷു ആശംസകൾ.***
സുധീഷേ .......വളരെ നന്നായിട്ടുണ്ട്. പിന്നെ സംസാര രീതി അതേരീതിയിൽ എഴുതിയത് നന്നായിട്ടുണ്ട്. ചില കഥാപാത്രങ്ളെ പരിചയമുള്ളത് കൊണ്ട് വായിക്കുമ്പോൾ ശരിക്കും അവരെ കൂടെ ഓർക്കാൻ കഴിയുന്നു ......
മറുപടിഇല്ലാതാക്കൂ.....വിഷുദിനാശംസകൾ. ...
കണ്ണാാാാ,
ഇല്ലാതാക്കൂകുവൈറ്റിലെ ആദ്യ നേഴ്സ് ബ്ലോഗർ ആകണ്ടേടാ നിനക്ക്??നമ്മുടെ ബാംഗ്ലൂരെ ആ ജീവിതം മാത്രം എഴുതിയാൽ മാത്രം മതിയല്ലൊ!!!!
പേജ് തികയില്ല. ......
ഇല്ലാതാക്കൂഹ ഹ ഹ.
ഇല്ലാതാക്കൂഅടി.
സുധീ ,, ഞാന്‍ നേരത്തെ വായിച്ചിരുന്നു ഒരഭിപ്രായം പറയാന്‍ അന്ന് കഴിഞ്ഞില്ല ,, വായനയില്‍ എനിക്ക് തോന്നിയത് മുകളില്‍ പലരും പറഞു ,,വീണ്ടും എഴുതുക ,അറിയിക്കുക ,, ആശംസകള്‍ ,
മറുപടിഇല്ലാതാക്കൂഫൈസൽ ചേട്ടാ നന്ദി!!!വന്നില്ലല്ലോന്ന് ഓർത്തു...
ഇല്ലാതാക്കൂഒരു കുഞ്ഞ് ഉപജാപകൻ 3 മില്ലീമീറ്റർ വലുപ്പത്തിൽ സുഖാലസ്യത്തിൽ.... എത്ര മനോഹരമായാണ് കല്ലിന്റെ അവസ്ഥ പറഞ്ഞത്.! സുഖാലസ്യം തടസ്സപ്പെടുമ്പോഴായിരിക്കും പുള്ളിക്കാരന് ഓരോ മിന്നലുകളെയ്യുന്നത് അല്ലേ... സ്കൂട്ടറിന്റെ ചാവി കയ് വിട്ടുപോകുന്നത് തൊട്ടാണ് വഴിത്തിരിവ്.. കഷ്ടകാലം വരുമ്പോള്‍ നാലു ദിക്കിലൂടെയും... എന്ന് പഴമൊഴി പറയാറുണ്ട്. ഒരു ദുരനുഭവം ഹാസ്യാത്മകമായി, വളരെ രസകരമായി എഴുതിയിരിക്കുന്നു..
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.!!
അത് കൊള്ളാം ദിവ്യ,
ഇല്ലാതാക്കൂഎന്റെ പോസ്റ്റും കമന്റും കൂട്ടിച്ചേർത്തൊരു കമന്റ്..എന്റെ എഴുത്തിനെ ഞെക്കിക്കൊന്നല്ലോ!!!
ആ കല്ല് അവിടെ കിടന്നു വളർന്ന് തടിച്ച് മിടുക്കനാകാതെ നോക്കണം ട്ടാ. കല്ലിന്റെ യഥാർത്ഥ വേദന ഇടിമിന്നലിനേയും കടത്തിവെട്ടും എന്ന് കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂനന്ദി ചേട്ടാ,അവനെ വൃത്തിയായി കൈകാര്യം ചെയ്യുന്നുണ്ട്.
ഇല്ലാതാക്കൂPain killer!!!
മറുപടിഇല്ലാതാക്കൂnannaayi ezhuthi
സതീശേട്ടാ,
ഇല്ലാതാക്കൂവളരെ നന്ദി!!!!!
'ഹനുമാന്' ക്ലിനിക്കിലെ ഡോക്ടര്‍ക്ക് നന്ദി..
മറുപടിഇല്ലാതാക്കൂസ്വന്തായി കല്ലുള്ളത് നല്ലതാ സുധിയെ. പിന്നാലെ വരുന്ന നായേം കുരച്ചുചാടുന്ന ആളേം എറിയാലോ!
നന്നായെഴുതി. ഇതാണോ നിന്റെ വിഷുപ്പോസ്റ്റ്!
എന്തായാലും വൈകിയ വായനക്കും എന്റെ വരവിനും ഞാനെന്നെത്തന്നെ ആശംസിക്കുന്നു!
കണ്ണൂ,ഇതെവിടെയാരുന്നു.??
ഇല്ലാതാക്കൂഏറൊക്കെ ഞാൻ നിർത്തി.
തന്നത്താൻ ആശംസിച്ചോണ്ടിരിക്കാതെ മിച്ചമുള്ള ആശംസ എനിക്ക് തന്നേക്ക്.
രസകരമായ സംഭവം അതി രസകരമായി തന്നെ എഴുതി. നർമവും ഹാസ്യവും നന്നായി വഴങ്ങും. ഡോക്ടറെ കാണാൻ പോയതും അവിടത്തെ കാര്യങ്ങളും തക്കാളി വിശേഷങ്ങളും ഒക്കെ നന്നായി. ആ അപ്പാപ്പനുമായി ചേർന്നുള്ള പരദൂഷണം പറച്ചിൽ, ഒക്കെ വളരെ രസകരമായി. സഞ്ജുവിനെ ക്കൂടി കൂട്ടാത്തതും പിതൃത്വത്തിൽ വഴി മുട്ടിയതും ഒക്കെ ഭംഗിയായി. നന്നായി ചിരി ഉണർത്തി.
മറുപടിഇല്ലാതാക്കൂക്ലൈമാക്സ് പോരാ.വെറുതെ അവസാനിപ്പിച്ച പ്രതീതി. ചാവി കയ്യിൽ ഉണ്ടായിരുന്നെന്നോ, കല്ല് പോയെന്നോ അങ്ങിനെ എന്തെങ്കിലും സുധിയുടെ ഭാവനയിൽ വരുന്ന എന്തെങ്കിലും ആക്കിയിരുന്നുവെങ്കിൽ ഗംഭീരമായേനെ.
ഹാനിമാൻ എന്ന പേര് കേട്ടിട്ട് സാധനം ഹോമിയോ ആണെന്ന് തോന്നുന്നു. അവിടാണോ കല്ല് ചികിത്സ?
നല്ല കഥ.
ബിബിൻ സർ,
ഇല്ലാതാക്കൂകണ്ണൂരാൻ ചോദിച്ചത് പോലെ ഞാൻ ഇത് വിഷുപോസ്റ്റ് ആയി എഴുതിയതല്ല...ഇതെഴുതിയപ്പോൾ എങ്ങനെ അവസാനിപ്പിക്കണമെന്ന് പിടികിട്ടിയില്ല.എഴുതിയതല്ലേ എന്ന് കരുതി പോസ്റ്റ് ചെയ്തു..
വായനക്കും , ഇത്ര നല്ലൊരു അഭിപ്രായത്തിനും നന്ദി.!!!!
നല്ല രസായിട്ടുണ്ടല്ലോ എഴുത്ത്. ഇനീം വരാട്ടോ..
മറുപടിഇല്ലാതാക്കൂസന്തോഷം ഫാരി.
മറുപടിഇല്ലാതാക്കൂആശാനെ ഈ വഴി ആദ്യമാ, സംഭവം കലക്കി...
മറുപടിഇല്ലാതാക്കൂഹനിമാന്റെ കാര്യം സൂത്രധാരന്‍ സിനിമയില്‍ കേട്ടിട്ടുണ്ട്.
അവസാനം തേച്ചു മിനുക്കാരുന്നു..
(കുറ്റം പറയാതെ പോകുന്നത് ശരിയല്ല, അതാ )
വിനീതേ,നന്ദി!!
മറുപടിഇല്ലാതാക്കൂകുറ്റം പറയാൻ ഞാൻ അങ്ങ് വരുന്നുണ്ട്.
ഹഹഹ.... പോരെ ഭായി..
ഇല്ലാതാക്കൂകുറ്റം പറയുക തന്നെ വേണം.. തെറ്റ് തിരുത്തണ്ടേ എനിക്ക്.
എല്ലാ പോസ്റ്റിലും വന്ന് ഞാൻ കമന്റിട്ടിരുന്നു.കുറ്റം പറയാനില്ലാത്ത കൊണ്ട് നല്ല അഭിപ്രായം എഴുതിയിട്ടുണ്ട്.കണ്ടില്ലേ???
മറുപടിഇല്ലാതാക്കൂകുന്നത്തുളായിൽ അപ്പിയുടെ വീട്ടില്‍ എത്തുന്നത് വരെ വേദന മറന്ന ചിരി വന്നു..എന്നാല്‍ പിന്നെ സാധാരണപോലെയായി.. ഹാസ്യം നല്ലവണ്ണം ചേരും..
മറുപടിഇല്ലാതാക്കൂമുഹമ്മദ് ചേട്ടാ.വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഇല്ലാതാക്കൂValare nannaayirikkunnu, nalla narmam
മറുപടിഇല്ലാതാക്കൂനന്ദി shajitha ,
ഇല്ലാതാക്കൂവല്ലപ്പോഴും എഴുതുന്ന ദുശ്ശീലം നിർത്തി രണ്ടാഴ്ചയിൽ ഒരിക്കല്‍ ഒരു പോസ്റ്റ് വീതം ചെയ്യണം.ഇത്ര നന്നായി നർമ്മം കൈകാര്യം ചെയ്യുന്ന നിങ്ങളെ വായിക്കാൻ ഇവിടെ ഞങ്ങളൊക്കെയില്ലേ??
കിടങ്ങാ കോളാമ്പീലാണെങ്കിലും ദിത് രസിച്ചു ,സലാം ..
മറുപടിഇല്ലാതാക്കൂഞനങ്ങ് മൃത്യുഞ്ജയത്തിലാ ആദ്യം പോയത് ..ന്റമ്മേ ഒരു പട്ടിക്കാളിയുമില്ലാ ലേ അവിടെ ,,,
സന്തോഷം!!മൃത്യുഞ്ജയത്തിൽ ഒരു തുടർക്കഥ തയ്യാറക്കിയിട്ടുണ്ട്.വലിയ താമസമില്ലാതെ വരും.
ഇല്ലാതാക്കൂരണ്ടും ശരിയാ, ഇക്കാലത്ത് ആരാ ഫോണ്‍ നമ്പര്‍ ഒക്കെ ഓര്‍ത്ത് വക്കുന്നെ, ആര്‍ക്കും നടക്കാനും വയ്യ, കുറച്ച് കാലം മുന്‍പ് വരെ രണ്ടും നടന്നിരുന്നു.. നന്നായി എഴുതി.. കണ്മുന്പില് കാണുന്നത് പോലെ തോന്നി ചില രംഗങ്ങളെല്ലാം...
മറുപടിഇല്ലാതാക്കൂഅതേ ദീപു.,
ഇല്ലാതാക്കൂചിലപ്പോൾ നമ്മൾ പെട്ടു പോകും.
പുതിയ കഥ വായിച്ചു.തകർത്തിട്ടുണ്ട് കേട്ടോ!!!
നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനന്ദി!!
ഇല്ലാതാക്കൂഞാൻ കപ്പത്തണ്ടിൽ വന്ന് എല്ലാ പോസ്റ്റിലും കമന്റ് ചെയ്തത് കാരണം താങ്കൾ ഇവിടെ വന്നു.
എല്ലാ ലൈവ് ബ്ലോഗുകളിലൂടെയും കയറി അഭിപ്രായം പറയൂ.
ഒരു വിശദമായ മെയിൽ അയച്ചിട്ടുണ്ട്.വായിക്കൂ!!!
ഞാന്‍ ബ്ലോഗ് വായിക്കാറുണ്ട്. പിന്നെ സിസ്റ്റെത്തില്‍ ഇരിക്കുമ്പോഴെ കമന്റ് ഇടാറുള്ളൂ എന്ന് മാത്രം....
ഇല്ലാതാക്കൂപലര്ക്കും പറ്റിപോകാറുള്ള അബദ്ധമാണ് ചാവി ഉള്ളില്‍ വെച്ച് പൂട്ടുക എന്നത്..
മറുപടിഇല്ലാതാക്കൂനന്നായി എഴുതി...ട്ടോ.. :)
ഇഷ്ടം..
അതെ മുബാറക്....സന്തോഷം വന്നതിൽ.
ഇല്ലാതാക്കൂമനോഹരമായി എഴുതി സുഹൃത്തെ!!
മറുപടിഇല്ലാതാക്കൂവളരെ നന്ദി ജീ ,
ഇല്ലാതാക്കൂനന്നായി എഴുതി. നല്ല എഴുത്ത് .
മറുപടിഇല്ലാതാക്കൂഭാനുജീ,,എത്രയോ സന്തോഷം.
ഇല്ലാതാക്കൂരസകരമായി അവതരിപ്പിച്ചു.മിതത്വം പാലിച്ച രചന
മറുപടിഇല്ലാതാക്കൂനന്ദി ജീ!!!
മറുപടിഇല്ലാതാക്കൂവീണ്ടും കലക്കൻ ഒരു അനുഭവാവിഷ്കാരം...!
മറുപടിഇല്ലാതാക്കൂമുരളിച്ചേട്ടാ!!!!!!!!!!!
മറുപടിഇല്ലാതാക്കൂവളരെ വളരെ നന്ദി.!!!!!!" എവിടാരുന്നു.കണ്ടില്ലല്ലോന്ന് ഓർത്തു.
വളരെ നന്നായി.ഈ കീ അകത്തു വച്ചു പൂട്ടുന്ന അബദ്ധം എനിക്കീയടുത്തു ഒന്നു പറ്റി കേട്ടോ!
മറുപടിഇല്ലാതാക്കൂഎഴുത്ത് അസ്സലായി.
അല്ല,kidney stone മാറിയോ?
മറുപടിഇല്ലാതാക്കൂഡോക്ടർ!!!!
ഇല്ലാതാക്കൂഇന്ന് തന്നെ രണ്ട് തവണ അബദ്ധം പറ്റി.ഡ്യുപ്ലികേറ്റ് മൂന്നാലെണ്ണം ഉണ്ടാക്കി വെച്ചിട്ടുണ്ട്.
നല്ല കുറവുണ്ട്.
കല്ലോലിനി ലിങ്ക് അയച്ച് തന്നാണു ജ്യൂവലിന്റെ പോസ്റ്റിൽ വന്നത്.ഞാൻ മൃത്യുഞ്ജയം എന്ന ഒരു ബ്ലോഗ് ഉണ്ടാക്കിയിരുന്നു.ഇത് കണ്ടതോടെ അത് ഡിലീറ്റ് ചെയ്തു.
വീട്ടിൽ നോക്കിയിരുന്ന അമ്മിയേയും അനിയത്തി സിന്ധുവിനോടും കാര്യം പറഞ്ഞു. ഒരു ചെറിയ വ്യാകരണ പിശാശ്. അമ്മിയോടും എന്നല്ലേ.. പെട്ടെന്നങ്ങ് അവസാനിപ്പിച്ചതുപോലെ തോന്നി. പിന്നെ ബ്ലോഗിന്റെ വസന്തകാലത്തല്ല വന്നു കയറിയതെങ്കിലും എങ്ങനെ വായിക്കപ്പെടണമെന്ന് ചേട്ടനു അറിയാം. കമന്റ് കൊടുത്തു കമന്റ് വാങ്ങൽ. ഇപ്പോൾ ഞാൻ കാണാറുള്ള് ഒരുമാതിരി ബ്ലോഗിലെല്ലാം ചേട്ടന്റെ കമന്റ് കാണാറുണ്ട്. ഞാനും തുടക്കത്തിൽ അങ്ങനെയായിരുന്നു. അന്നു പക്ഷെ പഠിക്കുന്ന കാലഘട്ടമായിരുന്നു. ഇപ്പോ പ്രാരാബ്ദം കൂടി വായിക്കാൻ അധികം പറ്റുന്നില്ല.. ആശംസകൾ :)
മറുപടിഇല്ലാതാക്കൂഹാ ഹാ ഹ.കുഞ്ഞുറുമ്പ് കോളാമ്പിയിൽ ചെയ്തതിൽ എനിക്കേറ്റവും ഇഷ്ടമായ അഭിപ്രായം...
ഇല്ലാതാക്കൂഞാൻ കഴിഞ്ഞ ആറു മാസമായി കമന്റ് ചെയ്ത ബ്ലോഗുകളിൽ നിന്നും കമന്റ് തിരിച്ച് വന്നിരുന്നെങ്കിൽ അതിന്റെ അവസാനം കാണണമെങ്കിൽ ഓട്ടോ പിടിച്ച് വരേണ്ടി വന്നേനേ!!!!അങ്ങനെ പകരത്തിനു പകരമൊന്നും ആരും വരില്ലെന്നേ!!!!!!
വായനക്കും നല്ല അഭിപ്രായത്തിനും വളരെ വളരെ നന്ദി!!!!!!
അത് കൊള്ളാം നന്നായി ചെറിയ ഓര്മ പിശക്
മറുപടിഇല്ലാതാക്കൂഅത് കൊണ്ട് സ്വന്തം കിടക്കയുടെ സുഖം തിരിച്ചറിഞ്ഞില്ലെ
അതാണ്
നടന്നു തളര്‍ന്നു കഴിയുമ്പോൾ പിന്നെ ഒരു കുളി കഴിയുമ്പോൾ കിട്ടുന്ന
ആ ഭാരമില്ലായ്മ എഴുത്തും വായനയിൽ കൂടി പകർത്താൻ കഴിഞ്ഞു
അതാണ് എഴുത്തിന്റെ വിജയം
ആശംസകൾ സുധി
ഇപ്പോ ഇരുന്നോർക്കുമ്പോ ഒരു വല്ലായ്ക.
ഇല്ലാതാക്കൂനന്ദി
ബൈജുച്ചേട്ടാ .
ഇതും രസകരമായി തന്നെ എഴുതി - വൈകിയാണെങ്കിലും ആശംസ അറിയിക്കട്ടെ
മറുപടിഇല്ലാതാക്കൂവൈകിയ വേളയിൽ ഈ എളിയ നന്ദി പിടിച്ചോ!നന്ദി അന്നൂസേട്ടാ!!
ഇല്ലാതാക്കൂമറ്റുള്ളവരെ നാണം കെടുത്താൻ ദൈവം ഓരോരുത്തർക്കും സൗന്ദര്യം വാരിക്കോരി കൊടുത്തോളും!!ഹും!!!
മറുപടിഇല്ലാതാക്കൂഅതേ ഷാഹിദ്.കൊലച്ചതിയല്ലേ ചെയ്തത്?നന്ദി.
ഇല്ലാതാക്കൂRaavile eneettu nadannoode hum
മറുപടിഇല്ലാതാക്കൂഓ.പിന്നെ.!!!നടന്നിട്ടുള്ള പുണ്യമൊന്നും വേണ്ടാന്ന്!!!!!!
ഇല്ലാതാക്കൂനന്നായി എഴുതി. ആസ്വദിച്ച് വായിച്ചു. Stone ഒക്കെ മാറിയില്ലേ?
മറുപടിഇല്ലാതാക്കൂഇനിയും ഇടക്കിടക്ക് ചാവി വണ്ടിയിൽ ഇട്ട് പുട്ടണട്ടോ...
ഇഷ്ടം..
ഹാ ഹാ ഹാ.അതൊന്നുമില്ല ആദി!!
ഇല്ലാതാക്കൂപാവം സുധിയെ ദ്രോഹിച്ച കല്ല്.. എന്തായാലും സഹനത്തിന് ഒരു അവാർഡ് തരട്ടെ? അല്ല മുകളിൽ കമന്റിയിരിക്കുന്ന ആ കുട്ടി കഴുത്ത് പിടിച്ചു ഞെരിക്കുന്നുണ്ടോ
മറുപടിഇല്ലാതാക്കൂ