2015, ജൂൺ 8, തിങ്കളാഴ്‌ച

ഗരുഢൻ പറവ.

പ്രീഡിഗ്രിക്ക്‌ പഠിച്ച്‌ കൊണ്ടിരുന്ന കാലം

രാവിലെ എട്ടുമണി വരെ മൂടിപ്പുതച്ച്‌ കിടക്കുകയും  കൃത്യം എട്ടാകുമ്പോൾ   അലാറം വെച്ചത്‌ പോലെ ചാടി എഴുന്നേൽക്കുകയും;പല്ലുതേപ്പ്, കുളി,ഭക്ഷണം കഴിച്ചു -കഴിച്ചില്ലായ്കയുമായി;ഫിസിക്സ്‌,കെമിസ്ട്രി,മാത്സ്‌,ഇംഗ്ലീഷ്‌,ഹിന്ദി ടെക്സ്റ്റ്ബുക്കുകൾ കയ്യിലെടുത്ത്‌ ഇവയിൽ നിന്നാകും ഇന്നത്തെ ക്ലാസ്സുകൾ എന്ന് സമാധാനിച്ച്‌,അത്രയും ബുക്കുകൾ ബാഗിലിട്ട്‌,അന്നത്തെ ഫാഷനായ കാൽമുട്ടിനു തൊട്ടുമുകളിൽ വരെ ഇറക്കമുള്ള ഷർട്ടും പാന്റും വലിച്ചു കയറ്റി ; കുറുക്കുവഴിയായ മനയ്ക്കലെ ചേരിപ്പാടത്തെ പകുത്തുനിൽക്കുന്ന സിമന്റ്‌ വരമ്പിലൂടെ ഓടിയും,പിന്നെ അര കിലോമീറ്റർ നടന്ന് ഏഴങ്ങനാട്ട്‌ പറമ്പിലൂടെ ഒരു കിലോമീറ്റർ ഓടിയും കൃത്യം എട്ട്‌ നാൽപ്പതിനെത്തുന്ന ഗുരുദേവ ട്രാവൽസിൽ കയറാൻ തത്രപ്പെടുന്ന  പ്രീഡിഗ്രിക്കാലം..

"ഇന്നെന്നാ കൊച്ചേ കോളേജിലൊന്നും പോകണ്ടേ"? എന്ന അമ്മിയുടെ ചോദ്യം കേട്ടാണു തലപൊക്കിയത്‌...

"ഓ!എന്നാ അമ്മിക്കുറക്കമൊന്നുമില്ലേ"??

"സമയം എന്നായെന്ന് വല്ല പിടുത്തവുമുണ്ടോടാ "?

"ഇല്ല"

മണി എട്ടാകാറായി "

"ഇന്നലെ ഗരുഢൻ തൂക്കം കാണാൻ കാണാൻ പോയതല്ലാരുന്നോ?ഇന്നിനി കോളേജിൽ പോകുന്നൊന്നുമില്ല.നാളെ മറക്കാതെ പോക്കോളാം."

"ങേ"

"എന്നെ ഒന്ന് പിടിച്ചേപ്പിച്ചേ അച്ഛന്റെ ഭാര്യേ "!!

"ഓ പിന്നേ .ക്ലാസ്സിൽ പോകുന്നുണ്ടാരുന്നെങ്കിൽ ഏപ്പിക്കാരുന്നു .അവിടെയെങ്ങാനും കിടക്ക്‌.ഹും."!!

തല പൊങ്ങുന്നില്ല.വല്ലാത്ത പെരുപ്പ്‌.പതുക്കെ എഴുന്നേറ്റു.രണ്ട്‌ കാലിലും നിന്ന് ആടി.ഹോ!!പുലർച്ചേ എങ്ങനെ വന്നു കിടന്നോ ആവോ??
രാവിലെ അമ്പലത്തിൽ നിന്ന് വന്ന പാടേ പല്ലു തേച്ചതാ.

"അമ്മീീീ.ഞാൻ പൊങ്ങി.കാപ്പി എടുത്തോ."
ഒറ്റ അലർച്ച ആയിരുന്നു.
ചൂടു കാപ്പിയും പുട്ടും പഴവും എത്തി.
കഴിച്ചുകൊണ്ടിരുന്നപ്പോൾ നൂറുനൂറോർമ്മകൾ തികട്ടി വന്നു.മനം മറിയുന്നുണ്ടായിരുന്നെങ്കിലും പുട്ട്‌ കഴിച്ചു.
*                       *                      *
"കിടങ്ങൂരെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,മൂന്തോടെന്ന് കേട്ടാൽ തിളയ്ക്കണം ചാരായം നമ്മുടെ ഞരമ്പുകളിൽ " എന്ന വാക്യം വയറ്റിലും,തലച്ചോറിലും,ഞരമ്പുകളിലുമേന്തി ജീവിച്ചിരുന്ന മൂന്തോടുകാരുടെ ജൂനിയർ തലമുറയായ ഞങ്ങൾക്ക്‌ മദ്യത്തിലെത്തിപ്പെടാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല.

കിടങ്ങൂർ -കടപ്ലാമറ്റം നിവാസികൾ പരസ്പരം ആക്രമിക്കാതിരിക്കാനെന്നോണം പ്രകൃതി അറിഞ്ഞുകനിഞ്ഞനുഗ്രഹിച്ച മുട്ടൻ കിടങ്ങായ പരിയാരമംഗലത്തിന്റെ പേരെങ്ങനെ മൂന്തോടെന്നായെന്ന് ആർക്കും അറിയുമായിരുന്നില്ല.ഉണ്ണിച്ചിറക്കുളത്തിൽ നിന്നും ഉദ്ഭവിക്കുന്ന തുമ്പയിൽത്തോടും,ഐങ്കലത്തുപറമ്പിൽ നിന്നും ഉദ്ഭവിക്കുന്ന കോച്ചേരിൽത്തോടും പരിയാരമംഗലത്ത്‌ വന്ന് സംഗമിച്ച്‌ അവിടെ നിന്നും ഒന്നായൊഴുകി പള്ളിത്തോടിനെ ലക്ഷ്യമാക്കി നീങ്ങുന്നതല്ലാതെ മൂന്നാമതൊരു തോടിന്റെ പൊടി പോലും കണ്ടു പിടിക്കാനില്ലായിരുന്നെങ്കിലും പരിയാരമംഗലം മൂന്തോടെന്ന് തന്നെ അറിയപ്പെടാൻ തുടങ്ങി.


കോട്ടയം ജില്ലയിലെ ചിരപുരാതനമായ ചാരായം വാറ്റ്‌ കുടുംബമായ കല്ലുപുരയ്ക്കലിനാണ് പരിയാരമംഗലത്തെ മൂന്തോടാക്കി മാറ്റിയതിൽ പ്രധാന പങ്ക്‌.അരനൂറ്റാണ്ട്‌ മുൻപ്‌ അന്നത്തെ താറാവ്കൃഷിക്കാരനായ കല്ലുപുരയ്ക്കലെ പീലിപ്പാൻ ആണു ചാരായം വാറ്റ്‌ തുടങ്ങിയതെന്ന് പറയപ്പെടുന്നു.ഒരിക്കൽ താറാവിനെ തീറ്റാനായി പുഞ്ചപ്പാടത്തെത്തിയ ബേബി എന്ന വാറ്റുകാരനെ കണ്ടതിൽ നിന്നും തുടങ്ങുന്നു ഐതീഹ്യം.അവിടെ ഒരു മോട്ടോർപുരയിൽ നിന്നും പുക ഉയരുന്നത്‌ കണ്ട പീലിപ്പാൻ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച വാറ്റുബേബി ചാരായം വാറ്റുന്നതായിരുന്നു.ശിഷ്യനാക്കാമോ എന്ന് ചോദിച്ച പീലിപ്പാനെ അളക്കാനായി ബേബി ഒരു ഗ്ലാസ്സ്‌ ചാരായം ഊറ്റി നീട്ടി.കണ്ണും പൂട്ടി ചാരായം പിടിപ്പിച്ച പീലിപ്പാൻ കിറി തുടയ്ക്കുന്നതിനു മുൻപായി ബേബിയുടെ ആലിംഗനത്തിലമർന്നിരുന്നു.തന്നോട്‌ ചേർത്ത്‌ പിടിച്ച ശിഷ്യനെ ഗുരു വാറ്റിലെ സകലവിദ്യകളും അഭ്യസിപ്പിച്ചു.


അങ്ങനെ ഒന്നാം തലമുറ വാറ്റുകാരനായ പീലിപ്പാനിലൂടെ മൂന്തോടുകാർ മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും ,അവരുടെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു.ദേവന്മാരും,അസുരന്മാരും എന്തിനു ശ്രീബുദ്ധനും,ശങ്കരനും വരെ തേടിയ അതേ ചോദ്യത്തിനുത്തരം.
"ഞാൻ ആര് "?

കല്ലുപുരയ്ക്കലെ വാറ്റുചാരായത്തിന്റെ ഔദ്യോഗികനാമമായ 'തിരിപ്പത്തിരി' കഴിച്ചിരുന്ന ആരും അന്വേഷിച്ചു‌ പോകുമായിരുന്നു ആ ചോദ്യത്തിനുത്തരം.പിന്നെ മൂന്തോടുകാർ സ്വന്തമായി അന്വേഷിച്ചിരുന്ന "എങ്ങനെ എന്റെ വീട്ടിലെത്തിച്ചേരാം" എന്ന ചോദ്യത്തിനുത്തരം മക്കളെത്തി തൂക്കിയെടുക്കുന്നതോടെ അവസാനിച്ചിരുന്നു.കോച്ചേരിക്കൈത്തോട്ടിൽ മുക്കി വെച്ചിരുന്ന തിരിപ്പത്തിരി കുടിച്ചിരുന്ന വെളിനാട്ടുകാരാവണം മുക്കിയതോടെന്നു പേരിട്ടത്‌.അത്‌ പിന്നെ ലോപിച്ച്‌ മുക്ക്തോടും,മൂന്തൊടുമായതാവണം.


അങ്ങനെ ഒന്നാംതലമുറ പീലിയിൽ നിന്നും വാറ്റുപാരമ്പര്യം കൈമറിഞ്ഞ്‌ മൂത്തപുത്രനായ തോമാച്ചനിലേക്കും,അവിടെ നിന്നും മറിഞ്ഞ്‌ മൂന്നാം തലമുറയിലെ കുട്ടനിലേക്കുമെത്തുന്നതോടെ 'തിരിപ്പത്തിരി'യുടെ രൂപവും,ഗുണവും,രുചിയും മാറി 'ഷുമാക്രി'എന്ന ന്യൂജെനറേഷൻ ചാരായത്തിലെത്തിയിരുന്നു.നാനാദേശങ്ങളിലും മൂന്തോടിന്റെ സ്വന്തം ഉൽപ്പന്നമായ ഷുമാക്രിയുടെ പ്രശസ്തി എത്തിച്ചേർന്നതോടെ ക്രൂരന്മാരും,മുട്ടാളന്മാരുമായ എക്സൈസുകാർ കുട്ടനേയും സിൽബന്ധികളേയും ചോദ്യം ചെയ്യാനും,നട്ടെല്ലിന്റെ ബലം പരിശോധിക്കാനുമായി പാലായ്ക്ക്‌ കൊണ്ട്‌ പോകാൻ തുടങ്ങിയതോടെ മൂന്തോടിന്റെ ദയനീയാവസ്ഥയിൽ മനം നൊന്ത ഭൂമീദേവി  സൃഷ്ടികർത്താവിനെ ശരണം പ്രാപിച്ചു..


അനന്തകോടി നക്ഷത്രങ്ങളടങ്ങുന്ന പ്രപഞ്ചഗോളങ്ങളെ സൃഷ്ടിച്ചതിനു ശേഷം തന്റെ സൃഷ്ടികളിൽ എവിടെയോ എന്തോ ഒരു കുറവുണ്ടെന്ന് മനസ്സിലാക്കിയ പ്രപഞ്ചകർത്താവ്‌ ഭൂമിയെ തന്റെ ഇടംകൈ കൊണ്ട്‌ ഉയർത്തിയെടുത്ത്‌ വലംകൈകൊണ്ട്‌ ഭൂമിയിൽ പരിയാരമംഗലത്തെ സൃഷ്ടിച്ചതിനു ശേഷം  അനുഭവപ്പെട്ട ക്ഷീണം മാറ്റാൻ കൈയിലെ പൊടി രണ്ട്‌ കൈ കൊണ്ടും തട്ടിക്കുടഞ്ഞ്‌ കൊടുംകൈ കുത്തി പുറകോട്ട്‌ മലർന്ന് യുഗങ്ങളോളം വരുന്ന യോഗനിദ്രയിലമർന്നതിന്റെ പത്താം യുഗത്തിൽ ഒരു കരച്ചിൽ കേട്ട്‌ നിദ്രയിൽ നിന്നും ഉണർന്നു.

"പിതാവേ ഉണരൂ "

ആരാണു തന്നെ പിതാവെന്ന് വിളിക്കുന്നത്‌?

കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന പുത്രി ഭൂമീദേവി.അതുകണ്ട പിതാവിന്റെ മനം കലങ്ങി..
കരച്ചിൽ മാറ്റാനായി എന്ത്‌ വരം വേണമെങ്കിലും കൊടുക്കാൻ പിതാവൊരുക്കമായിരുന്നു.

മൂന്തോടിനെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാനായി ഒരു ഋഷ്യശൃംഗനെയെങ്കിലും അയയ്ക്കണമെന്നായിരുന്നു പുത്രിയുടെ
അപേക്ഷ.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പിതാവ്‌ അരുളിച്ചെയ്തു.

"തഥാസ്ഥുകൾ "

"ഉറപ്പാണോ "

"അതേന്നേ.ഉറപ്പ്‌.ആയിരത്തിത്തൊള്ളായിരത്തി  എൺപത്തിമൂന്നിലെ കൊടും വരൾച്ചക്കാലത്ത്‌ ദേവിയുടെ പ്രാർത്ഥന ഫലിക്കും."

എന്നാലും പുത്രിക്ക്‌ സംശയമായിരുന്നു.തഥാസ്ഥു എന്നതിനു പകരം തഥാസ്ഥുകൾ എന്ന് പറഞ്ഞതെന്തിനായിരിക്കും?
ആ എന്തെങ്കിലുമാകട്ടെ .ദേവി ഭൂമിയുടെ അകക്കാമ്പിലേക്ക്‌ ഉൾവലിഞ്ഞു.

അങ്ങനെ മൂന്നാലു വർഷം കൂടി കടന്നു പോയി.

ഒരു നാരങ്ങാമിഠായി പൊതുടച്ചിങ്ങ്സാക്കി മൂന്തോടുകാർ ഒരു ബക്കറ്റ്‌ ചാരായം കുടിച്ചു വറ്റിച്ചിരുന്ന എൺപത്തിമൂന്നിലെ എരിപൊരി വേനൽക്കാലത്ത്‌ നവഗ്രഹങ്ങളേയും,ഗുളികനേയും,കോടാനുകോടി നക്ഷത്രങ്ങളേയും സാക്ഷി നിർത്തി ഏഴ്‌ തക്കിടിമുണ്ടൻ  ഋഷ്യശൃംഗന്മാർ നീചഭംഗരാജയോഗത്തോടെയും,മൗഢ്യവും,നീചവും ആയ ബുധനോടെയും,ശേഷിയില്ലാത്ത കേസരിയോഗത്തോടെയും,ക്ലീബാ,മുസല,നിർഭാഗ്യ,ദുര്യോഗ ,ധനനാശയോഗത്തോടെയും മൂന്തോട്ടിലെ  ഇട്ടാവട്ടത്തിലേക്ക്‌ പിറന്നുവീണു.അപ്പോഴാണു ഭൂമീദേവിക്ക്‌ പിതാവിന്റെ വരത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായത്‌.
ടി ജാതകരുടെ ഗ്രഹനില പരിശോധിച്ച ഭൂമീദേവിക്ക്‌ തന്നെ നാണം വന്നു.


അങ്ങനെ ഒരേ മാസത്തിൽ ജനിച്ച ഋഷ്യശൃംഗന്മാരായ ഞങ്ങൾ ഞാൻ,അനീഷ്‌,സഞ്ജു,രാജീവ്‌,കുട്ടാപ്പി,ജിജോ,പോൾ എന്നിവർ ഞറുക്കെപിറുക്കനെ കരഞ്ഞും,മുട്ടിലിഴഞ്ഞും,എഴുന്നേറ്റ്‌ നടന്നും മനയ്ക്കലെ നമ്പ്യാത്തൻ തിരുമേനിയുടെ ഒഴിഞ്ഞു കിടക്കുന്ന തേങ്ങാപ്പുരയുടെ നീളൻ തിണ്ണയിൽ നാണുക്കൊച്ചാശാന്റെ എഴുത്ത്കളരിയിൽ എത്തി അഞ്ച്‌ രൂപാവീതം ദക്ഷിണ വെച്ചു നിലത്തു ചമ്രം പടിഞ്ഞിരുന്ന് ചൂണ്ടുവിരലിന്റെ അഗ്രത്തേയും അകംതുടയിലേയും തൊലിയെ  തൃണവൽഗണിച്ച്‌ നിർദ്ദാക്ഷിണ്യം സരസ്വതീദേവിയെ ഉപാസിക്കാൻ തുടങ്ങി.ഒരു വർഷത്തിലധികം നീണ്ട ഉപാസനയിൽ ശിഷ്യന്മാർ പുതിയ മലയാളാക്ഷരങ്ങൾ കണ്ടെത്താൻ തുടങ്ങിയപ്പോൾ ആശാൻ എഴുത്തുകളരി നിറുത്തണോ അതോ മൂന്തോട്‌ ഷാപ്പിലെ വിളമ്പുകാരനാകണോ എന്ന ഘോരചിന്തയിലായി.അപ്പോഴേക്കും ഒന്നാംക്ലാസിലെ പ്രവേശനസമയമായതിനാൽ ആശാൻ രക്ഷപ്പെട്ടു.


ഇക്കാലം കൊണ്ട്‌ മൂന്തോട്ടിലെ ഷുമാക്രി അതിന്റെ പ്രശസ്തിയുടെ പരകോടിയിലെത്തിയിരുന്നു.ഞങ്ങൾ പ്രീഡിഗ്രിക്ക്‌ പഠിച്ചിരുന്ന കാലമായപ്പോൾ അന്നത്തെ കേരളാ മുഖ്യമന്ത്രി രാഷ്ട്രപിതാവിന്റെ കടുത്ത ഭക്തനായി മാറി ചാരായം അങ്ങ്‌ നിരോധിച്ചുകളഞ്ഞു.ശേഷം ചിന്ത്യം.
പാലായിലെ എക്സൈസ്കാപാലികരുടെ മർമ്മാണിവിദ്യകളിൽ മനം മടുത്ത കുട്ടൻ വാറ്റ്‌ നിർത്തി വാറ്റുകലങ്ങൾ ആക്രിക്കടയിൽ കൊടുത്ത്‌ കാശ്‌ വാങ്ങി.


കനത്ത പ്രതീക്ഷയോടെ ചോദിച്ചുവാങ്ങിയ കുഞ്ഞുങ്ങൾ പഠനകാലത്തു തന്നെ മദ്യത്തിന്റെ രുചി അറിഞ്ഞതിൽ അതീവഖിന്നയായ ഭൂമീദേവി ഇത്തവണ ആരോടും ഒരു പരാതിക്കും പോയില്ല..പകരം മക്കളുടെ മനസ്സിലേക്ക്‌ ഭക്തി സന്നിവേശിപ്പിച്ചു.
പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ,നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ,മുടിത്തുമ്പിൽ തുളസിക്കതിർ ചൂടിയ പെൺകുട്ടികളെ മനസിൽ നിറച്ച ഋഷ്യശൃംഗന്മാർ സപ്തർഷികളായി,സപ്തപിതൃക്കളായി,സാളഗ്രാമങ്ങളായി,സാലഭഞ്ജികകളായി,യക്ഷന്മാരായി,ഗന്ധർവ്വന്മാരായി,കിന്നരന്മാരായി സമീപക്ഷേത്രങ്ങളിലെ നാലമ്പലത്തിനുള്ളിലെ സ്ഥിരപ്രതിഷ്ഠകളായി.പത്രത്തിലെ ഇന്നത്തെ പരിപാടി നോക്കിയും,കലണ്ടറിൽ നോക്കിയും ഞങ്ങൾ എത്തിച്ചേരാൻ തുടങ്ങി.

ചേർപ്പുങ്കൽപള്ളിയിലെ പെരുന്നാളിൽ തുടങ്ങുന്ന ആഘോഷക്കാലം കിടങ്ങൂർ ഉത്സവത്തിനു കൊടിയിറക്കുന്നതോടെ അവസാനിക്കുമായിരുന്നു.ആ മൂന്ന് മാസക്കാലം കഴിഞ്ഞാൽ പിന്നെ അമ്പലത്തിൽ പോകുന്നത്‌ മീനഭരണിക്ക്‌ കുമ്മണ്ണൂർ നടയ്ക്കാംകുന്ന് കാവിലാണ്.മീനഭരണിക്ക്‌ ഗരുഢൻ പറവയുണ്ട്‌.പ്രത്യേക നോയമ്പെടുത്ത്‌ വരുന്ന നൂറോളം ഗരുഢന്മാർ അണിനിരക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത്‌ തന്നെയാണ്.ധാരാളം ഭക്തജനങ്ങളും വരും..രാത്രിയിൽ ആയതിനാൽ ആ കാഴ്ചക്ക്‌ വല്ലാത്ത മാധുര്യം തന്നെയാണു.ഒരു ഗരുഢനൊപ്പം ഒരു സെറ്റ്‌ ചെണ്ടമേളക്കാർ കാണും.നൂറു ഗരുഢൻ ഉണ്ടെങ്കിൽ അതിനനുസരിച്ച മേളക്കാരും കാണും.


ഭരണിയുടെ അന്നേ ദിവസം വൈകിട്ട്‌ ക്ലാസ്സ്‌ വിട്ട്‌ വന്ന ഞങ്ങൾ മൂന്തോടിന്റെ സിരാകേന്ദ്രമായ ആൽത്തറയിലൊത്തുകൂടി.മീനഭരണി എങ്ങനെ ഗംഭീരമാക്കാം എന്നതായിരുന്നു ചർച്ചാവിഷയം.

ചർച്ചകൾ ഗംഭീരമാകുന്നതല്ലാതെ "വൈകിട്ടെന്താ പരിപാടിക്ക്‌ " ആരും മുൻ കൈയെടുക്കാത്ത സങ്കടത്തിൽ  കൂട്ടത്തിലെ മുതിർന്ന മോഹൻലാൽഭക്തനായ അനീഷ്‌ കാര്യം എടുത്തിട്ടു.

"ഡാ,കോപ്പന്മാരേ!!രാത്രി മുഴുവൻ ഉറങ്ങാതിരിക്കണമെങ്കിൽ അകത്ത്‌ നല്ല ചൂടനായി വല്ലതുമൊക്കെ വേണം.ഷെയറിട്ടാൽ ഒരു അമ്മൻകുടം ഐലന്റ് വാങ്ങിക്കാം."

ആരും ഒന്നും മിണ്ടുന്നില്ല.അവസാനം ഷെയർ ഇടാൻ തീരുമാനിച്ചു.ഷെയർ ഊർജ്ജിതമായി ഇട്ടു.മൊത്തം എട്ടു രൂപ.ഷെയറിനു തന്നെ നാണമായി കാണണം.
ആ എട്ടുരൂപാ അമ്പലത്തിൽ നേർച്ച ഇടാമെന്ന് തീരുമാനിച്ചു.എട്ടുരൂപാ ഞാൻ കൈപ്പറ്റി.രാത്രി പത്ത്‌ മണിയ്ക്ക്‌ പോകാനാണു പ്ലാൻ.

കുളി,അത്താഴം,ഇമ്പോസിഷനെഴുത്ത്‌ എല്ലാം കഴിഞ്ഞ്‌ തയ്യാറായി..ഒരോരുത്തരായി വരാൻ തുടങ്ങി.പരമഭക്തരായി കാവിമുണ്ടൊക്കെ ഉടുത്ത്‌ കിഴക്കോട്ട്‌ വെച്ച്‌ പിടിച്ചു.

"നല്ല തണുപ്പാണല്ലോ "

"അതെയതെ.മീനത്തിൽ നല്ല പൊള്ളുന്ന തണുപ്പാ."

എല്ലാവർക്കും ചിരി വന്നു.

"ആ എട്ട്‌ രൂപാ നേർച്ചയിടാമെന്ന് തീരുമാനിച്ചും പോയി.അല്ലെങ്കിലതിനൊരു ഫുള്ളു വാങ്ങി കുത്തിക്കേറ്റാമായിരുന്നു "

ഞാനെന്റെ പോക്കറ്റിൽ ബലമായി പിടിച്ചു.ആ എട്ടുരൂപാ പിടിച്ചുപറിച്ചാലോ??

"എട്ട് രൂപയ്ക്ക് ഫുള്ളോ?നിനക്ക് വട്ടായോ?

"അവനാക്കിയതാടാ ".

പിന്നെയും ചിരി വന്നു.

 കല്ലുപുരയ്ക്കന്റെ വീടിനടുത്തെത്തിയപ്പോൾ എല്ലാവരും നിന്നു.
നല്ല ഇരുട്ട്‌.ആരും ഒന്നും മിണ്ടുന്നില്ല.
രണ്ട്‌ പേർ വീട്ടുമുറ്റത്തെത്തി.
"ഹുട്ടൻ ചേട്ടോ "...
ആ വിളി കേട്ട് കൂടല്ലൂർ പള്ളിയിലെ കുഴിമാടത്തിൽ കിടന്ന് പീലിപ്പാൻ തുമ്മിക്കാണണം.അത്ര സ്നേഹം ആ വിളിയിൽ....

"അവനിവിടില്ല."കുട്ടന്റെ അമ്മയുടെ ശബ്ദം.

ആകെ നിരാശരായ ഞങ്ങൾ വീണ്ടും കിഴക്കോട്ട്‌ നടന്നു.
കടന്നു പോയ വാഹനത്തിന്റെ വെളിച്ചത്തിൽ തേടിയ വള്ളി കാലിൽ ചുറ്റിയതായി ഞങ്ങൾ മനസിലാക്കി.അതാ നിൽക്കുന്നു കുട്ടൻ.

ഒന്നും മടിച്ചില്ല.ഓടിച്ചെന്നു.കുട്ടൻ നിന്ന സ്ഥലത്ത്‌ ചെന്ന് നോക്കിയപ്പോൾ അവിടെ കുട്ടനില്ല.കുറച്ചകലെയായി കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം .കുട്ടൻ ഓടുകയാണ്.

"വിടരുതെടാ.എക്സൈസുകാർ ഓടിച്ചിട്ട്‌ പോലും കിട്ടാത്ത ആളാ.കണ്ടത്തിൽ ചാടുന്നതിനു മുൻപ്‌ പിടിക്കണം."

എല്ലാവരും വട്ടത്തിൽ ചിതറി ഓടി.
പര്യാത്തേട്ട് പറമ്പതിരിലെ ആറടി പൊക്കമുള്ള കയ്യാലയുടെ മുകളിൽ വച്ച് ആളെ പിടുത്തം കിട്ടി.
ഇരുട്ടത്ത്‌ വളഞ്ഞ്‌ നിൽക്കുന്ന ആൾക്കാരെ മനസിലാക്കാനാവാതെ കുട്ടൻ നടുക്ക്‌ നിന്ന് കിതച്ചു.
"കുട്ടൻ ചേട്ടാ,ഇത്‌ ഞങ്ങളാ."
പിന്നെ കേട്ടത്‌ പേടി മാറ്റാൻ തെറി  വിളിക്കുന്നതായേ തോന്നിയുള്ളൂ.
അതുവരെ കേട്ടിട്ടില്ലാത്ത പുതിയ ഒരു വാക്ക് പഠിക്കാൻ സാധിച്ചു.

തണകാവള്ളി((അതല്ലാ കേട്ടോ)).
കൂടുതൽ വഷളാകുന്നതിനു മുൻപ്‌ കാര്യം പറഞ്ഞു.

ഞാനെന്റെ എട്ടുരൂപയിലെ പിടുത്തം അയച്ചു.രണ്ടടപ്പ്‌ സാധനമെങ്കിലും കിട്ടുമല്ലോ!!ഒരു ഫില്ലർ കരുതാമായിരുന്നു.തുല്യമായി വീതിക്കാമല്ലോ.

കുട്ടൻ ചിന്താധീനനായി.
"സാധനമുണ്ട്‌.സ്പിരിറ്റാ.ഇന്ന് വൈകിട്ട്‌ കൊണ്ട്വന്നതേയുള്ളൂ.അത്‌ വെള്ളമൊഴിച്ച്‌ കൂട്ടി കുപ്പിയിലാക്കിയിട്ട്‌ വരുന്ന വഴിയാരുന്നു."

"ഒരു കുപ്പിയ്ക്ക്‌ എന്നാ വേണം."?

"നൂറു രൂപ "

"അതൊക്കെ തരാം.വീര്യമുണ്ടോ "?

"ഹാ ഹാ ഹാ "

കുട്ടന്റെ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

വൈകുന്നേരം നുള്ളിപ്പെറുക്കി എട്ടുരൂപ ഉണ്ടാക്കിയവരുടെ കയ്യിൽ നിന്നും ഇരുന്നൂറു രൂപാ പൊങ്ങി വന്നു.എന്റെ കയ്യിൽ നിന്ന് വരെ ഇരുപത്‌ രൂപ.ഹോ!!കലികാലം.

ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെ ഉണങ്ങിയ തേരകത്തിന്റെ പൊത്തിൽ രണ്ട്കുപ്പി വെച്ചിട്ടുണ്ട്‌.സ്പോട്ട്‌ പറഞ്ഞ്‌ തന്ന  കുട്ടൻ അപ്രത്യക്ഷനായി.

ഏഴംഗസംഘം കുളക്കരയിലേക്ക്‌ നടന്നു.കൂരിരുട്ടത്ത്‌ തേരകച്ചുവട്ടിലെത്തി പൊത്തിൽ നിന്നും കുപ്പിയെടുത്തു.അടുത്ത റബർ മരത്തിൽ നിന്നും ഒരു പ്ലാസ്റ്റിക്ചിരട്ടയെടുത്ത്‌ ഒട്ടുപാൽ പറിച്ചു കളഞ്ഞ്‌ പാണലിന്റെ ഇല പറിച്ച്‌ ചിരട്ട തൂത്തു വൃത്തിയാക്കി.എന്നത്തേയും പോലെ ഗണപതി സഞ്ജു തന്നെ.
ഒറ്റവലിക്കകത്താക്കിയ അവൻ ചങ്ക്‌ തിരുമ്മി നിലത്തിരുന്നു.തിരുമ്മ് കണ്ടപ്പോൾ തന്നെ മനസ്സിലായി കൊടുത്ത ഇരുന്നൂറു രൂപാ മുതലായെന്ന്.
പൗലോ ഓടിപ്പോയി അവന്റെ വീട്ടിൽ നിന്നും കുറച്ച് ചിലുമ്പിക്കാ പറിച്ചു വന്നു.ഒരു മണിക്കൂർ തികച്ചെടുത്തില്ല രണ്ട്‌ കുപ്പിയും കാലിയാകാൻ.

വീണ്ടും ഞങ്ങൾ റോഡിലെത്തി.ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളിലെ പ്രകാശം മാത്രം.കൂവിയാർത്തും അട്ടഹസിച്ചും ഞങ്ങൾ മുന്നോട്ട്‌ നീങ്ങി.പുറകിൽ നിന്നും ഹോൺ കേൾക്കുമ്പോഴാണു വഴിയിലൂടെ നിരന്ന് നടക്കുകയായിരുന്നു എന്ന ബോധ്യം വരുന്നത്‌ തന്നെ.
അങ്ങനെ രണ്ട് കൈകളും കക്ഷത്തിൽ തിരുകി മുതുക് അൽപ്പം ഉയർത്തി തല അൽപ്പം കുനിഞ്ഞ് ആടിയും,പാടിയും,അട്ടഹസിച്ചും,കൂവിയാർത്തും ഞങ്ങൾ അമ്പലത്തിലെത്തി.

.കുറേ ഗരുഢന്മാർ അമ്പലത്തിന്റെ മതിലിനു പുറത്തെത്തിയിട്ടുണ്ട്‌.ധാരാളം ഭക്തരും വന്നു കൂടിയിട്ടുണ്ട്‌.
ക്ഷേത്രത്തിനു പുറകിലായി മുഴുവൻ തടിയിൽ നിർമ്മിച്ച രണ്ട്‌ കളിത്തട്ടുകളുണ്ട്‌.ഗരുഢന്മാർ ഓരോരുത്തരായി ഈ കളിത്തട്ടുകളിൽ തിമിർത്താടും.

നടന്ന് ക്ഷീണിച്ച ഞങ്ങൾ കളിത്തട്ടുകളിലെ തൂണുകളിൽ ചാരിയിരുന്നു.ഇരുപ്പ്‌ പിന്നെ കിടപ്പായി.പിന്നെ നന്നായുറങ്ങി.ആരോ വിളിച്ചെഴുന്നേൽപ്പിച്ചപ്പോൾ ഞങ്ങൾ എഴുന്നേറ്റു.കയ്യിലുണ്ടായിരുന്ന എട്ടുരൂപാ ഭണ്ഡാരത്തിൽ നിക്ഷേപിച്ച്‌ വീട്ടിലേക്ക്‌ തിരികെ നടന്നു.
*               *               *                     *
"ദാ നിന്നെ കുട്ടൻ വിളിക്കുന്നു."

"ച്ഛേ,അമ്മിയ്ക്ക്‌ വേറൊരു പണിയുമില്ലേ.?ഏത്‌ കുട്ടൻ "?

അമ്മിയുടെ ശബ്ദം താഴ്‌ന്നു.

"ആ വാറ്റുകാരൻ കുട്ടൻ "

ഉറക്കച്ചടവോടെ പുറത്ത്‌ ചെന്നു.

"എന്നാ ചേട്ടാ??രാത്രി അമ്പലത്തിലായിരുന്നു.നല്ല ക്ഷീണം ."

കുട്ടന്റെ മുഖത്തൊരു ആശ്വാസഭാവം.

"ഇന്നലത്തെ സാധനം എങ്ങനുണ്ടായിരുന്നു."?

"ഹോ!എന്നാ കടുപ്പമായിരുന്നു.ചിലുമ്പിയ്ക്കാ ഉണ്ടാരുന്നത്‌ കൊണ്ട്‌ കുടിച്ച്‌ തീർത്തു."

അമ്മി വാതിൽക്കൽ സംശയാലുവായി പ്രത്യക്ഷപ്പെട്ടു.

"ഒന്നുമില്ലേയ്‌.ഗരുഢനു ആളുണ്ടായിരുന്നോന്ന് ചോദിക്കുവാരുന്നു."

"ആ കൂടും കൂടും "

കുട്ടൻ മറ്റെന്തോ ചോദിക്കാനാഞ്ഞിട്ട്‌ വേണ്ടെന്ന് വെച്ച്‌ നടന്നകന്നു..

വൈകുന്നേരമായപ്പോൾ കൂട്ടുകാർ ഒത്തുകൂടി.അപ്പോഴാണ് കുട്ടൻ എല്ലാവരുടേയും വീട്ടിൽ എത്തിയിരുന്നു എന്നതറിയുന്നത്..കാരണം അറിയാൻ അന്ന് ശ്രമിച്ചുമില്ല,കുട്ടനെ അന്ന് കണ്ടതുമില്ല.

പത്തനംതിട്ടയിലെ സ്പിരിറ്റ്‌ രാജാവിന്റെ ഗോഡൗണിനു പുറകിലെ ഒരു സ്ലാബിൽ ചവുട്ടി നിൽക്കുന്ന അന്നത്തെ ഡി.ജി.പി ആയിരുന്ന ചന്ദ്രന്റെ ഫോട്ടോ പിറ്റേന്നത്തെ മനോരമയിൽ കണ്ടപ്പോഴാണ് കല്ലുപുരയ്ക്കൽ കുട്ടൻ എന്തിനാണ് ഞങ്ങളെ അന്വേഷിച്ച്‌ വീടുകളിൽ വന്നതെന്ന് മനസ്സിലായത്‌...



                             (((((((തുടരും/തുടരണോ??))))))

123 അഭിപ്രായങ്ങൾ:

  1. കമ്പോട് കമ്പു ഹാസ്യം ചേര്‍ന്ന രചന.എല്ലാവരും തട്ടിപ്പോകാത്തത് ഭാഗ്യം. വീണ്ടും വീണ്ടും വായിച്ചു തിരുത്തിയാല്‍ മികവുറ്റതാക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഴിഞ്ഞ കഥയിലെ പോലെ വെട്ടത്താൻ ജി ഇത്തവണയും ആദ്യം വന്നു...എന്നെ പരിഗണിക്കുന്നതിൽ അതിയായ സന്തോഷം.ഇഷ്ടപ്പെട്ടതിൽ അതിലും സന്തോഷം..


      നന്ദി!!!!

      ഇല്ലാതാക്കൂ
    2. നല്ല എഴുത്തിനെ ഇഷ്ടപ്പെടുന്ന ആളാണ്‌ സുധീഷേ ഈ വെട്ടത്താന്‍. എന്നേം ഒരുപാട് പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്.
      ആ വാക്കുകള്‍ അനുസരിക്കൂ.

      ''വീണ്ടും വീണ്ടും വായിച്ചു തിരുത്തിയാല്‍ മികവുറ്റതാക്കാം.""

      ഇല്ലാതാക്കൂ
    3. വെട്ടത്താൻചേട്ടൻ പറഞ്ഞതിലും നല്ലൊരു കമന്റ് ഇനി പറയാൻ പാടാ.ഇടറാത്ത തുടർച്ച , ഇടവേളകളില്ലാത്ത ഫലിതം നീ തകർത്തുടാ സുധീ.നല്ല നിരീക്ഷണവും,വായനയുമുള്ളവർക്കേ കേടില്ലാതിങ്ങനെ എഴുതിപ്പോകാൻ പറ്റുള്ളൂ.

      പീലിപ്പാന്റെയും ആദിപിതാവ് ബേബിയുടെയും ഐതിഹ്യം ,മോട്ടോർപുരയിൽനിന്നുയരുന്ന പുകയെന്ന നിമിത്തം ..എല്ലാമുണ്ടല്ലോ നിന്റേതായൊരു അടയാളം പതിപ്പിക്കുണ്ട്..

      ഇല്ലാതാക്കൂ
    4. പ്രിയ വഴിമരങ്ങൾ!!!!!!

      ഒരു പോസ്റ്റ്‌ വായിച്ചാൽ ഇത്ര നിഷ്കളങ്കമായും,ആത്മാർത്ഥമായും അഭിപ്രായം രേഖപ്പെടുത്തുന്ന മറ്റൊരു ബ്ലോഗർ ഇന്ന് വേറേ കാണില്ല...താങ്കൾ ഇവിടെ ചെയ്ത എല്ലാ അഭിപ്രായങ്ങളും ഞാൻ ഹൃദയത്തോട്‌ ചേർത്ത്‌ സൂക്ഷിക്കുന്നു.

      നന്ദി.!!!!!

      ഇല്ലാതാക്കൂ
    5. @@@

      കണ്ണൂരാൻ ....താങ്കളുടെ പോസ്റ്റുകൾ വായിച്ച്‌ ഞാൻ അന്തം വിട്ട്‌ പോയിട്ടുണ്ട്‌.ഇത്ര അയത്നലളിത,സുന്ദര ഹാസ്യനിബിഢമായ രീതിയിൽ എഴുതിയ താങ്കൾക്ക്‌ എന്നേപ്പോലുള്ള ചെറിയ ആളുകൾക്ക്‌ അഭിപ്രായം എഴുതാൻ മനസ്‌ വരുന്നത്‌ തന്നെ വലിയ കാര്യമാണു.

      ഓരോ എഴുത്തും പരമാവധി നന്നാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്‌.കഴിയണ്ടേ!!!!!

      കണ്ണുവിനേപ്പോലുള്ള ബോൺ റ്റാലന്റഡ്‌ ആയ വലിയ എഴുത്തുകാർക്കിടയിൽ 100% ക്രിയേറ്റഡ്‌ റൈറ്റർ ആയ ഞാൻ എന്ത്‌ ചെയ്യാൻ??അടുത്ത തവണ ഞാൻ ശ്രദ്ധിക്കാം..കേട്ടോ.

      ഓരോ തവണയും എന്നെ വായിക്കാൻ വരുന്നതിനും,തിരുത്താൻ ശ്രമിക്കുന്നതിനും ആയിരമായിരം നന്ദി!!!!!!!!!!!!

      ഇല്ലാതാക്കൂ
  2. അനന്തകോടി നക്ഷത്രങ്ങളടങ്ങുന്ന പ്രപഞ്ചഗോളങ്ങളെ സൃഷ്ടിച്ചതിനു ശേഷം തന്റെ സൃഷ്ടികളിൽ എവിടെയോ എന്തോ ഒരു കുറവുണ്ടെന്ന് മനസ്സിലാക്കിയ പ്രപഞ്ചകർത്താവ്‌ ഭൂമിയെ തന്റെ ഇടംകൈ കൊണ്ട്‌ ഉയർത്തിയെടുത്ത്‌ വലംകൈകൊണ്ട്‌ ഭൂമിയിൽ പരിയാരമംഗലത്തെ സൃഷ്ടിച്ചതിനു ശേഷം അനുഭവപ്പെട്ട ക്ഷീണം മാറ്റാൻ കൈയിലെ പൊടി രണ്ട്‌ കൈ കൊണ്ടും തട്ടിക്കുടഞ്ഞ്‌ കൊടുംകൈ കുത്തി പുറകോട്ട്‌ മലർന്ന് യുഗങ്ങളോളം വരുന്ന യോഗനിദ്രയിലമർന്നതിന്റെ പത്താം യുഗത്തിൽ ഒരു കരച്ചിൽ കേട്ട്‌ നിദ്രയിൽ നിന്നും ഉണർന്നു.

    അപാര കീറാണല്ലോ കീറുന്നത് സുധീർ... മൊത്തത്തിൽ കലക്കീട്ടോ... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടാ...

      അതിയായ സന്തോഷം..
      പിന്നെ ഞാൻ സുധീർ അല്ല കേട്ടോ...ഞാൻ പാവം സുധി(സുധീഷ്‌).
      സുധീർ വലിയൊരു ബ്ലോഗർ ആയ സുധീർ ദാസ്‌ ആണു.

      വായിച്ചിഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.

      നന്ദി.!!!!

      ഇല്ലാതാക്കൂ
    2. അറിയാം സുധീ... ടൈപ്പ് ചെയ്ത് വന്നപ്പോൾ സുധീർ എന്നായിപ്പോയി... പബ്ലിഷ് ചെയ്ത കഴിഞ്ഞപ്പോഴാ കണ്ടത്... പിന്നെ പോട്ടെന്ന് വച്ചു...

      പിന്നെ... നമ്മുടെ ലക്കം 34 പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ...

      ഇല്ലാതാക്കൂ
  3. ചരിത്രബോധം എന്ന് പറഞ്ഞാൽ ഇതാണ്. ഈ ഷുമാക്രിയുടെ ചരിത്രം ഇനി വരുന്ന തലമുറകൾക്ക് കൂടി പ്രയോജനം ചെയ്യും. ഇത് രേഖപ്പെടുത്തിയതിന് കിടങ്ങൂരെ ന്യൂജെൻ പിള്ളേർ സുധിയെ നന്ദിയോടെ ഓർക്കും! തഥാസ്തു!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷുമാക്രി കഴിക്കാൻ യോഗം കിട്ടിയിട്ടില്ല കൊച്ചൂ...അപ്പോളേക്കും ചതിയൻ മുഖ്യൻ അതങ്ങ്‌ നിരോധിച്ച്‌ കളഞ്ഞില്ലേ??ഹും!!!!


      വായനയ്ക്കും അഭിപ്രായത്തിനും തഥാസ്ഥു.

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. ഹാ ഹാ ഹാാ.ഷാജിതാ...എപ്പോളും ആദ്യം വരുന്നതിനു നന്ദിയുണ്ട്‌...

      ചിലപ്പോൾ ഞാൻ ഇതിന്റെ അടുത്ത ഭാഗം ചെയ്യും.അപ്പോൾ ഉപദേശിക്കണോ വേണ്ടായോ എന്ന് ഷാജിതയ്ക്ക്‌ തീരുമാനിക്കാം.

      നന്ദിയുണ്ട്‌.

      ഇല്ലാതാക്കൂ
  5. തിരിപ്പത്തിരി എന്ന സാധനം മലബാറില്‍ നിന്ന് ഇറക്കുമതി ചെയ്തതാണോ ?
    അതീവ രസകരമായി അവതരിപ്പിച്ചു. പല പ്രയോഗങ്ങളും പുതുമയുള്ളത് .
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മലബാറിൽ നിന്നൊന്നുമല്ല...ഞങ്ങളുടെ സ്വന്തം മൂന്തോട്ടിലെ ഉൽപ്പന്നം തന്നെയാ..വായനക്കും അഭിപ്രയത്തിനും നന്ദി!!!!!

      ഇഷ്ടായതിൽ സന്തോഷം.

      ഇല്ലാതാക്കൂ
  6. കല്ലുപുരക്കലും കല്ലുവാതുക്കലും ഒക്കെ അപ്പോ ഒരേ ജനുസ്സിൽ പെട്ടതാണല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഹാാ.കല്ലുവാതുക്കൽ എന്ന് ഞാൻ മനപ്പൂർവ്വം എഴുതാതിരുന്നതാ.സർ അത്‌ എടുത്ത്‌ പറഞ്ഞല്ലോ.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി സർ.

      ഇല്ലാതാക്കൂ
  7. കൊറേ പുതിയ വാക്കുകൾ,പ്രയോഗങ്ങൾ അതാണ്‌ ഞാനിതിൽ അധികോം ശ്രദ്ധിച്ചേ!!!!
    കൊള്ളാം ട്ടോ.ആശംസകൾ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആത്തേമ്മാരേ ,,എന്താത് കഥ ..??..പുത്യേ വാക്കോള് പഠിക്കാൻ പറ്റ്യേ സ്ഥലത്താ വന്നേക്കണത്.ഇനി ഒരെണ്ണം കൂടെ ഇണ്ട് നുമ്മടെ വിനോദിന്റെ സൂര്യവിസ്മയം.അവിടീം കൂടി ചെന്നാ ഒക്കേം പൂർത്ത്യായി ...സുകൃതക്ഷയം ..ശിവ ശിവാ.ഞാൻ ഇല്ലത്തക്ക് ഒന്ന് വിളിക്കണ്‍ട്..

      ഇല്ലാതാക്കൂ
    2. ഹ ഹ ഹാ... ഇവിടെ വന്ന് ചിരിക്കാമല്ലോ അല്ലേ..... വഴി നിറഞ്ഞു നില്‍ക്കുന്ന സല്‍സ്വഭാവി സഹോദരാ.....

      ഇല്ലാതാക്കൂ
    3. വഴീീ...
      ഇതെന്നാ വഴി തടഞ്ഞ്‌ കുണ്ടായിസമാണോ??ഞാനൊരു പാവമായത്‌ കൊണ്ടാണോ??കണ്ടോ എനിക്ക്‌ ബ്ലോഗിൽ ചോദിക്കാനും പറയാനുമൊക്കെ ആളായി.സൂക്ഷിച്ചോ!!!!!

      ഇല്ലാതാക്കൂ
    4. ഉമാജീ...പ്രത്യേക തയ്യാറെടുപ്പുകളോ കഥാബീജമോ ഒന്നും മനസിലില്ലാതെ എഴുതാൻ തുടങ്ങിയതാണു...

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി!!!!!

      ഇല്ലാതാക്കൂ
    5. വഴിയേ നീ മുങ്ങിയോ......എവിടെ മുങ്ങിയാലും വിടില്ല.....

      ഇല്ലാതാക്കൂ
  8. ഡാ തെണ്ടികളേ ,,,നിങ്ങളു തെറികള് പഠിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയേക്കാണോ ,??

    ഉള്ള തെറിസമ്പത്തിലേക്ക് ഭീകരൻ വിനോദ് സംഭാവന ചെയ്ത പുപ്പുതിയ തെറി വീട്ടിൽ ചെന്ന് സഹർഷം ഭാര്യയെ ചൊല്ലികേൾപ്പിച്ചതിന്റെ ക്ഷീണം ഇപ്പഴും തീർന്നിട്ടില്ല.


    മൂന്നു ദിവസം മോരുകറിയും ,രാത്രി മൂടു തിരിച്ചുള്ള കിടപ്പുമായിരുന്നു അവൾ തന്ന ശിക്ഷ.


    അതും പോരാഞ്ഞിട്ടാണ്‌ മുപ്പാരിലും കേട്ടിട്ടില്ലാത്ത മറ്റൊരു യെമകണ്ടൻ കട്ട ത്തെറി നിൻറെ വക ,,എനിക്കാണെങ്കിൽ പുതിയതെന്തെങ്കിലും പഠിച്ചാൽ അതാരെയെങ്കിലും അറിയിക്കണം.എന്തോന്നെടേയ് ഇത്??



    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വഴീീീ...

      ചിരിപ്പിച്ചു പണ്ടാരടക്കിയല്ലോ..

      തണകാവള്ളി അമൃത്‌ വള്ളി പോലൊരു വള്ളി ആകാനാണു സാധ്യത.ഒന്ന് പറഞ്ഞു നോക്കിക്കേ.എന്നാ സുഖം.!!!!!ശുദ്ധ സാത്വികൻ തന്നെ.


      (ധൈര്യമായി വീട്ടിൽ ചെന്ന് വിളിച്ചോളൂ ട്ടോ)

      ഇല്ലാതാക്കൂ
  9. ഡാ വിനോദേ നീ കണ്ട്വോ??


    ഇവൻ പേരും നുണയനാടാ.1983 ലാത്രേ ഇവൻ ബോർണിയത്.എന്നിട്ട് ലവൻ പ്രീഡിഗ്രിയിട്ടുണ്ടത്രേ.83യിൽ ജനിച്ചവന് plus 2 വേ ചെയ്യാൻ പറ്റുള്ളൂ എന്ന സത്യം ഇവനറിയില്ലെന്ന് നമുക്കറിയാമെന്ന് നിനക്കറിയാലോ.

    ഹും.കള്ളൻ, കരിം കള്ളൻ,..ഇവൻ പണ്ടേക്ക് പണ്ട് ജനിച്ചവനാടാ ,മുതുക്കൻ.

    അന്നിട്ട് കൃഷിസൃങ്കൻ നടിച്ച് നടക്കന്നു.ശരിയാക്കി തരാമെടാ സുധിയേ നിന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ ഹാാ...

      ആയുധം പോക്കറ്റിൽ വെച്ച്‌ ഞാൻ കീഴടങ്ങി...1999-2001 ആണു അവസാനത്തെ പ്രീഡിഗ്രി ബാച്ച്‌.അതിനു തൊട്ടു മുന്നിലത്തെ ബാച്ചിലാണു ഞാൻ പഠിച്ചത്‌.

      ഇല്ലാതാക്കൂ
  10. മദ്യം വിഷമാണ്
    അത്‌ കുടിക്കരുത്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതേ സർ...ലോകത്തിലെ ഏറ്റവും വലിയ കുടിയന്മാർ മലയാളികൾ തന്നെ.

      വായനക്ക്‌ ഹൃദയം നിറഞ്ഞ നന്ദി!!!!!

      ഇല്ലാതാക്കൂ
  11. വായിച്ചു സുധി ചേട്ടാ.. വിനുവേട്ടൻ മെൻഷൻ ചെയ്ത പ്രയോഗം എനിക്കും ഇഷ്ടപ്പെട്ടു. അവസാനം കൊണ്ടേ സസ്പെൻസിൽ നിർത്തീതെന്താ..? അടുത്ത് പോസ്റ്റിനും ആളു കേറാനാല്ലേ. ;) വിഷമദ്യം വെല്ലോം ആണോ അകത്ത് ചെന്നത്? അതോ ഇനി ആസിഡ് കുപ്പി വെല്ലോം ആണോ.. എഡിറ്റിങ് ശ്രദ്ധിക്കണേ.

    പിന്നെ വഴിമരങ്ങളോട്: 84 ഫെബ്രുവരിയിൽ ജനിച്ച എന്റെ ഒരു ചേട്ടൻ പ്രീഡിഗ്രീ ഉം 84 ഒക്ടോബറിൽ ജനിച്ച ചേച്ചി +2 ഉം ആണു പഠിച്ചത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞൂ,

      ഞാൻ സസ്പെൻസിൽ അല്ലല്ലോ നിർത്തിയത്‌..കല്ലുവാതുക്കൽ മദ്യദുരന്തം ആണുദ്ദേശിച്ചത്‌.അത്‌ പറയേണ്ട കാര്യമുണ്ടായിരുന്നില്ല..അവിടുന്ന് എത്തിച്ച സ്പിരിറ്റ്‌ ആണു ഞങ്ങൾക്ക്‌ കിട്ടിയതെന്ന് വ്യക്തമായ്‌ പറയാതെ പറഞ്ഞു നിർത്തുകയായിരുന്നു...അത്‌ തെളിച്ച്‌ പറഞ്ഞാൽ ക്ലൈമാക്സ്‌ തന്നെ ഇല്ലാതായേനേ...

      ഇതിന്റെ ബാക്കിക്ക്‌ ആളു കയറാൻ ഞാൻ ഒന്നും ചെയ്തിട്ടില്ല..കുഞ്ഞുവിനത്‌ ശരിക്കും മനസിലാകാഞ്ഞിട്ടാ...
      ഞങ്ങൾക്ക്‌ ഒരു കുഴപ്പവുമുണ്ടായില്ല...



      വഴിക്ക്‌...
      വിവരമുള്ള എഞ്ജിനീയർ പെൺകുട്ടികൾ എനിക്ക്‌ പിന്തുണയുമായി വന്നത്‌ കണ്ടോ??????

      ഇല്ലാതാക്കൂ
    2. നിങ്ങൾ പ്രീഡിഗ്രിക്ക് പഠിക്കുമ്പോ ഞാൻ രണ്ടിലോ മൂന്നിലോ ആയിട്ടേ ഉള്ളു. പിന്നെ ഈ കല്ലുവാതുക്കൽ ഒക്കെ എങ്ങനെ ഓർക്കാനാ സുധി ചേട്ടാ

      ഇല്ലാതാക്കൂ
    3. മണിച്ചന്റെ സ്പിരിറ്റ്‌ കുടിച്ച്‌ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല.കണ്ണു പോയോ എന്ന് നോക്കാനാ കുട്ടൻ വന്നത്‌..

      ഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. മഹാജ്ഞാനത്തിന്റെ കൈലാസം കയറുമ്പോഴും ,അവരുടെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു.ദേവന്മാരും,അസുരന്മാരും എന്തിനു ശ്രീബുദ്ധനും,ശങ്കരനും വരെ തേടിയ അതേ ചോദ്യത്തിനുത്തരം.

    "ഞാൻ ആര് "?

    ഹ ഹ ഹാ.. എന്നാപ്പിന്നെ തൂക്കം കഴിഞ്ഞ ദിവസം വെളിപാടു കിട്ടിയ ഉടനെ അരയിൽ ചുറ്റിയിരുന്ന കാവിമുണ്ട് സന്യാസിമാരെപ്പോലെ കഴുത്തിലേക്ക് കയറ്റിയുടുത്ത്, 'അഹം' സിനിമയിലെ മോഹൻലാലിനെപ്പോലെ,
    "നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ.." എന്നു പാടി ആ പാടത്തൂടേയും പറമ്പിലൂടെയും അഞ്ചാറ് പാഞ്ഞൂടായിരുന്നോ??

    ഒരേ പോസ്റ്റില്‍ തന്നെ ചരിത്രോം ഭൂമിശാസ്ത്രോം ഭക്തിയും മദ്യവും ഹാസ്യവും എല്ലാം കൂട്ടിക്കുഴച്ച് ഉരുട്ടിയിങ്ങ് വിട്ടേക്കുകയാണല്ലേ....
    കൊള്ളാം.. നല്ല രസണ്ടേനു വായിയ്ക്കാന്‍...
    ഇനിയുമുണ്ടോ ഇതുപോലെ വാറ്റിയെടുത്ത പോസ്റ്റുകൾ???
    ന്നാ... പോന്നോട്ടെ.. ഇതിന്‍റെ കെട്ടുവിടും മുന്‍പേ...

    "ലാവ ഉരുക്കിയൊഴിച്ചാലെങ്കിലും വാടുമോ.. ഈ ഋഷ്യശൃംഗന്‍മാരുടെ കരള്‍.???"

    ധരണീ.. ധരിത്രീ.. ഭൂമീദേവീ... ഓടിരക്ഷപ്പെട്ടോ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പാടത്തും,തോട്ടിലും,പുഞ്ചയിലും,തോട്ടത്തിലും അഞ്ചാറല്ലാ അയ്യായിരമെങ്കിലും പാഞ്ഞിട്ടുണ്ട്‌ കല്ലോലിനീ...

      വാറ്റിയെടുത്ത പോസ്റ്റ്‌ കഴിഞ്ഞു...

      ഇനി വാടാനൊന്നുമില്ല.


      വായനയ്ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി!!!!!

      ഇല്ലാതാക്കൂ
  14. എന്നാ കീറാ ന്റെ സുധീ... ന്നിട്ടെന്നാ പറ്റീ... പിറ്റേ ദിവസം കണ്ണിന്റെ കാഴ്ച പോയോ...? ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു കിട്ടില്ലെന്നാ കേൾവി...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹേയ്‌.ഒന്നും സംഭവിച്ചില്ല അശോകേട്ടാ...ഭൂമീദേവിയുടെ സ്പെഷൽ റിക്വറ്റിന്റെ പുറത്ത്‌ അവതരിച്ചതല്ലേ മണിച്ചന്റെ സ്പിരിറ്റിനൊന്നു പൂസാക്കാനേ കഴിഞ്ഞുള്ളു..

      ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.

      മറക്കാതെ എന്നെ വായിക്കാൻ വരുന്ന എന്റെ പ്രിയപ്പെട്ട കഥാകാരാ നന്ദി!!!!!!!!

      ഇല്ലാതാക്കൂ
  15. ചരിത്രകഥനം ആണല്ലേ? നിർത്തണ്ട, തുടർന്നോളൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആൾ രൂപൻ സർ...വായിക്കാൻ വന്നതിനു വളരെ നന്ദി...അടുത്ത ഭാഗം മൂന്തോടുമായി ഒരു ബന്ധമില്ലാത്ത മറ്റൊരു കാര്യമാ...എന്റെ ജീവിതരീതി തന്നെ മാറ്റിമറിച്ച സംഭവമാ...

      ഇല്ലാതാക്കൂ
  16. കലക്കി സുധീ!!! ഓരോ വരികളിലും ഹാസ്യം നിറയ്ക്കുന്ന വൈഭവത്തിന് സലാം! തഥാസ്ഥുകളുടെ അടുത്ത വിശേഷം ഉടനെ പോരട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓ പ്രിയപ്പെട്ട ജ്യൂവൽ!!!!!!!!

      നന്നായി ഇഷ്ടപ്പെട്ടു അല്ലേ??സന്തോഷം.ഒന്നരമാസത്തെ ഇടവേളക്ക്‌ ശേഷമാണു ഞാൻ ഒരു കുഞ്ഞുകഥയുമായി വന്നത്‌...അടുത്തത്‌ ഇതുമായി വലിയ ബന്ധമില്ലാത്ത മറ്റൊരു കാര്യമാ.

      ഇല്ലാതാക്കൂ
  17. രസകരമായ ഹാസ്യം എന്നുതന്നെ വിശേഷിപ്പിക്കാം.. അവസാനത്തെ ക്ലെയ്മാക്സ് ഒന്നുകൂടി ഗൌരവമാക്കിയെങ്കില്‍ കുടിയന്മാര്‍ക്ക് ഒരു ഗുണപാഠം കൂടിയാകുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ അടുത്ത കഥ ഒരു കുഞ്ഞ്‌ ഗുണപാഠം ആണു മുഹമ്മദിക്കാ....


      വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

      ഇല്ലാതാക്കൂ
  18. സുധീ, വെറുതെ പുകഴ്ത്തിപ്പറയുകയാണെന്ന് കരുതരുത്. നല്ല ശൈലിയും വായനാസുഖവുമുള്ളതാണ് നിന്റെ എഴുത്ത്. ഹാസ്യം എഴുതുന്നതില്‍ ഭൂരിപക്ഷവും ഉപമകള്‍ കൊണ്ട് ഹാസ്യം വരുത്തുന്നവരാണ്. ഉദാഹരണം വേളൂര്‍ കൃഷ്ണന്‍‌കുട്ടി. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു വാക്ക് “പോലെ” എന്നായിരിക്കും എന്ന് തോന്നുന്നു. ഉപമകളില്‍ കൂടിയല്ലാതെ എഴുത്തില്‍ ഒരു ഹാസ്യഭാവം കൊണ്ടുവരണമെങ്കില്‍ ശരിയായ പ്രതിഭാവിലാസം വേണം. ഈ എഴുത്തുകളില്‍ അത് കാണുന്നുണ്ട്. നന്നായി വരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹുയ്യോ!!!!!!അജിത്തേട്ടാ...വായിച്ച്‌ വീർപ്പുമുട്ടിപ്പോയല്ലോ...ഒരു വെപ്രാളം...ഇത്രയൊന്നുമിക്കഥ അർഹിക്കുന്നോ??

      മേറ്റ്ല്ലാ ബ്ലോഗുകളിലും കമന്റ്‌ ചെയ്തിരുന്ന അജിത്തേട്ടൻ എന്നെ വായിക്കാൻ വരുന്നില്ല എന്ന പരിഭവം എനിക്കുണ്ടായിരുന്നു.ഞാനത്‌ പലരോടും പങ്ക്‌ വെക്കുകയും ചെയ്തിരുന്നു.ഈ ഒരു കമന്റോടെ അതെല്ലാം മാറി...

      എന്റെ കടുത്ത നന്ദി!!!!!!!!!

      ഇല്ലാതാക്കൂ
    2. എവടെ... അജിത്‌ഭായ് ഇപ്പോൾ എല്ലാ ബ്ലോഗിലുമൊന്നും പോകുന്നില്ലെന്നേ... അതൊക്കെ പണ്ട്... :(

      (എന്റെ ബ്ലോഗിലെ വരവ് നിർത്തിയതിന്റെ ഗദ്‌ഗദമാണെന്ന് കൂട്ടിക്കോ...)

      ഇല്ലാതാക്കൂ
    3. വിനുവേട്ടാ, അതൊരു ഐഡിയാപരമായ പിന്‍‌മാറ്റം ആണ്. ആറേഴ് ലക്കങ്ങള്‍ ആകുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് വായിച്ചുതീര്‍ക്കുക എന്നതാണെന്റെ സ്ട്രാറ്റജിക് ആക്‍ഷന്‍ പ്ലാന്‍. അപ്പോള്‍ അടുത്ത ലക്കം എന്താകുമെന്ന് ഉള്ള ടെന്‍ഷന്‍ഫ്രീ വായന ആയിരിക്കും.

      ഇല്ലാതാക്കൂ
    4. സുധീ..
      ബ്ലോഗിൽ എത്താൻ വൈകി എന്ന വിഷ്മത്തിൽ ആവേശം ചോർന്നുപോകാത്ത എഴുത്ത്‌. പുരാണ പദപ്രയോഗങ്ങളും തികച്ചും നവീനമായ പൊടിപ്പും ഹാസ്യത്തിന്റെ തൊങ്ങലുകളും എല്ലാം കൊണ്ട്‌ സമ്പുഷ്ടമായ രചന.
      ഒരു അഭിപ്രായമുണ്ട്‌.ഈ ചാരായയ
      ചരിത്രത്തിൽ ആവശ്യമില്ലാന്ന് തോന്നുന്ന ചില വരികൾ വെട്ടിയൊതുക്കിയാൽ

      സംഭവം ഒരു ക്ലാസ്‌ സാധനമാകും.
      ഫോർ എക്സാമ്പിൾ തുടക്കം.

      ഇല്ലാതാക്കൂ
    5. ജോസ്‌ ലറ്റ്‌....

      ചാരായക്കഥ മാത്രമായി ഉദ്ദേശിച്ചെഴുതിയതല്ലാ.മനസ്‌ പോകുന്ന പോലെ എഴുത്തും കൂടി പോകണ്ടേ???


      ഇഷ്ടായതിൽ വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  19. വീര്യം ഒട്ടും ചോരാതെ എഴുതിപിടിപ്പിച്ചിട്ടുണ്ട്. ഓര്‍മ്മക്കുറിപ്പ് ആസ്വദിച്ചൂട്ടോ... കുറേകാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ എന്താ ഒരു രസം അല്ലേ... ആശംസകള്‍ സുധീ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധീറേട്ടാ...
      ഇഷ്ടായെന്നറിഞ്ഞതിൽ വളരെ സന്തോഷം...

      ഇപ്പോൾ പിന്തിരിഞ്ഞ്‌ നോക്കുമ്പോൾ ഞാൻ ഒരു സംഭവം തന്നെ ആയിരുന്നു എന്നെനിക്ക്‌ തന്നെ തോന്നിപ്പോകുന്നു...

      വായനയ്ക്കും,അഭിപ്രായത്തിനും,ആശംസയ്ക്കും നന്ദി സുധീറേട്ടാ.

      ഇല്ലാതാക്കൂ
  20. കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലായിടത്തും സംഭവിക്കുമ്പോള്‍ ചാരായം മാത്രം പിന്നോട്ട് പോകാന്‍ പാടില്ലല്ലോ. സരസമായി ചരിത്രത്തിന്റെ മേമ്പൊടി കൂടി ചേര്‍ത്തപ്പോള്‍ വായനയും രസമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൂലോകപുലികളിലൊരാളായ റാംജിയേട്ടന്റെ കമന്റില്ലാതെ കോളാമ്പിക്കെന്താഘോഷം????

      വായിച്ചിഷ്ടപ്പെട്ടു എന്ന് കേട്ടതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

      ഇല്ലാതാക്കൂ
  21. കേമമായിട്ടുണ്ട്.
    ചരിത്രബോധമുള്ള നർമ്മ സാഹിത്യകാരൻ...
    ഇനിയും എഴുതു...മടിയില്ലാതെ എഴുതൂ
    അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  22. എച്മുച്ചേച്ചീ...............................................................

    എന്റെ കണ്ണ് നിറഞ്ഞ് പോയല്ലോ!!!!!!!

    വായിക്കാൻ വരുമെന്ന് കരുതിയില്ല...

    ഇതിൽപ്പരം ഒരു അഭിനന്ദനം എനിക്കിനി കിട്ടാനില്ല.

    നന്ദിവാക്കുകൾ കിട്ടുന്നുമില്ല..............എന്നാലും നന്ദി.

    മറുപടിഇല്ലാതാക്കൂ
  23. അപ്പോ സുധി, കള്ളടിച്ചു പോയാലും നിങ്ങളാരും അടിച്ചു പോവില്ല്യന്നു ചുരുക്കം, എന്തായാലും എഴുത്തു തുടരു..നന്നായിട്ടുണ്ട്..അടുത്തത് മാഗ്ഗി തിന്നിട്ടും പുല്ലു പോലെ നടക്കുന്നതിനെ കുറിച്ചാകട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ...ഇല്ല ഗൗരീനാഥൻ..
      അടുത്ത ഭാഗത്തോട്‌ കൂടി ഞാൻ കള്ളുകുടി അവസാനിപ്പിക്കുകയാണു.

      Shajitha എന്നെ ഉപദേശിക്കാൻ തയ്യാറായി നിൽക്കുന്നു.ചെന്ന് കയ്യോടെ വാങ്ങി വരാം..

      ഇല്ലാതാക്കൂ
  24. ദ്പ്പോ ന്താ പറയ്യാ ഭേഷാർക്കുണു മ്മടെ കഥ കോപ്പിയാണോ ന്നൊരു സംശം ല്ലാ മ്മള് എഴുത്ത് കാരനല്ലന്നേ ന്നാലും അനുഭവം ണ്ടേയ് ഹയ് അദ്ഭുതാണു - ട്ടോ പക്ഷേങ്കി തൊടരണോ എന്നൊരു ചോദ്യം ല്ലേ വേണോല്ലോ കല്ലുവാതിക്കൽ നിന്ന് ങ്ങള് രക്ഷപ്പെട്ട് ഇബടെ ആശൂത്രില് ഒരാഴ്ചകെടന്ന് പെരുത്തിഷ്ടായി കഥ തൊടരണം 3 പ്രാവശ്യം ഞാനിതു വായിച്ചു അതിൽ കൂടുതലും വായിച്ചു തമാശ വാക്കുകൾ കൊള്ളാം ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ
  25. ഹേ!!!!സുരേഷേട്ടാ...

    ആ സ്പിരിറ്റ്‌ പത്തനംതിട്ടയിൽ നിന്നും എത്തിച്ചതായിരുന്നെങ്കിലും അതിൽ വിഷമില്ലായിരുന്നു...

    മൂന്ന് തവണയൊക്കെ വായിച്ചോ????ഒന്നരമാസത്തെ ഇടവേള വന്നതിനാൽ ഇനി എഴുതാൻ കഴിയില്ലാ എന്ന് കരുതിയുരുന്നപ്പോൾ പെട്ടെന്നെഴുതിയതാ...


    വായിക്കാൻ വന്നതിലും നല്ല അഭിപ്രായം പറഞ്ഞതിലും നന്ദി!!!!!!

    മറുപടിഇല്ലാതാക്കൂ
  26. ഒരു സൂര്യോദയം വരാനിരിക്കുന്നു..
    സുധി അറയ്ക്കലിനെ കുറിച്ച് എല്ലാവരും സംസാരിക്കാനിരിക്കുന്ന ഒരുദിനം..
    കാത്തിരുന്നു കാണാം...
    മനോഹരം.......:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹേ...അത്രയൊന്നുമില്ല മുബാറക്‌...

      വായിക്കാൻ വന്നതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി.!!!!

      ഇല്ലാതാക്കൂ
  27. ചാരായം അടിയ്ക്കുന്ന ഈ പയ്യൻറെ എഴുത്ത് വായിക്കേണ്ടി വന്നല്ലോ എന്റെ ദൈവമേ. കഷ്ട്ടം. ങാ പോട്ടെ എന്ത് ചെയ്യാൻ? ആ ചാരായത്തിന്റെ വീര്യം എഴുത്തിലുണ്ട്.

    തുടക്കത്തിലെ അമ്മി വിളിയ്ക്കുന്നതും ഉറക്കവും മറ്റും അത്ര സുഖ പ്പെട്ടില്ല. പിന്നങ്ങോട്ട് പുട്ടും തട്ടിയിട്ട് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു പോക്കാ. ഒരു സുന്ദരമായ വിവരണം. ഹാസ്യം ആവശ്യത്തിന് ഉണ്ട്. ഒട്ടും അധികമില്ല. ഹാസ്യത്തിന് വേണ്ടി ഹാസ്യം ചേർത്തിട്ടുമില്ല. സ്വാഭാവിക നർമം മാത്രം.ചാരായം വാറ്റിന്റെ ചരിത്രവും തങ്ങളുടെ ജനന കഥയും ഒക്കെ നന്നായി.

    വൈകുന്നേരമായപ്പോൾ കൂട്ടുകാർ ഒത്തു കൂടി എന്നിടത്ത് . നിർത്തണ മായിരുന്നു ഈ ലക്കം.... എന്നിട്ട് " കുട്ടൻ എന്തിനാണ് എല്ലാവരുടെയും വീടുകളിൽ പോയത്? കുട്ടന് എന്ത് സംഭവിച്ചു? കാലി ക്കുപ്പി കണ്ടെടുത്തോ?" എന്നൊക്കെയുള്ളവ അറിയാൻ സംഭവ ബഹുലമായ അടുത്ത ലക്കം കാണുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷുമാക്രി ഞാൻ കണ്ടിട്ട്‌ കൂടിയില്ല...ആദ്യ്മായ്‌ ചാരയം കാണുന്നതും ,കഴിക്കുന്നതും ബാംഗ്ലൂരു വെച്ചാ...തൊട്ട.

      അങ്ങനെ രണ്ട്‌ ഭാഗമായി പോസ്റ്റ്‌ ചെയ്യാൻ എന്റെ കയ്യിലൊന്നുമില്ല...ഇതിങ്ങനെ തന്നെ അവസാനിക്കുന്നതാണു ഭംഗി...

      തുടരും എന്ന് പറഞ്ഞിരിക്കുന്നത്‌ ഈ കഥയുടെ അടുത്ത ഭാഗത്തിനല്ല.വായിക്കാൻ വരണേ...അതോട്‌ കൂടി താൽകാലിക വിരാമമാണു.

      നല്ലൊരു അഭിപ്രായത്തിനു നന്ദി.!!!!!!!!

      ഇല്ലാതാക്കൂ
  28. ഹാസ്യാത്മകം..
    പട്ടയുടെ ലഹരി തുളുമ്പുന്ന എഴുത്ത്
    തെറിയപിഷേകത്തിന് ഭാര്യ കൊടുത്ത ശിക്ഷയാണ് ഗംഭീര്യം

    മറുപടിഇല്ലാതാക്കൂ
  29. മുരളിച്ചേട്ടാ...

    പട്ടയടിച്ചെഴുതിയതൊന്നുമല്ലാാാാാാാാാ...


    എന്റെ ബ്ലോഗിൽ വന്ന് എന്നെ വാനോളം പുകഴ്ത്തുന്നതിനു പകരം വഴിയിൽ കുഴിച്ചു നിർത്തിയിരിക്കുന്ന മരത്തിനെ പുകഴ്ത്തുന്നോ???ആമയുടെ പുറത്ത്‌ വേദം എഴുതിയ പാർട്ടിയാ...
    (കടപ്പാട്‌:വഴിമരങ്ങൾ)

    മറുപടിഇല്ലാതാക്കൂ
  30. സുധീഷേ സംഭവം തകര്‍ത്തു. ...മൂന്തോടിനു പിന്നില്‍ ഇങ്ങനെ ഒക്കെ കഥകള്‍ ഉണ്ട് അല്ലെ. അനീഷ് എന്ന കഥാപാത്രം നമ്മുടെ പു.....ൾ ആണോ. .

    മറുപടിഇല്ലാതാക്കൂ
  31. :) ഒരു പാടിഷ്ടം.ഒന്ന് കൂടെ എഡിറ്റ്‌ ചെയ്തിരുന്നെങ്കിൽ ക്രിസ്പ് ആയേനെ എന്ന് തോന്നി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീജച്ചേച്ചീ,

      ഇഷ്ടായതിൽ സന്തോഷം..

      എനിക്കോർമ്മയുള്ള,ഞാനും പങ്കാളിയായ കൊച്ച്‌ കൊച്ച്‌ ഓർമ്മകൾ എഴുതുന്നെന്നേ ഉള്ളൂ.എനിക്ക്‌ കഥ എഴുതാനറിയില്ല,കവിത എഴുതാനറിയില്ലാ...ആകെ എഴുതിയ കവിത ചേച്ചിയുടെ ബ്ളോഗിൽ കമന്റായി ചെയ്യുകയും ചെയ്തു.നന്നായിട്ട്‌ എഴുതണമെന്നുണ്ട്‌.കഴിയണ്ടേ!!!!!!

      ഇല്ലാതാക്കൂ
  32. ഹാസ്യം രസിച്ചൂട്ടൊ....
    അപ്പോ...ആളൊരു നല്ല കുടിയനാണല്ലേ..??ഉംം..നടക്കട്ടെ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനശ്വരാജീ...വന്നതിൽ വളരെ സന്തോഷം...

      ഇതൊക്കെ എഴുതാൻ ധൈര്യം കാണിച്ച എന്നെ അഭിനന്ദിക്കുന്നതിനു പകരം....
      അടുത്ത കഥയോടു കൂടി മദ്യം എന്റെ കഥകളിൽ നിന്നും വിരമിക്കുകയാണു .ഞാനും.വരണേ!!!!!

      ഇല്ലാതാക്കൂ
  33. മറുപടികൾ
    1. ഷഹീം കുറേ ബ്ലോഗുകളിലൂടെ കയറിയിറങ്ങി അല്ലേ??
      വായനയ്ക്ക്‌ നന്ദി.!!!!!!!

      ഇല്ലാതാക്കൂ

    2. അതേ , എന്റെ ബ്ലോഗിൽ കിട്ടിയ ഒരു കമന്റ് , അത് വഴി അവരുടെ ബ്ലോഗിൽ ഒരു വായന, അതിൽ ഇഷ്ട്ടപെട്ട ഒരു പോസ്റ്റിൽ നിന്നും ഇഷ്ട്ടപ്ട്ട ഒരു കമന്റ് വഴി മറ്റൊരു പോസ്റ്റിലേക്ക്..... ! അങ്ങനെ അങ്ങനെ ഇവിടവും എത്തി കോളാമ്പി :)

      എന്തായാലും ഈ പരിപാടി കൊള്ളാം... ഇനി ഇടയ്ക്കിടെ ഇവിടെ കണ്ടു മുട്ടാം :)

      ഇല്ലാതാക്കൂ
    3. ഇത്രയൊക്കെ ബുദ്ധിമുട്ടി ഇവിടെ വരെ വന്നല്ലോ...നന്ദി ഷഹീം.ഇനിയും കാണാം.

      ഇല്ലാതാക്കൂ
  34. ഗരുഡന്‍തൂക്കം ഞങ്ങളുടെ നാട്ടിലാണെ. ആലപ്പുഴയില്‍. കൊള്ളാം ഈ എഴുത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുസുമേച്ചീ...കോട്ടയത്ത്‌ ഗരുഢൻ തൂക്കം നടക്കുന്ന അപൂർവ്വം ചില അമ്പലങ്ങളിൽ ഒന്നാണത്‌.

      വായനയ്ക്ക്‌ സ്നേഹം നിറഞ്ഞ നന്ദി.!!!!!

      ഇല്ലാതാക്കൂ
  35. കിടങ്ങൂരും പ്രാന്തപ്രദേശങ്ങളിലും ഒന്ന് ചുറ്റിക്കറങ്ങി വന്ന പ്രതീതിയാണ് കുറിപ്പ് വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയത് .മദ്യപാനികള്‍ ഉണ്ടാവുന്നത് അവര്‍ ജീവിക്കുന്ന ചുറ്റുപാടില്‍ നിന്നുമാണ് .നാം ഇടപഴുകുന്നവരുടെ സംസ്കാരം നമ്മളിലും പ്രതിഫലിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട .എഴുത്ത് തുടരുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റഷീദിക്കാ...

      മദ്യത്തിനായ്‌ മാത്രം ജീവിക്കുന്ന ഒരു ജനതയാണു മൂന്തോട്ടിലുള്ളത്‌.,
      വായിക്കാൻ വന്നതിലും ,അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.

      ഇല്ലാതാക്കൂ
  36. സുധീ ....നന്നായി എഴുതി ...അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  37. അശ്വതിയെ കണ്ടില്ലല്ലോന്ന് ഓർത്തു.വായനയ്ക്ക്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  38. സുധി..... വൈകിയതിനു കാരണം .....നേരില്‍ പറയാം......
    താനായിരിക്കും വരും കാലത്തില്‍ ബൂലോകത്തേ വലിയ ഹിറ്റിലൊരാള്‍.......തകര്‍ത്തു വാരി.....ബൂലോകത്തിലെ താരങ്ങള്‍ വന്നു പുകഴ്ത്തി കഴിഞ്ഞു........ ഇനിയിപ്പോ ഞാനെന്തു പറഞ്ഞാലും ഏശില്ല.....
    അനുമോദനങ്ങള്‍......
    എടേയ് ....അപ്പി സുധി...... നീ ...എപ്പഴാ കള്ള് കുടിച്ചത്..... ബാംഗ്ലൂർ പോയപ്പൊഴോ..... അപ്പ പിന്നെ നിറയെങ്ങനാ ഫ്രീ ഡിക്കിരി (അതു കള്ളം)കാലത്തേ സംഭവങ്ങൾ എഴുതുക..... ഫാവനയണെന്ന് പറയരുത്...(അലറി വിളിച്ചു)... കല്ലുവാതുക്കല്‍ കള്ളടിച്ച് കട്ടപൊഹയടിച്ച് പോകാതിരുന്നതിന്‍റെ നന്ദി സൂചകമായി തയ്യാറാക്കിയ രക്തസാക്ഷി പ്രമേയമല്ലടാ ഇത്

    വഴിയേ ......ഞാന്‍ വന്നു......ഇവന്‍ ബെര്‍ണ്ണിയതിലേ തരികിട.....പിന്നെ ഇവന്‍ തരികിടയാവാതിരിക്കുമോ...... ഇവന്‍ കാശുകൊടുത്തു കുഞ്ഞുവിനെ കൊണ്ട് സ്റ്റേറ്റ്മെന്‍റ് എഴുതി വാങ്ങിച്ച് പോസ്റ്റിയാല്‍ നമ്മളു സമ്മതിക്കുമോ.....കാളമൂപ്പന്‍റെ വയസ്സുള്ള സുധി .....കള്ളം പറയരുത്..... പൊളിച്ചടുക്കും......

    പിന്നെ കൃഷിശൃംഗന്‍.......നിന്‍റെ കൃഷി അതു നമ്മക്കറിയാം.....അതു വേണ്ട....അതു വേണ്ട.....അതു വേണ്ട......
    നല്ല എഴുത്തിന് അനുമോദനങ്ങള്‍ ഒരിക്കല്‍ കൂടി......അടുത്ത പോസ്റ്റിന് ആദ്യം വരും.......

    മറുപടിഇല്ലാതാക്കൂ
  39. വിനോദേട്ടാ എവിടെയായിരുന്നു??ബാംഗ്ലൂരു വന്ന് തപ്പിയെടുക്കാൻ അവിടെ ആളുണ്ട്‌ കേട്ടോ.ജാഗ്രതൈ!!!!!!!

    നമ്മൾ അധികം താമസമില്ലാതെ നേരിൽ കാണും കേട്ടോ.

    ഞാൻ 2006ഇൽ ബാംഗ്ലൂരിൽ വരുമ്പോൾ സഹപാഠികളെല്ലാം തന്നെ നല്ല കുടിയന്മാരായിരുന്നു.ആരേ മൂന്നാലുവർഷമ്യും ഒന്നും പഠി പ്പിക്കേണ്ടി വന്നില്ല.ഓ.എം.ആറും പൊരിയുമായി രാജേശ്വരിനഗറിലും,ഈജിപുരയിലും,കോറമംഗലയിലും,വിവേക്നഗറിലും,ഹെണ്ണൂർ ക്രോസ്സിലുമൊക്കെയായി മൂന്നാലുവർഷം തകർത്തു നടന്നു...കാശുള്ളപ്പോൾ ബൈക്കിൽ പോയി 30 കിലോമീറ്റർ ദൂരത്ത്‌ നിന്നും കരിമ്പനക്കള്ളു കൊണ്ടുവന്ന് ഞങ്ങൾ കഴിക്കുമായിരുന്നു.

    ബാംഗ്ലൂർക്കഥകളും ,നാടൻ കഥകളുമായി ഞാൻ തയ്യാറായിട്ടുണ്ട്‌.

    പിന്നെ എന്നെ കിളവനാക്കി എന്റെ വായിലിരിയ്ക്കുന്നത്‌ തട്ടിക്കളയല്ലേ!!!!!പ്ലീസ്സ്‌.!!!

    കൃഷി എന്നാന്ന് മനസിലായില്ല.എനിയ്ക്ക്‌ മനസ്സിലായ കൃഷി ആണെങ്കിൽ ചിങ്ങത്തിൽ വിളവെടുക്കാം.

    എന്റെ പതിവ്‌ വായനക്കാരെല്ലാംതന്നെ വന്നു.വിനോദേട്ടനെ നോക്കിയിരിക്കുവാരുന്നു.ഇനി അടുത്തത്‌ എഴുതിത്തുടങ്ങട്ടെ.

    വായനയ്ക്ക്‌ നന്ദി.!!!!

    മറുപടിഇല്ലാതാക്കൂ
  40. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  41. എനിക്കും എന്റെ പഴയ കാലത്തേക്കൊന്ന് പോയ്‌വരാൻ കഴിഞ്ഞു .......ദയവായ്‌ തുടരുക

    മറുപടിഇല്ലാതാക്കൂ
  42. ഗരുഡന്‍ തൂക്കമൊക്കെ ഇപ്പഴും ചിലയിടത്തെങ്കിലും ബാക്കിയുണ്ടെന്ന് കേട്ടിട്ടുണ്ട്.

    നന്നായെഴുതി.

    [ഇപ്പോ ബ്ലോഗില്‍ കറക്കം കുറവാണ്]

    മറുപടിഇല്ലാതാക്കൂ
  43. ശ്രീയൊക്കെ വായന കുറയ്ക്കുന്നത്‌ കഷ്ടമാന്നേ.എഴുതിയിട്ടും കുറേ കാലമായല്ലോ!!!

    മറുപടിഇല്ലാതാക്കൂ
  44. കുറച്ച് ലംഗ് തിയായോ എന്ന് സംശ യം.

    മറുപടിഇല്ലാതാക്കൂ
  45. കൊള്ളാം കുറിക്കു കൊള്ളുന്നിടത്
    അപ്രതീക്ഷിതമായി കൊളുത്തിവയ്ക്കുന്ന നര്മം
    മനോഹരം

    ഒന്നൂടി വായിക്കണം അപ്പോഴോക്കും തുടരൂ
    ബാക്കികൂടി വരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൈജുച്ചേട്ടൻ കുറേ ആയി വന്നിട്ട്‌.

      വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി!!!

      ഇല്ലാതാക്കൂ
  46. നല്ല എഴുത്ത്‌ ട്ടൊ.. ഒഴുക്കുള്ള വായന നൽകുന്നു..
    ഞാനിങ്ങെത്താൻ വൈകി..
    ഇനി എത്തിപ്പെട്ടുകൊള്ളാം.. :)
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സീനിയർ ആയ എഴുത്തുകാരൊക്കെ അഭിപ്രായം പറയാൻ വരുന്നത്‌ എത്രയോ സന്തോഷം നൽകുന്നു.

      നല്ല വാക്കുകൾക്ക്‌ സ്നേഹം നിറഞ്ഞ നന്ദി!!!!!!

      ഇല്ലാതാക്കൂ
  47. 'പ്രീഡിഗ്രീ പഠനകാലത്തെ വികൃതികൾ ' അല്ലെ. എന്തായാലും ആർക്കും അന്നൊന്നും പറ്റിയില്ലല്ലോ ന്നു സമാധാനിക്കാം. ഹാസ്യ രൂപത്തിലുള്ള അവതരണം വായിക്കാൻ രസമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  48. ഗീതേച്ചീ...ചൂടാറുന്നതിനു മുൻപ്‌ വരാൻ പാടില്ലായിരുന്നോ.ഞാൻ മെയിൽ അയച്ചിരുന്നതാണല്ലോ!!!

    മറുപടിഇല്ലാതാക്കൂ
  49. പ്രിയ സുധി,

    കഥ വായിച്ചു. ഇഷ്ടപ്പെട്ടു. വിനു ചേട്ടൻ ക്വോട്ട് ചെയ്ത പാരഗ്രാഫ് ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാച്ച്.

    "മൊത്തം എട്ടു രൂപ.ഷെയറിനു തന്നെ നാണമായി കാണണം!!" അതും പൊരിച്ചു.

    ഉത്സാഹിച്ചാൽ മലയാളത്തിൽ അറിയപ്പെടാൻ പോകുന്ന കഥാകാരനാവാൻ പറ്റുന്ന എഴുത്ത് കയ്യിലുണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം. പേരും കൊള്ളാം. സുധി അറയ്ക്കൽ!! :)

    ബ്ലോഗുകളിൽ കുറെ കുറെ വായനകൾ പെന്റിങ്ങുണ്ട്. വീണ്ടും വരാം.

    വിനയപുരസരം, വിശാലം & കോ. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. വിശാലേട്ടാ മറുപടി എഴുതാൻ വൈകി.സദയം ക്ഷമിക്കൂ..

      മലയാളം ബ്ലോഗ്‌ എന്ന് കേട്ടാൽ ബ്ലോഗ്‌ വായിക്കുന്ന ആർക്കും മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരു വിശാലമനസ്കൻ എന്നതാണു.ഞാൻ ബ്ലോഗ്‌ വായിക്കുന്നത്‌ കഴിഞ്ഞ നവംബർ മുതലാണു.ബ്ലോഗിലെ ഒന്നാം സ്ഥാനം താങ്കളും രണ്ടാം സ്ഥാനം ബെർലി തോമസും പങ്കിട്ടെടുത്തിരിയ്ക്കുവാണല്ലോ�� ..ബെർലിത്തരങ്ങളും കൊടകരപുരാണവും ആണു തുടർച്ചയായി വായിച്ച എന്റെ ആദ്യതെ ബ്ലോഗുകൾ..ബെർലിത്തരങ്ങളിൽ അന്നത്തെ എല്ലാ ബ്ലോഗർമ്മാരെയും കളിയാക്കിയ ഒരു ബ്ലോഗ്മീറ്റിനേക്കുറിച്ചെഴുതിയ പോസ്റ്റുകളിൽ നിന്നുമാണു ഞാൻ കൊടകരപുരാണത്തിലെത്തിയത്‌.
      രൂക്ഷപരിഹാസവും,നിർദ്ദോഷഹാസ്യവും അങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു.

      ഞാനിപ്പോൾ എഴുതുന്നത്‌ തീർച്ചയായും കൊടകരപുരാണത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണെന്ന് പറയുന്നതിൽ എനിയ്ക്ക്‌ സന്തോഷമേയുള്ളൂ...ഞാൻ എന്റെ ഒരു പോസ്റ്റിൽ കൊടകരപുരാണത്തിലേക്ക്‌ ഒരു ലിങ്കും ഇട്ടിരുന്നു..


      തുടരെ എഴുതു...

      വിശാലമനസ്കൻ ജി കമന്റ്‌ ചെയ്തു എന്നുള്ളത്‌ എനിയ്ക്ക്‌ കുറേ ദിവസമായി ഒരു സ്വപ്നമായി തന്നെ തോന്നുന്നു...ഹോ!

      ഇല്ലാതാക്കൂ
    2. പ്രിയ സുധി.

      ഇങ്ങിനെയൊക്കെ പറയാൻ മാത്രം സംഗതികൾ ഉള്ള ആളൊന്നുമല്ല ഞാൻ.

      നാട്ടിൽ നമ്മുടെ ഗഡീസിനോട് പറഞ്ഞിരുന്ന കഥകൾ ഒരു രസത്തിന് ബ്ലോഗിൽ എഴുതിവക്കുകയും അത് കുറെ പേർക്കിഷ്ടാവുകയുമായിരുന്നു. പിന്നീട് കത്തിക്കൽ കഴിഞ്ഞപ്പോൾ പരിപാടി നിർത്തി. അത്രേ ഉള്ളൂ.

      പക്ഷെ, ഈ അടുത്ത് ബ്ലോഗിൽ വായിച്ച രണ്ട് പേരും (വിനോദും സുധിയും) നല്ല സാഹിത്യഭാഷാ ജ്ഞാനം ഉള്ളവരാണ്. എനിക്കൊന്നും അതില്ല.

      ബ്ലോഗ് ഒരുമാതിരി കത്തി അമർന്നു എന്ന് വിചാരിച്ചിർക്കുമ്പോഴാണ് നിങ്ങളുടെയൊക്കെ ബ്ലോഗ് കാണുന്നത്. വളരെ സന്തോഷം. കുറേ പേരുടെ വായിക്കാൻ ബാക്കിയുണ്ട്. വിനുച്ചേട്ടന്റെ ഉൾപെടെ. ജോലിപരമായും കുടുംബപരമായും തിരക്കോട് തിരക്കായതുകൊണ്ട് സമയം കിട്ടുന്നില്ല. എങ്കിലും ഉറപ്പായും സമയം ഉണ്ടാക്കി കുത്തിപ്പിടിച്ചിരുന്ന് ആക്ടീവായ ബ്ലോഗുകൾ എല്ലാം വായിക്കുന്നതായിരിക്കും ട്ടാ. :)

      ഇല്ലാതാക്കൂ
    3. വിശാലേട്ടാ...

      ഞാൻ ഒരിക്കൽ ഒരു ബ്ലോഗിൽ വായിച്ച കാര്യം പറയട്ടെ...പുതുമുഖബ്ലോഗർക്ക്‌ വിശാലമനസ്കന്റെ കമന്റ്‌ കിട്ടിയാൽ എങ്ങനെയിരിക്കുമെന്ന്.അത്‌ പറഞ്ഞത്‌ നല്ല പേരുള്ള ഒരു ബ്ലോഗർ ആണു...അതിൽ നിന്നു തന്നെ അറിയാമല്ലോ വിശാലമനസ്കനു ബ്ലോഗിലുള്ള സ്ഥാനം എന്താണെന്ന്...അക്കാലത്തെ ബ്ലോഗർമ്മാർ എല്ലാവരും എഴുതുന്നുമുണ്ടായിരുന്നെങ്കിൽ!!!!

      2013 ജൂൺ മുതൽ 2014 ജൂലായ്‌ വരെ മലയാളബ്ലോഗിനു ശനിദശയായിരുന്നുവെന്ന് തോന്നുന്നു.
      കുറേ

      പുതിയ ആൾക്കാർ വന്നിട്ടുണ്ട്‌.എല്ലാവരും നല്ലവർ തന്നെ...

      ബ്ലോഗുകൾ വായിക്കുന്നതിനൊപ്പം താങ്കൾക്ക്‌ പഴയ പോലെ എഴുതാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച്‌ പോകുന്നു.

      ഇല്ലാതാക്കൂ
    4. വിശാലേട്ടാ....... വളരെ വലിയ വാക്കുകള്‍ക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല..... ബ്ലോഗ് എന്നു കേട്ടാല്‍ ഓര്‍മ്മ വരിക വിശാല മനസ്ക്കന്‍ എന്നായിരുന്നു..... മാതൃഭൂമി ആഴ്ചപ്പതിപ്പ് കൈയ്യില്‍ കിട്ടുമ്പോള്‍ ആദ്യം നോക്കുക ഈ ആഴ്ചയിലെ ബ്ലോഗ് ആയിരുന്നു..... അതില്‍ മിക്കവാറും കണ്ടിരുന്ന പേര്..... പേരിൽ പോലും മാജിക്ക് ചേര്‍ത്ത വിശലമനസ്കന്‍...... എഴുത്തൊ മനോഹരം അതിഗംഭീരം...... അന്നു തുടങ്ങിയ ആരാധനയാണ്.... വിശലേട്ടന്‍റെ കമന്‍റിന്... വലിയ വില തന്നെയാണ് അതിന് തര്‍ക്കമില്ല..... വീണ്ടും വാക്കുകള്‍ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന എഴുത്ത് തുടരുക..... ഒപ്പം ഞങ്ങളേയും ആ ചിറകിനടിയില്‍ കൂട്ടി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമായി മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയോടെ സ്നേഹ വാക്കുകള്‍ക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു......

      ഇല്ലാതാക്കൂ
  50. കഥ വായിച്ചു, ഇഷ്ടപ്പെട്ടു. ഇനിയും ധൈര്യമായിട്ടെഴുതിക്കോളൂ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട ചേച്ചീ...വിനയത്താൽ ഞാൻ നമ്രശീർഷ്ക്കനായി..

      നന്ദി.ഇനിയും വരണേ!!!!

      ഇല്ലാതാക്കൂ
  51. ഓരോ വരികളിലും ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്നു. നല്ല സാഹിത്യ വാസന..
    എന്തായാലും ചാത്തനടിച്ച് പടമാവാതിരുന്നത് നന്നായി..ഇല്ലേല്‍ ഈ നല്ലെഴുത്ത്കാരനെ ഞങ്ങള്‍ക്ക് നഷ്ടമായേനെ..

    മറുപടിഇല്ലാതാക്കൂ
  52. രാജാവേ!!!!!!

    ഈ വാക്കുകൾ എനിയ്ക്കെത്ര പ്രചോദനം നൽകുന്നെന്നറിയാമോ??

    വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിനു നന്ദി.!!!

    മറുപടിഇല്ലാതാക്കൂ
  53. സുധീ, നേരത്തെ വായിച്ചിരുന്നു, കമന്റ് ഇപ്പൊഴാണ് ഇടുന്നത്. ക്രാഫ്റ്റ് മെച്ചപ്പെട്ടു വരുന്നു എന്നതിൽ സന്തോഷിക്കുക. പഞ്ച് ലൈനുകൾ എവിടെ എങ്ങനെ കോർക്കണം എന്നതൊക്കെ സുന്ദരമായി പിടി കിട്ടി അല്ലെ. അടുത്തതിനു കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എതിരൻ ചേട്ടാ...

      എന്നെ മറന്നൂന്ന് കരുതി...
      ഇത്ര നല്ല വാക്കുകൾക്ക്‌ എങ്ങനെ നന്ദിപറ യാനാണു.
      അടുത്തത്‌ ഉടനെ വരും.

      ഇല്ലാതാക്കൂ
  54. ഇങ്ങനൊക്കെ എഴുതാന്‍ ഒരു വിരുതു വേണം...ജന്മനാല്‍ കിട്ടുന്ന വിരുത്.... ആശംസകള്‍ പ്രിയ കൂട്ടുകാരാ...ആയിരമായിരം ആശംസകള്‍...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്നൂസേട്ടൻ വായിക്കാൻ വരുമെന്ന് കരുതിയില്ല...

      താങ്കൾ എന്റെ ബ്ലോഗിൽ വരാത്തതെന്നാ എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു.വന്നല്ലോ..അഭിപ്രായവും പറഞ്ഞു.

      വളരെ നന്ദി!!!!

      ഇല്ലാതാക്കൂ
  55. ചെറുത് കൊറേ കുറ്റങ്ങളൊക്കെ കഷ്ടപ്പെട്ട് കണ്ട് പിടിച്ച് വന്നതാരുന്നു. അഭിപ്രായങ്ങളൊക്കെ വായിച്ച് വന്നപ്പൊ ഒക്കേം മറന്ന്. :(

    എല്ലാവരും പറയുന്നതിൽ കാര്യമില്ലാതില്ല. സുധിക്ക് സ്വന്തമായി ഒരു ശൈലിയുണ്ട്, ഒഴുക്കോടെ രസം കലർത്തി എഴുതാൻ കഴിയുന്നൊരു ശൈലി. പക്ഷെ പലയിടത്തും ഒരു നിയന്ത്രണക്കുറവ് ഫീൽ ചെയ്തു. ആദ്യ അഭിപ്രായം കാര്യമായെടുത്താൽ ഈ കുറവ് പരിഹരിക്കാവുന്നതെ ഉള്ളു.

    അഭിനന്ദനോം ആശംസോളും ട്ടാ!

    മറുപടിഇല്ലാതാക്കൂ
  56. ആഹാ.ചെറുതെത്ത്യോ????ബ്ലോഗിലെങ്ങും കാണുന്നില്ലല്ലോ!!!ഞാൻ ദേ കുടിയൊക്കെ നിർത്തി നല്ല മിടുക്കനായിട്ടിരിക്കുവാ.വന്ന് വായിക്ക്‌.

    മറുപടിഇല്ലാതാക്കൂ
  57. നല്ല അവതരണം എങ്കിലും പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് പല തവണ വായിച്ചു തെറ്റ് തിരുത്തുക , ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  58. "കിടങ്ങൂരെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം,മൂന്തോടെന്ന് കേട്ടാൽ തിളയ്ക്കണം ചാരായം നമ്മുടെ ഞരമ്പുകളിൽ "

    നല്ല വാക്യം...

    ന്താണ്....ബാബേ്ട്ടാ...ങ്ങളിങ്ങനെ......

    മറുപടിഇല്ലാതാക്കൂ