2015, ഏപ്രിൽ 26, ഞായറാഴ്‌ച

മഴക്കാലം..

  അങ്ങനെ മഴക്കാലമായി.
വേനലാകുമ്പോൾ എവിടെയൊക്കെയോ ഒളിച്ചിരുന്ന് മുട്ടനാകുകയും,പുതുമഴ പെയ്ത്‌ വെള്ളം വരുമ്പോൾ "ഡീ വാടീ,ഇങ്ങനൊക്കെ നടന്നാൽ മതിയോ?മക്കളേക്കുറിച്ചൊക്കെ ഓർക്കണ്ടേ" എന്ന കണവന്മാരുടെ ചോദ്യത്തിൽ ലജ്ജാവതികളാകുന്ന ആയിരക്കണക്കിനു മത്സ്യശ്രീമതിമാരെ മീനച്ചിലാറ്റിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് കട്ടച്ചിറത്തോട്ടിലും,പന്നഗം തോട്ടിലും,പുത്തുപ്പള്ളിത്തോട്ടിലും ഇരച്ചുകയറ്റുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നും,ഇടവപ്പാതി എന്നും അറിയപ്പെടുന്ന കാലവർഷത്തിന്റെ വരവോടെ ഞങ്ങൾ അവധിക്കാല ക്രിക്കറ്റ്കളിയും,മരംകയറ്റവുമെല്ലാം അവസാനിപ്പിച്ച്‌ മീൻപിടുത്തത്തിനു തയ്യാറെടുക്കും.

വെല്ല്യച്ഛനോടൊപ്പം ചായക്കടയിൽ കയറുമ്പോൾ  "രണ്ട്‌ കാപ്പി,ഒന്ന് വിത്തൗട്ട്‌,വിത്തൗട്ടിലെ മധുരം കൂടി ഇവനിട്ട്‌ കൊടുത്തരേ " എന്ന് പറഞ്ഞിരുന്നത്‌ പോലെ കാലവർഷം ഇരച്ച്‌ കുത്തിപ്പെയ്യണേ,ഇവിടെ കിടങ്ങൂരു പെയ്തില്ലെങ്കിലും വാഗമൺ,ഈരാറ്റുപേട്ട,പൂഞ്ഞാർ,തീക്കോയ്‌,പാലാ എന്നിവിടങ്ങളിൽ പെയ്യണേയെന്നും,പെയ്താൽ മാത്രം പോരാ നല്ല മൂന്നാലു ഉരുളെങ്കിലും പൊട്ടണേ എന്നുമായിരുന്നു അക്കാലത്തെ ഞങ്ങളുടെ പ്രാർത്ഥനകൾ.

പൊട്ടുന്ന ഉരുളിൽ നല്ല പോലെ വെള്ളം ഉണ്ടാകണേ,അങ്ങനെ വരുന്ന വെള്ളത്തിൽ ഇഷ്ടം പോലെ മീനുണ്ടാകണേ,മീനച്ചിലാറ്റിലൂടെ ഒഴുകി വരുന്ന മീനുകൾ കട്ടച്ചിറയിൽ എത്തുമ്പോൾ നേരേ താഴത്തങ്ങാടിയിലോട്ട്‌ പോകാതെ വലത്തോട്ട്‌  ഡീവിയേറ്റ്‌ ചെയ്ത്‌ കട്ടച്ചിറത്തോട്ടിലൂടെ പുത്തുപ്പള്ളിത്തോട്ടിലേക്കും,പന്നഗംതോട്ടിലേക്കും കയറണേ എന്നുമുള്ള അഡീഷണൽ പ്രാർത്ഥനകൾ ഞാനും അനിയൻ ടുട്ടുവും,സഞ്ജുവും ചമ്രം പടിഞ്ഞിരുന്നും ;കുട്ടാപ്പിയും,റോബിനും,അരുണും മുട്ടിപ്പായും പ്രാർത്ഥിച്ചിരുന്നു.

ഇങ്ങനെ മെയിനും സബ്ബുമായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്ന പ്രാർത്ഥനകൾ ചൂടുകാറ്റായി കിഴക്ക്‌ സഹ്യപർവ്വതത്തെ ലക്ഷ്യമാക്കി നീങ്ങി,അതിൽ തട്ടി മേലോട്ടുയർന്ന് തണുത്ത്‌ മഴയായി കീഴോട്ട്‌ വരുമ്പോഴേക്കും ഞങ്ങൾ മൂന്തോട്ടിലെ സബ്ജൂനിയേഴ്സ്‌ ,പ്രദേശത്തെ ആസ്ഥാനമത്സ്യബന്ധനകലാകാരന്മാരായ കുടിയാത്ത്‌ തൊമ്മി,പര്യാത്തേട്ട്‌ റ്റോമി,വേലൻപറമ്പിൽ രാജപ്പൻ ഇവരുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന മൂന്ന് മീൻപിടുത്ത ഗ്രൂപ്പുകളിൽ ചേക്കേറുമായിരുന്നു.അശ്ലീലതമാശകളുടെ മൂന്തോടൻ ഗുണ്ടർട്ടായ തൊമ്മിച്ചേട്ടന്റെ ഗ്രൂപ്പിൽ ചേരാനായിരുന്നു എല്ലാവർക്കും താത്പര്യം.

അക്കാലം വരെ കൂട്ടിലടച്ചിട്ട കിളികളേപ്പോലെ കഴിഞ്ഞിരുന്ന ഞങ്ങൾക്ക്‌ കിട്ടുന്ന അരചാൻസ്‌,മുഴുചാൻസും,ഡബിൾ ചാൻസുമാക്കാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.അങ്ങനെ പുറത്ത്‌ ചാടുന്ന  ഓരോരോ അവസരങ്ങളും കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഘോഷയാത്രകളായിരുന്നു.ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടി പോലെയായിരുന്ന അക്കാലം ഒടുങ്ങാത്ത സ്വാതന്ത്ര്യാഭിവാഞ്ഛയുടെ നേർക്കാഴ്ചകളായിരുന്നു.

സീനിയേഴ്സിന്റെ കൂടെ മൂന്നാലുമഴക്കാലം കഴിച്ച്‌ കൂട്ടിയ ഞങ്ങൾ ജൂനിയർ തലത്തിലേക്കുയർന്നു.മേൽച്ചുണ്ടിനു മുകളിൽ രൂപം കൊണ്ട പൊടിമീശയെ ഇടക്കിടക്ക്‌ തോണ്ടിക്കാണിച്ച്‌ സീനിയർ തലത്തിലേക്കുയർത്തൂ എന്ന ആവശ്യം വെള്ളത്തിൽ വരച്ച വര പോലെ ആയപ്പോൾ ,അസിസ്റ്റന്റ്‌ മീൻപിടുത്തക്കാരുടെ ചുമതലകളായ ബീഡി കത്തിച്ച്‌ കൊടുക്കൽ,വലയിൽ കുരുങ്ങുന്ന വലിയ മീനുകളെ ചരടിൽ കോർക്കൽ,ചെറിയ മീനുകളെ കൂടയിലാക്കൽ തുടങ്ങിയ പരിപാടികളിൽ നിന്നും ഞങ്ങൾ രാജി പ്രഖ്യാപിച്ചു.

ഇനി മീൻപിടിക്കണമെങ്കിൽ സ്വന്തമായി വല മേടിക്കണമെന്നും,വലയ്ക്ക്‌ കുറഞ്ഞത്‌ ആയിരത്തഞ്ഞൂറു രൂപ ആകുമെന്നും ഓർത്തപ്പൊൾ ശ്വാസകോശം സ്പോഞ്ച്‌ പോലെ ആയി.എന്തായാലും വല മേടിക്കണം.

സ്കൂളിൽ പഠിക്കുമ്പോഴേ സമ്പാദ്യശീലക്കാരായിരുന്ന ടുട്ടുവിന്റേയും,സഞ്ജുവിന്റേയും പണക്കുടുക്കകൾ നിലം തൊട്ടപ്പോൾ അഞ്ഞൂറിലധികം രൂപയുണ്ടായിരുന്നു.കുട്ടാപ്പിയും,റോബിനും,അരുണും സ്വന്തം റബർഷീറ്റ്‌ മോഷ്ടിച്ചും പണം ഉണ്ടാക്കിയപ്പോളും എനിക്ക്‌ ഇരുനൂറ്റമ്പത്‌ എങ്കിലും  ഉണ്ടാക്കാനുള്ള മാർഗ്ഗം പോലും തെളിഞ്ഞില്ല.

സഹ്യനെ ലക്ഷ്യമാക്കിപ്പായുന്ന ചൂടുകാറ്റിനെ തടഞ്ഞ്‌ നിർത്തണോ,അതോ എസ്‌.എഫ്‌.ഐയിൽ ചേരണോ,അതുമല്ലെങ്കിൽ നാടു വിട്ടാലോ എന്ന മൂന്ന് ഓപ്ഷൻസ് മാത്രം മുന്നിൽ വന്നപ്പോൾ  മാന്നാനം കെ.ഇ.കോളേജിലെ ഇംഗ്ലീഷ്‌ ലെക്ചറർ വിൽഫ്രഡ്‌ സാറിന്റെ രൂപത്തിൽ ലക്ഷ്മീദേവിയും സരസ്വതീദേവിയും ഒന്നിച്ചെന്നെ അനുഗ്രഹിച്ചു.അനുഗ്രഹം 'ഓക്സ്ഫോഡ്‌ ലേണേഴ്സ്‌ ഇംഗ്ലീഷ്‌ ഡിക്ഷ്ണറിയുടെ ' രൂപത്തിൽ.
അച്ഛന്റെ മുന്നിൽ വിനയകുലശനായി.
"അച്ഛാ,ഒരു പുതിയതരം ഡിക്ഷ്ണറി വന്നിട്ടുണ്ട്‌.വാങ്ങിക്കണമെന്ന് സാർ പറഞ്ഞ്‌."
"അപ്പ ഇവിടെ ഇന്നാൾ മേടിച്ച രാമലിംഗം പിള്ളയോ "?
"അത്‌ പോരാന്ന് സാർ പറഞ്ഞ്‌.ഇത്‌ മൊത്തം ഇംഗ്ലീഷ്‌ ആണെന്ന്."
കാര്യം പിടികിട്ടിയ ജൂനിയർ എണീറ്റ്‌ സ്ഥലം വിട്ടു.
"എന്നാ കാശ്‌ വേണ്ടത്‌."?
"രണ്ടാഴ്ചക്കകം.അടുത്ത മഴക്കാലത്തിനു മുൻപ്‌ വേണം."
അകത്ത്‌ നിന്നും പൊട്ടിച്ചിരിയുടെ ശബ്ദം.
അത്‌ വരെ വലിയ കള്ളത്തരം കാണിച്ചിട്ടില്ലാത്തതിനാൽ പകരമായി ലിംഗ്വിസ്റ്റിക്സ്‌ ക്ലാസ്സുകളിൽ സ്ഥിരമായി കയറാമെന്ന് തീരുമാനിച്ചു.കൊന്ന പാപം തിന്ന് തീരട്ടെ.

തുലാവർഷത്തിനു മുൻപ്‌ തന്നെ വല വാങ്ങി.മൈലാടിപ്പറമ്പിലെ വോളിബോൾ കോർട്ടിൽ ടുട്ടുവും,കുട്ടാപ്പിയും കഠിനപരിശീലനം ആരംഭിച്ചു.മണിച്ചരട്‌ കൈയിൽ കുടുക്കിട്ടുറപ്പിച്ച്‌ വല എടുത്ത്‌ ,മൂന്ന് പിടി വല ഇടത്തേ തോളിനു താഴെ ഇട്ട്‌,അഞ്ച്‌ പിടി വലത്തേ കൈയിൽ എടുത്ത്‌ ,രണ്ട്‌ കൈക്കും ഇടക്കുള്ള ഭാഗത്തെ വല വെറുതേ വായുവിൽ തൂക്കിയിട്ട്‌ ,തൊണ്ണൂറു ഡിഗ്രി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ഒറ്റ ഏറാണ്.ചുരുണ്ട്‌ കൂടി വീഴുന്ന വല ആരെങ്കിലും തൂത്ത്കൂട്ടി എടുത്തൊണ്ട്‌ വരും.എന്നാലും കുറേ നാൾ കൊണ്ട്‌ അവർ എറിയുന്ന വല നല്ല വൃത്തത്തിൽ വിരിയാൻ തുടങ്ങി.

പക്ഷേ അത്‌ മാത്രം പോരാ.കായലിലും മറ്റും വലയെറിയുന്നത്‌ പോലെ സുഖകരമല്ല ,പുതുവെള്ളം കുത്തിയൊഴുകുന്ന തോടുകളിലും,പുഴയിലും വീശാൻ.കുറേപേർ വീശാൻ തയ്യാറായി നിൽക്കുന്നതിനിടക്ക്‌ ആദ്യത്തേയാൾ വീശുന്നതിനൊപ്പം മറ്റുള്ളവരും ഒരേ സമയം വീശണം.ഒരാൾ വൈകിയാൽ അയാൾ എറിയുന്ന വല മറ്റൊരു വലയുടെ മുകളിലാവും വീഴുക.രണ്ട്‌ വലയും കൂടി കൊരുത്ത്‌ ആകെ നാശമാകും.ശ്രദ്ധയോടെ വീശിയാൽ അങ്ങനെ പറന്നിറങ്ങുന്ന വലകൾ വെള്ളത്തിനടിയിലേക്ക്‌ ആണ്ട്പോയി ചുരുണ്ടുകൂടാൻ തുടങ്ങുമ്പോൾ വല അയച്ചു വിട്ട്‌ വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച്‌ നടക്കണം.വല വെള്ളത്തിനടിയിൽ വെച്ച്‌ ചുരുണ്ടു കൂടി എന്ന് മനസിലായാൽ കയ്യിൽ കോർത്തിരിക്കുന്ന ചരടിൽ പിടിച്ച്‌ വലിച്ച്‌ വല കൂട്ടിച്ചേർത്ത്‌ പൊക്കിയെടുക്കാം.മീനുണ്ടെങ്കിൽ മറ്റുള്ളവരുടെ അസൂയക്ക്‌ പാത്രമാകാം .അല്ലെങ്കിൽ  മറ്റുള്ളവരുടെ വലയിലെ മീനുകളെ നോക്കി ദീർഘശ്വാസം വിട്ട്‌,സ്വന്തം വലയിൽ കുരുങ്ങിയ കമ്പും,കോലുമൊക്കെ പെറുക്കി മാറ്റി വല വൃത്തിയാക്കി ,ഒരു ബീഡിയൊക്കെ വലിച്ച്‌ റിലാക്സ്‌ ആയി തന്റെ ഊഴത്തിനായി കാത്തിരിക്കാം.

അത്തവണത്തെ കടിഞ്ഞൂൽ വീശ്‌ ദുരിതപൂർണ്ണവും നാട്ടിൻപുറം തെറികളാൽ സമൃദ്ധവുമായിരുന്നു.ആറേഴുപേർ നിരന്ന് നിന്ന് വീശുന്നതിനിടക്ക്‌ രണ്ട്‌ പിള്ളേർ വല ചുരുട്ടിക്കൂട്ടി അവരുടെ വലയുടെ മുകളിലേക്കിട്ടാൽ അവർക്ക്‌ സഹിക്കുമോ??തെറിവിളിയുടെ കാഠിന്യം ഏറിയപ്പോൾ തപാലിൽ നീന്തൽ പഠിക്കുന്നത്‌ പോലെ അത്ര എളുപ്പമല്ല കാര്യം  എന്ന് മനസിലായി.
തുലാവർഷം ദയനീയമായപ്പോൾ കാലവർഷത്തിനു മുൻപ്‌ വല വീശാൻ പഠിച്ചു.

കാലം ഞങ്ങളിലും നല്ല മാറ്റങ്ങൾ വരുത്തി.മീശയില്ലായ്ക പൊടിമീശയിലേക്കും,പൊടിമീശ കട്ടിമീശയിലേക്കും വഴിമാറി.പലരും പല തൊഴിലുകളിലായി.ചിലർ പഠനം തന്നെ..കൂട്ടത്തിലെ മൂപ്പനായ സഞ്ജുവിനു മീശ വരാത്തതിനാൽ നായകത്വം ഞാൻ ഏറ്റെടുത്തു.(ചുമ്മാ.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ  ഒന്നുമല്ലെന്നേ.ഷമീര്.....)
സ്വന്തം എസ്‌.എസ്‌.എ ൽ.സി.ബുക്കിലെ ഫോട്ടോയിലെ മുടി കണ്ട്‌ ഗദ്ഗദപ്പെട്ട്‌ പലരും മുടി നെറ്റിയിലോട്ട്‌ വലിച്ചിടാനും തുടങ്ങി..2009 ആയപ്പോൾ പരസ്യത്തിൽ കാണുന്ന പാലക്കാട്ടെ ഒരു ആശ്രമത്തിലെ മായാമോഹിനീ യന്ത്രങ്ങളും ;ജീവൻ ടോണും ,സ്റ്റാമിനാ 2000 ഉം വാങ്ങി ഉപയോഗിച്ച്‌ ഫലമില്ലാതെ വരുമ്പോൾ ചങ്ക്‌ തിരുമ്മി രോമം പറിച്ച്‌ കളയുന്ന യഥാർത്ഥ മലയാളി യുവത്വമായി മാറിയിരുന്നു ഞങ്ങൾ..

ആദ്യം സൈക്കിളിൽ മീൻപിടിക്കാനായി‌ പോയിരുന്ന ഞങ്ങൾക്ക്‌ പിന്നെ റ്റൂ,ത്രീ,ഫേർ വീലുകളുള്ള വാഹനങ്ങളായി.ആറു ഫുൾ വീശുകാർ,നാലു പരികർമ്മികൾ,മൂന്ന് തെളിവലകൾ,മൂന്ന് ഇടക്കണ്ണി വലകൾ,രണ്ട്‌ പൊടിവലകൾ,രണ്ട്‌ കച്ചാവലകൾ,കുറഞ്ഞത്‌ നൂറുമീറ്ററെങ്കിലും നീളമുള്ള മൂന്നാലു ഉടക്ക്‌ വലകൾ,പെട്രൊമാക്സ്‌,ബാറ്ററി ഊരി ചാർജ്ജ്‌ ചെയ്യാവുന്ന ബ്ലാക്ക്‌ ആൻഡ്‌ ഡക്കർ എമർജ്ജൻസി ലൈറ്റ്‌,ഹെഡ്‌ ലൈറ്റുകൾ മുതലായവ അടങ്ങുന്ന വമ്പൻ സംവിധാനവുമായി മീൻപിടിക്കാനെത്തുന്ന ഞങ്ങളെ പലരും മുറുമുറുപ്പോടെ നോക്കാൻ തുടങ്ങി.

2009 ലെ കാലവർഷം കനത്തതായിരുന്നു.മഴ തുടങ്ങിയത്‌ തന്നെ വെള്ളപ്പൊക്ക സൂചന നൽകിയാണ്.ഉച്ച ആയപ്പോൾ പുത്തുപ്പള്ളിത്തോട്‌ വരെ പോയി നോക്കി.തോട്‌ പകുതി നിറഞ്ഞിരിക്കുന്നു.പതിവ്‌ വീശുകാരെ കണ്ട്‌ കുശലം പറഞ്ഞ്‌ തിരിച്ചു പോന്നു.

പന്നഗം തോട്ടിലേക്ക്‌ പോകാമെന്ന് വെച്ചു.കുട്ടാപ്പിയുടെ ഓട്ടോയിൽ സകല സാമഗ്രികളും കയറ്റി അതിലും,മൂന്നു ബൈക്കുകളിലുമായി ആറു പേർ പുറപ്പെട്ടു.പ്രതീക്ഷിച്ചത്‌ പോലെ പന്നഗം കടവിൽ ഞങ്ങളല്ലാതെ വേറേ ആരുമില്ല.
കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പുഞ്ചപ്പാടത്തെ രണ്ടായി പകുത്ത്‌ കൊണ്ടാണു പന്നഗം തോട്‌ ഒഴുകുന്നത്‌.തോടും പാടവും തമ്മിൽ ബന്ധിപ്പിക്കാൻ അവിടെ ഒരു മട തുറന്നിട്ടുണ്ട്‌..അതിനോട്‌ ചേർന്ന് ഒരു തുരുത്തുണ്ട്‌.അതിൽ റബർ മരങ്ങൾ വളർന്ന് നിൽക്കുന്നു.നാലു മരങ്ങൾക്കിടക്കായി പടുതാ വലിച്ച്‌ കെട്ടി.മറ്റൊരു പടുതാ കൊണ്ട്‌ വശങ്ങളും മറച്ചു..വസ്ത്രങ്ങൾ അടക്കമുള്ള സാധനങ്ങൾ അതിനകത്ത്‌ വെച്ചു.

ഇരുട്ടാകുന്നതിനു മുൻപ്‌ ചെയ്യേണ്ട കാര്യങ്ങളിൽ ഒന്ന് കൂടി മാത്രം.അരയൊപ്പം മാത്രം വെള്ളത്തിൽ ഉടക്ക്‌ വല വലിച്ച്‌ സ്ഥാപിക്കാൻ എല്ലാവരും ഉത്സാഹിച്ചതിനാൽ പെട്ടെന്ന് കഴിഞ്ഞു.
ആദ്യമൊന്നും മീൻ കിട്ടുന്നില്ലായിരുന്നെങ്കിലും വെള്ളനിരപ്പുയരാൻ തുടങ്ങിയതോടെ കഥ മാറി.
മീനുകൾ വലയിലേക്ക്‌ 'വലയെടുക്കല്ലേ,രണ്ട്‌ പേർ ഓട്ടത്തിൽ" എന്ന് പറഞ്ഞ്‌ പാഞ്ഞ്‌ കേറാൻ തുടങ്ങി.

മീൻപിടുത്തത്തിലെ അഭിമാന പ്രശ്നമാണ് 'വാളപിടുത്തം'.വാളപ്പൊട്ടെന്നറിയപ്പെടുന്ന ഒരു വാളക്കുഞ്ഞിനെ എങ്കിലും സ്വന്തം വലയിൽ കിട്ടണമെന്ന് ഏതൊരു വീശുകാരനും ആഗ്രഹിക്കും.ഞാൻ നേരേ തിരിച്ചും.ഏഴെട്ട്‌ കിലോ വരുന്ന ഒരു വാളക്ക്‌ നാൽപത്‌ വയസ്സുകാരന്റെ ആരോഗ്യമാണ്.പിടിച്ചൊതുക്കാൻ തന്നെ മൂന്നലു പേരു വേണം.അതിന്റെ മുതുകിൽ കയറി ഇരുന്ന്  വായിലൂടെ സൂചി കുത്തിക്കയറ്റി ചരട്‌ കോർത്ത്‌ ചാക്കിലിട്ട്‌ കെട്ടിവെക്കുമ്പോളേക്കും എല്ലാവരും മടുക്കും.പിന്നെ അതിനു ഒരു രുചിയുമില്ലാത്ത മീൻ ആണെന്നാണു എന്റെ അഭിപ്രായം.എന്നത്തേയും പോലെ വാള കിട്ടല്ലേയെന്ന് ഞാൻ പ്രാർത്ഥിച്ചു.

പത്ത്‌ മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഭക്ഷണം കഴിച്ചു.കിടങ്ങൂർ ബീവറേജിൽ നിന്നും വാങ്ങിയ മൂന്നു എം.സി.സെലിബ്രേഷനിൽ ഒരെണ്ണം പൊട്ടിച്ചു കാലിയാക്കി.മദ്യത്തിനു അത്ര രുചി പണ്ടെങ്ങും തോന്നിയിരുന്നില്ല..

മഴ അതിന്റെ സർവ്വശക്തിയുമെടുത്ത്‌ പെയ്യാൻ തുടങ്ങി.പാതിരാത്രി ആയപ്പോൾ മഞ്ഞക്കൂരി കൂട്ടമായി ഇറങ്ങാൻ തുടങ്ങി.വായുടെ ഇരുവശത്തുമായുള്ള രണ്ട്‌ കൊമ്പുകളും,മുതുകിലെ ഒരു കൊമ്പും ഒടിച്ചെങ്കിലേ ഒരു മഞ്ഞക്കൂരിയെ വലയിൽ നിന്നും വേർപ്പെടുത്താൻ പറ്റൂ.
കൂരിയുടെ വരവ്‌ അൽപം ശമിച്ചപ്പോൾ ആശ്വാസമായി.അപ്പോൾ പുല്ലനും,കുറുവായും കിട്ടാൻ തുടങ്ങി.ഇടക്കിടെ വന്ന് കയറുന്ന പള്ളത്തിയെ പിടിച്ച്‌ പാടത്തേക്കിടും..
വാലിൽ പൊട്ടുള്ള കൂരൽ,ഒരു ചുണ്ടിനു നീളമുള്ള മുരശ്‌,മഞ്ഞിന്റെ നിറമുള്ള ചില്ലാൻ,പിരാന്നാമത്സ്യത്തോട്‌ സാമ്യമുള്ള അറപ്പുണ്ടാക്കുന്ന അറഞ്ഞിൽ,മെനഞ്ഞിൽ,ചെറിയ കട്ലകൾ,കുഞ്ഞ്‌ ചേറുവരാലുകൾ,പകൽ മാത്രം കിട്ടിയിരുന്ന കോലാ,മുള്ളുമീനായ ചെമ്പല്ലി എന്നിവ ഇടതടവില്ലാതെ വലയിലേക്ക്‌ ഓടിക്കയറിയപ്പോൾ ചാക്കിനൊപ്പം ഞങ്ങളുടെ മനസും നിറഞ്ഞു.

തുടർച്ചയായ മഴ തോട്ടിലേയും,പാടത്തേയും ജലനിരപ്പുയർത്താൻ തുടങ്ങിയിരുന്നു.പുലരാറായപ്പോൾ രണ്ട്‌ ചാക്ക്‌ മീൻ ലഭിച്ചു.അതിന്റെ സന്തോഷം 'സെലിബ്രേഷനി'ലൂടെ ഞങ്ങൾ പങ്ക്‌ വെച്ചു.

പുലർന്നപ്പോൾ തോടും പാടവും നികന്നു.കണ്ണെത്ത ദൂരത്തോളം കലക്കവെള്ളം മാത്രം.
പുലർച്ചേ മീൻ കിട്ടുമെന്ന കണക്കുകൂട്ടലിൽ വീണ്ടും വീശാനിറങ്ങി.

"ഈ തണുപ്പത്ത്‌ നിന്നും കയറിപ്പോയിനെടാ പിള്ളാരേ "എന്ന് പറയുന്നത്‌ പോലെ നാലു നീർക്കാക്കകൾ ഞങ്ങളുടെ മുകളിൽ വന്ന് ചിറക്‌ കുടഞ്ഞ്‌ വെള്ളം തെറിപ്പിച്ചു.കുറച്ച്‌ ചെറിയ മീനുകളെ അവയുടെ നേരേ എറിഞ്ഞ്‌ കൊടുത്തു.


കുട്ടാപ്പി ഉടക്ക്‌വല പൊക്കി നോക്കി മീൻ പിടിക്കാൻ പാടത്തേക്കിറങ്ങി.പറമ്പിൽ നിന്നും വെട്ടിയ നീളമുള്ള ഒരു കമ്പുമായി ഞാനും ഇറങ്ങി.കുറച്ച്‌ നടന്നപ്പോൾ ഉദ്ദേശിച്ച വെള്ളം അല്ലെന്ന് മനസിലായി.അഞ്ചടി മൂന്നിഞ്ച്‌ വെള്ളം ഉണ്ടെന്ന് മനസിലായി.കമ്പ്‌ കുത്തിപ്പിടിച്ച്‌ അതിൽ ഊന്നി നടന്നു.ഇടക്ക്‌ തല ഉയർത്തി ശ്വാസം എടുക്കും.

'എന്തിനാടാ,,ഇത്ര പാട്‌ പെടുന്നത്‌ ?നിനക്ക്‌ നീന്താൻ മേലേ ?എന്ന് നിങ്ങൾ ചോദിക്കരുത്‌..
നീന്തൽ അറിയാമെങ്കിൽ  നീന്തുവേലേ എന്ന് ഞാൻ തിരിച്ച്‌ ചോദിക്കും.'

"തിരിച്ചു വിട്ടോടാ ഉവ്വേ" എന്ന് തലച്ചോർ പറഞ്ഞെങ്കിലും മനസ്‌ സമ്മതിച്ചില്ല.

"ബാംഗ്ലൂരും,കുടജാദ്രിയിലുമൊക്കെ പോയിട്ട്‌ തിരിച്ചു വന്ന ഞാൻ പേടിക്കാനോ??ച്ഛായ്‌!!"
ഒരു കവിൾ വെള്ളം അകത്തായി.

മുന്നോട്ട്‌ വെച്ച കാൽ പുറകോട്ട്‌ വലിച്ചു.
കയ്യിലുള്ള വടി ആഞ്ഞ്‌ കുത്തി.എങ്ങും തൊടുന്നതായി തോന്നിയില്ല.നിലത്ത്‌ നിന്നും കാൽ പറിഞ്ഞു.മുന്നോട്ട്‌ വീണു.

"അബദ്ധമായല്ലോ.കുറച്ച്‌ ശ്വാസം നേരത്തേ എടുത്ത്‌ വെക്കാമായിരുന്നു."
ഒന്ന് മുങ്ങിപ്പൊങ്ങി മുകളിൽ വന്നു.
ടുട്ടു വല വിരിച്ചെറിയുന്നത്‌ കണ്ടു.

കണ്ണ് നിറയുന്നു.

കേൾവി നഷ്ടപ്പെട്ടല്ലോ!

ഒരിരമ്പൽ മാത്രം.!!!

പെട്ടെന്ന് ആരോ താങ്ങി ഉയർത്തുന്നതായി തോന്നി.മുകളിൽ വന്ന് ശ്വാസം ആഞ്ഞ്‌ വലിച്ചു.ശ്വാസം ഇത്ര വിലപ്പെട്ടതായിരുന്നോ??എത്ര ശ്വാസം എടുത്തിട്ടും മതിയാകുന്നില്ല.അപ്പോൾ ഒരു കാര്യം കൂടി മനസിലായി കൈയിൽ ആ വടി അപ്പോഴുമുണ്ട്‌.കുട്ടാപ്പി ചേർത്ത്‌ പിടിച്ച്‌ വയറ്റിൽ ആഞ്ഞ്‌ അമർത്തി.വെള്ളം അധികം അകത്തായില്ല എന്ന് തോന്നി.

മീൻ പിടിക്കുന്നിടത്തേക്ക്‌ നോക്കുമ്പോൾ ടുട്ടുവിന്റെ കയ്യിലെ ചരടിൽ ഒരു വലിയ മീൻ തൂങ്ങിക്കിടക്കുന്നത്‌ കണ്ടു.അങ്ങോട്ട്‌ നീങ്ങുമ്പോൾ കുട്ടാപ്പി പറഞ്ഞു.
"അവർ വാള വാള എന്ന് വിളിച്ച്‌ കൂവിയത്‌ കേട്ടപ്പോളാ നിന്നെ നോക്കിയത്‌.അല്ല നീ എന്നാ കാണിക്കാനാടാ ആ കൊളത്തിന്റെ അങ്ങോട്ട്‌ പോയത്‌"?  

"ആ.എനിക്കറിയത്തില്ല.എന്നതായാലും അവന്മാരോട്‌ പറയണ്ട."

അവരുടെ അടുത്തെത്തിയപ്പോൾ അന്നു വരെ കിട്ടിയിട്ടില്ലാത്ത അത്ര വലിയ വാള ആണെന്ന് മനസിലായി.നാലടിയോളം നീളമുണ്ട്‌.ചരടിൽ കോർത്ത്‌ തൂക്കിപ്പിടിച്ചിരിക്കുന്നു.അവൻ കിടന്ന് പിടക്കുന്നുണ്ട്‌.

അവനെ അങ്ങ്‌ മോചിപ്പിച്ചാലോ!!

വേണ്ട.വാളക്ക്‌ അല്ലേലും നല്ല രുചിയാ.

അതിനെ ഒന്ന് കെട്ടിപ്പിടിച്ചാലോ!!

വേണ്ട.!അവന്മാർ തെറ്റിദ്ധരിക്കും.

കാലം വല്ലാത്തതാ ..........                                                                                                                         

ഫോട്ടോ കടപ്പാട്:ഗ്രാമ്യഭാവങ്ങൾ.                          
എഴുതാന്‍ പ്രേരണ:കല്ലോലിനി.

124 അഭിപ്രായങ്ങൾ:

  1. സ്വാഭാവികമായ അവതരണം,തെളിമയുള്ള ഭാഷ

    മറുപടിഇല്ലാതാക്കൂ
  2. ശ്ശൊ.... എന്തെല്ലാം തരം മീനുകളാ......
    എന്നാലും നീന്തലറിയാന്‍ പാടില്ലെന്നു പറഞ്ഞത് കളവല്ലേ.... വെള്ളത്തില്‍ മുങ്ങിപ്പോയപ്പോള്‍ ടെന്‍ഷനായിപ്പോയി.. അവിടെ ഇത്തിരി ചുരുക്കിയത് പോലെ തോന്നി... പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലൂടെ ഒരു മഴക്കാലം നിറഞ്ഞൊഴുകിപ്പോയീ....
    നല്ല വിവരണം...!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി കല്ലോലിനി.!!!!

      അന്നെനിക്ക്‌ നീന്താൻ അറിയില്ലായിരുന്നു...

      ശരിയാണു.ആ ഭാഗം ഞാൻ ചുരുക്കിയതാണു.ഓർക്കാൻ ഇഷ്ടമില്ലാത്ത ഭാഗം എങ്ങനെ എഴുതാനാണു??


      ഒരു മുട്ടൻ നന്ദി!!!!

      ഇല്ലാതാക്കൂ
    2. പറയുന്നത് കേട്ടാൽ തോന്നും ഇപ്പോൾ നീന്താൻ അറിയാമെന്ന്... :)

      ഇല്ലാതാക്കൂ
  3. നല്ല നല്ല അനുഭവങ്ങൾ സ്വരുകൂട്ടി വെച്ചിട്ടുണ്ടെന്ന് ഓരോ പോസ്റ്റ്‌ വായിക്കുമ്പോഴും മനസ്സിലാവുന്നുണ്ട്.എഴുത്ത് ഓരോ പ്രാവശ്യവും കൂടുതൽ മികവുറ്റതാവുന്നുണ്ട്.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. ethra niravulla anubhvangal, sathyathil ningal bagyavaanaan, ithayum nalla aazhathilulla oru boothakaalathinte utamayayathinu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷജിത,

      എനിക്കെത്ര സന്തോഷമായെന്നോ!!!

      ഇത്ര നല്ല അഭിപ്രായം എഴുതിയതിനു മഴ നനയാത്ത നന്ദി.

      ഇല്ലാതാക്കൂ
  5. മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെ. നിഷ്‌കളങ്കമായ എഴുത്ത് ഇഷ്ടപ്പെട്ടു കേട്ടോ... ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധീറേട്ട.,

      എഴുത്ത്‌ മാത്രമല്ല ഞാനും നിഷ്കളങ്കനാ..എല്ലാരും പറയും.
      വായനക്കും അഭിപ്രായത്തിനും നന്ദി.!!!

      ഇല്ലാതാക്കൂ
  6. ഓർമ്മകളിലെ മഴക്കാലം വരികളിൽ പെയ്തിറങ്ങിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീജേച്ചീ,
      അഭിപ്രായം കവിതാരൂപത്തിൽ.

      വായനക്കും അഭിപ്രായത്തിനും നന്ദി.!!!!!!

      ഇല്ലാതാക്കൂ
  7. മരിക്കാൻ പോയാലും ദുരഭിമാനം വിടരുത് അല്ലെ..?
    നല്ല എഴുത്ത്. ഇത്രേം മീൻപേരുകൾ ആദ്യമായിട്ടാട്ടൊ കേൾക്കുന്നത്.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അക്കൊസേട്ടാ,
      ഹാ ഹാ ഹാ!!!
      ഞങ്ങൾ പിടിച്ചോണ്ടിരുന്ന മീനുകളുടെ ലിസ്റ്റ്‌ മുഴുവൻ ഞാൻ എഴുതിയില്ലല്ലൊ!!!

      വായനക്ക്‌ നന്ദി!!നന്ദി!!!

      ഇല്ലാതാക്കൂ
  8. കൊള്ളാമല്ലോ മീന്‍പിടുത്തം.....ഗംഭീരമായി .... വെള്ളം കുടിച്ചതിതിന് effect പോരാ.....അടിത്ത തവണ മുങ്ങിചാവുമ്പോ ശരിയാക്കിയാല്‍ മതി......ഒരു മഴക്കാലം തന്നതിന്.....ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ.
      ഇടി.!!!
      മുങ്ങിച്ചാകാൻ പോയത്‌ കൊണ്ട്‌ എഫക്റ്റ്‌ ഇടാൻ പറ്റിയില്ല.

      നന്ദിയുണ്ട്‌ ട്ടാ!!!!

      ഇല്ലാതാക്കൂ
  9. സുധീഷേ മീന്‍പിടുത്തം തകർത്തു .......ഒരു നൊസ്ററാൾജിയ തന്നതിന് നന്ദി. ...

    മറുപടിഇല്ലാതാക്കൂ
  10. കണ്ണാപ്പി.,
    എന്റെ അടുത്ത പോസ്റ്റിലെ നായകാ..
    ഒരു കാമാത്തിപുര ഉള്ളിൽ കിടന്ന് കുത്തിമറിയുന്നു.

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായിരിക്കുന്നു ആദ്യമായിട്ടാണ് ഇത്രേം മീനുകളുടെ പേരു കേൾക്കുന്നത് നല്ല വിവരണം എൻ്റേ കുട്ടിക്കാലം ഞാനോർത്തു പോയി നീന്തൽ അറിയത്തില്ലാരുന്നു അല്ലേ ഈശ്വരോ രക്ഷ ::: വളരെ നന്നായിട്ടുണ്ട് ട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുരേഷേട്ട!!!!
      വായിച്ച്‌ ഇഷ്ടമായെന്ന് പറഞ്ഞതിൽ സന്തോഷം!!!

      ഇല്ലാതാക്കൂ
  12. രസകരമായിരിക്കുന്നു അവതരണം.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. ഓര്‍ക്കാന്‍ സുഖമുള്ള അനുഭവങ്ങള്‍ സുന്ദരമായി...

    മറുപടിഇല്ലാതാക്കൂ
  14. ഇമ്മാതിരി കുണ്ടാമണ്ടികൾ പ്രയോഗിച്ച് ഉൾനാടൻ മത്സ്യ സമ്പത്തിനെ മുച്ചൂടും മുടിക്കുന്ന പ്രകൃതിദ്രോഹിയായ നിന്നോട് ദൈവം ചോദിച്ചോളും ..

    പിന്നേ ഈ ചേറുവരാൽ ...അതീ ,,ബ്രാൽ എന്നൊക്കെ പറയുന്ന മീനല്ലേ ??ഇളംപ്രായത്തിൽ അതിനെ പ്പിടിച്ച് പള്ള വരഞ്ഞ് ,,കുമുകുമാ മൊളകിട്ട് പൊരിച്ചടിക്കാൻ ഒടുക്കത്തെ രുചിയാടാ ...


    അനുഭവങ്ങളെ ഇത്രക്ക് നന്നായി വിനിമയം ചെയ്യാൻ അധികമാർക്കും പറ്റില്ല ..വായന വളരെയധികം രസിച്ചു



    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വഴീ!!!!!!!

      ഞങ്ങൾ എവിടെ നിന്നോ ഒഴുകി വന്ന് എങ്ങോട്ടോ പോകുന്ന കുറേ മീനുകളെ പിടിക്കുന്നതിനാണോ ഇത്രയും വലിയ ഡയലോഗ്‌?ഹും!

      നഞ്ചിട്ടും,ഷോക്ക്‌ അടിപ്പിച്ചും ഒന്നും ഞങ്ങൾ മീൻപിടിച്ചിട്ടില്ലെന്നേ!!!!
      തവള പിടിച്ചിട്ടുമില്ല.
      അപ്പോൾ ഞങ്ങൾ പ്രകൃതിസ്നേഹികൾ ആണു.
      ഉം.അതേന്നെ!!!!

      ഇല്ലാതാക്കൂ
  15. കുട്ടനാട്ടുകാരനാണെങ്കിലും ഈ പ്രൊഫഷനല്‍ മീന്‍ പിടുത്തം കണ്ട് കണ്ണു തള്ളിപ്പോയി. മീനുകളെ ഒക്കെ ഒന്ന് റീവൈന്റ്റ് ചെയ്ത് കണ്ട സുഖം.
    ടാങ്ക്യൂ..

    മറുപടിഇല്ലാതാക്കൂ


  16. വീടിനു മൂന്ന് കിലോമീറ്റർ അകലമേയുള്ളൂ ഞാൻ ഇപ്പറഞ്ഞ സ്ഥലങ്ങളിലേക്ക്‌.പോയാൽ രണ്ട്‌ മൂന്നു ദിവസം കഴിഞ്ഞൊക്കെയാ വരവ്‌.ഇടക്ക്‌ ആരെങ്കിലും മീൻ വീട്ടിലെത്തിക്കും.

    അഞ്ചാറു പേർ വല വീശാൻ നിന്നാൽ മറ്റുള്ളവർ ലൈറ്റുമായി പാടത്തെക്കിറങ്ങും.വടിവാളുകൾ ഉപയോഗിച്ച്‌ വെട്ടിപ്പിടിക്കും.അങ്ങനെ കിട്ടുന്ന മീൻ പുല്ലൻ മാത്രം.

    മീൻ പിടിക്കാൻ പോകുമെന്നേ ഉള്ളൂ,ഞാനും അനിയനും വെജിറ്റേറിയൻ ആണു..കിട്ടുന്നതിൽ നിന്നും ഒരു വരാലോ മറ്റോ എടുത്താലായി.
    വായനക്ക് നന്ദി joselet!!!!!!

    മറുപടിഇല്ലാതാക്കൂ
  17. ലളിതമായി രസകരമായി, തന്മയത്വത്തോടെ അവതരിപ്പിച്ചു. ഈ വെള്ളമെല്ലാം കണ്ടു വല്ലാതെ പേടിച്ചുപോയെങ്കിലും ആറ്റുമീന്റെ സ്വാദില്‍ അതെല്ലാം മറന്നു..

    മറുപടിഇല്ലാതാക്കൂ
  18. മുഹമ്മദേട്ടാ,

    പേടിക്കണ്ടാ,ധൈര്യമായി ഈ വെള്ളത്തിലേക്ക്‌ ചാടിക്കോ!ഞാനില്ലേ ഇവിടെ!!!!!

    മറുപടിഇല്ലാതാക്കൂ
  19. മീൻപിടുത്തം കൊള്ളാമായിരുന്നു സുധീഷ്‌. കുറെ മീനുകളുടെ പേരുകൾ പറഞ്ഞിട്ടുണ്ടല്ലോ. മഴക്കാലത്തെ ഓർമ്മകൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  20. അപ്പോൾ ആള് വിചാരിച്ചത് പോലെയല്ലല്ലോ...

    എന്നിട്ടിത് വരെ നീന്തൽ പഠിച്ചില്ലേ സുധീ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടാ!!!

      ചുരുട്ടിക്കൂട്ടിയെടുത്ത്‌ വെള്ളത്തിലേക്കിട്ടാൽ ഞാൻ അല്ല ആരായാലും പഠിച്ചു പോകും.

      അഭിപ്രായത്തിനു നന്ദി.!!!!!

      ഇല്ലാതാക്കൂ
  21. മീനച്ചിലാർ വലിയ കേമിയും അതിന്റെ കരയിൽ ജീവിക്കുന്നവർ വലിയ കേമന്മാരുമാണെന്ന് കേട്ടിട്ടുണ്ട്. അലയിളക്കിത്തുടിക്കുന്ന ജീവിതാനന്ദം ആവോളം ഒഴുക്കിക്കൊണ്ട് വന്ന് നിങ്ങളുടെ പുഴ നിങ്ങളുടെ തോടുകളിലും കുളങ്ങളിലുമൊക്കെ നിറച്ചുതരുന്നു. ഗ്രാമീണമായ ആനന്ദവും, കുസൃതികളുമൊക്കെ ആസ്വദിച്ചുകൊണ്ട് നിങ്ങളതൊക്കെ വലയിട്ട് പിടിക്കുന്നു. ലളിതമായ ഭാഷയിൽ അത് വായിക്കാനാവുമ്പോൾ സത്യത്തിൽ നിങ്ങളോടൊക്കെ അസൂയയാണ് തോന്നുന്നത്

    മറുപടിഇല്ലാതാക്കൂ
  22. ഓ!!!
    പ്രദീപേട്ടാ!!

    ഞാൻ വലിച്ചു വാരി എഴുതിയതിനെ നിഷ്പ്രഭമാക്കുന്നത്ര ഗംഭീരമായ അഭിപ്രായം വായിച്ച്‌ അമ്പരന്നു പോയി ട്ടൊ!!!ഇടക്കൊക്കെ വരണേ!!!
    വളരെ നന്ദി!

    മറുപടിഇല്ലാതാക്കൂ
  23. @@

    ബൂലോകം നിന്റെ കാല്‍ക്കീഴില്‍ വന്നല്ലോ എന്ന് പറയുന്നതിനേക്കാള്‍ ഭേദം നീ വരുത്തിയല്ലോ എന്ന് പറയുന്നതാണ്. എഴുതാന്‍ കൊതിപ്പിക്കുന്ന ശൈലിയും വായിക്കാന്‍ സുഖമുള്ള ഭാഷയും കയ്യിലുള്ളപ്പോള്‍ പേടിക്കാനില്ല. പ്രദീപേട്ടന്റെ കമന്റ് കണ്ടില്ലേ! എത്ര മനോഹരം!!

    എങ്കിലും എഡിറ്റിങ്ങില്‍ ഇനിയും ശ്രദ്ധിക്കാനുണ്ട്‌.
    വാരിവലിച്ചു എഴുതാതിരിക്കാന്‍ നോക്കണേ.
    ഇനിയും വരും!

    ***

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണുവേ!!!!!!

      കണ്ണൂരാൻ വളരെ അപൂർവ്വമായി കമന്റ്‌ ചെയ്യുന്ന ബ്ലോഗ്‌ എന്ന നിലയിൽ ഈ പാവപ്പെട്ട കോളമ്പി എത്ര ധന്യമാണെന്നറിയാമോ!!!കൂടെ ഞാനും.

      വായിച്ച്‌ ഒരു അഭിപ്രായം പറഞ്ഞതിനു നന്ദി.!!!!

      ഇല്ലാതാക്കൂ
  24. വാള രക്ഷിച്ചു. ഒരു കുത്തും കോമയും ഇല്ലാതെ അങ്ങ് പോകുന്നു. അത് കൊണ്ട് പലതിനും പ്രാധ്യാന്യം കൊടുക്കാൻ കഴിഞ്ഞില്ല. ആ മുങ്ങിച്ചാവാൻ പോയ സംഭവം ഒന്ന് കെട്ടിപ്പൊക്കി ( build -up ) കൊണ്ട് വരേണ്ടതായിരുന്നു. അതാകേണ്ടി ഇരുന്നു ക്ലൈമാക്സ്. അങ്ങിനെയെങ്കിൽ സംഭവം ഉഗ്രമായേനെ.

    ഞങ്ങടെ അടുത്തുള്ള ആറ്റിൽ വല വീശാൻ വരുന്നവരുടെ കയ്യിൽ നിന്നും അധികാരം കൊണ്ടും കൈക്കൂലി കൊടുത്തും വല വാങ്ങി വീശി നോക്കി യിട്ടുണ്ട് പണ്ട് കുട്ടിക്കാലത്ത്. എല്ലാം കൂടി ചുരുണ്ട് വെള്ളത്തിൽ വീഴും. അത്ര തന്നെ. എഴുത്ത് കൊള്ളാം. കാര്യം ഭംഗിയായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  25. ബിബിൻ സർ,

    ഇനി ഒരു പോസ്റ്റ്‌ ചെയ്താൽ ഞാൻ ശ്രദ്ധിച്ചോളാം.

    നല്ല വാക്കുകൾക്ക്‌ സ്നേഹപൂർണ്ണമായ നന്ദി.!!!!

    മറുപടിഇല്ലാതാക്കൂ
  26. ഇത്രേം മത്സ്യങ്ങളുടെ പെര് ആദ്യമായാ കേൾക്കുന്നത്....മീൻപിടുത്തം രസകരമായി അവതരിപ്പിച്ചു.ബാല്യത്തിലേക്ക് ഒരു യാത്രയും നടത്തി.നന്ദി.

    മറുപടിഇല്ലാതാക്കൂ
  27. ഓര്‍ക്കാന്‍ സുഖമുള്ള ഒരു പിടി സംഭവങ്ങള്‍ അല്ലെ ,, എല്ലാം വായിച്ചപ്പോള്‍ ഞാനും പണ്ട് ചാലിയാറില്‍ മീന്‍ പിടിക്കാന്‍ പോയ കഥകള്‍ ഒക്കെ ഓര്‍ത്തുപോയി. നല്ല പോസ്റ്റ്‌ , എങ്കിലും എഡിറ്റിംഗില്‍ ഒന്നൂടെ ശ്രദ്ധിക്കൂ ,, പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് ഒരു പാട് തവണ വായിക്കുക ,അപ്പോള്‍ കൂടുതല്‍ ആശയങ്ങളും പോസ്റ്റിന്‍റെ വായനാസുഖവും കൂടും ,, ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  28. ശ്രദ്ധിക്കാം ഫൈസലേട്ടാ,,
    വായിക്കാൻ വന്നതിനു നന്ദി!!!

    മറുപടിഇല്ലാതാക്കൂ
  29. വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു....ഭാവുകങ്ങള്‍....

    മറുപടിഇല്ലാതാക്കൂ
  30. അല്ലേലും ദൈവം നാലാള്ക്ക് മെച്ചമുള്ളതൊന്നും ചെയ്യൂല..
    അന്നങ്ങ് മുങ്ങി ച്ചത്തിരുന്നേല്...hihhihiihhii...
    ചുമ്മാ പറഞ്ഞതാ ട്ടോ...
    നല്ല എഴുത്ത്..
    ചില മീനുകളെയൊന്നും മനസ്സിലായില്ലെങ്കിലും രുചിയോടെ വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  31. ഹാ ഹാ ഹാ.മുബാറക്‌.
    അമ്പട വീരാ.

    എങ്കിൽ എന്റെ ഭീകരകഥകളൊക്കെ നിങ്ങളെങ്ങനെ വായിക്കുമായിരുന്നു?????

    അഭിപ്രായത്തിനും മെയിൽ അയച്ചതിനും നന്ദിയുണ്ട്‌ ട്ടോ!!!!!!

    മറുപടിഇല്ലാതാക്കൂ
  32. അസ്സലായി!കല്ലിലരച്ച മസാല തേച്ചു എണ്ണയിൽ വറുത്ത പുഴമീൻ തിന്നപോലുണ്ട്!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓ.!!!!ജ്യൂവൽ...
      വളരെ നന്ദി.!!
      മറ്റു പോസ്റ്റുകളിലും കൂടി വരൂ.ജ്യൂവലിന്റെ എഴുത്തിന്റെ ഇടവേള വളരെ കൂടുതലാണു.പടപടാ എഴുതിപ്പറത്തി വിട്‌.

      ഇല്ലാതാക്കൂ
  33. പുഴയഴകും , ഗ്രാമീണ്യ ഭംഗിയുമൊക്കെ
    വലയിട്ട് പിടിച്ച ഒരു കിണ്ണങ്കാച്ചി ടീനേജ്
    സ്മരണയാണല്ലോ സുധി ഇത്തവണ വെച്ച്
    കാച്ചിയിരിക്കുന്നത്...അവസാനം ഒരു വാള പീഡനം
    കൂടി ആവാമായിരുന്നു കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിച്ചേട്ടാ!!!!
      വളരെ നന്ദി.

      പീഢനത്തിനു സ്കോപ്പുണ്ടായിരുന്നെങ്കിലും ക്ഷീണിതനും നിറവയറനുമായിരുന്നത്‌ കൊണ്ട്‌ കഴിഞ്ഞില്ല.കമന്റ്‌ ചിരിപ്പിച്ചു കേട്ടൊ.

      ഇല്ലാതാക്കൂ
  34. സുധീര്‍ ഭായ് ,
    കലക്കി..
    ഈ മീന്‍ പിടിത്തം ടെക്നിക് എനിക്കൂടെ പറഞ്ഞു താടോ മനുഷ്യാ.....
    :)

    മറുപടിഇല്ലാതാക്കൂ
  35. വിനീതേ!!!!രണ്ടാഴ്ച കഴിഞ്ഞ്‌ ഇങ്ങു പോരേ...നമുക്ക്‌ പഠിക്കാം.

    വായനക്ക്‌ വളരെ നന്ദിയുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  36. മറുപടികൾ
    1. നന്ദി ശിവ!!!

      സ്വന്തം ബ്ലോഗ്‌ പോലും നോക്കാറില്ലാ അല്ലേ??

      ഇല്ലാതാക്കൂ
  37. പലരും പറഞ്ഞത് വീണ്ടും പറയുന്നു, കാര്യങ്ങള്‍ ഒന്ന് കൂടി കുറുക്കി എഴുതണം. എഴുത്ത് മൊത്തത്തില്‍ കുഴമില്ല. എന്നാലും പെരുമഴയത്ത് ഊത്ത പിടുത്തക്കാരെ സമ്മതിക്കണം

    മറുപടിഇല്ലാതാക്കൂ
  38. ശ്രമിക്കണം ചേച്ചീ!!വായനയ്ക്ക് വളരെ നന്ദി!!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  39. വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി ആഷാജീ!!!!!

    മറുപടിഇല്ലാതാക്കൂ
  40. ഫോളോ ചെയ്യുവാൻ മാത്രമെൻ ബ്ലോഗിതിൽ
    എന്തു വൈശിഷ്ട്യം കണ്ടതെൻ മിത്രമേ?

    ദൈർഘ്യമേറിയ പോസ്റ്റുകൾ ഖണ്ഡശ: പോസ്റ്റു ചെയ്യുന്നതല്ലേ കൂടുതൽ യുക്തിസഹം?

    മറുപടിഇല്ലാതാക്കൂ
  41. ആൾ രൂപൻ സർ,

    ആനയ്ക്ക്‌ അതിന്റെ വലിപ്പം അറിയില്ലെന്ന് പറയുന്നത്‌ പോലെയാ താങ്കളുടെ കാര്യം.കമന്റ്‌ ബോക്സ്‌ പബ്ലിക്‌ ആക്കൂ ,പ്ലീസ്‌.

    ട്രാവൻ കൊറിയൻ എന്നൊക്കെ
    എഴുതാൻ താങ്കൾക്കല്ലാതെ ആർക്കും കഴിയില്ലായെന്ന് എല്ലാ പോറ്റുകളിലൂടെയും കയറിയിറങ്ങിയതിൽ നിന്നും മനസിലായി

    വായനക്ക്‌.വളരെ നന്ദി !!!!

    മറുപടിഇല്ലാതാക്കൂ
  42. "അബദ്ധമായല്ലോ.കുറച്ച്‌ ശ്വാസം നേരത്തേ എടുത്ത്‌ വെക്കാമായിരുന്നു."
    ഞാൻ വാക്കു പാലിച്ചിരിക്കുന്നു. വീണ്ടും വന്നു.
    എനിക്കുമുണ്ട് മഴ നനഞ്ഞും കുത്തിയൊഴുകുന്ന തോട്ടിൽ ചേട്ടനോടും അയലത്തെ ചെക്കന്മാരോടുമൊപ്പം കുത്തിമറിഞ്ഞും മീൻ പിടിച്ചും( ഇത്ര ബിഗ് ബജറ്റ് മീൻപിടുത്തം അല്ല) കടന്ന് പോയൊരു കുട്ടിക്കാലം. പലർക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കൗതുകം തോന്നിയേക്കാവുന്നൊരു കാലം. ഓരോ അക്ഷരങ്ങളും പെരുമഴയിൽ നനഞ്ഞ ബാല്യത്തെ ഓർമിപ്പിച്ചു. അനുഭവിച്ചു വായിച്ചു ർന്നു പറയാം. കഥാപാത്രങ്ങൾക്കെല്ലാം എനിക്ക് അറിയാവുന്നവരുടെ മുഖമായിരുന്നു. പുതുമഴയിൽ കുളിച്ചു കയറിയ പ്രതീതി. ആശംസകൾ. :)

    മറുപടിഇല്ലാതാക്കൂ
  43. ഇതുവരെയുള്ളതെല്ലാം വായിച്ചുതീർത്തു. ഒരു ബ്ലോഗ് മുഴുവൻ വായിച്ച് തീർക്കുമ്പോ ഒരു സുഖമുണ്ട്. വെല്യ ബ്ലോഗേഴ്സിന്റെ ഒക്കെ പേജിൽ അത് കുറച്ച് പാടാ

    മറുപടിഇല്ലാതാക്കൂ
  44. കുഞ്ഞുറുമ്പിനെ കാണാത്ത വിഷമത്തിലായിരുന്നു.എവിടെയായിരുന്നു??
    പതിവായ്‌ വരുന്നവർ വന്ന് അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഒരു വിഷമമാ.

    വായനക്കും നല്ല വാക്കുകൾക്ക്‌ വളരെ വളരെ നന്ദി.!!!!!

    മറുപടിഇല്ലാതാക്കൂ
  45. മീനച്ചിലാറ്റിന്‍ തീരങ്ങളിലെ
    മധുരിക്കും സ്മരണകളെ
    മാധുര്യമാര്‍ന്ന ഭാഷകളില്‍
    ചാലിച്ചെടുത്ത സുധീ..
    മംഗളം നേരുന്നു സഖേ...

    മറുപടിഇല്ലാതാക്കൂ
  46. മീന്‍പിടുത്തോം മുങ്ങിത്താഴലും രസിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  47. നന്ദി അനശ്വര!!!!!!!!!!

    രണ്ട്‌ അഭിപ്രായത്തിനും വളരെ വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  48. ആ പ്രവൃത്തിപരിചയപ്പോസ്റ്റ് കഴിഞ്ഞതില്‍പ്പിന്നെ ഞാനിങ്ങോട്ട് വന്നില്ല. അന്ന് ഫോളോ ചെയ്യാത്തതുകാരണം പോസ്റ്റ് ഇട്ടപ്പോള്‍ അതിന്റെ നോട്ടിഫികേഷനും കിട്ടിയില്ല. എന്തായാലും നല്ല പരിചയമുള്ള മീന്‍‌പിടിത്തക്കാരനാണെന്ന് മനസ്സിലായി. വിദ്യകള്‍ ഇനിയും കാണുമല്ലോ അല്ലേ. ഓരോന്നായി പോരട്ടെ

    മറുപടിഇല്ലാതാക്കൂ
  49. അജിത്തേട്ടനൊക്കെ വന്ന് അഭിപ്രായം പറഞ്ഞെങ്കിലല്ലേ എന്നേപ്പോലുള്ളവർക്ക് എഴുതാൻ പ്രചോദനമുണ്ടാകൂ.ഫോളൊ ചെയ്തല്ലോ അല്ലേ!!!!!മറ്റു കഥകളിലൂടെയും വരൂ.

    മറുപടിഇല്ലാതാക്കൂ
  50. ചില മീനിന്റെ പേര് ആദ്യായി കേള്‍ക്കണെ ... പേരുകള്‍ പലയിടത്തും പലതാവും പറയുക അദാവും കാരണം ല്ലേ ..
    പിന്നെ സുധീടെ അകത്തും വെള്ളം പുറത്തും വെള്ളം പിന്നെ നീന്തലറിയാതെ രക്ഷപ്പെട്ടുവെങ്കില്‍ വീട്ടുകാരുടെ പ്രാര്‍ഥനയുടെ ഫലം ...:)
    ആശംസകൾ ..!

    മറുപടിഇല്ലാതാക്കൂ
  51. ശ്ശോ!!!കൊച്ചുമോളേ...ഞാൻ രക്ഷപ്പെട്ടത്‌ കൊണ്ട്‌ ഇതൊക്കെ വായിക്കാൻ പറ്റി എന്ന് ചിന്തിക്ക്‌.

    നല്ലൊരഭിപ്രായത്തിനു നല്ല നന്ദി.!!!!!!!!

    മറുപടിഇല്ലാതാക്കൂ
  52. എഴുത്ത് നന്നെ രസിപ്പിച്ചു..ഈ ബ്ളോഗ് യാത്രയിൽ കൂടെ ഞാനും കൂടുന്നു...

    മറുപടിഇല്ലാതാക്കൂ
  53. രാജാവിനെ അവിടവിടെ കണ്ടിട്ടുണ്ട് ...ഇനി കൂടെയുണ്ടെന്ന് പറഞ്ഞതിൽ സന്തോഷം ...മററ് കഥകളിലൂടെയും വരൂ.

    മറുപടിഇല്ലാതാക്കൂ
  54. സുധിയുടെയും വിനോദിന്റെയും രണ്ടു ബ്ലോഗുകൾ ഏറെ കാലത്തിനു ശേഷം ബ്ലോഗ്ഗുകളുടെ വസന്തം ഓര്മിപ്പിക്കുന്നു
    വളരെ വിരസമായി തോന്നി തുടങ്ങിയ ബ്ലോഗ്ഗിൽ നിങ്ങൾ രണ്ടു പേര് തീര്ക്കുന്ന പൂരം മനോഹരം
    ഒരു പുതു ഊര്ജം
    ആശംസകൾ
    മധ്യ തിരുവിതാം കൂർ അവിടുത്തെ ജല ജീവിതം ആറുകൾ ജീവിത രീതി
    എല്ലാം വ്യത്യസ്തമാണ്
    ചെറുപ്പത്തിന്റെ ഊര്ജം
    ഭാഷയിലെ നര്മം എല്ലാം കൊണ്ടും നല്ലെഴുത്ത്
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  55. ശ്ശോ!!!!!ബൈജുവേട്ടാ,,

    വിശാലമനസ്കൻ ജി പറഞ്ഞ അതേ രീതിയിൽ തന്നെ താങ്കളും പറഞ്ഞിരിയ്ക്കുന്നു...മൂക്കില്ലാരാജ്യത്ത്‌ മുറിമൂക്കൻ രാജാവാകും എന്ന് പറഞ്ഞത്‌ പോലെയാണു എന്റെ കാര്യം.പക്ഷേ വിനോദ്‌ കുട്ടത്ത്‌ എന്നേപ്പോലെ അല്ലാ.നല്ല കഴിവുള്ള എഴുത്തുകാരൻ തന്നെയാണു.വളരെ വായനയുള്ള നല്ല അറിവുള്ള ബ്ലോഗരാണു വിനോദ്‌.

    ഈ പ്രോത്സാഹനത്തിനു എങ്ങനെ നന്ദി പറയാനാണു!!!!താങ്കളുടെ ബ്ലോഗിൽ ഞാൻ വരാറുണ്ട്‌.കവിത ആയത്‌ കൊണ്ട്‌ കമന്റ്‌ ചെയ്യാൻ പേടിയും..കമന്റ്‌ ചെയ്യുന്നില്ലാ എന്ന് കരുതി ഞാൻ വായിക്കുന്നില്ലാ എന്ന് കരുതല്ലേ!!!!!!!!

    മറുപടിഇല്ലാതാക്കൂ
  56. ഒറ്റവാക്കില്‍ പറയാം... 'അടിപൊളി'.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പോസ്റ്റ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിനായി എന്റെ പഴയ പോസ്റ്റുകളിലൂടെ ഒന്ന് കയറിയിറങ്ങിയതാ.

      ഇല്ലാതാക്കൂ
  57. മഴക്കാലം മനോഹരമായി,
    കടല്‍ക്കാക്കകള്‍ പറന്നത് എത്ര സുന്ദരമായി അതും നര്‍മ്മത്തില്‍ പൊതിഞ്ഞ് എഴുതിയിരിക്കുന്നു.എഴുത്തില്‍ നര്‍മ്മത്തിന്റെയും അനുഭവത്തിന്റെയും കരുത്തുണ്ട്.ഈ മഴക്കാലം എനിക്കിഷ്ട്ടം!!!

    മറുപടിഇല്ലാതാക്കൂ
  58. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!!!!

    മറുപടിഇല്ലാതാക്കൂ
  59. പഴയ കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്നാലും ഇപ്പോഴും ഞങ്ങള്‍ മീന്‍ പിടിക്കാറുണ്ട്. രാത്രിയില്‍ ആണെന്ന് മാത്രം.
    സുധീ.... നന്ദി

    മറുപടിഇല്ലാതാക്കൂ
  60. പഴയ കാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. എന്നാലും ഇപ്പോഴും ഞങ്ങള്‍ മീന്‍ പിടിക്കാറുണ്ട്. രാത്രിയില്‍ ആണെന്ന് മാത്രം.
    സുധീ.... നന്ദി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പഴയകാല ഓർമ്മകളിലേയ്ക്ക്‌ പോകാൻ കഴിഞ്ഞതിൽ സന്തോഷം ഉനൈസ്‌!!!

      ഇല്ലാതാക്കൂ
  61. ഓർമ്മകൾ മനോഹരമായി അയവിറക്കി. മേലേ വന്ന അഭിപ്രായങ്ങൾക്ക് എന്റെ കയ്യൊപ്പ് ചാർത്തുന്നു

    മറുപടിഇല്ലാതാക്കൂ
  62. ഓർമ്മകൾ മനോഹരമായി അയവിറക്കി. മേലേ വന്ന അഭിപ്രായങ്ങൾക്ക് എന്റെ കയ്യൊപ്പ് ചാർത്തുന്നു

    മറുപടിഇല്ലാതാക്കൂ
  63. //പിരാന്നാമത്സ്യത്തോട്‌ സാമ്യമുള്ള അറപ്പുണ്ടാക്കുന്ന അറഞ്ഞിൽ,മെനഞ്ഞിൽ// ഈ രണ്ട് ഐറ്റം ഏതാണെന്ന് ഒരു പിടിയുമില്ല. ഗുണപാഠം : എം സി സെലിബ്രേഷന്‍സ് അടിച്ച് മീന്‍പിടിക്കാന്‍ വെള്ളത്തിലിറങ്ങരുത്. അഥവാ ഇറങ്ങിയാല്‍, വാളയുള്ള തോടാണെങ്കില്‍ മാത്രം രക്ഷപ്പെടും! കൊള്ളാം കേട്ടോ നല്ല എഴുത്ത്. കോരിച്ചൊരിയുന്ന മഴയത്ത് ഊത്തല്‍ മീന്‍ പിടിക്കാന്‍ പോയ സുഖം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനീഷേ വളരെ സന്തോഷം.

      ഈ അറഞ്ഞിൽ പുള്ളിപ്പുലിയുടെ രോമം പോലെ ഇരിക്കും.മെനഞ്ഞിൽ പാമ്പിനെപ്പോലെ.രണ്ടിനും മറ്റു പല പേരുകളും ഉണ്ടാകാം..ഞാനിതുവരെ ഇവറ്റകളെ തൊട്ടിട്ടില്ല.

      ഇല്ലാതാക്കൂ
  64. ഓരോന്നോരോന്നായി പഴയ പോസ്റ്റുകൾ അങ്ങനെ വായിച്ചുതീർത്തുകൊണ്ടിരിക്കുന്നു. മീൻപിടിത്തം ലൈവ് കാണുന്ന സുഖം :-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഹേഷ്‌ വായിച്ച്‌ കമന്റിട്ടതിന്റെ നോട്ടിഫിക്കേഷൻ മെയിൽ കിട്ടിയതുകൊണ്ട്‌ ഞാൻ വീീണ്ടും ഈ പോസ്റ്റിൽ കയറി.അക്കാലത്തെ രസകരങ്ങളായ ഓർമ്മകൾ വെറും വെറുതേ മനസ്സിലൂടെ ഓടിപ്പായുന്നു.

      നന്ദി!!!!!!! വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

      ഇല്ലാതാക്കൂ
  65. മീൻ ചൂണ്ടായിടൽ എനിക്ക് ഭയങ്കര വീക്നെസ് ആണ്. പക്ഷെ ഈ മീന്പിടുത്തം വലിയ പിടിയില്ല. സംഗതി ഉഷാറായി..ചാകാതെ രക്ഷപെട്ടത് കൊണ്ട്.. നമ്മളൊക്കെ കണ്ട്..എഴുത്തു നിർത്തരുത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുത്ത് നിർത്താനോ? ശ്ശോ. തകർപ്പൻ സാധനങ്ങളുമായി ഞാൻ വരും.

      ഇല്ലാതാക്കൂ
  66. എനിക്ക് ബാല്യവും cowമാരവുംവളരെയധികം നിയന്ത്രണങ്ങളിലൂടെയാണ് കടന്നു പോയതു്. അതുകൊണ്ടായിരിക്കും ഇത് വായിച്ചപ്പോൾ നഷ്ടബോധവും അതിലേറെ അസൂയയും തോന്നിയതു. മനോഹരമായ ഭാഷാ ശൈലി കൂടി കണ്ടതോടെ സുധിയോടുള്ള അസൂയ കൂടി . ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 17 വയസ്സ് വരെ ഞാനും നിയന്ത്രണത്തിൽ ആയിരുന്നു . ക്രമേണ കഥ മാറി.

      ഇല്ലാതാക്കൂ
  67. ജനിച്ചു വളർന്ന പ്രദേശത്തിന്റെ ആത്മാവ് ഉൾക്കൊണ്ടു കൊണ്ട് എഴുതിയല്ലോ. മഴയും ഉരുൾ പൊട്ടലും തോടുകളും മീനുകളും വലയെറിയലും എല്ലാം ചേർന്നു മനോഹരം ഈ ഓർമ്മത്തുരുത്ത് <3 പന്നഗം തോട് എന്നൊക്കെ കേൾക്കാൻ നല്ല രസം. പാമ്പുകളുണ്ടായിരിക്കും എന്ന് തോന്നിക്കുന്ന പേര്. ഒരു പ്രായത്തിൽ എന്തിനേക്കാളും ഏതിനേക്കാളുമേറെ പ്രിയപ്പെട്ട ചിലതുണ്ടാകുമല്ലോ. സ്വകാര്യ ഇഷ്ടങ്ങൾ,സ്നേഹിതരുമൊത്തുള്ള പ്രിയ നിമിഷങ്ങൾ. അവയെയെല്ലാം ഓർമിപ്പിച്ചു, ഈ സാഹസികമായ മീൻ പിടുത്തം. പള്ളത്തിയെ പാടത്തേക്ക് വിട്ടത് നന്നായി. നീർകാക്കകളോടും നീതി കാട്ടിയല്ലോ. അൽപം കൂടി കൂട്ടിച്ചേർക്കലുകളോ ചെത്തി മിനുക്കലുകളോ ഒക്കെയായി ഒരനുഭവകുറിപ്പായി എവിടെയെങ്കിലും പ്രസിദ്ധീകരിക്കാവുന്നതാണ്. മഴയോർമ്മകളുടെ കൂമ്പാരത്തിൽ നിന്നും പെറുക്കിയെടുത്തൊരീ വൈരക്കല്ലിനു അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെങ്കിലും ഒരു കാലത്ത് എന്റെ കുഞ്ഞുങ്ങൾക്ക് വായിക്കാൻ കൊടുക്കാൻ വേണ്ടി സൂക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  68. ക്ലാസ് വിവരണം. ഉൾനാടൻ മൽസ്യസമ്പത്ത് സംബന്ധിച്ച അറിവിനു മുതൽക്കൂട്ടാകുന്ന വിധം മീനുകളുടെ ഇനങ്ങൾ പരിചയപ്പെടുത്തി. പാടത്തെയും തോട്ടിലെയും മൺസൂൺ ലൈഫ് മൂഡ് അപ്പാടെ നിലനിർത്തി. സംഭവത്തിന്റെ ഹൈലൈറ്റ് ആയ മുങ്ങൽ വിവരിക്കാൻ അത്ര പിശുക്ക് പാടില്ലായിരുന്നു, കാരണം എന്തുതന്നെ ആയിരുന്നാലും. ഈ സംഭവത്തിന്റെ ആത്മാവ് അതാണല്ലോ.

    മറുപടിഇല്ലാതാക്കൂ
  69. വളരെ രസകരമായി, നന്നായി എഴുതി. ഇപ്പോ നീന്താൻ പഠിച്ചോ? ഈ നീന്തൽ അറിയാണ്ട് കൊളത്തിൽ വീണ അനുഭവം എനിക്കും ഉണ്ടായിരുന്നു. അതിനെ വീണ്ടും ഓർമ്മിപ്പിച്ചു.

    പിന്നെ: ഇനി മീൻപിടിക്കണമെങ്കിൽ സ്വന്തമായി വല മേടിക്കണമെന്നും,വലയ്ക്ക്‌ കുറഞ്ഞത്‌ ആയിരത്തഞ്ഞൂറു രൂപ ആകുമെന്നും ഓർത്തപ്പൊൾ ശ്വാസകോശം സ്പോഞ്ച്‌ പോലെ ആയി.എന്തായാലും വല മേടിക്കണം.

    ഇവിടെ "ശ്വാസകോശം സ്പോഞ്ച് പോലെ ആയി" എന്നത് ഒരു അനാവശ്യ പ്രയോഗം പോലെ തോന്നി.

    ആളുകളെ പിടിച്ചിരുത്തുന്ന ഒരു ശൈലി ഉണ്ട് സുധിച്ചേട്ടന്റെ ഓരോ പോസ്റ്റിനും. അത് വലിയൊരു അനുഗ്രഹമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അപ്പപ്പോൾ തോന്നുന്ന ഒരു പ്രാന്തിന് എഴുതുന്നതല്ലേ?

      നന്ദി ആദി.

      ഇല്ലാതാക്കൂ
  70. സുദ്ധ്യേ... മീൻപിടിക്കുന്ന കഥ... അതും ഈ എന്നോട്.... ഞാൻ ഇപ്പത്തന്നെ കെട്ടും കെടക്കയും വലയും എടുത്ത് അങ്ങോട്ട് പോരുവാ... കല്ലോലിനിയോടും റെഡിയായി നിൽക്കാൻ പറഞ്ഞേക്ക്... എനിക്ക് സഹിക്കാൻ മേല.. അവസാനഭാഗം അല്പം ശ്വാസം മുട്ടിച്ചുവെങ്കിലും ഞാനത് മറന്നേക്കുവാ.. എന്നാലല്ലേ ഉൾപ്പുളകത്തോടെ മീൻ പിടിക്കാൻ പറ്റൂ... ❤️❤️

    മറുപടിഇല്ലാതാക്കൂ
  71. 2015 ൽ ഒരു കമന്റിട്ട് സുധിയുടെ മറുപടിയും കിട്ടി ബോധിച്ചിരുന്നു സുധിക്കുട്ടാ... ഇന്നിപ്പോൾ ഇതാ വീണ്ടും രണ്ട് കമന്റിടുന്നു... ആകെ മൊത്തം മൂന്ന് കമന്റുകൾ എന്റെ വക... :)

    മറുപടിഇല്ലാതാക്കൂ
  72. മുൻപ് ഞാനങ്ങനെയൊക്കെ കമന്റിടുമായിരുന്നല്ലേ..!
    വിനുവേട്ടന്റത്രേം വരില്ലെങ്കിലും ഇതുകൂടി ചേർത്ത് രണ്ടു കമന്റായേ... ഇതൊക്കെ വരവു വച്ചേക്കണം..

    മറുപടിഇല്ലാതാക്കൂ
  73. കൂട്ടുകാരുടെ കൂടെ മഴക്കാലത്തു പാടത്ത് പോയി മീൻ പിടിക്കുന്നതും, കളിക്കുന്നതും കുളിക്കുന്നതും ഒക്കെ ജീവിതത്തിലെ വലിയ സന്തോഷനിമിഷങ്ങളാണ്. ഗ്രാമീണ തനിമയുള്ള അസ്സലൊരു വായനാനുഭവം സമ്മാനിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  74. ആദ്യമൊന്നും മീൻ കിട്ടുന്നില്ലായിരുന്നെങ്കിലും വെള്ളനിരപ്പുയരാൻ തുടങ്ങിയതോടെ കഥ മാറി.
    മീനുകൾ വലയിലേക്ക്‌ 'വലയെടുക്കല്ലേ,രണ്ട്‌ പേർ ഓട്ടത്തിൽ" എന്ന് പറഞ്ഞ്‌ പാഞ്ഞ്‌ കേറാൻ തുടങ്ങി.... ഇത് കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  75. അതിരസകരമായി അവതരിപ്പിച്ച ഇൗ പോസ്റ്റിന് മുമ്പ് തന്നെ അഭിപ്രായം ഇട്ടിട്ടുണ്ട്.. ആറ്റുമീന്റെ രുചിപോലെ ഹൃദ്യമെന്ന് ഒരിക്കൽക്കൂടി എഴുതുന്നതിൽ ഒരു അതിശയോക്തിയുമില്ല.പിന്നെ രചയിതാവിന്റെ എഴുതിനോടും ബ്ലോഗിനോടുമുള്ള ഇൗ അഭിനിവേശത്തിനും നിറഞ്ഞ കൈയടി. ഇൗ കൂട്ടായ്മ പടർന്നു പന്തലി ക്കട്ടെ എന്ന പ്രാർത്ഥനയോടെ...

    മറുപടിഇല്ലാതാക്കൂ
  76. മഴ കോരിച്ചൊരിയുന്നുണ്ട്. മലവെള്ളമിറങ്ങുന്നുണ്ട്. രണ്ടറ്റം മുട്ടി പുഴ ഒഴുകുന്നുണ്ട്. കുളിർകോരിയിട്ടും മഴയിലങ്ങനെ നിൽക്കാനുണ്ട് ഒരു സുഖം.

    ആ... ഹഹ

    സുധി, ഓർമ്മകളിലേക്കങ്കിലും ഒരു കാലത്തെ തിരിച്ചു തന്നതിന് നന്ദി!

    മറുപടിഇല്ലാതാക്കൂ
  77. ഈ ശൈലി എനക്ക് വളരെ ഇഷ്ടമാണ്. അത് ഞാൻ മുമ്പ് ഏതോ പോസ്റ്റിൽ പറയുകയും ചെയ്തിക്ക് . ഒരൊറ്റ ചരടിൽ കോർത്ത മുത്തുകൾ പോലെ വാക്കുകൾ ഓരോന്നോരോന്നായി അടുത്തിവെച്ചിരിക്കുന്നു.

    അറിയാത്തവർ കൈവെച്ചാൽ കേട്ടറ്റുപോകുന്ന ശൈലി ..
    അനുഭവങ്ങൾ എഴുതുമ്പോൾ ഈ രീതി അവലംബിക്കുന്നത് വളരെ നല്ലതാണ് .. വായിക്കുന്നത് മനസ്സിൽ ചിത്രമായി തെളിയുന്നു..

    എന്തായാലൂം മഴക്കാലത്തെ മീൻപിടുത്തവും തങ്ങളുടെ കാലാനുസ്രതമായ ഭൗതിക മാറ്റങ്ങളും വിവരിച്ചത് വളരെ നന്നായിട്ടുണ്ട്. വളരെ മികച്ചൊരു വായനാനുഭവമാണിത്.

    മറുപടിഇല്ലാതാക്കൂ
  78. എന്താണ്ടാ ദ്..
    ഇപ്പഴാ ഒരു സംഗതി പിടികിട്ടിയത് ട്രാ...
    അന്റേം കൂട്ടാരടേം പ്രാർത്ഥന സഹ്യന്റെ മണ്ടക്ക് മഴമേഘമായി ഉരുണ്ട് പെരണ്ട് കയറി പണ്ടാരമടങ്ങി തിമർത്ത് കുത്തി പെയ്തു ഉരുളും പൊട്ടിച്ചു 100ആയിരം പേരുള്ള സകലമാന മീനിനേം
    വാരിക്കൂട്ടി
    വല്ലോന്റെ നെഞ്ചത്തൂടെ ഡീവിയേറ്റു ചെയ്ത് അന്റെ കോപ്പിലെ വലയിൽ വന്ന് നിറക്കണം ന്ന് ള്ള നിങ്ങടെ കൂട്ട പ്രാർത്ഥനയാണ് കഴിഞ്ഞ പ്രളയങ്ങൾക്കും,
    ഉരുൾ പൊട്ടലിനും ഒക്കെ കാരണം.
    വല്ലാത്ത ടീമ്സാട്ടാ.സെലിബറേഷനും വിഴുങ്ങി കോണ് തെറ്റി കേരളത്തെ 2 ചാക്ക് മീനിന് വേണ്ടി ഒറ്റ് കൊടുത്ത മൊ ശകോടൻ മാർ.
    മാധവൻ ഗാഡ്ഗിലും കസ്തൂരിരങ്ങനും
    ഒന്നും പ്രതിപാധിക്കാത്ത ദുരന്ത രഹസ്യം
    നീ ഒറ്റപോസ്റ്റിൽ ഒരു പെയ്ത്താ പെയ്തു..
    വായിച്ചവർക്ക് പിടിച്ചു നിക്കാൻ ഒരു കൈതോല തുമ്പു പോലും കിട്ടിയില്ല.
    സകലതും കുത്തനെ ഒലിച്ചു പോസ്റ്റിന്റെ മൂട്ടിൽ വന്നു കിടന്നു.
    അടി പൊളി..പൊരി ന്ന് പറഞ്ഞാ ഇതാണ് പൊരി.

    ഇപ്പഴും പുതിയ ഒരു വായന പോലെ ഫീൽ കിട്ടുന്നു.
    സലാം ട്രാ.

    മറുപടിഇല്ലാതാക്കൂ
  79. ഇത് വായിച്ചു കഴിഞ്ഞപ്പോൾ , നല്ല മീൻ കൂട്ടി രുചിയുള്ള ചോറ് ഉണ്ടൊരു പ്രതീതി …. എഴുത്തും അനുഭവവും പൊളിച്ചു സുധി ഭായി ….

    മറുപടിഇല്ലാതാക്കൂ
  80. 2020 ലെ അടയാളപ്പെടുത്തലുകളിലേക്ക് ബ്ലോഗ്‌വായനയും കൂടി കേറുന്നു ...അതിലെ ആദ്യ പോസ്റ്റ് ഇതാണ് സുധീ.. നന്ദിയുണ്ട് ഈ അനുഭവം തന്നതിന് - ഇതിനു ഞാൻ സുധിയോട് കടപ്പെട്ടിരിക്കുന്നു :) ഇച്ചിരി അസൂയയും ഒത്തിരി സ്നേഹവും ട്ടാ . ഇനിയും എഴുതണം

    മറുപടിഇല്ലാതാക്കൂ
  81. മുങ്ങിച്ചാവാൻ യോഗം ഇല്ല എന്നർത്ഥം. മുമ്പ് കമൻറിട്ടിരുന്നെങ്കിലും ഒന്ന് കൂടി മുഴുവൻ വായിച്ച് മഴയുടെ കുത്തൊഴുക്കും വാക്കിന്റെ കുത്തൊഴുക്കും വീണ്ടും ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
  82. ഇത്ര മനോഹരമായ ഓർമ്മകൾ ഉണ്ടാവാൻ മാത്രം നല്ല ഗ്രാമങ്ങളിൽ ജനിക്കാനും വേണം ഭാഗ്യം. നിങ്ങൾ ഭാഗ്യം ഉള്ളവൻ ആണ് സുധിയേട്ടാ.. പലരും പറഞ്ഞത് പോലെ അവസാനം ഉള്ള ആ മുങ്ങൽ ന് വേണ്ട പ്രാധാന്യം കൊടുത്തില്ല എന്ന് തോന്നി. അതുപോലെ ഈ കിടു സ്ഥലങ്ങൾ ടെ ഫോട്ടോ ഇട്ടാൽ അത് ഭാവനയുടെ രസത്തെ ഇല്ലാതാക്കുമോ?

    മറുപടിഇല്ലാതാക്കൂ
  83. ഇന്നലെ വായിക്കാൻ പറ്റിയില്ല. ദേ ഇപ്പഴാ വായിച്ചേ. ഈ മീൻ പിടുത്തം ത്ര വല്യ സംഭവാന്ന് ഞാനിപ്പഴാട്ടോ അറിഞ്ഞേ. വായിച്ചോണ്ടിരുന്നപ്പോ ലൗഡ് സ്പീക്കർ സിനിമേലെ മമ്മൂട്ടീനെ ഓർമ്മ വന്നതെന്തിനാണാവോ.... നല്ല രസായിട്ട് പറഞ്ഞിരിക്കുന്ന ഒരു മഴക്കാലം.
    ആശംസകൾ, സ്നേഹം.

    മറുപടിഇല്ലാതാക്കൂ
  84. ഓടി വന്നു വായനക്ക് . സുധിയുടെ പോസ്റ്റ് പഴയ കൂട്ടുകാരെയൊക്കെ ഒരിക്കൽ കൂടെ ഈ കമെന്റ് ബോക്സിലൂടെ കാണാനും ഓർമ്മിക്കാനും കഴിഞ്ഞു . ചെറുപ്രായത്തിലേ പിള്ളേരുടെ ഓരോ എടുത്തുചാട്ടങ്ങളും വികൃതികളും ... ഓരോ സംഭവങ്ങളും ഇത്തിരി തമാശയും കുറച്ചു കാര്യങ്ങളും ഒക്കെ കൂട്ടിക്കലർത്തി രസകരമായി എഴുതിയത് വായനക്കാർ മുഴിവില്ലാതെ അവസാനം വരെ വായിച്ചു . മനോഹരമായ ഭാഷ ... അവതരണം .. അഭിനന്ദനങ്ങൾ .

    മറുപടിഇല്ലാതാക്കൂ
  85. രണ്ടുകൊല്ലവും പതിനെട്ടു ദിവസവും മുൻപ് കമന്റിട്ട പോസ്റ്റാണ്. പക്ഷെ 'പോസ്റ്റ് ഓഫ് ദി ഡേ' ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്ലോഗെഴുത്ത് തുടരാൻ ഊർജം നിറച്ച മഹാനുഭാവന് ദക്ഷിണയായി വീണ്ടും കമന്റിട്ടതായി ഇതാ അറിയിക്കുന്നു :-)

    മറുപടിഇല്ലാതാക്കൂ
  86. 2015ൽ ഈ പോസ്റ്റ് വായിച്ച് അഭിപ്രായമിട്ടശേഷം ഈയിടെ 3 വട്ടം ബ്ലോഗിലെത്തുകയും, അഭിപ്രായങ്ങൾ വായിക്കുകയും ചെയ്തു.ബ്ലോഗുകളിൽ ആളനക്കമുണ്ടായി എന്നു കണ്ടതിൽ സന്തോഷം. ആയതിന് ശ്രമം നടത്തിയതിന് നന്ദി. നിങ്ങളുടെ പ്രയത്നം വിജയിക്കട്ടേ! ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  87. ചെറുപ്പത്തിൽ കൂട്ടുകാരുടെ കൂടെ മീൻ പിടിക്കുന്നതും,കുളിക്കുന്നതും വീട്ടിൽ നിന്ന് അടി കിട്ടിയതും ഒക്കെ ഓർമ്മ വന്നു.നല്ല ഒരു വായനാനുഭവം. നന്ദി സുഹൃത്തേ ആശംസകൾ.

    മറുപടിഇല്ലാതാക്കൂ