2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഇടവേളയ്ക്ക്‌ ശേഷം 1(പൂരനഗരിയിലെ വിക്രിയകൾ)

ഓഗസ്റ്റ്‌ 21 നു രാവിലെ എഴുതാനിരുന്ന് 22 നു പുലർച്ചേ 'കോളാമ്പി'യിൽ 'ഞാൻ ദാ കെട്ടാൻ പോകുന്നേ' എന്ന മട്ടിലൊരു പോസ്റ്റുമിട്ട്‌ ,പതിവായി വായിക്കാൻ വരുന്നവർക്ക്‌ 'ദാ,ഒരു പോസ്റ്റു വന്നിട്ടുണ്ടേ 'എന്നൊരു മെയിലുമയച്ച്‌ ഉറങ്ങാൻ കിടന്ന എന്നെ ഉണർത്തിയത്‌ അമ്മിയുടെ ശബ്ദമായിരുന്നു.

   ശബ്ദം മാത്രമല്ല അമ്മിയുമുണ്ട്‌.

"എന്നാമ്മീ ഈ പെലകാലേ വിളിച്ചേപ്പിക്കുന്നേ?കണ്ണൂടെ തുറക്കാൻ പറ്റുന്നില്ല.എന്നാ ക്ഷീണവാ."

"ഓ! ഇങ്ങനെ ക്ഷീണിയ്ക്കാൻ നീ ഇന്നലെ രാത്രി എന്നാ മലമറിയ്ക്കുവാരുന്ന് കൊച്ചേ.രാത്രി മുഴുവൻ മുറീന്ന് വെട്ടം കണ്ടല്ലൊ.!

"എന്റെ കല്യാണത്തിന്റെ പോസ്റ്റ്‌ ഇടുവാരുന്നമ്മീ."

"കല്യാണത്തിനു പോസ്റ്റോ "?

"കുറേ എഴുത്തുകാരെ കല്യാണം ക്ഷണിയ്ക്കുവാരുന്നു.ഇന്റർനെറ്റിൽ."

"നിന്റെയൊരു ഇന്റർനെറ്റ്‌.ഒറക്കോവില്ല.ഫോണിൽ കുത്ത്‌ തന്നെ കുത്ത്‌."

മൈൻഡ് ചെയ്യാതെ തിരിഞ്ഞ്‌ കിടന്നു.

"ഡാ അച്ചാച്ചൻ വന്നിട്ടുണ്ട്‌.ടുട്ടുവുമായി സിറ്റൗട്ടിലിരുന്ന് കല്യാണക്കാര്യം പറയുവാ."

"അയ്യോ!!ഞാനിതാ വരുന്നെന്ന് പറ."

ഉറക്കവും ഉറക്കക്ഷീണവും പമ്പകടന്നു.ചാടിയെഴുന്നേറ്റു.

പല്ല് തേച്ച്‌,മുഖം കഴുകിയെന്ന് വരുത്തി ഉമ്മറത്തേയ്ക്ക്‌ നടന്നു.

അച്ചാച്ചനും അനിയൻ ടുട്ടുവും അരമതിലിലിരിയ്ക്കുന്നു.

ഞാൻ സ്റ്റെപ്പിലേയ്ക്ക്‌ കാലും നീട്ടി നിലത്തിരുന്നു.

"ഡാ !കൊച്ചേ...ഇനി രണ്ടൂന്നാഴ്ചേയുള്ളൂ കല്യാണത്തിന്.കല്യാണക്കുറി അടിക്കണം.എല്ലാരേം വിളിക്കണം.സ്വർണ്ണം വാങ്ങണം.ഡ്രസ്സ്‌ എടുക്കണം.വണ്ടി ബുക്ക്‌ ചെയ്യണം."

രാവിലേ തന്നെ കേൾക്കുന്നത്‌ കാശ്‌ ചെലവിന്റെ കാര്യമാണല്ലോ ഭഗവാനേ.!!

"കല്യാണക്കുറി വേണോ വെല്ല്യേട്ടാ.?"അമ്മി അച്ചാച്ചനോടായി ചോദിച്ചു.

"പിന്നേയ്‌!ഇപ്പോ എല്ലാ കല്യാണത്തിനും കുറി അടിയ്ക്കാറുണ്ട്‌.അതാ സൗകര്യം."

"അത്‌ ശര്യാ.ഓരോ വീട്ടിലും ചെന്ന് പറഞ്ഞത്‌ തന്നെ പിന്നേം പറയുന്ന മടുപ്പൊഴിവാക്കാം."

"ശര്യാ.പിന്നെ അവർ ചോദിക്കുന്നതിന്റെ മറുപടി പറഞ്ഞാ മത്യല്ലോ!"

"രമ്യാടെ കല്യാണം വിളിച്ച ലിസ്റ്റ്‌ വീട്ടിലുണ്ട്‌.അതിപ്പോ അങ്ങ്‌ പോയി നോക്കാം."അച്ചാച്ചൻ പറഞ്ഞു.

"കല്യാണംവിളി നമുക്ക്‌ പരമാവധി വെട്ടിക്കുറയ്ക്കാം അച്ചാച്ചാ.കല്യാണത്തിനു ആഢംബരം പാടില്ലെന്ന് വനിതാക്കമ്മീഷൻ പറഞ്ഞിട്ടുണ്ട്‌."

"അത്‌ സ്ത്രീധനത്തിന്റെ കാര്യാടാ ചെറുക്കാ."

അമ്മി കാപ്പിയും മുട്ട പുഴുങ്ങിയതുമായി വന്ന് എന്റെ നേരേ നീട്ടി.ഞാനത്‌ വാങ്ങിക്കഴിക്കാൻ തുടങ്ങി.

"ഈ മൊട്ടയൊക്കെയാണോ കഴിക്കുന്നേ.വല്ലതും കട്ടിയ്ക്ക്‌ കഴിക്കെടാ.കുറച്ച്‌ തടി വെക്കാൻ നോക്ക്‌."അച്ചാച്ചൻ പറഞ്ഞു.

"പിന്നേ പത്ത്മുപ്പത് കൊല്ലം‌ കൊണ്ട്‌ ഉണ്ടാകാത്തതാ മൂന്നാഴ്ച കൊണ്ട്‌ ഉണ്ടാക്കാൻ പോകുന്നത്‌."അമ്മി കുണ്ഠിതപ്പെട്ടു.

അല്ലേലും ചന്തുവിനു തോൽവി മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ എന്നോർത്ത്‌ സമാധാനിച്ചു.

"നീയന്നാ വീട്ടിലേയ്ക്ക്‌ പോരെടാ.ഞാനും ടുട്ടൂം കൂടെ അവിടെ ചെന്ന് ലിസ്റ്റ്‌ നോക്കട്ടെ".

അവർ പോകാനായി ഇറങ്ങി.

"ഞാനും വരാം."

അപ്പോൾ എന്റെ ഫോൺ ശബ്ദിക്കുന്ന കേട്ടു.മുറിയിൽ പോയി നോക്കി.

ബ്ലോഗർ വിനോദ്‌ കുട്ടത്ത്‌.

"ഹലോ വിനോദേട്ടാ "

മറുവശത്ത്‌ നിന്നും ഭീകരമായ പൊട്ടിച്ചിരി മുഴങ്ങി.

ചിരിയുടെ അവസാനം സുധീീീ എന്ന വിളിയും പിന്നെ ചിരിയും.

"എന്നാ പറ്റി വിനോദേട്ടാ?ചാനലു പോയോ "?

"നീ അലക്കിപ്പൊളിച്ച്‌,കീറിത്തുന്നി,പൊളിച്ചടുക്കി,കടുക്‌ വറത്തെടാ ".

"എന്നതാന്നാ "?

"ഡാ നിന്റെ പോസ്റ്റ്‌ വായിച്ചു ".

"ആഹാ.ഞാനങ്ങ്‌ പേടിച്ച്‌ പോയല്ലോ."

കുറേ നേരമായി അക്കാര്യം മറന്നിരിക്കുകയായിരുന്നു.

"കൊള്ളാരുന്നോ വിനോദേട്ടാ "?

"തകർത്തെടാ മച്ചാ.ഞാനിത്‌ ബസിലിരുന്നാ വായിച്ചത്‌.ഞാൻ ഫോണിൽ നോക്കി ഉറക്കെച്ചിരിയ്ക്കുന്നത്‌ കണ്ട ആൾക്കാർ നോക്കാൻ  തുടങ്ങിയപ്പോൾ അടുത്ത സ്റ്റോപ്പിലിറങ്ങി അവിടെ നിന്ന് ചിരിച്ചു."

ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ എഴുതിയതെന്താന്ന് മറന്നും പോയി.

ചിന്തകളെ ഭേദിച്ചു കൊണ്ട്‌ കുട്ടത്തിന്റെ ശബ്ദം.

"മകൾ ലിങ്കിട്ടെന്ന് കേട്ട്‌ അമ്മ നാണിയ്ക്കുന്ന സീൻ കലക്കി."

"കുഴപ്പാക്വോ "?

"ഹേയ്‌!!കുഴപ്പമൊന്നുമില്ല.അമ്മായി അമ്മ വിം കലക്കിത്തരാതെ സൂക്ഷിച്ചോ "

"ഹേയ്‌!അതൊന്നുമില്ല.അതൊരു പാവമാ."

"പിന്നെ ഇങ്ങനെയൊക്കെ എഴുത്യാ ആരും പാവല്ലാതേയാകൂടാ "

ശ്ശൊ!!വേണ്ടാരുന്നു.

"ശരീടാ മച്ചാ.ഇനി ദിവ്യയെക്കൂടി ഒന്ന് വിളിക്കട്ടെ.ബ്ലോഗിൽ കാണാം."

"ശരി."


അൽപ സമയത്തിനകം തറവാട്ടിലെത്തി.

കല്യാണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിയ്ക്കുന്നതായി മനസ്സിലായി.

ടുട്ടുവിന്റെ കൈയ്യിൽ ഒരു ബുക്കിരിക്കുന്നു.

"അവൾടെ കല്യാണം വിളിച്ചവരുടെ ലിസ്റ്റ്‌ മുതൽ അടുക്കളകാണാൻ പോയതുവരെയുള്ള ചെലവിതിലുണ്ട്‌."
കണ്ടപാടേ അച്ചാച്ചൻ പറഞ്ഞു.

അവരുടെ അടുത്ത്‌ പോയിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ആ ബുക്ക്‌ എനിയ്ക്കും കിട്ടി.

അത്‌ വാങ്ങിത്തുറന്ന് നോക്കിയ എന്റെ തലകറങ്ങി.വെട്ടിയും തിരുത്തിയും നാൽപത്‌ പേജോളം വിളിക്കേണ്ടവരുടെ ലിസ്റ്റ്‌ മാത്രം.

  ദൈവമേ!ഇത്രയും ബന്ധുക്കളോ?ഇത്രയും പേരേ പാലക്കാട്ടെത്തിയ്ക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുമോ ആവോ?

എന്റെ ചിന്തകൾ നാടും കടന്ന് കാടും കടന്ന് പാലക്കാട്ടെത്തിയപ്പോളേയ്ക്കും ടുട്ടു തന്നെ പറഞ്ഞു,നമുക്കിത്രേം പേരെയൊന്നും വിളിക്കേണ്ടാന്ന്.അത്‌ കേട്ട പ്രതിശ്രുതവരന്റെ മനം കുളിർത്തു.

"നീ ഒരു കാര്യം ചെയ്യ്‌.വിളിക്കേണ്ടാത്തവരേം,വിളിക്കേണ്ടവരേം ഈ ലിസ്റ്റിൽ നിന്ന് സെലക്റ്റ്‌ ചെയ്യ്‌."

ഞാൻ കിട്ടിയ അവസരം മാന്യമായി വിനിയോഗിക്കാൻ തുടങ്ങി.പെട്ടെന്ന് പണി തീർത്ത്‌ ബുക്ക്‌ അച്ചാച്ചനു കൊടുത്തു.

അത്‌ നോക്കിയ അച്ചാച്ചൻ ചിരിച്ചത്‌ കണ്ട്‌ എല്ലാവരും അമ്പരന്നു.

"ഹ.ഇത്‌ ഞാനുണ്ടാക്കിയ അത്‌ തന്നെ ആണല്ലോ!അപ്പോ നീയെന്നതാടാ തിരുത്തിയത്‌."?

"അച്ഛാച്ചാ!ടിക്‌ ഇട്ടിരിക്കുന്നതെല്ലാം വിളിക്കേണ്ടാത്തവരുടെയാ ".

"മൊത്തം ടിക്കാണല്ലോ"?

"പത്തിരുപത്തിയഞ്ച്‌ പേരേ വെച്ച്‌ നടത്താനാണെങ്കിൽ കല്യാണമായി വേണ്ടല്ലോ!അവളെ ചെന്ന് ഒരു വണ്ടിയ്ക്ക്‌ കൂട്ടിക്കോണ്ട്‌ പോന്നാ മത്യല്ലോ!"

ഞാൻ മൗനിയായി.

"ആ ലിസ്റ്റ്‌ കാണിച്ചേ."
ടുട്ടു ഇടപെട്ടു.അവനു തന്നെ ചിരി വന്നു.

പിന്നെ അഭിപ്രായങ്ങളുടെ പൊടിപൂരമായിരുന്നു.

"അറയ്ക്കൽകാരു മാത്രം കല്യാണത്തിനു കൂട്യാപ്പോരാ."

"നാടും നാട്ടാരും അറിഞ്ഞ്‌ വേണം കല്യാണം."

"ഇരുനൂറു പേരെങ്കിലുമില്ലാത്ത കല്യാണം എന്നതാ ".

"അല്ലെങ്കിൽ ആ പെണ്ണിനെ പിന്നെ വഴിയിൽ വെച്ച്‌ കാണുന്നവർ ഇതേതാന്ന് വിചാരിയ്ക്കും."

കാസ്റ്റിംഗ്‌ വോട്ട്‌ ചെയ്യാനുള്ള എന്റെ അവകാശത്തെ തൃണവൽഗണിച്ച്‌ കൊണ്ട്‌ അനിയൻ ടുട്ടു തീരുമാനം പ്രഖ്യാപിച്ചു.75 പേർ തിരുമിറ്റക്കോടിനു പോകാനും ബാക്കി 150 പേർക്ക്‌ വീട്ടിൽ റിസപ്ക്ഷൻ അറേഞ്ച്‌  ചെയ്യാമെന്നുമായിരുന്നു ആ തീരുമാനം.

★                           ★                           ★

വിവാഹനിശ്ചയം കഴിഞ്ഞ എതൊരു യുവതീയുവാക്കൾക്കുമുണ്ടാകുന്ന അതേ തിക്ക്‌മുട്ടൽ ഞങ്ങൾക്കുമുണ്ടായി.
ഫോൺ വിളിയും ,വാട്സാപ്പും കൊണ്ട്‌ മാത്രം മാനസികസമ്മർദ്ദത്തെ അതിജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒരു ബ്ലോഗേഴ്സ്‌ മീറ്റ്‌ കൂടി തീരുമാനമായി.

ഓഗസ്റ്റ്‌ ഇരുപത്തിയാറിനു വെളുപ്പിനു നാലു മണിയ്ക്ക്‌ എന്റെ ഫോണിലെ അലാം ശബ്ദിച്ചു.ചാടിയെഴുന്നേറ്റ്‌ കതക്‌ തുറന്നപ്പോൾ അമ്മിയതാ എന്നെ നോക്കി കണ്ണു തിരുമ്മിനിൽക്കുന്നു.

നേരം വെളുത്ത്‌ എട്ടരയായാൽ പോലും എഴുന്നേൽക്കാത്ത മകൻ നാലു മണിക്കൂർ മുൻപേ എഴുന്നേറ്റത്‌ കണ്ട അമ്മി അമ്പരന്നു.

അതേ!!മകൻ തന്നെ.

"എന്നാടാ കൊച്ചേ വയറിനു സുഖമില്ലേ "?

ചരിത്രാതീതകാലം മുതൽക്കേ  അമ്മമാർക്ക്‌ അവരുടെ ആണ്മക്കൾ പതിവിലും അൽപം നേരത്തേ എഴുന്നേറ്റാൽ ഇതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ?വയറു പോലും വയറുവേദന.ഹും!മനസ്സിനാ വേദന!!!.

"ഒരു സ്ഥലം വരെ പോകണം."

"ഏത്‌ സ്ഥലത്തേയ്ക്കാ ഇത്ര നേരത്തേ "?

"ആറു മണിയ്ക്ക്‌ ഏറ്റുമാനൂരുന്ന് ബസ്സുണ്ട്‌.അതിനു പോകണം."

"എങ്ങോട്ടാ "?

"അമ്മി വേം ഇച്ചിരെ വെള്ളം ചൂടാക്കിക്കേ."
മറുപടി ഒന്നും പറഞ്ഞില്ല.

അമ്മി അടുക്കളയിലേയ്ക്ക്‌ നടക്കുന്നത്‌ കണ്ടിട്ട്‌ ഞാൻ എന്റെ മുറിയിലേയ്ക്ക്‌ തിരികെ വന്നു..

അലമാരി തുറന്ന് ക്രീം പാന്റും,വെള്ളയിൽ  പച്ച ചെക്ക് ഷർട്ടും എടുത്ത്‌ കണ്ണാടിയിൽ നോക്കി.

പാന്റിടണോ!!!

പാന്റിടുമോ എന്ന കല്ലോലിനിയുടെ സംശയം തീർക്കുകയുമാകാം,ഞാൻ പണ്ട്‌ പാന്റിട്ടിരുന്നുവെന്ന് എനിയ്ക്കെന്നെത്തന്നെ വിശ്വസിപ്പിക്കുകയുമാവാം.കല്യാണരാമൻ പാന്റിടുന്ന സീൻ പോലെ ആയാൽ കല്യാണം കഴിഞ്ഞാൽ ഭാര്യ എക്കാലവും അത്‌ തന്നെ പറഞ്ഞോണ്ടിരുന്നാലോ എന്ന പുനർവിചിന്തനത്തിൽ പാന്റ്‌ മാറ്റി മുണ്ടാക്കി.

ക്രീം ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടുമെടുത്ത്‌ കട്ടിലിലിട്ടു.

"അമ്മീ!ഇതിങ്ങ്‌ തേച്ച്‌ തന്നേക്കേ."

കുളി കഴിഞ്ഞ വന്നപ്പോൾ അമ്മി ഷർട്ട്‌ തേയ്ക്കാൻ തുടങ്ങുന്നു.ഒരു കപ്പ്‌ കാപ്പി മേശപ്പുറത്തിരിപ്പുണ്ട്‌.അതെടുത്ത്‌ കുടിയ്ക്കുന്നതിനിടയിൽ അമ്മി പറഞ്ഞു.

"കല്ലോലിനി."

ഞാനൊന്ന് ഞെട്ടി.

"അമ്മി എന്നാ പറഞ്ഞത്‌??കല്ലോലിനീന്നോ?"

"ചുമ്മാ തോന്നീതാടാ കൊച്ചേ."

"അമ്മി കല്ലോലിനീന്നല്ലേ പറഞ്ഞത്‌?ഞാനങ്ങനെയാണല്ലോ കേട്ടത്‌"?

"അങ്ങനെ തന്നെയാ പറഞ്ഞത്‌ ".

""അമ്മിയ്ക്ക്‌ കല്ലോലിനീന്നെങ്ങനെയാ കിട്ടീത്‌ ?"

"എനിയ്ക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവാ ".

"ഇത്ര കട്ടിയുള്ള വാക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവോ "?

"അതേന്നേ ".

"അമ്മി വല്ലാതെയങ്ങ്‌ വളർന്നു."

"നിന്റെയൊക്കെ കാട്ടായങ്ങൾ കണ്ടല്ലേടാ അമ്മി ജീവിയ്ക്കുന്നേ ".

ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചു.

അഞ്ചരയായപ്പോൾ പോകാനിറങ്ങി.

അമ്മി അപ്പോൾ രണ്ടായ്‌ മുറിച്ച്‌ പുഴുങ്ങിയ ഏത്തപ്പഴവും ഒരു കുപ്പി വെള്ളവുമായി വന്നു.

"ബസ്സിലിരുന്ന് കഴിക്കാം.തൃശ്ശൂർ വരെ പോകാനുള്ളതല്ലേ "?

അമ്മി രാവിലേ തന്നെ ഞെട്ടൽ പരമ്പര സൃഷ്ടിക്കുന്നു.

ഒന്ന് സൂക്ഷിച്ച്‌ നോക്കി.ഒരു ഭാവഭേദവുമില്ല.

സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

ഒമ്പതരയായപ്പോൾ തൃശ്ശൂർ കെ.എസ്‌.ആർ.ടി.സി ബസ്റ്റാൻഡിലെത്തി.കല്ലോലിനി എത്താൻ അര മണിക്കൂർ കൂടി കഴിയും.

ഒരു കാപ്പിയും വടയും വാങ്ങി യാത്രക്കാരുടെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.

കാത്തിരുപ്പിന്റെ,അക്ഷമയുടെ അരമണിക്കൂർ അരയുഗം പോലെ തോന്നിച്ചു.

വീണ്ടും ഒരു കാപ്പി കൂടി വാങ്ങി പഴയ സ്ഥാനത്ത്‌ വന്നിരുന്നു.

കുറച്ച്‌ കഴിഞ്ഞപ്പോൾ ഒരു കാപ്പി കൂടി.പിന്നെ എന്നെ കാണുമ്പോഴേ കടക്കാരൻ ഒരു കപ്പിലേയ്ക്ക്‌ കാപ്പി ഒഴിക്കാൻ തുടങ്ങി.

അവസാനം ഉള്ളിൽ നിന്നും മാരകമായ വിളി വന്നപ്പോൾ സ്റ്റാൻഡിനകത്ത്‌ തന്നെയുള്ള മൂത്രപ്പുരയിലേയ്ക്ക്‌ നടന്നു.നേരേ അകത്തേയ്ക്ക്‌ നടന്നു.
അവിടിരുന്നയാൾ പുറകിൽ നിന്നും വിളിച്ചു.

  "ഊൂം "?

"ഊങ്ഹൂം"

ചമ്മലോടെ അവിടെ പണം  നൽകി കാര്യം സാധിച്ച്‌ പുറത്ത്‌ വന്നപ്പോൾ ആകെയൊരുന്മേഷം തോന്നി.

ബാഗിൽ നിന്നും വെള്ളമെടുത്ത്‌ കുടിച്ച്‌ കടക്കാരൻ കാണാതെ മറുവശത്തൂടെ സ്റ്റാൻഡിന്റെ മുന്നിലെത്തി.

അപ്പോൾ ഫോൺ ശബ്ദിച്ചു.പ്രതീക്ഷിച്ച വിളി തന്നെ.

കല്ലോലിനി.

അരമണിക്കൂർ കാത്തിരുന്നതിന്റെ അക്ഷമയും,ഈർഷ്യയുമുണ്ടായിരുന്നെങ്കിലും അവൾ ഒരു കുടയും ചൂടി നടന്ന് വരുന്നത്‌ കണ്ടപ്പോൾ അതെല്ലാം മാറി.

ഇളമഞ്ഞയിൽ വയലറ്റ്‌ പൂക്കളുള്ള ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.അതോ എന്റെ സൗന്ദര്യം കുറഞ്ഞത്‌ കൊണ്ട്‌ തോന്നുന്നതാണോ?

ഒരു വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന എന്റെ മുന്നിൽ വന്ന് നിന്ന കല്ലോലിനി മന്ദഹസിച്ചു.എനിയ്ക്കെന്തോപോലെ തോന്നി.

യാതൊരു വിധ പരിചയവുമില്ലാത്ത , ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള  ഒരു പെൺകുട്ടിയെ പരിചയപ്പെട്ട്,‌ അവളിൽ വിശ്വാസമുണർത്തി,ഇവന്റെ കൂടെ ജീവിച്ചേക്കാം എന്ന തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക്‌ എന്നെക്കുറിച്ച്‌ തന്നെ ഒരു അഭിമാനമൊക്കെ തോന്നി.

"ഹലോ " അവളുടെ ശബ്ദമാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്‌.

"കല്യാണീ "

"ഓ !വന്നിട്ട്‌  ഒത്തിരി നേരമായോ "?

ഞാൻ പറഞ്ഞ മറുപടി കേട്ട എനിയ്ക്ക്‌ തന്നെ ചിരി വന്നു.

"എനിയ്ക്ക്‌ വിശക്കുന്നു."

ഒരു പണിയുമില്ലാതെ വീട്ടിലിരുന്നാൽ ജലപാനം പോലുമില്ലാത്ത ഞാൻ തൃശ്ശൂർ ചെന്നപ്പോൾ പറഞ്ഞ വാചകമേ!!

"എന്ത്‌" ദിവ്യ ഞെട്ടി.

ഞാനും ചിരിച്ചു.അവളും.

പതുക്കെ കെ.എസ്‌.ആർ.ടി.സിയ്ക്ക്‌ വെളിയിലേയ്ക്ക്‌ നടന്നു.റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മറുവശത്തേയ്ക്കെത്തി.അടുത്തടുത്ത രണ്ട്‌ ഹോട്ടലുകളിലൊന്നിന്റെ മുന്നിൽ നിന്ന് ഒരാൾ കൈ വീശി വിളിച്ചു.അങ്ങോട്ട്‌ തന്നെ കയറി.

ഒഴിവ്‌ കണ്ട മേശയുടെ രണ്ട്‌ പുറവുമായി ഇരുന്നു.

ഓരോ മസാലദോശയും കാപ്പിയും ഓർഡർ ചെയ്തു.

പിന്നെ അണപൊട്ടി ഒഴുകുന്ന പോലെ സംസാരമായിരുന്നു.

അരമണിക്കൂർ കൊണ്ട്‌ ഹോട്ടലിൽ നിന്നും ഇറങ്ങി.

പൂരനഗരിയിലേയ്ക്ക്‌ ഇറങ്ങി നടന്നു.

വീട്ടിലാണെങ്കിൽ നൂറുമീറ്റർ അകലം പോലുമില്ലാത്ത ശ്രീനിക്കടയിലേയ്ക്ക്‌ നടന്ന് പോകാൻ മടിച്ചിട്ട്‌ വണ്ടിയിൽ പോകുന്ന ഞാൻ യാതൊരു മടുപ്പുമില്ലാതെ തൃശ്ശൂർ ടൗണിലൂടെ മൂന്ന് മണിക്കൂർ ദിവ്യയുടെ കൂടെ നടന്നു.ഒരു മടുപ്പും അറിഞ്ഞില്ലെന്ന് മാത്രമല്ല ആ നടപ്പ്‌ അവസാനിയ്ക്കരുതേ എന്ന് വരെ ആഗ്രഹിച്ച്‌ പോയി.

അങ്ങനെ നടക്കുന്നതിനിടയിൽ കല്യാണഡ്രസ്സ്‌ അവിടെ നിന്നും എടുക്കാമെന്ന് തീരുമാനിച്ചു.

കുറേ എന്തൊക്കെയോ വാങ്ങിച്ചു.

വഴിയരികിൽ കുങ്കുമം കൂട്ടിയിട്ട്‌ വിൽക്കുന്നത്‌ കണ്ടപ്പോൾ ദിവ്യയ്ക്കൊരു ആഗ്രഹം.ഒരു ഡപ്പി കുങ്കുമം വാങ്ങിപ്പിച്ച്‌ അവൾ ബാഗിലിട്ടു.

ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന ഒരു കുഞ്ഞ്‌ സമ്മാനം എനിയ്ക്കും വാങ്ങിത്തന്നു.ഒരു കളിപ്പാട്ടക്കടയിൽ നിന്നും ഒരു കമ്പിൽ പിടിപ്പിച്ച സ്വർണ്ണനിറമുള്ള ഇതളുകളുള്ള പമ്പരം.അതും കയ്യിൽ പിടിച്ച്‌ നടക്കാൻ ഒരു മടിയും തോന്നിയില്ല.

രണ്ട്‌ മണിയായപ്പോൾ യാത്ര പറഞ്ഞ്‌ പിരിഞ്ഞു.

★                            ★                        ★

  സെപ്റ്റംബർ 1

കല്യാണഡ്രസ്സ്‌ എടുക്കാൻ പോകേണ്ട ദിവസം.

രാവിലെ ഒമ്പതായപ്പോൾ ഞാനും,അമ്മിയും,സിന്ധുവും,ടുട്ടുവും പുറപ്പെട്ടു.അച്ഛൻ വരുന്നില്ലാത്തതിനാൽ ഉച്ചയ്ക്ക്‌ ഉണ്ണാൻ വരുമ്പോൾ കഴിക്കാനുള്ള ചോറുണ്ടാക്കാനുള്ളത്‌ കൊണ്ട്‌ ഇറങ്ങാനും വൈകി.

ദിവ്യയുടെ വീട്ടിൽ നിന്നും വരുന്നത്‌ ദിവ്യയും അനിയത്തി ദീപ്തിയും മാത്രം.

ഒരു മണിയോടെ ഞങ്ങൾ തൃശ്ശൂരിലെ അവൾ സെലക്റ്റ്‌ ചെയ്ത കടയിലെത്തി.

ചിങ്ങമാസം ആയത്‌ കൊണ്ട്‌ കടയിൽ നല്ല തിരക്ക്‌.അത്രയും ദൂരം വണ്ടിയോടിച്ച ക്ഷീണം ഉള്ളത്‌ കൊണ്ട്‌ ടുട്ടു കാറിനകത്ത്‌ തന്നെ ഇരുന്ന് ഉറങ്ങുവാണെന്ന് പറഞ്ഞതിനാൽ ഞാൻ ഒറ്റയ്ക്ക്‌ നാലു പെണ്ണുങ്ങളുടെ കൂടെ നിരായുധനായി കടക്കകത്തേയ്ക്ക്‌ കടന്നു.

നിറപുഞ്ചിരിയോടെ ഒരു സെയിൽസ്ഗേൾ ഞങ്ങളെ വരവേറ്റ്‌ മൂന്നാം നിലയിലേയ്ക്ക്‌ ആനയിച്ചു.

നാലു  പെണ്ണുങ്ങൾ വസ്ത്രക്കൂമ്പാരത്തിനകത്തേയ്ക്ക്‌ ഊളിയിട്ട്‌ അപ്രത്യക്ഷരാകുന്നത്‌ ഞാൻ അതിശയത്തോടെ നോക്കി നിന്നു.

മൂന്ന് മണിക്കൂർ കഴിഞ്ഞ്‌ അവർ ഇറങ്ങി വന്നു.വലിയ പരന്ന പ്ലാസ്റ്റിക്‌ ഡിഷുകളിൽ അടുക്കി വെച്ച ഡ്രെസ്സുകളുമായി മൂന്ന് സെയിൽഗേൾസും കൂടെയുണ്ട്‌.

"ഇനി കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കണ്ടേ?അത്‌ താഴെയാന്നാ പറഞ്ഞേ ".അമ്മി പറഞ്ഞു.

കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.കാരണം പറ്റിയ ഷർട്ടൊന്നുമുണ്ടായിരുന്നില്ല.

പിന്നെ കാഷ്‌ കൗണ്ടറിനുമുന്നിലുള്ള കാത്തിരുപ്പായി.

ബില്ല് ചെയ്യുന്ന ചേച്ചി ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌.
(ഞാനിപ്പോൾ തത്പരകക്ഷിയല്ല ചേച്ചീ.അയാം ദി സോറി)

ഓ!!അതാ ബിൽ പ്രിന്റാകുന്ന ശബ്ദം.പോക്കറ്റിൽ തപ്പി നോക്കി.ഭാഗ്യം ഏ.റ്റി.എം കാർഡുണ്ട്‌.

"സർ ബില്ല് ".ചേച്ചി വിളിച്ചു.

ബിൽ വാങ്ങി നോക്കി.

ഞെട്ടി.

കിളി പോയ ശബ്ദം വായിൽനിന്നും വരുമെന്ന് ആ ചേച്ചിയ്ക്ക്‌ മനസ്സിലായി.

കാർഡ്‌ നീട്ടി.

സുന്ദരി മൊഴിഞ്ഞു.

"ഞങ്ങൾ കാർഡ്‌ അക്സെപ്റ്റ്‌ ചെയ്യുന്നില്ല സർ."

"എന്നതാ !ഇത്ര വലിയ കടയിൽ കാർഡെടുക്കത്തില്ലെന്നോ ?അതെന്നാ അങ്ങനെ?"

മറുപടിയായി ആ സ്ത്രീ പറഞ്ഞു.

"സർ.ഈ റോഡിന്റെ മറുവശത്ത്‌ രണ്ട്‌  ഏ.ടി.എമ്മുണ്ട്‌.സർ പോയിട്ട്‌ വരൂ."

കടുത്ത ദേഷ്യം ഉള്ളിലമർത്തി കൂടുതലൊന്നും പറയാൻ നിൽക്കാതെ കടയിൽ നിന്നുമിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ആദ്യം കണ്ട സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ കൗണ്ടറിലെത്തി.
കാർഡ്‌ സ്വൈപ്പ്‌ ചെയ്തു.

എന്റർ പാസ്വേഡ്‌ .

*   *   *   *

ഒന്നും സംഭവിച്ചില്ല.

എന്റെ കാർഡ്‌ തന്നെയല്ലേ??അതേല്ലോ!!

ഒന്നുകൂടെ ശ്രമിച്ചു.

മമ്മൂട്ടിയേക്കൂടെ തെറി വിളിക്കാൻ തോന്നി.

അടുത്ത സ്റ്റേറ്റ്‌ ബാങ്ക്‌  ഏ.റ്റി.എമ്മിലേയ്ക്ക്‌ നടന്നു.

പാസ്വേഡ്‌ ശ്രദ്ധിച്ച്‌ എന്റർ ചെയ്തു.

ഒരു പ്രിന്റൗട്ട്‌ പുറത്തേയ്ക്ക്‌ വന്നു.

Dear customer, for security reasons your card no xxxx3877 blocked for the day for entering wrong PIN thrice at ATM TDCN0041....

വെറുതേ പുറത്തേയ്ക്ക്  നോക്കി.

ടുട്ടു ഉറക്കമൊക്കെ കഴിഞ്ഞ്‌ കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.


[ആരും ഓടണ്ട.ഞാനിത് തുടരും.]


----------------------------------------

ഈ ഡിസംബർ 25 നു 'കോളാമ്പി'യ്ക്ക്‌ ഒരു വയസ്സ്‌ പൂർത്തിയാകുന്നു.ഇത്‌ വരെ 'കോളാമ്പി'യിൽ വരാനും വായിച്ച്‌ അഭിപ്രായം പറയാനും സന്മനസ്സ്‌ കാണിച്ച എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാർക്കും നന്ദി.!!

102 അഭിപ്രായങ്ങൾ:

 1. എഴുതൂ ,എഴുതൂ, എഴുതിക്കൊണ്ടേയിരിക്കൂ .ഞങ്ങൾ വായിച്ചു കൊണ്ടുമിരിക്കാം

  മറുപടിഇല്ലാതാക്കൂ
 2. എഴുതൂ ,എഴുതൂ, എഴുതിക്കൊണ്ടേയിരിക്കൂ .ഞങ്ങൾ വായിച്ചു കൊണ്ടുമിരിക്കാം

  മറുപടിഇല്ലാതാക്കൂ
 3. ammayanu super, ammakku ente vaka oru award, njan kalyanam ingane akhoshichondirikkukayayirunnu, appozha nirthiyath pettennu thudarane

  enthayalum ente kolambee, enthokke sambavichu ee oru varshathinidakk, enthinum ponna 57 followers, swanthamayi bharya, natakkatte natakkatte

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹായ്‌ ഷാജിതാ,

   അമ്മിയോട്‌ ഇന്നലേം ചോദിച്ചു എന്നാ അങ്ങനെ പറഞ്ഞതെന്ന്.അമ്മി ചിരിച്ചു.അത്രതന്നെ..


   57 ഫോളോവേഴ്സ്‌ ആയ കാര്യം ഞാനിപ്പളാ അറിഞ്ഞത്‌..

   ബാക്കി വേം ഇടാം.

   ഇല്ലാതാക്കൂ
 4. എഴുതു ഇനീം .... വായിച്ചുകൊള്ളാം ഞാന്‍

  മറുപടിഇല്ലാതാക്കൂ
 5. മറുപടികൾ
  1. നന്ദി സുരേഷേട്ടാ...

   ബ്ലോഗ്‌ ചെയ്യുമ്പോൾ ലിങ്ക്‌ അയക്കണേ.

   ഇല്ലാതാക്കൂ
 6. തുടരട്ടേ........
  കാത്തിരിപ്പുണ്ട്‌...................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. ഇനിയിപ്പോ കല്യാണം കഴിഞ്ഞ് ഇത്ര വരെ എത്തുന്നത് മുഴുവന്‍ വായിക്കണ്ടെ.
  സാരമില്ല.
  പോന്നോട്ടെ. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്രയ്ക്കൊന്നുമില്ല റാംജിയേട്ടാ...

   ഒരു ഭാഗം കൂടി മാത്രം.

   വായിച്ച്‌ അഭിപ്രായം പറഞ്ഞതിനു നന്ദി.!!!

   ഇല്ലാതാക്കൂ
 8. പെണ്ണുകാണലിന്റെ കദന കഥ ഇതിലും ഗുമ്മായിരുന്നു. ഇതിപ്പോൾ എന്തു പറ്റി...?
  സംഗതി കയ്യിൽ കിട്ടിയല്ലെ..!

  തന്റെ പഴയ പോസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കിക്കേ...
  ഇതെന്റെ മാത്രം തോന്നലാണട്ടോ...
  അടുത്തതു കൂടി പോരട്ടെ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പെണ്ണുകാണൽ കദനകഥ പോലെയല്ലല്ലോ അക്കോസേട്ടാ...

   തോന്നലുകൾ ഒന്നും ശര്യല്ല...അടുത്ത ഭാഗം വായിക്കാൻ നേരത്തേ വാ.

   ഇല്ലാതാക്കൂ
 9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 10. ഇടയ്ക്കോർത്തിരുന്നു കല്ല്യാണ വിശേഷങ്ങളൊന്നും അറിഞ്ഞില്ലല്ലോന്ന്.അത് പറയാൻ കൊറേ ഉണ്ടാവുംന്നും അറിയാം.വള്ളി പുള്ളി കുത്ത് കോമ വിടാതെ പാർട്ട്‌ പാർട്ട്‌ ആയി പറയാമെന്നു തീരുമാനിച്ചത് നന്നായി.സംഭവം ഉഷാറായി നടന്ന പോലെ പോസ്റ്റ്‌ രൂപത്തിലും പോന്നോട്ടെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉമേച്ചീ!!!!


   ഒത്തിരി ആൾക്കാർ കല്യാണ ഫോട്ടോ,വിശേഷങ്ങൾ ഒക്കെ ചോദിക്കുന്നു..അപ്പോൾ രണ്ട്‌ ഭാഗമായി പറയാന്ന് വെച്ചു.

   നന്ദി!!!

   ഇല്ലാതാക്കൂ
 11. ജീവിതത്തില്‍ നിന്നും കൊഴിഞ്ഞുപോകുന്ന ദിനരാത്രങ്ങള്‍ .ഓര്‍ക്കുവാന്‍ നല്ല ഓര്‍മ്മകള്‍ ഉണ്ടാകുക എന്നത് സന്തോഷപ്രദമായ കാര്യം തുടരുക ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പിന്നീടെപ്പോൾ നോക്കിയാലും വായിക്കാമല്ലൊർ.ഒരു ഡയറി പോലെ.

   വായിക്കാൻ വന്നതിൽ നന്ദി.

   ഇല്ലാതാക്കൂ
 12. സുധി ഭായ് ... ആദ്യം തന്നെ കോളാമ്പി'യ്ക്ക്‌ എന്റെ ജന്മദിനാശംസകൾ ... കല്യാണ ഒരുക്ക വിശേഷങ്ങൾ വിശദമായി തന്നെ പറഞ്ഞു ... "സ്വർണ്ണനിറമുള്ള ഇതളുകളുള്ള പമ്പരം" , കല്യാണ ശേഷം ഇനി എത്ര വട്ടം ചുറ്റാൻ പോകുന്നു ,എന്നതിന്റെ ഒരു സിമ്പോളിക്ക് ഗിഫ്റ്റ് ആണെന്ന് തോന്നുന്നു ... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആശംസയ്ക്ക്‌ നന്ദി ഷഹീം.


   പമ്പരം
   ഞാൻ കറക്കുന്നില്ല.ഒട്ടിച്ച്‌ വെച്ചു.

   തമാശ ഇഷ്ടപ്പെട്ടു ട്ടോ!!!

   ഇല്ലാതാക്കൂ
 13. തുടരൂ .എല്ലാം കൂടി ചേർത്ത് അവസാനം തരാം

  മറുപടിഇല്ലാതാക്കൂ
 14. മറുപടികൾ
  1. കടയ്ക്കകത്തോട്ട്‌ പോകണോ ,അതോ നാട്‌ വിട്ടാലോ എന്ന ആലോചനയിലാ സർ!!!

   ഇല്ലാതാക്കൂ
 15. സംഗതി കലക്കി കേട്ടോ.ബാക്കി പെട്ടെന്ന് തന്നെ ആയിക്കോട്ടെ ....ആശംസകള്‍ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കണ്ണാപ്പീ സന്തോഷം.

   ബ്ലോഗിൽ എന്തെങ്കിലും എഴുതാൻ നോക്കണേ!!!

   ഇല്ലാതാക്കൂ
 16. മൂന്നു മക്കളുടെ വിവാഹം നടത്തിയ അനുഭവത്തില്‍ പറയുകയാണ്, കല്യാണത്തിന്ന് ക്ഷണിക്കേണ്ട കാര്യം വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കുക. ആരെയെങ്കിലും വിട്ടു പോയാല്‍ അതു മതി എന്തോ വലിയ അപരാധം ചെയ്തു എന്നു കേള്‍ക്കാന്‍.. നടക്കാന്‍ പോവുമ്പോള്‍ വല്ലപ്പോഴും എതിരെ കാണാറുള്ള വിദ്വാനെ ക്ഷണിക്കാന്‍ വിട്ടു പോയതിന്ന് " ദാസേട്ടാ, മകന്‍റെ കല്യാണം കഴിഞ്ഞു എന്നു കേട്ടു. പാവപ്പെട്ടവരെ വിളിക്കേണ്ടാ എന്നു വിചാരിച്ചു അല്ലേ " എന്ന പരിഭവം കേട്ടതാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വീട്ടുകാർ തന്നെ ദാസനുണ്ണിച്ചേട്ടാ!!!

   അച്ഛൻ പലരേയും വിളിക്കാൻ വിട്ടു.പരാതി കുറേ കേട്ടു.   നന്ദി.

   ഇല്ലാതാക്കൂ
 17. എനിക്ക് വയ്യ... സു സു സുധി ഒരു സംഭവം തന്നെ... പുലര്‍ച്ചെ എഴുന്നേറ്റതിന് അമ്മിയുടെ കമന്റ് കലക്കി...

  പമ്പരത്തിന്റെ സിംബോ‍ളിസം സൂപ്പര്‍ കേട്ടോ ഷഹീം...

  ഇനിയിപ്പോ‍ള്‍ അടുത്ത ലക്കം വായിക്കാതെ ഒരു രക്ഷയുമില്ല...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാനിനി ആ കടയിലോട്ട്‌ പോകണൊന്നുള്ള ആലോചനയിലാ വിനുവേട്ടാ.

   തിരിച്ചെത്തിയ ശേഷമുള്ള ആദ്യ വായന എന്റെ ബ്ലോഗാ അല്ലേ??നന്ദി!!!

   അടുത്ത ഭാഗം നമുക്ക്‌ തകർക്കാം.

   ഇല്ലാതാക്കൂ
 18. Ithippo sake comedy aaanallo... Sharikkum ethra divasam nilkkum as kadayude veliyil ?? Atho ningalippozhum avde thanneyaaano ???

  മറുപടിഇല്ലാതാക്കൂ
 19. ഒന്നാം ബൂലോക തിരുനാളിന്
  എല്ലാ ആശംസകളും ഭാവുകങ്ങളും നേർന്നുകൊള്ളുന്നു....
  ഉഷാറായിട്ട് തന്നെ തുടരൻ പോസ്റ്റുകളുമായി ഇടക്കിടെ ഈ
  കോളാമ്പി മോടിപിടിപ്പിക്കണം കേട്ടോ സുധി ഭായ്.

  പിന്നെ
  പൂര നഗരിയിലെ വമ്പൻ തുണി കടകളിലൊക്കെ
  കാർഡ് പേയ്മെന്റ് സ്വീകാര്യമാണല്ല്ലോ..., വല്ല ആദായ
  വില്പന കടകളിനാണോ പോയത് ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മുരളിയേട്ടാ ആശംസയ്ക്ക്‌...   വളരെ വലിയ കടയായിരുന്നു.കാർഡ്‌ എടുക്കാത്തതിനു അവർ കാരണം പറഞ്ഞു.അത്‌ അടുത്ത തവണ പറയാം.

   നല്ല ആദായവിൽപനയായിരുന്നു.നമുക്കല്ല ,കടക്കാർക്ക്‌.

   വീണ്ടും നന്ദി!!!!

   ഇല്ലാതാക്കൂ
 20. ആ പമ്പരത്തിന്റെ ഭാഗത്തെത്തിയപ്പോ ഞാൻ വേം സ്ക്രോളു ചെയ്ത് താഴെയെത്തി കണ്ണിമയ്ക്കാതെ ഏതാനും സെക്കൻഡ് അതിൽ നോക്കിയിരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇങ്ങനെ ഒരു കമന്റ്‌ ചെയ്യാൻ അജിത്തേട്ടനു മാത്ര കഴിയൂ.നന്ദി.!!!!

   ഇല്ലാതാക്കൂ
  2. അജിത് സര്‍..... അതെ!! അതിന്‍റെ ആ മനോഹാരിത കൊണ്ട് തന്നെയാണ് ആ പമ്പരം ഞാൻ സുധിക്ക് സമ്മാനിച്ചത്.!!!

   ഇല്ലാതാക്കൂ
 21. സുധിച്ചേട്ടാാ ഞാൻ വാക്കു പാലിച്ചു. കുറേ ചിരിച്ചു കേട്ടോ..
  ഇത്രയും പേരേ പാലക്കാട്ടെത്തിയ്ക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുമോ ആവോ? ഇതുകേട്ടപ്പോ ഈയിടെ വാട്സാപ്പിൽ കണ്ട ഒരു മെസേജാ ഓർത്തെ. 'കൈ നീട്ടിയിട്ട് നിർത്താതെ പോയ ട്രയിനെ നോക്കി കല്യാണ ട്രിപ്പാ എന്ന് പറഞ്ഞ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു' അത് നിങ്ങളാല്ലേ.. ;)

  പിന്നെ എ ടി എം കാർഡ് ചതിച്ച അനുഭവം എനിക്കും ഉണ്ട്. ദൈവം സഹായിച്ച് അന്യനാട്ടിൽ ജയിലിൽ കിടക്കേണ്ടി വന്നില്ല. എന്നെങ്കിലും നോർവേ വിശേഷങ്ങൾ എഴുതിയാൽ പറയാം. അപ്പോ പിന്നെ തുടരട്ടേ.. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ കൂട്ടുകാരൻ ഞാനല്ലല്ലോ അല്ലേ കുഞ്ഞൂ!?!?!?!?

   കുഞ്ഞു എഴുതിയിട്ട്‌ കുറേ കാലമായില്ലേ!വേം എഴുതാൻ.വായിക്കാൻ തയ്യാാാാർ.!!!

   നന്ദി കേട്ടോ!

   ഇല്ലാതാക്കൂ
 22. എന്ത് കോപ്പാ ഡാ ഇത്.???!!...നീ നിന്‍റെ പഴയ പോസ്റ്റ്‌കൾ ഒന്നൂടെ ഒന്ന് പഠി......ചുമ്മാ മനിഷനെ
  മെനെക്കെടുത്തിയാലുണ്ടല്ലോ,,??*&#%$$#%
  .അടുത്തത് പഴയ ക്ലാസ്സിൽ എഴുതിയില്ലേൽ നിന്‍റെ പാട്ട കോളാമ്പിയിൽ ഞാൻ ഘടോൽക്കചൻ വിനോദിനെക്കൊണ്ട് വാറ്റു വാളു വെപ്പിക്കും...പറഞ്ഞേക്കാം **:;##%#&&@%@

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയ വഴീീീീ,

   സ്നേഹപുരസ്സരം ്‌&%*-""/!/=(്‌) സ്വീകരിച്ചിരിയ്ക്കുന്നു.

   അടുത്ത ഭാഗത്തിൽ കാണാം.

   ഇല്ലാതാക്കൂ
  2. കള്ള ബടുവ നീ വന്നല്ലോ .......ബ്ലോഗ് വിട്ടട്ടില്ല എന്നറിഞ്ഞതില്‍ നിന്ന് നിന്‍റെ ബ്ലോഗിനുവച്ച റീത്ത് സെക്രട്ടറിയേറ്റിനു കൈ മാറി.....

   ഇല്ലാതാക്കൂ
 23. ഹോ..... സുധീ.... ഇത് വായിച്ചപ്പോൾ എനിക്ക് സങ്കടാണ് വന്നത്. കാരണം സുധി അടുത്ത പോസ്റ്റ്‌ ഇട്ടതു ഞാനറിഞ്ഞില്ല. " മംഗല്യം തന്തുനാനേന" കഴിഞ്ഞു തിരക്കിലാവും ന്നു കരുതി. പിന്നെ എഫ് ബീയിൽ ആനുകാലിക വാർത്തകളിൽ സജീവമാണെന്ന് കണ്ടു. രാഷ്ട്രീയത്തിൽ വലിയ പിടിയില്ലാത്തതിനാൽ ഞാനതത്ര ശ്രദ്ധിക്കാറില്ല. അത് പോട്ടെ. വളരെ അനായാസമായി ഓരോ സംഭവങ്ങളും പറഞ്ഞുള്ള സുധിയുടെ ഈ പോസ്റ്റ്‌ വായിച്ച് ഇടക്കിടെ മനസ്സിലും പിന്നെ അറിയാതെ ഉറക്കെയും ചിരിച്ചാണ് വായിച്ചു തീർത്തത്. " നാലു പെണ്ണുങ്ങൾ വസ്ത്രക്കൂമ്പാരത്തിനകത്തെക്ക് ഊളിയിട്ട് അപ്രത്യക്ഷരാകുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു". ഇതിലെ ഏറ്റവും നല്ല പോയിന്റ്‌ ഇതാണെന്നാ എനിക്കു തോന്നിയെ. പിന്നെ പാവം അമ്മി ( അമ്മയല്ലേ ഈ അമ്മി) അമ്മിക്ക് എന്റെയൊരു ഹായ് പറഞ്ഞേക്കണെ. എന്തിനാ അധികം കഥകൾ.... സുധിയുടെ ഇതുപോലുള്ള ഓരോ സംഭവങ്ങൾ മതീല്ലോ..... great . എഴുത്തു തുടരൂ.... എല്ലാ ആശംസകളും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഗീതേച്ചീ!!!!

   സുഖമാണെന്ന് കരുതട്ടെ.

   നാലു മാസമായല്ലോ ഞാൻ എഴുതിയിട്ട്‌.അത്‌ കൊണ്ട്‌ ഒന്നെഴുതി നോക്കിയതാ.

   അമ്മിയോട്‌ അന്വേഷിച്ച കാര്യം പറഞ്ഞിട്ടുണ്ട്‌ .

   വായിയ്ക്കാൻ വന്നതിനു നന്ദി.

   ഇല്ലാതാക്കൂ
 24. അനുഭവക്കുറിപ്പ് വായിച്ചു. ശരിക്ക് ചിന്തിച്ചാൽ ചിരിക്കാവുന്ന പലതും ജീവിതത്തിൽ അങ്ങോലമിങ്ങോലമുണ്ടാകും അല്ലെ.
  എഴുതൂ ... കാണുമ്പോഴൊക്കെ വായിക്കാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശിഹാബ്‌,


   കോളാമ്പിയിൽ ആദ്യം വന്നതല്ലേ??നന്ദി.

   ബ്ലോഗിലെഴുതിയാൽ ലിങ്ക്‌ അയക്കണേ.ഒരിയ്ക്കൽക്കൂടി നന്ദി.

   ഇല്ലാതാക്കൂ
 25. സുധി... വേഗം അടുത്ത ഭാഗം എഴുതിക്കോളൂ. എന്‍റെ കുട്ടികള്‍ പതിവിനു വിപരീതമായി രാവിലെ എണീട്ടാല്‍ ഞാന്‍ ചോദിക്കാറുണ്ട് അമ്മി ചോദിച്ചപ്പോലെ. ഈ പോസ്റ്റ്‌ വായിച്ചതോണ്ട് ഇനിയിപ്പോ കുട്ടികളോട് അങ്ങിനെ ചോദിക്കാനും വയ്യാണ്ടായി. :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുബിച്ചേച്ചീ!!!!!


   വായിക്കാൻ വന്നതിനും നല്ലൊരു അഭിപ്രായം പറഞ്ഞതിനും നന്ദി!!!

   അടുത്ത ഭാഗത്തിലും വരണേ!!!

   ഇല്ലാതാക്കൂ
 26. കല്യാണത്തിന്റെ കെയറോഫിൽ കുറെ നാൾ ഒരു ശല്യവും ഇല്ലാതിരുന്ന "ചെറുക്കൻ" ഇതാ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു. എന്ത് ചെയ്യാൻ വായിക്കുക തന്നെ. സുധിയെ കുറെ നാളായി നോക്കുന്നു.

  വിശേഷങ്ങൾ കൊള്ളാം. ആ തൃശ്ശൂർ ബസ് സ്റ്റാന്റ് ഇനി സുധിയെ കണ്ടാൽ ഇറങ്ങി ഓടിക്കളയും. കല്ലോലിനി സുധിയെ ശരിയായി മനസ്സിലാക്കി. അതാ ആ മിടുക്കി പമ്പരം വാങ്ങി തന്നത്. കളിക്കാൻ. സ്വർണ നിറമാണെങ്കിലും പമ്പരം പമ്പരം തന്നെയാണല്ലോ. അതോ ഇനി സുധിയെ അത് പോലെ കറക്കും എന്നുള്ള സൂചന ആണോ? ഒരു കല്യാണ ചെക്കൻറെ തിരക്ക് നന്നായി. ഏതായാലും ആ എ.ടി.എം. ട്വിസ്റ്റ്‌ ഗംഭീരം. സാരി കിട്ടിയോ എന്ന് കൂടുതൽ സസ്പെൻസ് ആക്കാതെ വേഗം പറ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിബിൻ സർ!!!!!!


   സ്വന്തം ബ്ലോഗ്‌ ശ്രദ്ധിയ്ക്കുന്നത്‌ കൊണ്ടാവും സർ മുമ്പ്‌ പോയിരുന്ന മിക്ക ബ്ലോഗുകളിലും ഇപ്പോ കാണാറില്ലല്ലോ!!!

   ഞാൻ അടുത്ത ഭാഗം വലിയ താമസമില്ലാതെ ചെയ്യും.

   ഒരിയ്ക്കൽ കൂടി നന്ദി!!!!

   ഇല്ലാതാക്കൂ
  2. സുധീ പണ്ട് ഞാൻ പൊയ്ക്കൊണ്ടിരുന്ന പല ബ്ലോഗിലും ഇപ്പോൾ എഴുത്തൊന്നും കാണാറില്ല. എന്റെ സന്ദർശനം കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും അങ്ങിനെ സംഭവിച്ചതാണോ എന്നതാണ് എന്റെ ബലമായ സംശയം.

   ഇല്ലാതാക്കൂ
  3. ഏയ്‌!!അങ്ങനെയൊന്നുമല്ല.അങ്ങനെ എഴുതാത്തവർ പിന്നെ എഴുതില്ല.

   ഇല്ലാതാക്കൂ
 27. ഉച്ചനേരത്ത്, KSRTC മുതൽ ശക്തൻ സ്റ്റാന്റ് വരെ നടന്നിട്ടും മതിയാവാത്ത ആ ഒരു 'ഇതി'നെയാണ് പ്രണയത്തിന്റെ മനോഹാരിത എന്ന് പറയുന്നത്! കല്യാണ ഒരുക്കങ്ങൾ രസകരമായി എഴുതി കേട്ടോ. രണ്ടെണ്ണത്തിൽ നിർത്താതെ ഒരു തുടരൻ തന്നെ ആയിക്കോട്ടെ. വായിക്കാൻ ഞങ്ങൾ റെഡി!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൊച്ചുഗോവിന്ദനെ കുറേ കാലമായല്ലോ ബ്ലോഗുകളിൽ കണ്ടിട്ട്‌.

   തുടരൻ എഴുതി കുടുംബകലഹം ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.

   വേം വരാം.

   ഇല്ലാതാക്കൂ
 28. അയ്യട, കല്യാണം കഴിഞ്ഞു ഇത്രേം കാലം വേണ്ടി വന്നോ ഇക്കാര്യമൊക്കെ എഴുതിപിടിപ്പിക്കാൻ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാ ഞാനും ആലോചിക്കുന്നേ.ഇത്ര കാലമൊക്കെ വേണ്ടിയിരുന്നോന്ന്.

   വായനയ്ക്ക്‌ നന്ദി ചേച്ചീ!!!

   ഇല്ലാതാക്കൂ
 29. വിനോദേട്ടന്റെ കൂടെ ചിരിച്ച് ചിരിച്ച് ഒടുവില്‍ എടിഎം കാർഡ് ബ്ളോക്കായപ്പോ കരച്ചിലും വന്നു. ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹയ്യോ!!!അതൊന്നും സാരമില്ല.

   വായിയ്ക്കാൻ വന്നതിനു നന്ദി ചേച്ചീ!!!

   ഇല്ലാതാക്കൂ
 30. എവിടെ വരെയായി കല്യാണം കഴിഞ്ഞോ കഴിഞെന്നു ഇത് വായിച്ചപ്പോൾ മനസ്സിലായി ഇതുവരെ കോമഡി എഴുതിനടന്നില്ലേ. ഇനി കോമഡി ജീവിതത്തിലും അനുഭവിച്ചോ ,കൊളംബസ് വിവാഹിതനായിരുന്നു എങ്കിൽ അമേരിക്ക കണ്ടു പിടിക്കില്ലായിരുന്നു എന്ന് വായിച്ചതോര്ക്കുന്നു,ഏതായാലും സുധി പേടിക്കണ്ട കല്ലോലിനിയെ കണ്ടുപിടിച്ച ആളിന്റെ മുമ്പിലാ കൊളംബസ അപ്പൊ എഴുതിഷ്ടായി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കോമഡിയിലൂടെ അങ്ങോട്ട്‌ പോകാം ബൈജുവേട്ടാ.


   നന്ദിയുണ്ട്‌.

   ഇല്ലാതാക്കൂ
 31. എവിടെ വരെയായി കല്യാണം കഴിഞ്ഞോ കഴിഞെന്നു ഇത് വായിച്ചപ്പോൾ മനസ്സിലായി ഇതുവരെ കോമഡി എഴുതിനടന്നില്ലേ. ഇനി കോമഡി ജീവിതത്തിലും അനുഭവിച്ചോ ,കൊളംബസ് വിവാഹിതനായിരുന്നു എങ്കിൽ അമേരിക്ക കണ്ടു പിടിക്കില്ലായിരുന്നു എന്ന് വായിച്ചതോര്ക്കുന്നു,ഏതായാലും സുധി പേടിക്കണ്ട കല്ലോലിനിയെ കണ്ടുപിടിച്ച ആളിന്റെ മുമ്പിലാ കൊളംബസ അപ്പൊ എഴുതിഷ്ടായി

  മറുപടിഇല്ലാതാക്കൂ
 32. ഒന്നന്നര പണി തന്നെ തന്നൂലേ പൂരനഗരി, അതങ്ങനെയാട്ടോ ....എഴുത്ത് തുടരൂ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഗൗരിച്ചേച്ചീ,

   കുറേയായി ബ്ലോഗുലകത്തിൽ കാണാറില്ലല്ലോ!!

   സുഖമാണെന്ന് കരുതുന്നു.

   വായനയ്ക്ക്‌ നന്ദി.

   ഇല്ലാതാക്കൂ
 33. വായിച്ച് കുറെ ചിരിച്ചു .ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ അന്ന്‍ വീണ്ടും അവിടെ പോകണേ . ലോണ്‍ എടുത്ത് ഒരു കാറൊക്കെ വാങ്ങി അതില്‍ പോയാല്‍ മതി . ഹ ഹ . എന്നിട്ട് ഒന്ന് കൂടി ചായ കുടിക്കണം .ഒരു രൂപയ്ക്ക് പകരം രണ്ടു രൂപ കൊടുത്ത് ടോയ്‌ലറ്റില്‍ കേറണം കേട്ടോ ഹ ഹ .

  കുളി കഴിഞ്ഞ വന്നപ്പോൾ അമ്മി ഷർട്ട്‌ തേയ്ക്കാൻ തുടങ്ങുന്നു.ഒരു കപ്പ്‌ കാപ്പി മേശപ്പുറത്തിരിപ്പുണ്ട്‌.അതെടുത്ത്‌ കുടിയ്ക്കുന്നതിനിടയിൽ അമ്മി പറഞ്ഞു.

  "കല്ലോലിനി."

  ഞാനൊന്ന് ഞെട്ടി.

  "അമ്മി എന്നാ പറഞ്ഞത്‌??കല്ലോലിനീന്നോ?"

  "ചുമ്മാ തോന്നീതാടാ കൊച്ചേ."

  "അമ്മി കല്ലോലിനീന്നല്ലേ പറഞ്ഞത്‌?ഞാനങ്ങനെയാണല്ലോ കേട്ടത്‌"?

  "അങ്ങനെ തന്നെയാ പറഞ്ഞത്‌ ".

  ""അമ്മിയ്ക്ക്‌ കല്ലോലിനീന്നെങ്ങനെയാ കിട്ടീത്‌ ?"

  "എനിയ്ക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവാ ".

  "ഇത്ര കട്ടിയുള്ള വാക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവോ "?

  "അതേന്നേ ".

  "അമ്മി വല്ലാതെയങ്ങ്‌ വളർന്നു."

  "നിന്റെയൊക്കെ കാട്ടായങ്ങൾ കണ്ടല്ലേടാ അമ്മി ജീവിയ്ക്കുന്നേ ".

  ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചു.

  അഞ്ചരയായപ്പോൾ പോകാനിറങ്ങി.

  അമ്മി അപ്പോൾ രണ്ടായ്‌ മുറിച്ച്‌ പുഴുങ്ങിയ ഏത്തപ്പഴവും ഒരു കുപ്പി വെള്ളവുമായി വന്നു.

  "ബസ്സിലിരുന്ന് കഴിക്കാം.തൃശ്ശൂർ വരെ പോകാനുള്ളതല്ലേ "?

  അമ്മി രാവിലേ തന്നെ ഞെട്ടൽ പരമ്പര സൃഷ്ടിക്കുന്നു.

  ഒന്ന് സൂക്ഷിച്ച്‌ നോക്കി.ഒരു ഭാവഭേദവുമില്ല.
  ഇത് തന്നെയാ ഈ കഥയിലെ ഹൈലൈറ്റ് . എല്ലാവിധ ആശംസകളും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രവാഹിനിച്ചേച്ചീ!!!!


   ഇത്രയും നല്ല അഭിപ്രായത്തിനു നന്ദിയുണ്ടേ.ഇനിയും കാണാം.ട്ടാ!!!

   ഇല്ലാതാക്കൂ
  2. പ്രവാഹിനിച്ചേച്ചീ!!!!


   ഇത്രയും നല്ല അഭിപ്രായത്തിനു നന്ദിയുണ്ടേ.ഇനിയും കാണാം.ട്ടാ!!!

   ഇല്ലാതാക്കൂ
 34. തലമുറകൾക്ക് മുൻപിൽ മേനെ പ്യാർ കിയാ എന്ന് ഞെളിഞ്ഞു പറയാനും ഒരു അനുഭവം വേണമല്ലോ.. കല്ലോലിനി എന്ന് ആത്മഗതം പ്രകാശമായിപ്പറഞ്ഞ അമ്മിയാണ് താരം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനുഭവക്കുറിപ്പിൽ എല്ലാമൊന്നും ചേർക്കാൻ പറ്റില്ലല്ലോ.പിന്നീടിരുന്ന വായിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഓർമ്മയിൽ വരുമല്ലോ.പ്രദീപേട്ടൻ കല്യാണപോസ്റ്റുകൾ ചെയ്തത്‌ പോലെ.

   ഇല്ലാതാക്കൂ
 35. "പിന്നെ അണപൊട്ടി ഒഴുകുന്ന പോലെ സംസാരമായിരുന്നു". അടുത്ത ലക്കത്തില്‍ അത് വിശദമായി പറഞ്ഞിട്ട് തുടര്‍ന്നാല്‍ മതി. അതിനു മുന്‍പായി രസകരമായ എഴുത്തിന് ഭാവുകങ്ങള്‍ നേരുന്നു..!! ഇങ്ങള്‍ക്കും കല്ലോലിനിക്കും അമ്മിക്കും..!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ.അന്നൂസേട്ടാ...

   ഫേസ്ബുക്കിൽ ആക്റ്റിവായത്‌ കൊണ്ടാണോ ബ്ലോഗിൽ അധികം കാണാത്തത്‌??

   ഇല്ലാതാക്കൂ
 36. ഇപ്പോഴാണ് കണ്ടത്... രസകരം മാത്രമല്ല, പൂരക്കാഴ്ച്ചകള്‍ പോലെ കൌതുകകരവും...

  മറുപടിഇല്ലാതാക്കൂ
 37. കടയിൽ തുടർന്ന് നടന്ന സംഭവവികാസങ്ങൾ ആസ്വദിച്ചു. ലളിതം സുന്ദരം.ബൂലോകത്തുനിന്ന് അൽപ്പകാലം വിട്ടു നിന്നതുകൊണ്ട് കല്യാണവിശേഷങ്ങളൊക്കെ ഇപ്പോഴാണ് അറിഞ്ഞത്.......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെന്താ പ്രദീപേട്ടാ,ബൂലോഗത്തൂന്നൊരവധി??

   പ്രദീപേട്ടന്റെ അഭിപ്രായമില്ലാതെ എന്തോന്ന് കോളാമ്പി??

   ഇല്ലാതാക്കൂ
 38. മടി പിടിച്ചിരിക്കാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യ് സുധീ... അല്ലെങ്കിൽ എം.സി റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതൊന്നും ഞാൻ നോക്കില്ല... അവിടെ വന്ന് പെടയ്ക്കും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എം.സി റോഡ്‌ വഴി വന്ന് പെടയ്കാനാണെങ്കിൽ വരണ്ട.ഞാൻ അങ്ങ്‌ വന്ന് കൊണ്ടോളാം.വഴി അത്ര മോശമാ.

   ഇല്ലാതാക്കൂ
 39. സംഭവം കസറി.....
  അലറി പൊളിച്ചടുക്കി......

  ആ ചിരിയേ കുറിച്ചും അതിനുശേഷമുണ്ടായ സംഭവത്തേ കുറിച്ചും ഒരു പോസ്റ്റ് ഇടനുള്ള സംഭവം ഉണ്ടായി വഴിയേ പറയാം....

  രസകരമായി എഴുതി..... അനുമോദനങ്ങളോടെ നന്മകള്‍ നേരുന്നു.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനോദേട്ടാാ.നിറഞ്ഞ സന്തോഷം.

   പിന്നെ തെളിനീർച്ചാൽ വറ്റിപ്പോയോ??വേഗം എഴുത്‌.ആരാധകർ വിഷമിയ്ക്കുന്നുണ്ട്‌.

   ഇല്ലാതാക്കൂ
 40. സുധിയെട്ടാ ..... ചിരിച്ചുചിരിച്ചു മണ്ണ് തിന്നു... ഏട്ടന്‍റെ ബ്ലോഗ്‌ വായിക്കാന്‍ നല്ല രസമാണ് അതിലെ കമന്റ്റുകളും രസകരമാണ്... ഞാനൊരു fb പോസ്റ്റ്‌ ഇടുമ്പോ സുധിയേട്ടന്റെ ഒരു ഡൈലോഗ് അതിനിടയില്‍ കുത്തിതിരികി ('സുധിയേട്ടന്‍ പറഞ്ഞപോലെ എന്ന് പ്രത്യകം എഴുതിയിരുന്നു ട്ടോ ) ദീപടീച്ചര്‍ ഷെയര്‍ ചെയ്തതോടെ അത് വൈറലായി ... എനിക്ക് വിറയലും പനിയും വന്നു കിടന്നില്ലാന്നേ ഉള്ളൂ.. അമ്പതോളം പേര് ഷെയര്‍ ചെയ്തു ആ പോസ്റ്റ്‌ .. ആനയോളമുള്ള പോസ്റ്റില്‍ ആടോളമുള്ള ആ ഡൈലോഗ് ആണ് എനിക്ക് സ്കോറിയതായി തോന്നിയത് .. ഒരുപാട് ഇഷ്ടം അറിയിക്കുന്നു ഇനീം എഴുതുക ഇതിന്‍റെ അവസാനം ഭാഗം ഞാന്‍ വായിച്ചു അതിലാണ് ആ ഡൈലോഗ് കിടക്കുന്നത് :) .. ഇനി എന്താ പറയുക .. ഒരുപാട് ഒരുപാട് ഇഷ്ടം ഈ എഴുത്ത്..... ഇടയ്ക്ക് വല്ല ഡൈലോഗും ഇതുപോലെ കടം തരണേ.. :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ചിലങ്കശ്രീ!!!

   ഇത്രയും ഗംഭീരമായൊരഭിപ്രായം അർഹിക്കുന്ന ആ വാചകമേതെന്ന് ഞാൻ നിന്നും ഇരുന്നും കിടന്നും ആലോചിച്ചു.പിടികിട്ടിയില്ല.അതേതാന്ന് പറയൂ.

   പഴയപോസ്റ്റുകളിലൊക്കെ വന്നതിനു നന്ദിയുണ്ട്‌.

   ഇല്ലാതാക്കൂ
 41. ഇഷ്ടം... സുധിച്ചേട്ടാ കൊള്ളാം ട്ടോ

  മറുപടിഇല്ലാതാക്കൂ
 42. അപ്പൊ അന്ന് ഡ്രസെടുക്കാന്‍ പറ്റിയില്ലേ.? ഞാനിതൊന്നും അറിഞ്ഞതേയില്ല. ഇവിടുത്തെ ബ്ളോഗര്‍ കല്ലോലിനിയാണോ വധു.?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതേ ചേച്ചീ.ബാക്കി കൂടിയൊക്കെ വായിക്ക്‌.ഇതിനു മുൻപ്‌ ഒരു പോസ്റ്റ്‌ കൂടിയുണ്ട്‌.

   ഇല്ലാതാക്കൂ
 43. ജീവിതം ഒക്കെ ഇത്ര രസകരമായി, ഹൃദ്യമായി എഴുതാൻ കഴിയുക എന്നത് തന്നെ വലിയ കഴിവാണ്.

  ഇതിന്റെ ബാക്കി വായിക്കാൻ അടുത്ത ലിങ്കിലേക്ക് പോട്ടെ...

  മറുപടിഇല്ലാതാക്കൂ