Sunday, 7 August 2016

അമ്പട ഞാനേ(ഞങ്ങളേ)!!!!!!

      
'ഇപ്പോപ്പണ്ടത്തേപ്പോലെയാണോടാ ചെറുക്കാ,നീയിപ്പോ വലുതായില്ലേ?പോരാഞ്ഞിട്ട്‌ കല്യാണവും കഴിച്ചു.ഇനിയെങ്കിലും നേരത്തും കാലത്തും എഴുന്നേറ്റ്‌ ഇളയതുങ്ങൾക്ക്‌ മാതൃക കാണിച്ചുകൊടുക്കാൻ മേലേ? 'എന്ന് മുറുമുറുത്തിട്ട്‌ അകന്നകന്ന് പോകുന്ന ഉറക്കത്തെ നോക്കി നെടുവീർപ്പിട്ട്‌ കട്ടിലിനരികേ വെച്ചിരുന്ന ഫോൺ തപ്പിയെടുത്ത്‌ ബ്ലോഗ്സാപ്‌ ഗ്രൂപ്പിലെ പ്രവാഹിനിയുടെ സുപ്രഭാതത്തിനും,വീകേയുടെ ശുഭസുപ്രഭാതത്തിനും,വിനുവേട്ടന്റെ തവസുപ്രഭാതത്തിനും,കുറച്ചൂടെ പരിഷ്കരിച്ച കുഞ്ഞുറുമ്പിന്റെ  ഗുഡ്മോണിംഗിനും മറുപടിയായി ഒരു സാദാ സുപ്രഭാതം പോസ്റ്റ്‌ ചെയ്തിട്ട്‌,മുറിയ്ക്ക്‌ പുറത്ത്‌ വന്ന എന്നെ എതിരേറ്റത്‌ അടുക്കളയിൽ നടക്കുന്ന  ഘോരപോരാട്ടങ്ങളുടെ ഭീകരശബ്ദങ്ങളായിരുന്നു.


     കപ്പ തൊലിപൊളിച്ച്‌ കൊത്തി നുറുക്കിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ കയറിവരുന്ന അച്ഛന്റേയും;അച്ഛൻ താങ്ങിപ്പിടിച്ചുകൊണ്ടുവരുന്ന കപ്പപ്പാത്രം കടന്നുപോകാനായി സിങ്കിൽ പാത്രം കഴുകുന്നതിനിടയിൽ ശരീരം ഒരു വശത്തേയ്ക്ക്‌ തിരിച്ച്‌ കൊടുക്കുന്ന ഭാര്യ ദിവ്യയുടേയും;"ദിവ്യേ!പാത്രം കഴുകിക്കഴിഞ്ഞാൽ ആ ഇഞ്ചിയും,വെളുത്തുള്ളിയും കൂടി ചതച്ചെടുത്തിട്ട്‌,കുരുമുളക്‌ മിക്സിയിൽ പൊടിച്ചെടുക്കണം "എന്ന് പറഞ്ഞ്‌ ചീനച്ചട്ടിയിൽ എന്തോ വഴറ്റിക്കോണ്ടിരിക്കുന്ന അമ്മിയുടേയും;'ഇതൊക്കെയെന്ത്‌!നമ്മളിതെത്ര കണ്ടിരിക്കുന്നു ?'എന്ന ഭാവത്തിൽ സവോള കുനുകുനാ വെട്ടിക്കീറുന്നതിനിടയിൽ കുക്കറിൽ നിന്ന് വന്ന വിസിലടിശബ്ദം എത്രാമത്തേതാണെന്ന് ചിന്താക്കുഴപ്പത്തിലാകുകയും,മറന്നുപോയ ക്ഷീണം തീർക്കാനായി രണ്ട്‌ സവോളകൂടി കൈയ്യിലെടുത്ത്‌ ദേഷ്യം തീർക്കുന്ന അനിയൻ ടുട്ടുവിന്റേയും ഇടയിലേക്കിറങ്ങി ചാവേറാകണോ അതോ സ്വതേയുള്ള സൗന്ദര്യം പല്ലുതേപ്പ്,കുളിയൊക്കെക്കഴിഞ്ഞ്‌ കൂടുതൽ സുന്ദരനായി സിറ്റൗട്ടിൽ പോയിരുന്ന് പത്രം കൈയിലെടുത്ത്‌ 'ഇവിടെയൊന്നും കിട്ടിയില്ല 'എന്നലറണോയെന്നാലോചിക്കുന്നതിനിടയിൽ "പെലകാലേ പോയി കോഴീം ,കപ്പേം,പോത്തും മേടിച്ചോണ്ട്‌ വരാന്ന് പറഞ്ഞ്‌ കേറിക്കിടന്ന ചെറുക്കനാ,ഒമ്പത്‌ മണിയായപ്പോ എഴുന്നേറ്റ്‌ വന്ന് കണ്ണുതുറിക്കുന്നത്‌ കണ്ടാമതി .ഹൂൂൂം!!"എന്ന് ഇരുതലമൂർച്ചയുള്ള വാചകം അമ്മിയുടെ വായിൽ നിന്ന് അശരീരിയായി.


     കല്ലോലിനിയോട്‌ അങ്കംവെട്ടി ജയിക്കാനുള്ള ആരോഗ്യം അമ്മിയ്ക്കില്ലാത്തതിനാൽ തത്കാലം ഒന്നും മിണ്ടാതെ വിനയം ജന്മാവകാശമായി കിട്ടിയ ഞാൻ കുളിയ്ക്കാനായി നടന്നു.

       'ഭാഗ്യം!സിന്ധു എന്ത്യേന്ന് ചോദിക്കാഞ്ഞത്‌!എങ്കിൽ നമ്മൾ കഴിഞ്ഞ വ്യാഴാഴ്ച അവളെ കെട്ടിച്ച്‌ വിട്ടാരുന്നു' എന്ന് പറയുന്നത്‌ കേട്ട്‌ ആനന്ദാശ്രു തൂകേണ്ടി വന്നേനേ!
    ഭാഗ്യം!എല്ലാം സരസ്വതീദേവിയുടെ കടാക്ഷം.കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

കുളികഴിഞ്ഞ്‌ സുന്ദരനായി പുറത്തെത്തി,അടുക്കളയിലൂടെ ഒന്ന് കണ്ണോടിച്ച് മുറിയിലോട്ട് നടന്നു.

     കിട്ടിയ കാപ്പിയും കുടിച്ച്‌,പുഴുങ്ങിയ ഏത്തപ്പഴവും തിന്ന് ,മനോരമപ്പത്രം വായിച്ച്‌ "പെട്രോൾവില മോദി കുറച്ചില്ലെങ്കിലെന്നാ ,രാജ്യം പുരോഗമിക്കുമല്ലോ "എന്നാശ്വസിച്ച്‌ ,ഒരു തോന്നൽ തോന്നി അടുക്കളയിലോട്ട്‌ നടന്നു.

    പതിനൊന്ന് മണിയായിട്ടും അടുക്കള അങ്കത്തട്ട്‌ തന്നെയായിത്തുടരുന്നല്ലോ ഭഗവാനേ!.


   സാമ്പാറിന്റേയും,കാച്ചിയപപ്പടത്തിന്റേയും,അവിയലിന്റേയും,തോരന്റേയും,മീൻ കറിയുടേയും,ബീഫിന്റേയും,ചിക്കന്റേയും കൊതിപ്പിക്കുന്ന വാസന ആകമാനം നിറഞ്ഞു കവിഞ്ഞു.

     വളരെ വിശേഷപ്പെട്ട ദിവസമാണന്ന്.ലോകത്തേത്‌ അമ്മായിയമ്മയും കരുത്ത്‌ തെളിയിക്കുന്ന ദിവസം.ഏതാണെന്ന് ചോദിച്ചാൽ കെട്ടിച്ച്‌ വിട്ട മകൾ വിവാഹശേഷം മരുമകനോടൊത്ത്‌ ആദ്യമായി വിരുന്ന് വരുന്ന ദിവസം.
'എനിയ്ക്കൊരു പെണ്ണുകിട്ടിയെടാ ഉവ്വേ' എന്ന അഹങ്കാരത്തോടെ വരൻ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നടത്തിയ തീറ്റമത്സരത്തിന്റെ ബാക്കിനടത്താനായി നവവധു വരന്റെ കൈയ്യും പിടിച്ച്‌ 'കെട്ടിച്ച്‌ വിട്ടെന്നേയുള്ളൂ,ഞാനിനീം ഇടയ്ക്കിടെ റെയ്ഡിനു വരും കരുതിയിരുന്നോ 'എന്ന ഭാവത്തോടെ സ്വന്തം വീട്ടിലേയ്ക്ക്‌ വിവാഹത്തിന്റെ നാലാം ദിവസം വിരുന്ന് വരുന്ന ദിവസം.
ഞായറാഴ്ച ദിവസവും,തിരുവോണം നക്ഷത്രവും,ഏകാദശിതിഥിയും കൂടി വന്ന ദിവസം  ' നമ്മളും പാചകത്തിൽ മോശക്കാരനല്ലെന്ന് 'അളിയനെ ബോധ്യപ്പെടുത്താൻ പറ്റിയ അവസരമാണ്. ഇനിയീ ചാൻസ്‌ വീണ്ടും കിട്ടിയെന്ന് വരില്ല.

        അതിശക്തയായ കല്ലോലിനിയുടെ  സംരക്ഷണവലയം ഭേദിച്ചാരും ആക്രമിയ്ക്കാൻ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ആസകലം വിനയം നിറച്ച്‌ പറഞ്ഞു.

"രണ്ട്‌ കാലുകുത്താൻ ഇച്ചിരെ സ്ഥലം തരികയാണെങ്കിൽ ഒരു വെറൈറ്റി ഫുഡ്ഡുണ്ടാക്കിത്തരാരുന്നു"

"ആരു തരാമെന്ന് "ദിവ്യ.

"ഞാൻ തന്നെ. "

"ഹ്വ്‌ "

""അതൊക്കെക്കണ്ടോ .തീറ്റകഴിഞ്ഞിട്ട്‌ വിവരം പറഞ്ഞാൽ മതി."

"അമ്മീ ദേ ചേട്ടായി ഏതാണ്ടും ഉണ്ടാക്കാൻ പോകുന്നെന്ന് "
  
"സാരമില്ല.ഉണ്ടാക്കട്ടെ."

അമ്മമാരായാൽ ഇങ്ങനെ വേണം.

"നമ്മളാവശ്യത്തിനു കറികളുണ്ടാക്കിയല്ലോ.കൊച്ചൊണ്ടാക്കുന്നത്‌ ഒത്താൽ നമുക്ക്‌ കഴിക്കാം.ഇല്ലെങ്കിൽ ……"
അർദ്ധോക്തിയിൽ നിർത്തിയിട്ട്‌ അമ്മി പൂച്ചയെ നോക്കി.

അടുക്കളയിലെ കോലാഹലങ്ങളും,വാസനകളും ഏറ്റുവാങ്ങി ഇരുന്നുകൊണ്ടും ,മടുക്കുമ്പോൾ കൊടുംകൈ കുത്തി തലതാങ്ങി നിർത്തിയും മേലോട്ട്‌ നോക്കി വരാൻ പോകുന്ന മൃഷ്ടാന്ന സദ്യയെക്കുറിച്ചോർത്തുകൊണ്ടിരുന്ന അപ്പുപ്പൂച്ച എന്നെ നോക്കി ഒരു നെടുവീർപ്പിട്ടു.

        അരക്കിലോ പഞ്ഞിയെടുത്ത്‌ ചെവിയിൽ തിരുകണമല്ലോ ഭഗവനേ ഈ അടുക്കളയിൽ ജീവിയ്ക്കണമെങ്കിൽ.

സ്റ്റൗവിനടുത്ത്‌ നിന്ന് രണ്ട്‌ കൈയും രണ്ട്‌ വശത്തേക്ക്‌ നീട്ടി.

"നീയെന്നാ കർത്താവാകുവാണോ "?

"എണ്ണ,ചീനച്ചട്ടി ".

"എന്നാത്തിനാ "?

"ആദ്യം ഞാനീ ചീനച്ചട്ടിയെടുത്ത്‌ ചൂടാക്കിയെണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കും.എന്നിട്ട്‌ കപ്പപ്പുഴുക്കുണ്ടാക്കിയതിടും.പിന്നെ കുറച്ച്‌ പോത്തുകറി ഒഴിയ്ക്കും. കുറച്ച്‌ നേരം ഇളക്കും.സ്വാദിഷ്ഠമായ കപ്പബിരിയാണി റെഡി.

"എന്നാൽ നീയാ പാത്രമൊന്ന് പൊക്കിനോക്കിക്കേ.ആ സാധനമല്ലേ ഈപ്പറഞ്ഞ കപ്പബിരിയാണി."

"ങേ!ഞാനവനോട്‌ പറഞ്ഞാരുന്നല്ലോ കപ്പബിരിയാണിയെന്റെ വകുപ്പാന്ന്.എന്നെയിവിടെ ഒരു പണിയുമെടുക്കാൻ ആരും സമ്മതിക്കത്തില്ല.ഇരുന്നിരുന്ന് ഞാനൊരു ഇരിപ്പുമുതലായിപ്പോകുവേയൊള്ളൂ"!

"മട്ടും പടുതീം കണ്ടിട്ട്‌ ഇരിപ്പുമുതലാകുന്ന ലക്ഷണമാ "!

അച്ഛനെവിടുന്ന് പൊങ്ങിവന്നോ ആവോ!
ചന്തുവിനു തോൽക്കാൻ മനസ്സില്ല മക്കളേയെന്ന് മനസ്സിൽ അമർഷിച്ചുകൊണ്ട്‌ അച്ഛന്റെ കപ്പയുടേയും,അമ്മിയുടെ നാടൻ സദ്യയുടേയും,ടുട്ടുവിന്റെ മത്സ്യമാംസാദികളുടേയും ,കല്ലോലിനിയുടെ പപ്പടം കാച്ചിയതിന്റേയും മുന്നിൽ ഈ പാവം വെല്യേട്ടൻ കിടങ്ങൂർ ബേക്കേഴ്സിൽ നിന്ന് വാങ്ങാൻ പോകുന്ന ചെമ്മീൻ അച്ചാാർ മുക്കിക്കളയരുതെന്ന് പറയാൻ പറഞ്ഞു എന്ന് പറയാൻ നമുക്കൊരു തുളസിടീച്ചറില്ലാതെ പോയല്ലോയെന്ന് ചിന്തിച്ചുകൊണ്ട്‌ സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

തുടർന്ന് വാഗമണ്ണിന്റെ ഭൂമിശാസ്ത്രം അളിയനെ മനസ്സിലാക്കിക്കൊടുക്കാൻ നടത്തിയ ആദ്യയാത്ര 'വാഗമൺ നാല് കി.മീ' എന്ന ബോർഡ്‌ കണ്ടതിന്റെ പുറകിൽ വെച്ച്‌ കാർ കേടായതും,ഒമ്പത്‌ കിലോമീറ്റർ ന്യൂട്രൽ ഗിയറിൽ താഴോട്ട്‌ വന്ന് തീക്കോയിക്ക്‌ ഒരു കിലോമീറ്റർ പുറകിൽ നിന്ന് അളിയനുമൊന്നിച്ച്‌  കാർ തള്ളി തീക്കോയിയിലെ മാരുതി വർക്ക്ഷോപ്പ്‌ വരെ തള്ളിയതും;പിറ്റേന്ന് വെറുതേയിരുന്ന് പത്രം വായിച്ചിരുന്ന ധനുവളിയനെക്കൊണ്ട്‌  കിണർ തേകുന്ന കൂട്ടത്തിൽ കിണറ്റിലെ ചെളി മുഴുവൻ കോരിച്ചതും ചരിത്രം.2016 മെയ് 17

ഒരു വാട്സപ്‌ മെസേജ്‌.

അയച്ചിരിക്കുന്നത്‌ പിതൃസഹോദരീപുത്രൻ ജീവൻ.അയച്ചത്‌ ഒരു കണ്ണടച്ച്‌ മറുകണ്ണ് തുറിച്ച്‌ നാക്കുനീട്ടുന്ന ഒരു സ്മൈലി.. 😜😜😜😜😜

കുശാഗ്രബുദ്ധിയായ എന്നെ പാടേ കുഴക്കിക്കോണ്ട്‌ കടന്ന് വന്ന ആ സ്മൈലിയെ ഡീക്കോഡ്‌ ചെയ്തപ്പോൾ എന്റെ തലയ്ക്ക്‌ മുകളിൽ ഒരു ബൾബ്‌ മിന്നുകയും അപ്പോൾത്തന്നെ എന്റെ ഫിലമെന്റ്‌ അടിച്ചുപോകുകയും ചെയ്തു.

ഡീക്കോഡ്‌ ചെയ്തെടുത്ത സ്മൈലി മനസ്സിൽ ശുഭപ്രതീക്ഷ നൽകി.

മറുപടിയായി  ഒരു തംസപ്‌  അയച്ചു.

"അവസാനം വിജയിച്ചു അല്ലേ "?

"പിന്നില്ലാതെ!

"എന്നാ ന്നാ പിടിച്ചോ ഒരു മുട്ടൻ കൺഗ്രാറ്റ്സ്‌ ".

"താങ്ക്സ് ".

"എത്രയായി "?

"ഞാൻ വൈകിട്ട്‌ വിളിക്കാം ".

"ഓക്കേ".

ജീവൻ അച്ഛനാകാൻ പോകുന്ന വിവരം അറിഞ്ഞ് എല്ലാവർക്കും സന്തോഷമായി.


2016  ജൂൺ 12:പുലർച്ചേ 8 മണി.വിഷാദമൂകമായൊരു പ്രണയസ്വപ്നം ആസ്വദിച്ചുവരുന്നതിനിടയിൽ ഒരലർച്ച കേട്ട്‌ കണ്ണുതുറന്നിട്ട്‌ തിരിഞ്ഞ്‌ കിടന്ന എന്നെ പിടിച്ച്‌ വലിച്ച്‌ തിരിച്ചുകിടത്തിയ ദിവ്യ സന്തോഷം കൊണ്ട്‌ മതിമറക്കുന്ന സ്വരത്തിൽ പറഞ്ഞു.

"ചേട്ടായീ,ചേട്ടായി ഒരു അമ്മാവനാകാൻ പോകുന്നു."

"അതെയോ "?


"ചേട്ടായീ ,ചേട്ടായീടെ പെങ്ങൾ അമ്മയാകാൻ പോകുന്നെന്ന്."

"ങേ" !!!!

"ദേ സിന്ധുവിപ്പോൾ എന്നെ വിളിച്ചുപറഞ്ഞേയുള്ളൂ."

പിന്നെക്കിടക്കാൻ തോന്നിയില്ല.മടിയെല്ലാം മാറ്റിവെച്ച്‌ പ്രവർത്തനനിരതനായി.'കുടുംബക്കാർ' എന്ന അറയ്ക്കൽ ഫാമിലിമെംബേഴ്സ്‌ മാത്രമുള്ള വാട്സപ്‌ ഗ്രൂപ്പിൽ "ഞാനൊരമ്മാവനാകാൻ പോകുന്നേ  !!!!ഹ്യൂയ്‌ ഹൂയ്‌!!"എന്നൊരു മെസേജും പോസ്റ്റ്‌ ചെയ്ത്‌ പ്രണയസ്വപ്നത്തിന്റെ ബാക്കി കാണാനായിക്കിടന്നെങ്കിലും നേരം വല്ലാതെ വെളുത്തുപോയതിനാൽ നിരാശപ്പെട്ട്‌ ചാടിയെണീറ്റ്‌ സിന്ധുവിനെ വിളിച്ച്‌ സന്തോഷമറിയിച്ചു.കൂടെ അളിയൻ ധനുവിനേയും.

        അങ്ങനെ സിനിമയിൽ ഗർഭിണികൾ ഛർദ്ദിക്കുന്ന സീനുകൾ കണ്ട്‌ പുച്ചഭാവത്തിലിരുന്നിരുന്ന സിന്ധുവും,ജീവന്റെ ഭാര്യ നിഷയും ഛർദ്ദിയിൽ ആരു ജയിക്കുമെന്ന മത്സരത്തിലായി.

       
      2016 ജൂലായ് 29: രാവിലെ 8മണി.


"ചേട്ടായീ ഈ കോട്ടയത്തുകാർ കൊന്നുപണിയെടുപ്പിക്കുമല്ലേ?രണ്ടാൾ ഒരു മാസം കൊണ്ട്‌ തീർക്കേണ്ട വർക്കാ ഒരാഴ്ച കൊണ്ട്‌ തീർക്കാൻ പറഞ്ഞത്‌.ടെൻഷനടിച്ച്‌ മരിക്കുവാ.ഡി ജി എം ആണെങ്കിൽ ഭയങ്കര ചൂടിലും.ടെൻഷനടിച്ചടിച്ച്‌ ഞാൻ പകുതിയായി.എനിക്കാണേ ഇന്ന് ഭയങ്കരമായ ക്ഷീണം.രാവിലേ തന്നെ ഉറക്കം വരുവാ."

"സാരമില്ലാന്നേ!ശരിയാകും."

ദിവ്യയെ ബസ്ബേയിൽ വിട്ട്‌ വീട്ടിലേയ്ക്ക്‌ പോരുന്ന വഴി കുഞ്ഞ്മോൻ കൈനീട്ടി.സ്കൂട്ടർ നിർത്തി.

"എവിടെപ്പോയതാ "?

"ഭാര്യയെ ബസ്‌ കയറ്റിവിടാൻ ".

"ജോലി വല്ലതുമുണ്ടോ "?

"ഉണ്ട്‌ ".

"അല്ല,കല്യാണമൊക്കെക്കഴിഞ്ഞിട്ടിത്ര നാളായില്ലേ"?
(ദൈവമേ ഈ നാശം പിടിച്ച കാർന്നോരെക്കയറ്റേണ്ടായിരുന്നു).

"ആയി ".

"വിശേഷം വല്ലോം ആയോ "?

"ഇല്ല!"

"അതെന്നാ കൊച്ചേ "?

"ഒന്നുമില്ലാ ".
"മൂന്തോട്ടീ പിള്ളാരില്ലാത്ത കൊറേപ്പേരുണ്ടല്ലോ "!!!

"അയ്യോ ചേട്ടാ,ഞാൻ ഒരു സാധനം വാങ്ങാൻ മറന്നു.ചേട്ടൻ ഇവിടെ നിൽക്കുവല്ലേ!?അതോ കൂടെപ്പോരുന്നോ !?ഞാനിപ്പം വരാം.എങ്ങും പോകല്ലേ."

"ഇവിടെ നിക്കാം.വേം വരുവോ"?

"പിന്നേം ഞാനിപ്പം വരാം,രണ്ട്‌ മിനിറ്റ്‌ "(താൻ എവിടെയെങ്കിലും നിക്ക്‌,എനിയ്ക്കെന്നാ?)
മറ്റൊരു വഴിയിലൂടെ വീട്ടിലെത്തി.രാവിലെ തന്നെ മൂഡ്‌ പോയെങ്കിലും അത്യാവശ്യമായി തീർക്കേണ്ട വർക്കുണ്ടായിരുന്നത്‌ കൊണ്ട്‌ പണിസ്ഥലത്തെത്തി.

കുഞ്ഞുമോനെ പാതിവഴിയിലിറക്കിവിട്ട കാര്യം കൂടെ പണിയുന്ന സുമേഷിനോട്‌ പറഞ്ഞു.

"ഡാ,സുധീഷേ!കല്യാണം കഴിക്കാത്തവനു ഈ നാട്ടിൽ പുല്ലുവിലയാ.പത്താംക്ലാസ്സ്‌ പാസ്സാകാത്ത പെൺപിള്ളാർക്ക്‌ വരെ വീട്ടുകാർ ഐ എ എസുകാരെ നോക്കിയിരിക്കുന്ന ഈ കാലത്ത്‌ എങ്ങനെയെങ്കിലും ഒരു കല്യാണം കഴിച്ചോണ്ടുവന്നു കഴിയുമ്പോ പിള്ളാരുണ്ടാകാത്ത പ്രശ്നമാ മുന്നീ നിക്കുന്നേ.അതെന്നാന്നറിയാവോ നമ്മളീ കഴിച്ച്‌ കൂട്ടുന്ന ഭക്ഷണവാടാ!"

"പിന്നെ കഴിക്കാതിരിക്കാൻ പറ്റുവോ"?

"കല്യാണം കഴിച്ചാലും  പാട്‌,കഴിച്ചില്ലേലും പാട്‌ ".

പലവിധ ചിന്തയിൽ മുങ്ങി സമയം തള്ളിനീക്കി.

ഉച്ച കഴിഞ്ഞ്‌ 3:17എന്റെ ഫോൺ ശബ്ദിച്ചു.

ദിവ്യ കോളിംഗ്‌.

"കല്യാണീ "

"ചേട്ടായീ! ഇനി കുറച്ചേറെ കാശ്‌ മുടക്കാൻ തയ്യാറായിക്കോ ."
തളർന്ന ശബ്ദം.

"അതെന്നാത്തിനാ "?

"ഞാൻ സിനിമേക്കാണുന്നത്പോലെ  തലകറങ്ങി ഓഫീസിലെ സൗമ്യച്ചേച്ചീടെ ദേഹത്ത് വീണു".

ശ്വാസം മുട്ടുന്നത്പോലെ.
"എന്നാന്നേ!വേം പറ.ഞാനിപ്പോയിവിടെ വീഴും."

"എന്നിട്ട്‌ ചേച്ചീം,റിൻഡയും,പിന്നെ രണ്ടുപേരും കൂടി എന്നെ കോട്ടയത്തെ ഭാരത്‌ ഹോസ്പിറ്റലിൽക്കൊണ്ടോയി.

"ഒന്ന് വേഗം പറയാവോ ".

"ചേട്ടായി ഒരച്ഛനാകാൻ പോകുന്നു."

കാര്യം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായില്ല.ചെവിയിലൊരു മൂളൽ.തുള്ളിച്ചാടാൻ തോന്നിയെങ്കിലും അനങ്ങാൻ കഴിഞ്ഞില്ല.

ദിവ്യ പിന്നീടെതെങ്കിലും പറഞ്ഞോയെന്ന് ശരിക്ക്‌ കേട്ടില്ല.

ഫോൺ കട്ടായതറിഞ്ഞില്ല.വീണ്ടും ബെൽ
.
"ചേട്ടായി വേഗം വരുവോ "?

"ഞാനിപ്പോത്തന്നെ വരാം ".

പുറപ്പെട്ട്‌ വീട്ടിലെത്തി .സന്തോഷത്തിരതള്ളൽ വീട്ടിൽ അറിയിക്കാതെ  കോട്ടയത്ത്‌ പോയി ദിവ്യയെ കൂട്ടിവന്നിട്ട്‌ പറയാമെന്ന് വെച്ചതിനാൽ "ഇതെന്നാടാ,ഇന്നിത്ര നേരത്തേ "യെന്ന അമ്മിയുടെ ചോദ്യത്തിനു 'വരുമ്പോൾ പറയാ'മെന്ന് ഊറിയ ചിരിയോടെ മറുപടി കൊടുത്തിട്ട്‌ കുളിയും കഴിഞ്ഞ്‌ വീട്ടിൽ നിന്നും ഇറങ്ങി.

അൽപം കാത്തിരിക്കേണ്ടിവന്നെങ്കിലും അച്ഛനാകാൻ പോകുന്നതിന്റെ ഓർമ്മ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളികൾ വീഴുന്നത്പോലെ അനുഭവപ്പെടാൻ തുടങ്ങി.ഏതവസ്ഥയിലും മനസ്സിൽ വർണ്ണപ്രപഞ്ചം വാരിവിതറുന്ന മനോഹരസങ്കൽപം.
    
കാലം എന്തെല്ലാം മാറ്റങ്ങളാണ്,അത്ഭുതങ്ങളാണ് ഓരോരുത്തർക്കുമായി മാറ്റിവെച്ചിരിക്കുന്നത്‌!!ഹിമാലയത്തിൽ അറയ്ക്കൽ ഗുഹയുണ്ടാക്കുമെന്ന് പറഞ്ഞിരുന്ന ഞാനിതാ ഒരു കുഞ്ഞിനെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.ഓർക്കുമ്പോൾത്തന്നെ കുളിരു കോരുന്ന അത്ഭുത പ്രതിഭാസമല്ലേ ജീവിതം?ഒരേ സമയം അച്ഛനും,അമ്മാവനും,കൊച്ചച്ചനുമാകാൻ പോകുന്ന ത്രില്ലിൽ ഏതാണ്ടൊക്കെയെഴുതി.എല്ലാം ശുഭമാകാൻ എല്ലാവരും പ്രാർത്ഥിയ്ക്കണേ!!!!
വായനയ്ക്ക്‌ നന്ദി!!

126 comments:

 1. ആഹാ കൊള്ളാല്ലോ .കുടുംബത്തിൽ മൊത്തം ലോട്ടറിയടിച്ച പോലെയായല്ലോ. അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. മൊത്തം ലോട്ടറിയല്ലേ പാറുക്കുട്ടീ!!

   ആദ്യ വായനയ്ക്കും,അഭിപ്രായത്തിനും പ്രത്യേക നന്ദിയുണ്ടേ!!!

   Delete
 2. അമ്പട സുധീ...

  ഒരായിരം അഭിനന്ദനങ്ങൾ ഇരുവർക്കും..

  എല്ലാവരെയും നേരിട്ടറിയാവുന്നതുകൊണ്ട്‌ വിവരണം കൺ മുന്നിൽ എന്ന പോലെ അനുഭവവേദ്യമായി... അപ്പോൾ
  ഇനി മധുരതരമായ കാത്തിരുപ്പ്‌...

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി വിനുവേട്ടാ.!!!


   ഇത്തവണ കാണാൻ കഴിഞ്ഞത്‌ മഹാഭാഗ്യമായി കരുതുന്നു.

   Delete
 3. ആകെ മൊത്തം സന്തോഷമാണല്ലോ സുധീ! ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ 'വുഡ് ബീ' അച്ഛനമ്മമാർക്കും ആശംസാപുഷ്പങ്ങൾ, കണ്ണിമാങ്ങകൾ, ലഡ്ഡു, ജിലേബി മുതലായവ നേരുന്നു. ഒപ്പം, എല്ലാവർക്കും വേണ്ടി എല്ലാ ഡിപ്പാർട്മെന്റിലെ ദൈവങ്ങളോടും പ്രാർത്ഥിക്കുകയും ചെയ്യുന്നു :)

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി വിനുവേട്ടാ.
   ഇത്തവണ കാണാൻ കഴിഞ്ഞത്‌ മഹാഭാഗ്യമായി കരുതുന്നു.

   Delete
  2. സന്തോഷം കൊണ്ട് കണ്ണ് കാണാതെ ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുന്ന ഈ അവസ്ഥക്ക് മംഗ്ലീഷിൽ 'അച്ഛാമാനിയ' എന്ന് പറയും ;)

   Delete
  3. ഹാ ഹാ ഹാ.ഭയങ്കര ഇഷ്ടമായി.അയ്യേ.!!!

   Delete
 4. സുധീ നാട്ടു വര്‍ത്തമാനം പോലെയുള്ള തന്‍റെ ഈ എഴുത്ത് എനിക്കിഷ്ടമാണ് .അങ്ങനെ ശരിക്കും കുടുംബസ്ഥനായി .ഇനി അവസരത്തിനൊത്ത് ഉയര്‍ന്നോളൂ ,ആശംസകള്‍

  ReplyDelete
  Replies
  1. വെറും നാട്ടുമ്പുറത്തുകാരനല്ലേ വെട്ടത്താൻ സർ ഞാൻ?!?!?

   വളരെ നന്ദി!

   Delete
 5. ങ്ങേ! കുടുംബത്തിലിപ്പോ ഈ സീസണാണോ...

  എന്തായാലും കയ്യോടെ "Congrats" പിടി!!!

  പറയാന്‍ മറന്നു - അടിപൊളി എഴുത്ത് :)

  ReplyDelete
  Replies
  1. അതെ ശ്രീ!!!

   കൺഗ്രാറ്റ്സ്‌ കയ്യോടെ കൈപ്പറ്റി.

   നന്ദി!

   Delete
 6. സുധി അച്ഛനാകാന്‍ പോകുന്നുഎന്ന് ആദ്യമേ തോന്നി...പക്ഷേ വായിച്ചു വന്നപ്പോള്‍ വേറെ എന്തൊക്കെയോ ആകാന്‍ പോകുന്നതായി മനസ്സിലായി....അവസാനം എന്റെ ഊഹം വീണ്ടും ശരിയായി.
  ഒരേ സമയം അച്ഛനും കൊചഛനും അമ്മാവനും ആകുക എന്നത് ഗിന്നസ് റെക്കാര്‍ഡ് ആയിരിക്കും !!രണ്ട് പേര്‍ക്കും ആശംസകള്‍

  ReplyDelete
  Replies
  1. ഒരു ഫോട്ടോ ചേർക്കാത്തത്‌ മനപ്പൂർവ്വമാ അരീക്കോടൻ സർ!പിന്നെ മനപ്പൂർവ്വം വഴിതെറ്റിച്ചതല്ല കേട്ടൊ.എഴുതി വന്നപ്പോ അങ്ങനെയായി.

   റെക്കോഡാണെങ്കിൽ അടിപൊളി.

   Delete
 7. Puthu Thalamuraykku Orayiram ashamsakalode, Prarthanakalode...!!!

  ReplyDelete
  Replies
  1. ആശംസയ്ക്കും ,പ്രാർത്ഥനയ്ക്കും നന്ദിയുണ്ട്‌ സുരേഷേട്ടാ!!!

   Delete
 8. കൊച്ചു ഗോയിന്നന്റെ,,കണ്ണിമാങ്ങാ ,ലഡ്ഡുവാശംസകൾ മൊരിച്ചു.....
  ഗർഭവതികളായ മഹതികൾക്കും,,ഗർഭകാരണൻ മാരായ ഭർതൃക്കൾക്കും സർവ വിധ സൗഖ്യങ്ങളും നേരുന്നു...

  ReplyDelete
  Replies
  1. മഹതികളും മഹാന്മാരും സ്നേഹത്തോടെ ആശംസകൾ കൈപ്പറ്റിക്കൊള്ളുന്നു.

   നന്ദി മാധവേട്ടാ!!!

   Delete
  2. ഡാ മര പരട്ടേ....നീ മര്യാദക്ക് ഈ ചേട്ടാ വിളി നിർത്തിക്കോ .....

   Delete
  3. എന്നെക്കാളും പത്ത്പതിനഞ്ച്‌ വയസ്സ്‌ മൂത്ത മാധവേട്ടനിന്നും മുക്കിനിന്നും മൂക്കിൻ തുമ്പിലാണു കോപം....

   Delete
 9. കൊച്ചു ഗോയിന്നന്റെ,,കണ്ണിമാങ്ങാ ,ലഡ്ഡുവാശംസകൾ മൊരിച്ചു.....
  ഗർഭവതികളായ മഹതികൾക്കും,,ഗർഭകാരണൻ മാരായ ഭർതൃക്കൾക്കും സർവ വിധ സൗഖ്യങ്ങളും നേരുന്നു...

  ReplyDelete
 10. ഗർഭസീസണോ!!
  എന്തായാലും അഭിനന്ദനങ്ങൾ.. :)

  ReplyDelete
 11. സ്വാദോടെ വായിച്ചു തുടങ്ങി.. ഒരു സംതൃപ്തിയോടെ അവസാനിപ്പിച്ചു. ഒരു സാധാരണക്കാരന്റെ ജീവിതവും സന്തോഷവുമെല്ലാം അടക്കിപ്പിടിച്ച ഓരോ വാക്കുകളും ശരിക്കും മനസ്സില്‍ തട്ടി..

  ReplyDelete
  Replies
  1. ഇക്കയുടെ അഭിപ്രായമല്ലേ ശരിക്കും മനസ്സിൽ തട്ടുന്നത്‌.!?!?

   നന്ദി
   മുഹമ്മദിക്ക

   Delete
 12. സർക്കാരിയെണ്ട ..!!
  അറക്കൽ വീട്ടുകാരാണ് സംസ്ഥാനത്തെ ശിശുജനനമൊത്തവിതരണം ഏറ്റെടുത്തിരിക്കുന്നതെന്നറിഞ്ഞാൽ പുതിയ റേഷൻ കട ഉൾപ്പടെ പലതും പുതുതായുണ്ടാക്കാൻ സർക്കാറ് പണം കണ്ടത്തേണ്ടി വരും. ചെലവു കുറച്ച് ഭരിക്കാൻ നോക്കുന്ന സർക്കാർ 13ന്നാം നമ്പർ കാറ് വരെ ഓടിച്ചാണ് കാര്യങ്ങൾ നടത്തുന്നത്. അതിനിടക്ക് ഇതും കൂടി താങ്ങാനാവില്ല മക്കളെ .... താങ്ങാനാവില്ല....!!!

  അഛനും കൊച്ചച്ചനും അമ്മാവനും ഒരു സുപ്രഭാതത്തിൽ പൊട്ടി വിരിയുന്ന അസുലഭസുരഭില മുഹൂർത്തം അപാരം സു... സു... സുധീ.....
  അഭിനന്ദനങ്ങൾ......

  ReplyDelete
  Replies
  1. അക്കോസേട്ടാ,


   സർക്കാർ കോപിക്കാതിരുന്നാ മതിയാരുന്നു.

   നല്ല അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി!

   Delete
 13. മിടുക്കാ, അമ്മാമനും അച്ഛനും ആവാന്‍ പോവുന്നു. ചിലവു ചെയ്യണം ( ദോശയും പപ്പടച്ചാറും മതി ട്ടോ ).

  ReplyDelete
  Replies
  1. ദാസനുണ്ണിച്ചേട്ടാ,

   സന്തോഷം.പപ്പടച്ചാർ ഉണ്ടാക്കി.കൊള്ളാം.

   Delete
 14. സരസമായി ഭംഗിയായി എഴുതി.
  എല്ലാ സന്തോഷങ്ങള്‍ക്കും ഒപ്പം എന്റെ ആശംസകള്‍
  എന്നാലും കുഞ്ഞുമോനെ പാതിവഴിയില്‍ ഇറക്കി വിട്ടത് ശരിയായില്ലകേട്ടോ.

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി റാംജിയേട്ടാ,   കുഞ്ഞുമോൻ ഒരു നശിച്ച ജന്മമാ.

   Delete
 15. സുധി.... സന്തോഷം! പോസ്റ്റുണ്ടേ പോസ്റ്റുണ്ടേ എന്ന് പറഞ്ഞ് നെലവിളിച്ചപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല... പിന്നെ പാര്‍ട്ടി നടത്തുന്നത് ഒക്കെ കൊള്ളാം എനിക്ക് കപ്പ ബിരിയാണി വേണ്ട, അമ്മിയുണ്ടാക്കിയത് എന്തെങ്കിലും മതി :)

  ReplyDelete
  Replies
  1. നിലവിളിക്കാൻ ഈ ബൂലോഗത്ത്‌ ഞാൻ മാത്രല്ലേ മുബിച്ചേച്ചീ ഉള്ളൂ!!?!?!

   നല്ല
   അടിപൊളി
   നാടൻ സദ്യ തന്നെയുള്ള പാർട്ടി നടത്താംന്നേ !!! !

   Delete
 16. വായിക്കാന്‍ ഇത്തിരി വൈകി. ആശംസകള്‍ട്ടോ... ഭാഗ്യവാന്‍ എന്ന് കൂടി ചേര്‍ക്കുന്നു. ചെലവ് എപ്പോഴാണെന്ന് പേര്‍സണല്‍ ആയി അറിയിക്കണം എന്നപേക്ഷ...

  ReplyDelete
  Replies
  1. .ആശംസയ്ക്ക്‌ നന്ദി അന്നൂസേട്ടാ!!!

   പേഴ്സിന്റെ
   വലിപ്പം
   ഇച്ചിരൂടെ കൂടിയ്ക്കോട്ടെ,പേഴ്സണലായി വിളിക്കാം ..

   Delete
 17. പ്രണയപുഷ്പങ്ങൾ വിരിഞ്ഞു ജീവിതത്തിൽ സുഗന്ധം പരക്കട്ടെ. ഓർമയിൽ എന്നും ത്രസിക്കുന്ന ഒരു പിടി മുഹൂർത്തങ്ങൾ ഇനിയുമിനിയും ഭവിക്കട്ടെ.

  ReplyDelete
  Replies
  1. നന്ദി നന്ദി പ്രദീപേട്ടാ,

   ചേട്ടൻ
   ചെയ്തപോലെയൊരു
   പോസ്റ്റ്‌ ചെയ്യണമെന്നുണ്ടായിരുന്നു കഴിഞ്ഞില്ല പാവം.ഞാൻ.!!! !

   Delete
 18. കൺഗ്രാറ്റ്സ്‌.

  ReplyDelete
 19. ങേ .....ഇതെന്താ സുധീ,
  ഇതൊരു ഗോമ്പറ്റീഷൻ ഐറ്റം ആയിരുന്നോ? സിന്ധു,ധനു,ജീവൻ,നിഷ,ദിവ്യ, സുധീ ആർക്കാ "ഗപ്പ്" എന്ന് വായനക്കാർ തീരുമാനിക്കട്ടെ.

  ആശംസകൾ.

  ആദ്യം വാർത്ത വന്നപ്പോൾ ചെവിയിലൊരു മൂളൽ കേട്ടില്ലേ? അതിനിയും ഇടയ്ക്കിടെ വരും. ചിലപ്പോൾ വലുതായി. ദിവ്യയുടെ ഓരോ ഡിമാൻഡ് കേൾക്കുമ്പോൾ.
  ആസ്വദിക്കൂ ...കാത്തിരിക്കൂ. ബ്ലോഗ്‌ പ്രണയത്തിൽ പിറന്ന ബ്ലോഗ് കുഞ്ഞിന് വേണ്ടി.

  ReplyDelete
  Replies
  1. ഗോമ്പറ്റീഷനല്ലായിരുന്നുവെന്നേ!!


   ആസ്വദിക്കുന്നു.ബ്ലോഗ്‌ കുഞ്ഞിനെക്കാത്തിരിക്കുന്നു.

   നന്ദി
   ബിബിൻ
   സർ !

   Delete
 20. വളരെ നല്ല വിവരണം..കണ്ണിൽ കാണും പോലെ എല്ലാം..ഇഷ്ടായിട്ടോ.. ആശംസകൾ, അഭിനന്ദനങ്ങളും..

  ReplyDelete
  Replies
  1. !അങ്ങനെ തോന്നിയോ ഹബ്ബിച്ചേച്ചീ?!?!

   സന്തോഷമുണ്ട്‌

   !!!

   Delete
 21. ആഹ കണ്ഗ്രാട്സ് :) ബ്ലോഗിലൂടെ പരിചയപെട്ടു അച്ഛനാവാന്‍ പോവുന്ന വിവരം ബ്ലോഗിലൂടെ തന്നെ മാലോകരെ അറിയിച്ചു ...ഇനി കാത്തിരിപ്പിന്റെ സുഖവും എല്ലാം അറിയിക്കട്ടെ ..കൊച്ചിന് ഭാവിയില്‍ അഭിമാനിക്കാം നിങ്ങളെയോര്‍ത്ത് ....

  ReplyDelete
  Replies
  1. ഫൈസലിക്ക.എത്രയോ സന്തോഷം!നല്ലോരഭിപ്രായത്തിനു ന്നി!!

   Delete
 22. ആശംസകൾ,, ഇരട്ടക്കുട്ടികളുടെ അച്ഛനാവട്ടെ,,,

  ReplyDelete
 23. ആഹാ.അത്‌ ആലോചിക്കാൻ തന്നെ നല്ല സുഖം!

  നന്ദി ടീച്ചർ!!!!

  ReplyDelete
 24. അപാര സുന്ദരമീ എഴുത്ത്. അതിമനോഹര നര്‍മ്മം. പിന്നെ സുധ്യേ, നീ അച്ഛനല്ല; ബഹുത്തച്ചനാവണം.
  നീ ഇപ്പോഴും ബ്ലോഗ്‌ തുടരുന്നത് ഞാന്‍ അറിയുന്നേയില്ല.. എന്നേം ചേര്‍ക്ക് നിന്‍റെ ബ്ലോഗാപ്പീസില്‍..
  നമ്പര്‍ പഴയത് തന്നെ..

  ReplyDelete
 25. നന്ദി കണ്ണൂരാൻ!!!

  നല്ല ബഹുത്തച്ഛനാകാൻ ശ്രമിക്കണം.

  ഞാൻ ബ്ലോഗിൽ
  തുടരുന്നുണ്ട്‌. അതുപേക്ഷിയ്ക്കുന്ന പ്രശ്നമില്ല.വാട്സപ്‌ ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്‌

  ReplyDelete
 26. sudhiiii...........santhoshammm, santhoshammm..
  blogu vaayana pakuthiyayappo njanonnupadeshikkan urachathaayirunnu, upadeshikkendi vannilla divyayodum ente congrats ariyikku

  post superayittundu ktto, sinduvinte virunnokke nannayiezhutiyirunnu, sherikkum inganethanneya adyathe virunnu, njanum ente aliyanmaare ethra praakiyittundenno

  ippo njan blogil athrayilla atha post kanathe poyath, allenkil adyame commentittene

  ReplyDelete
  Replies
  1. തീർച്ചയായും ബ്ലോഗിൽ കാണേണ്ട ആളാണു ശ്രീമതി ഷാജിത.പത്ത്‌ വർഷം കൊണ്ട്‌ പത്ത്‌ പോസ്റ്റിട്ടയാൾ എന്നും ബ്ലോഗിൽ വേണം.

   ഉപദേശിക്കണ്ട!ഞാൻ നന്നായി😜.

   വിരുന്നുകാലമെന്ന പേരിൽ ഒരു പോസ്റ്റിട്ടാലോന്നൊരു ആലോചനയുണ്ടായിരുന്നു എഴുതിയതിൽ പതിനഞ്ച്‌ പേജ്‌ ചുരുക്കിയതാ .

   വായിക്കാനും
   നല്ലൊരഭിപ്രായം
   പറയാനും തോന്നിയതിനു നന്ദിയുണ്ട്‌ ..(വേഗം എഴുതാൻ നോക്ക്‌ യൂണിവേഴ്സിറ്റീ ജീവിതം ആയിക്കോട്ടേ )

   Delete
 27. വളരെ സന്തോഷം ...നല്ല ത്രില്ലിലുള്ള
  വായനാസുഖമുള്ള എഴുത്തില്‍ ഒരച്ഛനാകാന്‍ പോകുന്നതിന്റെ സര്‍വ ഭാവങ്ങളും ഉള്‍കൊള്ളുന്നു...
  സുധിക്കും ദിവ്യക്കും എന്റെ ആശംസകള്‍ ,പ്രാര്‍ഥനകള്‍ !

  ReplyDelete
  Replies
  1. !!കുറച്ച്‌ നാൾ കാത്തിരുന്നിട്ട്‌ അപ്രതീക്ഷിതമായി അച്ഛനാകാൻ പോകുന്നു എന്ന് നമ്മൾ ആദ്യമായി അറിയുന്ന ദിവസം...ഹോ !അത്‌ അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ കഴിയൂ.

   ഇക്കയുടെ
   സ്നേഹത്തിനും,പ്രാർത്ഥനയ്ക്കും നന്ദി.! !

   Delete
 28. രണ്ടു ദിവസം മുന്നേ വായിച്ചിരുന്നു. മൊബൈലിൽ ആയോണ്ട് കമെന്റ് ഇടാൻ കഴിഞ്ഞില്ല. അച്ഛനാവുന്നു എന്ന സന്തോഷത്തിനു "ആശംസകൾ"
  അമ്മാവനും കൊച്ചച്ഛനും എല്ലാം കൂടി ഒന്നിച്ചാവുന്ന അപൂർവ്വ ഭാഗ്യവാനാണ് എന്നതിൽ സന്തോഷിക്കൂ.
  വളരെ സിമ്പിളായി രസകരമായി ഹ്യുമറായി എഴുതീട്ടുണ്ട്. ഒട്ടും മടുപ്പില്ലാതെ വായിച്ചു പോകുന്നു. അതിനു ഒരു ലൈക്ക്.
  (ശരീരമില്ലാത്ത വാക്കു ആണല്ലോ അശരീരി. ശരീരം കണ്ടുകൊണ്ടിരിക്കെ ഒരു ശബ്ദത്തിനു അങ്ങനെ പ്രയോഗിക്കാമോ (ഏതു സങ്കേതം ഉപയോഗിച്ചാലും) എന്നെനിക്ക് സംശയമുണ്ട്. അതൊന്നു പരിശോധിച്ച് തിരുത്തേണ്ടതെങ്കിൽ തിരുത്തൂ.
  നന്ദി - ഓർക്കുന്നതിനും, അവസരത്തിനും

  ReplyDelete
  Replies
  1. ശിഹാബിക്കാ,സ്നേഹാന്വേഷണങ്ങൾക്ക്‌ നന്ദി!!ഇങ്ങനെ വിവിധ പദവികൾ ഒന്നിച്ച്‌ കിട്ടിയതിന്റെ സന്തോഷം ഞാൻ പങ്കുവെച്ചു എന്നേയുള്ളൂ.


   ഞാനീ
   ബ്ലോഗിൽ‌
   ആദ്യപോസ്റ്റ്‌ മുതൽ ഇതുവരെ എന്റെ നാടായ മൂന്തോട്ടിലെ (പാലാ,മീനച്ചിൽതാലൂക്കിലെ) ഗ്രാമീണഭാഷമാത്രംഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.സാങ്കേതികമായി നോക്കിയാൽ തെറ്റാണെങ്കിലും അശരീരി എന്നത്‌ ഞങ്ങൾ ഉപയോഗിച്ച്‌ വരുന്നു. തെറ്റായ പ്രയോഗം ആണെങ്കിലും😔.നമ്മൾ വാമൊഴിയിൽ സ്ഥിരം പ്രയോഗിക്കുന്ന ചില തെറ്റുകളില്ലേ? അങ്ങിനെ ഉപയോഗിച്ചതാണു. തിരുത്തിത്തരാൻ സന്മനസ്സുണ്ടായതിനു നന്ദി.

   Delete
 29. Adippan ayittondu
  👨‍👩‍👦‍👦 avatte nu prarthikkunnu

  ReplyDelete
  Replies
  1. പ്രാർത്ഥന കടന്ന് പോയോ രാജീീ!നന്ദി.

   Delete
 30. കാലം എന്തെല്ലാം മാറ്റങ്ങളാണ്,അത്ഭുതങ്ങളാണ് ഓരോരുത്തർക്കുമായി മാറ്റിവെച്ചിരിക്കുന്നത്‌".സന്തോഷം, സ്നേഹം. കല്ലോലിനിക്കുട്ടി നല്ല ഭക്ഷണം ഒക്കെ കഴിച്ച് നല്ല ആരോഗ്യമുള്ള കുഞ്ഞുണ്ടാകുവാന്‍ പ്രാര്‍ത്ഥന.

  ReplyDelete
  Replies
  1. റോസിലിച്ചേച്ചീ,

   വളരെ സന്തോഷം!

   സ്നേഹം
   തിരിച്ചും
   ! !

   Delete
 31. സുധീ ..സൂപ്പർ എഴുത്ത് ..രസകരമായ വായനയായിരുന്നു ..ഗർഭ സീസൺ അല്ലിയോ ..ഹ ഹ എന്തായാലും അഭിനന്ദനങ്ങൾ ..

  ReplyDelete
  Replies
  1. നന്ദി പ്രവീൺ.ആദ്യമായെന്റെ ബ്ലോഗിൽ വന്നതിനു നന്ദി!!!

   Delete
 32. വിശേഷങ്ങളുടെ ഒരു ഘോഷയാത്ര
  കണ്ടതിൽ അതിയായ സന്തോഷം ...

  ഒരു കൊട്ടപ്പറ ‘വിശേഷങ്ങൾ’ ഒരു കൂട്ടപ്പൊരി
  പോൽ അറക്കൽ തറവാട്ടിൽ പൊട്ടിവിടർന്നതിന്റെ
  വിശേഷങ്ങൾ പൊട്ടിച്ച് വായനക്കാരെയെല്ലാം പൊട്ടിച്ചിരിപ്പിക്കാനുള്ള
  സുധിയുടെ കഴിവിൽ അഭിമാനിക്കുന്നു...
  ഒപ്പം തന്നെ വിശേഷിപ്പിക്കൽ ചടങ്ങുകൾ ഒട്ടും അമാന്തം കൂടാതെ മുട്ടത്തട്ടെത്തിച്ചതിൽ ഇതിലെ കഥാപാത്രങ്ങളായ സകലമാന നവ ദമ്പതികൾക്കും അഭിനന്ദനങ്ങൾ ....!

  ReplyDelete
  Replies
  1. .മുരളിച്ചേട്ടാ,

   വല്ലപ്പോഴുമല്ലേ
   ഞാൻ ശല്യപ്പെടുത്തുന്നുള്ളൂ അതിച്ചിരെ ആഢംബരമായ്ക്കോട്ടേന്ന്കരുതി .

   Delete
 33. ഒരുപാട് സന്തോഷം സുധീ ..... ഇതൊരു ഭാഗ്യം കൂടിയാണ് ഒരേ സമയം അച്ഛനും, അമ്മാവനും ആകാൻ കഴിഞ്ഞതിന്റെ ആ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ദിവ്യയോടും എന്റെ അന്വേഷണം പറയണേ. ആശംസകൾ ഒപ്പം പ്രാർത്ഥനയും.

  ReplyDelete
  Replies
  1. !ഗീതച്ചേച്ചീ,
   സന്തോഷം


   ദിവ്യയോടും
   പറഞ്ഞു.
   പ്രാർത്ഥനയ്ക്ക്‌നന്ദി !!. !

   Delete

 34. പ്രിയപ്പെട്ട സുധി ഭായ് ... അച്ഛനും,അമ്മാവനും,കൊച്ചച്ചനുമാകാൻ പോവുന്നതിനു എന്റെ ആശംസകൾ .. അത് പോലെ , അമ്മയും ,അമ്മായിയും,ഇളയമ്മയും ആകാൻ പോകുന്ന കല്ലോലിനിയോടും എന്റെ എല്ലാ ആശംസകൾ അറിയിക്കണേ... ജീവിതത്തിൽ എല്ലാ നന്മകളും നേർന്നു കൊണ്ട് , തൽക്കാലം നിർത്തട്ടെ....

  ReplyDelete
 35. ആശംസയ്ക്കും,പ്രാർത്ഥനയ്ക്കും നന്ദി ഷഹീം.
  കല്ലോലിനിയോടും പറഞ്ഞിട്ടുണ്ടേ!!!

  ReplyDelete
 36. പ്രിയപ്പെട്ട സുധീ പോസ്റ്റുനോക്കാന്‍ താമസിച്ചുപോയി..ഇപ്പോള്‍ കൂടുതലും fbയില്‍ ആയിപ്പോകുകയാണ്... തുടക്കത്തിലെ നര്‍മ്മം കലര്‍ന്ന എഴുത്ത് ചിരിയുയര്‍ത്തിയപ്പോള്‍ തുടന്ന് കാര്യഗൌരവമുള്ള വിവരംം ഗ്രഹിക്കവേ ഉള്ളില്‍ സന്തോഷവും...... പ്രിയപ്പെട്ട സുധിക്കും.ദിവ്യയ്ക്കും(കല്ലോലിനി)എന്‍റെ ഹൃദയംനിറഞ്ഞ പ്രാര്‍ത്ഥനകള്‍

  ReplyDelete
  Replies
  1. !പ്രിയപ്പെട്ട സി .വി.സർ,,

   സാറിന്റെ
   അഭിപ്രായമില്ലെങ്കിൽ
   കോളാമ്പിയെന്ത്‌ കോളാമ്പി !സ്നേഹാശ്ലേഷങ്ങൾക്ക്‌ ഹൃദയം നിറഞ്ഞ നന്ദി !! !

   Delete
 37. This comment has been removed by the author.

  ReplyDelete
 38. സുധീ പൊളിച്ചടുക്കി എന്ന് പറഞ്ഞാൽ മതീലോ . വെക്കേഷൻ യാത്രകളിലായിരുന്നതിനാൽ ഒന്നിനും നേരം ഇല്ലായിരുന്നു .
  ഏതായാലും വീട്ടു വിശേഷങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിക്കുന്നതിൽ എന്നത്തേയും പോലെ സുധി വൻവിജയം നേടിയിരിക്കുന്നു . എന്താപ്പാ ഇത് നിങ്ങളുടെ വീട്ടിൽ ഗർഭാമാനിയ
  പിടിച്ചോ ? അപൂർവ്വ ഭാഗ്യം തന്നെ കേട്ടോ അച്ഛനും കൊച്ചച്ഛനും അമ്മാവനും എല്ലാം കൂടി ഒന്നിച്ച് ആകുക എന്നത് . കല്ലോലിനിയെ കൂടി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുക .ആ മറന്നു അച്ഛനാകാൻ പോകുന്ന ആളെ അഭിനന്ദിച്ചില്ല .അപ്പൊ ഇനി കുഞ്ഞു കളിച്ചു നടക്കാൻ പഴയ പോലെ പറ്റില്ലാമോനെ . ആ അമ്മാവനോട് വിളിച്ച് വിവരം അറിയിക്കാൻ മറക്കണ്ട കേട്ടോ .

  ReplyDelete
  Replies
  1. ടീച്ചറേച്ചീ,നാട്ടിൽ വന്ന തിരക്കുകൾക്കിടയിലും എന്റെ കുഞ്ഞുബ്ലോഗ്‌ വായിക്കാനും അഭിപ്രായം പറയാനും തോന്നിയതിൽ നന്ദി.പഴയപോലെ കുഞ്ഞ്‌ കളിച്ച്‌ നടക്കുന്നില്ല.ഞാനിപ്പോ ഇച്ചിരെ സീരിയസായെന്നേ!!!

   Delete
 39. Nice one. All these could b made it to more than one post. Loved the way u narrated incidents. Malayaalaththil commentaan aagraham und pakshe ee mobile sammaykkunnilla. All the best, kerp writing even more wonderful articles

  ReplyDelete
  Replies
  1. ഹായ്‌ പ്രവീൺ,

   ഇഷ്ടായോ?


   വർഷത്തിൽ
   എന്തായാലും
   ഞാൻ
   മൂന്നോ നാലോ പോസ്റ്റുകൾ ചെയ്യും മറക്കാതെ വരണേ !! . !

   Delete
 40. അനുഭവിച്ചതൊക്കെ മധുരതരം, അനുഭവിക്കാനിരിക്കുന്നതോ ഇരട്ടിമധുരം. ജീവിതം ഇനിയും കൊറേ പഠിപ്പിക്കും സുഹൃത്തേ ..... എല്ലാ ആശംസകളും . എന്ന് രണ്ടു കുട്ടികളുടെ അപ്പൻ

  ReplyDelete
  Replies
  1. ഹായ്‌ പുനലൂരാൻ ചേട്ടാ,


   ഞാൻ
   പ്രതീക്ഷിച്ച ഒന്നും
   സംഭവിച്ചില്ല. പ്രതീക്ഷിയ്ക്കാത്തത്‌ മാത്രം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു.അതല്ലേ ജീവിതം ?

   സന്തോഷത്തിനു
   നന്ദി.!! . !

   Delete
 41. ആ നോട്ടെണ്ണുന്ന യന്ത്രം എടുത്ത് എണ്ണയൊക്കെയിട്ട് വച്ചേരെ. ചെലവ് കുറേ വരാൻ പോവുകാ. പിന്നെ ഗർഭകാല ശിശ്രൂഷ നന്നായിട്ട് വേണം (ഗർഭിണിയ്ക്കല്ല, ഭർത്താവിനു). കപ്പ വാട്ടലിൽ സഹായിക്കാൻ കുടുമ്മത്ത് ഒരു പ്രജ കൂടെ വരുന്നത് നല്ലതാ.

  ReplyDelete
  Replies
  1. എതിരൻ ചേട്ടാ,

   എന്റെ
   രണ്ട്‌ പോസ്റ്റുകൾ എടുത്ത്‌ കമന്റിൽ ചെയ്തു അല്ലേ? കപ്പവാട്ടാനൊന്നും ഇനിപോണില്ല .ഹൂൂൂ !!!!അതൊരു കാലം!!!!
   ഇനിയില്ല,സ്വസ്ഥം.ഗൃഹഭരണം.!! .

   Delete
 42. ഭായ് എന്തായാലും തകർത്തു.
  നല്ല വായന. ആശംസകൾ

  ReplyDelete
 43. ഭായ് എന്തായാലും തകർത്തു.
  നല്ല വായന. ആശംസകൾ

  ReplyDelete
  Replies
  1. നന്ദി വിഷ്ണൂ.ഇനിയും വരണേ!!!

   Delete
 44. അഭിനന്ദനങ്ങള്‍ …… അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നല്ലോ അല്ലേ ..??
  പോസ്റ്റ്‌ കൊള്ളാം കേട്ടോ …. തകര്‍പ്പന്‍

  ReplyDelete
  Replies
  1. നന്ദി ഷാഹിദ്‌.ഷാഹിദിപ്പോ നമ്മുടെ ബ്ലോഗിൽ വരാറില്ലല്ലോ.!!!?!?!!!??

   Delete
 45. പ്രിയ സുധീ..........

  വല്ല്യ സോറി ട്ടൊ. ഈ വിശേഷകഥകൾ വായിക്കാൻ ഞാൻ കൊറേ വൈകി. ജീവിതത്തിൽ നന്മകൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം ട്ടോ.അതെന്നും അങ്ങനെ തന്നെയാവട്ടെ.എന്റേം സ്നേഹത്തോടെ ഓണാശംസകൾ ദിവ്യോടും പറഞ്ഞേക്കണേ......!!!!

  ReplyDelete
  Replies
  1. ഹയ്‌.ഉമേച്ചീ!!!ദെവിടെയാരുന്നു?

   സ്നേഹം
   നിറഞ്ഞ
   ആശംസകൾക്ക്‌ മനസ്സ്‌ നിറഞ്ഞ നന്ദി അറിയിക്കട്ടെ !!!!

   Delete
 46. ലളിതം, ഹൃദ്യം. നല്ല വായനാനുഭവം.
  വൈകി. ഇപ്പോഴെങ്കിലും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി വിജയകുമാറേട്ടാ,ആശംസകൾക്ക്‌ നന്ദി.

   Delete
 47. നല്ല എഴുത്ത്... ഹൃദ്യമായ വായന....

  വായിക്കാൻ ഒരു പാട് വൈകിപ്പോയി.
  എന്തായോ എന്തോ?

  ആശംസകൾ

  ReplyDelete
  Replies
  1. എന്താവാൻ .ഇങ്ങനെയൊക്കെ അങ്ങ്‌ പോകുന്നു.നന്ദി ആദീ.

   Delete
  2. ആദിയുടെ എഴുത്തൊന്നും പിന്നെ കണ്ടിക്കില്ലല്ലോ

   Delete
 48. എന്ത് പറഞ്ഞാലും......

  ReplyDelete
  Replies
  1. ഒന്നും പറഞ്ഞില്ലായിരുന്നല്ലോ.

   Delete
 49. രണ്ടാൾക്കും ആശംസകൾ

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി രെഹ്നച്ചേച്ചീ.

   Delete
  2. രഹ്നച്ചേച്ചീ,
   മനസ്സിലായില്ലായിരുന്നു.
   തറവാടിച്ചേട്ടന്റെ റാഗിംഗ്‌ എന്ന പോസ്റ്റിൽ നിന്നും ആളെ പിടികിട്ടി. ആദ്യ ബൂലോഗ ദമ്പതിമാർക്ക്‌ വളരെ വൈകിയ അനുമോദങ്ങളും ഹൃദയം നിറഞ്ഞ ആദരവും അറിയിക്കട്ടെ ..

   Delete
 50. ആഹ. കൊച്ചേ ആദ്യമായി വായിച്ച സന്തോഷ വാര്‍ത്തയ്ക്കു നന്ദി.

  ReplyDelete
  Replies
  1. എന്റെ ടീച്ചറേ!!!എല്ലാ പോസ്റ്റുകളിലും വന്നതിൽ എത്ര സന്തോഷമുണ്ടെന്നറിയാമോ!!!!

   Delete
 51. കുടുംബങ്ങളിലെ ഇതുപോലുള്ള അനുഭവങ്ങൾ വായിക്കുക എന്നത് ഞങ്ങൾ പ്രവാസികൾക്ക് ഒത്തിരി സന്തോഷമാണ്.വായിക്കുവാൻ വൈകിയത് ആറുമാസം നാട്ടിലായിരുന്നു സുധിക്കും ദിവ്യയ്ക്കും ആശംസകൾ

  ReplyDelete
  Replies
  1. ഒരു പോസ്റ്റിൽ റഷീദിക്കയെ കണ്ടില്ലെങ്കിൽ ഒരു വല്ലായ്കയാണു.വായനയ്ക്ക്‌ നന്ദി.സുഖമെന്ന് കരുതുന്നു.

   Delete
 52. ഈ കോളാമ്പി ക്ലാവ് പിടിപ്പിക്കാതെ
  ഇടക്കിടക്ക് മിനുക്കി വെക്കുവാൻ ശ്രമിക്കണം കേട്ടോ സുധി

  ReplyDelete
  Replies
  1. ബിലാത്തിച്ചേട്ടന്റെ ഈ പ്രോത്സാഹനമില്ലെങ്കിൽ ഞാൻ ബൂലോഗത്ത്‌ തന്നെ കാണില്ലായിരുന്നു.ഓർമ്മപ്പെടുത്തലിനു നന്ദി!!!

   Delete
 53. Congrats Divya and Sudhi..രസകരമായ പോസ്റ്റ്.. നേരിയ ഒരു ബഷീറിയന്‍ effect..

  ReplyDelete
  Replies
  1. നന്ദി ഡോക്ടർ അനീഷാ,താരതമ്യം ഇച്ചിരെ കടന്ന കയ്യാണെങ്കിലും സുഖിച്ചു ട്ടോ!!നന്ദിയുണ്ട്‌.

   Delete
 54. Hambada njaane(njangale)!! Congrats dears..

  ReplyDelete
  Replies
  1. ആർഷച്ചേച്ചീ,നന്ദിയുണ്ട്‌..

   Delete
 55. സുധീ വിശേഷങ്ങളൊക്കെ സരസമായിട്ട് പറഞ്ഞു.വാക്യങ്ങള്‍ അങ്ങ് ദീര്‍ഘമാക്കുന്നത് ഒഴിവാക്കുക. ഒന്നാമത്തെ വാക്യം ഒരു ഖണ്ഡികയില്‍ കൊണ്ട് ചെന്നാണല്ലോ അവസാനിപ്പിച്ചത്. ദിവ്യയ്ക്ക് നല്ല കുട്ടിയാാ..എന്ത് ക്ഷമയോടെയാ...

  ReplyDelete
  Replies
  1. തുമ്പിച്ചേച്ചീ.
   അടുത്ത പോസ്റ്റ്‌ നല്ല മാറ്റത്തോടെയാ ചെയ്തോണ്ടിരിക്കുന്നത്‌.അവസാനവാചകം ചിരിപ്പിച്ചു.

   Delete
 56. കൊള്ളാം സംഗതി ഇനിയും ഇതുപോലെതന്നെ പോരട്ടെ

  ReplyDelete
 57. ആദ്യം എഴുതിയത് പിശകായിരുന്നിരിക്കണം ഇക്കഥ ഞാൻ വായിച്ചതായി ഓർക്കുന്നു. പക്ഷെ അന്ന് കമന്റിട്ടില്ല അല്ലെ? ക്ഷമിക്കൂ. ആ പ്രത്യേക പലഹാരം ഉണ്ടാക്കുന്ന ഭാഗം മനസിൽ ഇപ്പോഴും ഉണ്ട് :)

  ReplyDelete
  Replies
  1. നന്ദി ഡോക്ടർ.ഡോക്ടറുടെ പല ബ്ലോഗുകളിലേയും കമന്റ്‌ ബോക്സ്‌ തുറന്നു വരുന്നില്ല.ഏറ്റവുമധികം ബ്ലോഗുള്ള ആൾ ഡോക്ടറായിരിക്കണം.

   Delete


 58. بسم الله الرحمن الرحيم نحن فى شركة الكمال نقوم بكشف التسربات من خلال امببة هواء مزواده بالعداد

  هواء كما يوجد لدينا جهاز الكترنى يكشف عن طريق التزبزبات
  شركة كشف تسربات المياه بالطائف
  شركة كشف تسربات المياه بجازان
  شركة كشف تسربات المياه بحائل
  والسلامة عليكم ورحمة الله وبركاته

  ReplyDelete
 59. ഈ ചെറിയ ചെറിയ വികാരങ്ങൾ എഴുതി ഫലിപ്പിച്ചു ഭംഗിയായി കൊണ്ടുപോകാനാണ് ബുദ്ധിമുട്ട്.. ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ എങ്ങനെ ഉന്മേഷം തരുന്നുവോ അതത്രയും തന്നെ എഴുതുന്ന വാക്കുകളിലും വേണം. അപ്പോഴാണ് എഴുതിയ വഴിക്ക് വായിക്കാനും ചിന്തിച്ച വഴിക്ക് പോകാനും സാധിക്കുക.. വാക്കുകളുടെ അതിപ്രസരം ഇല്ലാതെ തന്നെ വികാരങ്ങൾ ചേർത്തു വെച്ചിട്ടുണ്ട്.. വേഗതയുള്ള വരികൾ ആണ്... നല്ല ശൈലിയും... ഇഷ്ടപ്പെട്ടു.

  ReplyDelete
 60. എങ്ങനെ ഇത്ര മനോഹരമായ കമന്റ്‌ എഴുതാൻ സാധിക്കുന്നു ആനന്ദേ.???

  ReplyDelete