2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഇരുളും വെളിച്ചവും.


                       അക്ഷരനഗരി എന്ന് വിശ്വവിഖ്യാതമായ                    കോട്ടയം ജില്ലയിലെ എല്ലാ  വീട്ടിലും കുറഞ്ഞത്‌ കുറഞ്ഞത്‌ രണ്ട്‌ നേഴ്സുമാർ എങ്കിലും വേണം എന്ന  കന്നടക്കാരുടെ ഉത്ക്കടമായ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും നേഴ്സിംഗ്‌ പഠനത്തിനായി ബാംഗ്ലൂരിലേയ്ക്ക്‌ എത്തിച്ചേരുകയും ; പാർട്ട്സ്‌ ഒഫ്‌ തെർമോമീറ്ററും,സ്ഫിഗ്മോമാനോമീറ്ററിൽ മെർക്കുറി കോളമുണ്ടെന്നും,വിവേകാനന്ദാ കോളേജിൽ എക്സാം എഴുതിയാൽ ഹാഫ്‌ ഇയർ ബാക്കും,ക്രമേണ ഇയർ ബാക്കുമാകുമെന്നുമൊക്കെ മനസ്സിലാക്കി മൂന്നര വർഷത്തെ ജനറൽ നേഴ്സിംഗ്‌ കോഴ്സ്‌ വിശദമായി പഠിക്കാൻ നാലര വർഷമാക്കിയ ഞങ്ങൾക്ക്‌ ബാംഗ്ലൂരിലെ പഠനകാലയളവിലെ അവസാന ദിവസമായിരുന്നു അന്ന്.
            പല നാടുകളിൽ നിന്നും ബാംഗ്ലൂരിലെത്തി  പലപല        കോളേജുകളിൽ പഠനം ആരംഭിക്കുകയും ,പിന്നീട്‌       പടർന്ന് പന്തലിച്ച സൌഹൃദത്തണലിൽ ഹെണ്ണൂർക്രോസ്സിൽ വീട്‌ വാടകയ്ക്കെടുത്ത്‌   താമസിക്കുകയും;അലമ്പും       വഴക്കും വക്കാണവും,ചിരിയും  ബഹളവും ,ഇണക്കവും         പിണക്കവും ,പിണങ്ങിമാറലും കൂടിച്ചേരലും,ഊഴമിട്ട് പാചകവും,മദ്യപാനവും, പുകവലിയും,ചീട്ടുകളിയും,സംഗീതസദസ്സുമായി തള്ളി നീക്കിയ നാലരവർഷക്കാലം ഒരിയ്ക്കലും മറക്കാനാവാത്ത നിത്യഹരിതസ്മരണകൾ ആണ് ഞങ്ങൾക്ക്‌ തന്നിരിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാർ യാത്ര പറഞ്ഞ്‌ പിരിഞ്ഞിട്ടും പോകാനാവാതെ എട്ട്പത്ത്‌ ദിവസമായി അവിടെ തങ്ങിയപ്പോളാണ് ഞങ്ങൾക്ക്‌ മനസ്സിലായത്‌. പോകാനാവാത്തത്‌ മറ്റൊന്നും കൊണ്ടായിരുന്നില്ല.മൂന്ന് വീടുകൾക്കായി കൊടുത്തിരുന്ന സെക്യൂരിറ്റിപ്പണം തിരിച്ചു വാങ്ങേണ്ടിയിരുന്നു..മുപ്പതിനായിരത്തിൽ ഇരുപതിനായിരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണു ഞങ്ങളെ അവിടെ തങ്ങാൻ പ്രേരിപ്പിച്ചത്‌.ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അജു,അനീഷുമാർ രണ്ട്‌ പേർ,പിന്നെ കണ്ണനും.
    2010  ഒക്റ്റോബർ മാസത്തിലെ ഒരു പ്രഭാതം.
      ഹനുമാൻ കോവിലിൽ നിന്നും ഉയർന്ന് കേട്ട പ്രഭാതകീർത്തനം ഞങ്ങൾ നാലുപേരേയും ഉണർത്തി.അഞ്ചാമത്തെ ആളായ മാക്കാൻ അനീഷ്‌ വീട്ടിലില്ല.വീട്ടിൽ നിന്നും അയച്ച്‌ തരുന്ന പണം തീരുമ്പോൾ കല്യാണമണ്ഡപങ്ങൾ അന്വേഷിച്ച്‌ നടക്കുന്ന സാദാ മലയാളി വിദ്യാർത്ഥികളേപ്പോലെ പെരുമാറാൻ മാക്കാന് കഴിയുമായിരുന്നില്ല. 'ടെസ്റ്റ്‌' എന്നറിയപ്പെടുന്ന മരുന്ന് പരീക്ഷണത്തിന് പോയിരിക്കുകയാണ്.പരീക്ഷിയ്ക്കുന്ന മരുന്നിന്റെ ഡോസ്‌ പോലെ  പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ കിട്ടാം..പത്ത്‌ ദിവസം കാരാഗൃഹവാസം ആയിരിക്കുമെന്ന് മാത്രം.പതിനയ്യായിരത്തിന്റെ  ടെസ്റ്റ്‌ ആണെന്ന് പറഞ്ഞാണ് ഇത്തവണത്തെ‌ പോക്ക്‌.മിക്കവാറും ചിക്കൻ ഗുനിയയുടെ പരീക്ഷണമായിരിക്കുമെന്ന് പറഞ്ഞ്‌ ഞങ്ങൾ പേടിപ്പിച്ചെങ്കിലും അവനു യാതൊരു കൂസലുമുണ്ടായിരുന്നില്ല.പത്ത്‌ ദിവസത്തെ ടെസ്റ്റ്‌ കഴിഞ്ഞ്‌ അവൻ വന്നിട്ട്‌ വേണം വീടൊഴിയാൻ.അവനെ ഞങ്ങൾ കാത്തിരിക്കുകയാണ്...
      കണ്ണൻ പോയി ഒരു കവർ പാലും,ഒരു രൂപയുടെ മൂന്ന് ബ്രൂവുമായി വന്നു.കാപ്പിയിട്ടു.
   എല്ലാവരും കുടിച്ചുകൊണ്ടിരിക്കേ അജു ചോദിച്ചു.
"ഇന്നത്തെ നമ്മുടെ ഷെഡ്യൂൾ എന്നതാ "?
 
"അങ്ങനെ ഇന്ന ഷെഡ്യൂൾ എന്നൊന്നുമില്ല.നീയും കണ്ണനും കൂടെ ഹെണ്ണൂർ ബണ്ടിൽ പോയി ഒരു കന്നാസ്‌ കള്ള്‌ മേടിച്ചോണ്ട്‌ വാ.ബാക്കിയൊക്കെ മാക്കാൻ വന്നതിനു ശേഷം.
   വോട്ടെണ്ണലിനു നാൽപ്പത്തെട്ട്‌ മണിക്കൂർ മുൻപ്‌ പരസ്യപ്രചാരണം അവസാനിപ്പിച്ച്‌ കൊട്ടിക്കലാശം നടത്തി,രണ്ട്‌ ദിവസം പൊതുജനത്തിന് ചിന്തിക്കാൻ അവസരം കൊടുക്കുന്നത്‌ പോലെ ഹൗസ്‌ ഓണർ അമ്മച്ചിക്ക്‌ ഇനി മലയാളി നേഴ്സിംഗ്‌ പിള്ളേർക്ക്‌ വീട്‌ കൊടുക്കണോ എന്ന് ചിന്തിയ്ക്കാൻ അവസാന അവസരം ഞങ്ങൾ നൽകുകയാണ്.

        കരിമ്പനക്കള്ള്‌ വാങ്ങി വന്നപ്പോളേയ്ക്കും മാക്കാനുമെത്തി.ആസ്ഥാന കുക്കായ കണ്ണൻ ഉണ്ടാക്കിയ ഉപ്പുമാവ്‌ എല്ലാവരും കഴിച്ചു.
കൂടുതൽ ചിന്തിയ്ക്കാൻ തലച്ചോറിനു സമയം കൊടുക്കുന്നതിനു മുൻപ്‌ കള്ളുംകന്നാസ്‌ അനീഷ്‌ എടുത്തു.

കോട്ടയംകാരുടെ മദ്യപാനസദസ്സിലെ അനിവാര്യവും,ആപേക്ഷികവും,നിർണായകവുമായ  ഗാനമേളയ്ക്കുള്ള സമയം സമാഗതമായി.
ഈശ്വരപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.

"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൽ...."
എല്ലാവരും ഭക്ത്യാദരപൂർവ്വം കന്നാസിനെ തൊട്ട്‌ വന്ദിച്ചു.കമഴ്ത്തി വെച്ചിരുന്ന ഗ്ലാസുകൾ നിവർത്തി.

ഏത്‌ ശുഭകാര്യം ചെയ്യുന്നതിനു മുൻപും മധുരം കഴിക്കണമെന്ന പരസ്യക്കാരന്റെ വാക്കുകൾ അനുസരിച്ച്‌ എല്ലാവരും ഓരോ ഗ്ലാസ്സ്‌ കരിമ്പനക്കള്ള്‌ അകത്താക്കി.
അഞ്ച്‌ ഗായകരും  നാലു പാട്ടുകൾ വീതം വാരി അലക്കി.അതോടൊപ്പം കന്നാസ്‌ കാലിയാകാനും തുടങ്ങി.ഞങ്ങളുടെ മാസ്റ്റർ പീസായ,ഹരിവരാസനമായ 'ഈശ്വരനൊരിയ്ക്കൽ വിരുന്നിനു പോയി' എന്ന നിത്യഹരിതനായകൻ ഗന്ധർവ്വസ്വരത്തിൽ പാടി അനശ്വരമാക്കിയ ഗാനം ആയപ്പോൾ ഗായകരുടെ സ്വരം അത്യുച്ചത്തിലായി.കഴുത്തിലേയും മുഖത്തേയും ഞരമ്പുകളൊക്കെ വിജൃംഭിച്ച്‌ അവസാനദിനത്തെ വെപ്രാളത്തിന്റെ തീവ്രസ്ഥായിയിൽ എത്തിയപ്പോൾ കോളിംഗ്‌ ബെൽ നിർത്താതെ കരഞ്ഞു.....

  "ഈശ്വരാ...ഇന്നും കന്നടയിൽ തെറി തന്നെ.മാക്കാനേ പോയി കേട്ടിട്ട്‌ വാ."

മാക്കാൻ പതിവ്‌ പോലെ തെറി കേൾക്കാൻ പോയി.
മാക്കാനെ തള്ളിമാറ്റി വീട്ടുടമസ്ഥ മുറിയ്ക്കകത്തേയ്ക്ക്‌ കടന്നുവന്നു.ഇരുപതിനായിരമെങ്കിലും ഇങ്ങോട്ട്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചത്‌ വെറുതേ ആയല്ലോ ഭഗവാനേ!!!!അങ്ങോട്ട്‌ വല്ലതും കൊടുക്കേണ്ടി  വരാതിരുന്നാൽ മതിയായിരുന്നു.
അമ്മച്ചിയ്ക്ക്‌ കള്ളുംകന്നാസ്‌ കണ്ട്‌ മനസ്സിലായില്ലായെന്ന് തോന്നിയെങ്കിലും മണം കിട്ടിയെന്ന് മനസ്സിലായി. ആയമ്മ  മുറിയ്ക്കകം വിശദമായി പരിശോധിച്ചു.മുഖം വീർത്ത്‌ കെട്ടിയിരിയ്ക്കുന്നു.

ദൈവമേ!!
എന്തെല്ലാം പ്രതീക്ഷകളായിരുന്നു???രുക്മ ട്രാവൽസ്‌,സ്ലീപ്പറിൽ യാത്ര,ഏസിയുടെ തണുപ്പ്‌.അങ്ങനെ ശവനായി പവമായി.കുടി പാടില്ലെന്ന് അമ്മച്ചി കർശ്ശനമായി വിലക്കിയിരുന്നതായിരുന്നു.നേരിൽ കാണുകയും ചെയ്ത സ്ഥിതിക്ക് പണം കിട്ടുന്നത് ഗോവിന്ദ ഗോവിന്ദ ആലാരെ ഗോവിന്ദ..
രുക്മാ ട്രാവൽസിന്റെ ചീട്ട്‌ കീറി.ഐലന്റ്‌ എക്സ്പ്രസിനെങ്കിലും പോകാൻ പറ്റിയാൽ മതിയാരുന്നു.ആകെയുണ്ടാരുന്ന കാശ്‌ തൂത്തു വാരി കള്ള്‌ മേടിച്ച്‌ കുടിയ്ക്കുകയും ചെയ്തു.ആകെ ആശ്വാസം മാക്കാൻ ശരീരം വിറ്റ്‌ ഉണ്ടാക്കിയ പതിനയ്യായിരത്തിൽ പതിനായിരം രൂപ ബാക്കി ഉണ്ടെന്ന ആശ്വാസം മാത്രം.

      നാലര വർഷം കൊണ്ട് കന്നട സംസാരിയ്ക്കുന്നതിൽ തീവ്രവാദി ആയിക്കഴിഞ്ഞിരുന്ന അജു ആയമ്മയോട്‌ സംസാരിയ്ക്കാൻ തുടങ്ങി.പതിനായിരത്തിൽ ഒരു പൈസ കൂടുതൽ തരില്ലെന്ന് കട്ടായം പറഞ്ഞിരുന്ന അമ്മച്ചി അവസാനം ഇരുപതിനായിരത്തിൽ സമ്മതിച്ചു.വൈകിട്ട്‌ പണം തരാമെന്ന് പറഞ്ഞു.പണം കിട്ടുമെന്ന സന്തോഷത്തിൽ മാക്കാൻ രണ്ടായിരം രൂപ അടുത്ത ഗാനമേളയ്ക്കായി സംഭാവന നൽകി.ഉച്ചയ്ക്ക്‌ കഴിക്കാൻ ബിരിയാണി ആകട്ടെയെന്നും തീരുമാനിച്ചു...
ഓൾഡ്മങ്ക്‌ റമ്മും ബിരിയാണിയുമെത്തി.ആദ്യമേ തന്നെ
ബിരിയാണി കഴിച്ചു.

ഓൾഡ് മങ്ക്‌ പൊട്ടിച്ചതും എന്റെ ഫോൺ ശബ്ദിച്ചു.
അച്ഛന്റെ സഹോദരിയുടെ മകൻ മണിക്കുട്ടനെന്ന് വിളിക്കുന്ന ജീവൻ.
മാറി നിന്ന് സംസാരിച്ച്‌ ഞാൻ തുരുതുരാ സിഗരെറ്റ്‌ കത്തിയ്ക്കുന്നത്‌ കണ്ട അവർക്ക്‌ എനിയ്ക്ക്‌ എട്ടിന്റെ രണ്ട്‌ മടങ്ങ്‌ പണി കിട്ടിയെന്ന് മനസ്സിലായി.തിരികെ വന്നിരുന്ന ഞാൻ അവരോട്‌ കഥ പറഞ്ഞു തുടങ്ങി.


                ഫസ്റ്റിയറും സെക്കൻഡിയറും നന്നായി പഠിച്ചത്‌ കൊണ്ട്‌ കർണ്ണാടക സ്റ്റേറ്റ്‌ ഡിപ്ലോമ നേഴ്സിംഗ്‌ എക്സാമിനേഷൻ ബോർഡ്‌ അറിഞ്ഞ്‌ തന്നെ ആറു മാർക്ക്‌ ലിസ്റ്റുകൾ തന്നിരുന്നു.ഇയർബാക്ക്‌ ആയത്‌ കൊണ്ട്‌ പഠിക്കാൻ ഇഷ്ടം പോലെ സമയം.അങ്ങനെ പഠനവും അച്ഛന്റെ കൂടെ പണിയുമായി നടക്കുന്നതിനിടയ്ക്ക്‌ എന്നെ കിടിലം കൊള്ളിച്ച ഒരു നോട്ടിഫിക്കേഷൻ ഫേസ്ബുക്കിൽ കണ്ടു.അച്ഛൻ പെങ്ങളുടെ മകൻ ജീവന്റെ പിറന്നാൾ ആണു പിറ്റേന്ന്.മനസ്സിൽ മൂന്നാലു ലഡുക്കുഞ്ഞുങ്ങൾ ഒന്നിച്ച്‌ പൊട്ടി.

"ബർത്ത്ഡേ  വിഷസ്‌"മെസേജ് അയച്ചു.

"താങ്ക്സ് ".മറുപടി വന്നു.

ഉച്ച കഴിഞ്ഞ് '"സന്തോഷജന്മദിനം കുട്ടിയ്ക്ക്.....സന്തോഷാാജന്മാാദിനം കുട്ടിയ്ക്ക്‌ "'എന്നെഴുതി.

മറുപടി പോലുമില്ല.

മല ഇങ്ങോട്ട്‌ വന്നില്ലെങ്കിൽ മമ്മദ്‌ അങ്ങോട്ട്‌ ചെല്ലും .മൂന്തോടുകാരനോടാ കളി.!!!

ഫോൺ എടുത്ത്‌ വിളിച്ചു.വോഡഫോൺകാരന്റെ വെപ്രാളം ബി എസ്‌ എൻ എൽ ഭഗവതി മനസ്സിലാക്കിയെന്ന് തോന്നുന്നു.ബെൽ അടിച്ചു.

"ഹലോ "

പ്രത്യഭിവാദനം ഒന്നുമുണ്ടായില്ല.

"നാളെ പിറന്നാൾ ആണെന്ന് ഫേസ്ബുക്കുകാരൻ പറഞ്ഞത്‌ നേരാണോ "?

"അതേ "

"എന്നതാണോ നാളെ പരിപാടി "?

"ഒന്നുമില്ല കണ്ണാ.മമ്മി ഒരു പായസം വെക്കുമായിരിയ്ക്കും."

ഒരു കരയ്ക്കുമടുക്കുന്ന ലക്ഷണമില്ല.അവസാനം ഒരു ബുദ്ധി തോന്നി.എന്റെ അനിയത്തി സിന്ധു ബാംഗ്ലൂരു നേഴ്സിംഗ്‌ പഠിച്ചതിനു ശേഷം ആദ്യം ജോലിയ്ക്ക്‌ കയറിയത്‌ തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിൽ ആണ്.ഈ ആന്റിയുടെ വീട്ടിൽ നിന്നാണ് അവൾ ജോലിയ്ക്ക്‌ പോകുന്നത്‌.
ബുദ്ധിയ്ക്ക്‌ പകരം ബുദ്ധി മാത്രമല്ലേ ഉള്ളൂ.

"ഞാൻ നാളെ അങ്ങ്‌ വന്നാലോന്ന് ആലോചിയ്ക്കുവാ.സിന്ധുവിനെ കണ്ടിട്ട്‌ കുറച്ച്‌ ആയല്ലോ."

"ങേ!!രണ്ടാഴ്ച മുൻപല്ലേ അവൾ ലീവിനു വന്നിട്ട്‌ പോന്നത്‌"?

"ഓ!പുതുതായി ഒന്നൂടെ കാണണം.നാളെ ഞാനങ്ങ്‌ വരുവാ."

"ഓ!വരൂ വരൂ."

പിറ്റേന്ന് വൈകുന്നേരം ആന്റിയുടെ വീട്ടിലെത്തി.അൽപസമയത്തിനു ശേഷം ജോലി കഴിഞ്ഞ്‌ ആന്റിയും,മാമനും,സിന്ധുവുമെത്തി.എന്നെക്കണ്ട എല്ലാവരും അതിശയിച്ചു.

സന്ധ്യയായി.

കേക്ക്‌ മുറിച്ചു.
ഉപചാരവാക്കുകൾ എല്ലാവരും ചൊല്ലി.ആന്റി ഉണ്ടാക്കിയ പായസം കുടിച്ച്‌ പുറത്തേക്കിറങ്ങി.
അവന്റെ ബൈക്ക്‌ ചെന്ന് നിന്നത്‌ ബീവറേജിന്റെ മുന്നിൽ.

നേരോടെ,നിർഭയം,നിരന്തരം, എപ്പോഴും ,എവിടെയും തിക്കിത്തിരക്കുണ്ടാക്കുന്ന അഖിലകേരളമലയാളികൾ സമത്വസാഹോദര്യത്തോടെ ക്യൂ പാലിയ്ക്കുന്ന ഏക ഇടമായ ബീവറേജിന്റെ മുന്നിൽ ജീവൻ തന്ന ആയിരം രൂപയുമായി ഒരു പൈന്റ്‌ എം.സി യ്ക്ക്‌ വേണ്ടി വിനയാന്വിതനായി നിന്ന എന്റെ പോക്കറ്റിലെ ഫോൺ ശബ്ദിച്ചു.

ജീവൻ.

"ഉം?"

"എംസി വേണ്ട.ബെക്കാഡി മതി.ആപ്പിൾ ഫ്ലേവർ.പൈന്റ്‌ അല്ല.ഫുൾ ആക്കിക്കോ."

"ശരി "

ആക്കി.

എളിയിൽ തിരുകിയ ആപ്പിളുമായി തിരികെ അവനടുത്തേയ്ക്ക്‌ നടന്നു.

കുസൃതി ഒപ്പിച്ച ബോബനും മോളിയും വക്കീലിനേയും ഭാര്യയേയും പേടിച്ച്‌ ഒളിച്ച്‌ വീടിനുള്ളിലേയ്ക്ക്‌ കടക്കുന്നത്‌ പോലെ പാദപതനശബ്ദം പോലുമില്ലാതെ മണിക്കുട്ടന്റെ മുറിയിലെത്തി കതകടച്ചു.ബെർത്തിൽ ബുക്കുകൾ അടുക്കി വെച്ചിരിക്കുന്നതിനിടയ്ക്ക്‌ ആപ്പിളിനെ ഒളിപ്പിച്ചു.അനുസാരിയായി വാങ്ങിയ പൊറോട്ടയും,ബീഫ്‌ ഫ്രൈയും ,മിക്സ്ചറും,നാരങ്ങയും,ആപ്പി ഫിസ്സും അലമാരിയിലും ഒളിപ്പിച്ച് ഒന്നുമറിയാത്തവരേപ്പോലെ ഒരു മൂളിപ്പാട്ടും പാടി അത്താഴം കഴിച്ച്‌ വന്ന് കതകടച്ചു.

ജീവൻ ഏസി ഓൺ ചെയ്തു..

ആപ്പിളിനേയും അനുസാരികളേയും തടവറയിൽ നിന്ന് മോചിപ്പിച്ചു.
നിലത്ത്‌ വിരിച്ച ചുവന്ന കാർപ്പെറ്റിൽ കുപ്പിയും  വലിയ രണ്ട്‌ ഗ്ലാസ്സുകളും നിരന്നു.

സ്വതേ വലിയ ഗ്ലാസ്‌ അലർജ്ജിയായ ഞാൻ ചോദിച്ചു.

"ഇത്രേം വലിയ ഗ്ലാസിലെങ്ങനെയാ കുടിയ്ക്കുന്നേ?"

"ബെക്കാഡി ഇങ്ങനെ കുടിയ്ക്കണം."

ഒരു ഗ്ലാസ്സ്‌ നിറയെ മദ്യം ഒഴിച്ചു.അത്‌ കണ്ട എന്റെ പുറത്തേയ്ക്ക് തള്ളിയ  കണ്ണുകൾ തിരുമ്മി അകത്താക്കി.

ഒരു ഗ്ലാസ്സിൽ നിറയെ ഒഴിച്ച്‌ മറ്റേ ഗ്ലാസ്സിലേയ്ക്ക്‌ പകരുകയായിരിയ്ക്കും അവിടുത്തെ രീതിയെന്ന് ആശ്വസിച്ചു.ആശ്വാസത്തിന്റെ പതിനൊന്നാം നിലയിലേയ്ക്ക്‌ ഞെട്ടലിന്റെ വിമാനം ഇടിച്ച്‌ കയറുന്നതാണ് പിന്നെ കണ്ടത്‌.
അടുത്ത ഗ്ലാസും അതാ അങ്ങനെ നിറയ്ക്കുന്നു.
ഒരു നാരങ്ങാ എടുത്ത്‌ മുറിച്ച്‌ അത്‌ പിഴിഞ്ഞ്‌ മദ്യത്തിൽ ചേർത്തു.പിന്നെ ഒരടപ്പ്‌ ആപ്പി ഫിസ്സും ഒഴിച്ചു.മേടിച്ചതല്ലേ ,അതിനു വിഷമമാകണ്ടല്ലോ എന്നോർത്താണാവോ!!!

മൂന്തോടുകാരന്റെ മുന്നിൽ മദ്യം വെറും തൃണമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ഇതിച്ചിരി കടുപ്പമല്ലേ സുധീ' എന്ന് മനസ്സിലിരുന്നാരോ വിലപിയ്ക്കുന്നതായി തോന്നി.എങ്കിലും മൂന്തോടുകാരുടെ കുലദൈവങ്ങളായ കല്ലുപുരയ്ക്കൽ പീലി മുതൽ കുട്ടൻ വരെയുള്ളവരെ മനസ്സിൽ ധ്യാനിച്ച്‌ ജീവനൊപ്പം ഗ്ലാസ്സുയർത്തി.

ഘോരമായി മൊഴിഞ്ഞു.

"ചിയേഴ്സ്‌ "

മദ്യം ഇറങ്ങിപ്പോകുന്ന മാർഗ്ഗം വരെ മനസ്സിലായി.

അന്നനാളം മുതൽ തുടങ്ങുന്ന ആന്തരാവയവങ്ങളെ തഴുകിത്തലോടി ബെക്കാഡി കീഴോട്ട്‌ പോകുന്നതായും,വയറ്റിലെ ഹൈഡ്രോക്ലോറിക്‌ ആസിഡുമായി ഘോരയുദ്ധം നടത്തി "ദാ ഇവിടെ നിങ്ങളുടെ ബെക്കാഡി വിശ്രമിയ്ക്കുന്നു"എന്ന് വയറ്റിൽ തൊട്ടുകാണിയ്ക്കാനും കഴിയുമെന്ന് തോന്നിപ്പോയി.

ചിന്തകൾ കാടുകയറി നാടിറങ്ങി വരുന്നതിനു മുൻപ്‌ ഒന്നൂടെ ഒഴിച്ചു.കയ്ക്കുന്നതായി തോന്നി.നാരങ്ങാ പിഴിഞ്ഞ്‌ നേരിട്ട്‌ വായിലേയ്ക്ക്‌ വീഴ്ത്തി ആ ഗ്ലാസ്സും ഞങ്ങൾ കാലിയാക്കി.
ഓരോ സിഗരെറ്റ്‌ കത്തിച്ചു.

ശ്വാസം മുട്ടുന്നത്‌ പോലെ.ഓക്കാനിയ്ക്കാൻ വന്നു.നാരങ്ങ ആശ്രയമായി.

കണ്ണുകളിൽ ഇരുട്ട്‌ കയറുന്നോ!!!

മദ്യക്കുപ്പിയെ ഏറുകണ്ണിട്ട് നോക്കി.
ാതിനെ ഇത്ര വെറുപ്പോടെ ആദ്യം നോക്കുകയാണ്.ഇനി അതിൽ അര ഗ്ലാസ്‌ വീതം ഒഴിയ്ക്കാൻ കാണും.

ഹേയ്‌!!!മൂന്തോടുകാരൻ കീഴടങ്ങാനോ!!!!

എന്നാലും ഇങ്ങനെ ശ്വാസം മുട്ടുമോ??
കുറച്ച്‌ കുടവയറൊക്കെ ആകാമായിരുന്നു..ആത്മാവ്‌ പോലെ സൂക്ഷ്മശരീരി ആയ എനിയ്ക്ക്‌ കുടവയർ വന്നാൽ ആൾക്കാർ പിത്തശൂല പിടിച്ചവനേ എന്ന് വിളിക്കില്ലേ???

ദൈവമേ!!!!ഇതൊഴിയ്ക്കാൻ ഇവനു തോന്നല്ലേ!!!ഇവനീ ഫോൺ വിളി കൊണ്ട്‌ ഉറങ്ങിപ്പോകണേ!!!എന്നിങ്ങനെ മന്ത്രം ചൊല്ലി പറപ്പിച്ച്‌ വിട്ട പ്രാർത്ഥനകൾ ഉയർന്ന് പൊങ്ങി മച്ചിലിടിച്ച്‌ താഴെ ചാരിക്കിടന്ന് ഫോൺ ചെയ്യുന്ന ജീവന്റെ ബോധമണ്ഡലത്തിലേയ്ക്ക്‌ ഊളിയിട്ടതിന്റെ ഫലമായി ആപ്പിൾ കുപ്പി അവസാനമായ്‌ ഒന്നൂടെ ഒഴിഞ്ഞു..

പരവേശം!!!

തലയൊന്ന് കുനിച്ച്‌ നോക്കി.തലച്ചോറിലേയ്ക്ക്‌ ഇരച്ച്‌ കയറി വരുന്നത്‌ ബെക്കാഡി ആണോ??അതോ രക്തം ആണോ?

ഏസിയുടെ തണുപ്പിലും വിയർത്തു കുളിച്ചു.ബാത്രൂമിലേയ്ക്ക്‌ കയറി ഓക്കാനിച്ച്‌ നോക്കി.

മുഖം കഴുകി.തലയും.

ഈ സമയമത്രയും ജീവൻ ഫോണിൽ തന്നെ.

"അവതാർ സിനിമ കാണണം."

അവനെഴുന്നേറ്റു വന്നു.

"എടുക്കാൻ അറിയാമോ?"

"ഇല്ലാ "

"ദാ .ഈ കാണുന്ന സാധനമില്ലേ!!അതാണു മൗസ്‌.അത്‌ ഇങ്ങനെ ആക്കുമ്പോൾ സ്ക്രിനിലൂടെ ഒരു സാധനം ഓടുന്നത്‌ കണ്ടോ??"

"കണ്ടു."

"ആരോമാർക്ക് പോലുള്ള ആ സാധനത്തിനെ മൈ കമ്പ്യൂട്ടറിൽ കൊണ്ട്‌ വെച്ച്‌ ഡബിൾക്ലിക്ക്‌ കൊടുക്കുക.".

"ഏയ്‌!!രാത്രിയല്ലേ.ഒറ്റ ക്ലിക്ക്‌ മതി. "

"ദാ ഇങ്ങനെ,,ഈ ഇടത്‌ വശം ചേർത്ത്‌ ചറപറാന്ന് രണ്ട്‌ ക്ലിക്ക്‌.ദാ കണ്ടോ കുറേ സാധനം വരുന്നത്‌.അതിൽ മൈ വീഡിയോസ്‌ കണ്ടോ?അതിലും ഡബിൾ ക്ലിക്ക്‌."

"ഇത്രയും ഞെക്ക്‌ ഞെക്കിയിട്ട്‌ എനിയ്ക്ക്‌ അവതാർ കാണണ്ട.ഇട്ട്‌ തന്നാൽ കാണാം.എന്നിട്ട്‌ പോയി ഫോൺ ചെയ്യ്‌.ഇവൾക്കൊന്നും ഉറക്കമില്ലേ ഭഗവാനേ!!!"

അവതാർ കാണാൻ തുടങ്ങി.

അടഞ്ഞ്‌ പോകുന്ന കണ്ണുകളെ ബലം പിടിച്ച്‌ തുറന്ന് സ്ക്രീനിലേയ്ക്ക്‌ നോക്കിച്ചു.കണ്ണുകളെ തുറന്ന് പിടിച്ചിരുന്ന വിരലുകൾ കൂടി ഉറങ്ങാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു.ചുറ്റും വെളിച്ചമുണ്ടായിരുന്നെങ്കിലും കട്ടിൽ കണ്ട്‌ പിടിയ്ക്കാൻ വൈകി.

ഇത്രേം കുടിക്കണ്ടായിരുന്നു.ഇങ്ങനെ ആണാവോ എന്റെ മരണം.?സിന്ധുവിനേയും ടുട്ടുവിനേയും അവസാനമായി ഒന്നൂടെ കണാൻ കഴിയണേ!!!ഈ ചെറുപ്രായത്തിൽ എന്നെ തിരിച്ച്‌ വിളിക്കരുതേ ദൈവമേ!!ഞാൻ നന്നായിക്കോളാമേ!!

ഓർമ്മകൾ മങ്ങിത്തുടങ്ങി.ഒരു ഗുഹയ്ക്കുള്ളിലൂടെ പറന്ന് പോകുകയാണു ഞാൻ.

കണ്ണു തുറന്നപ്പോൾ ജീവൻ എഴുന്നേറ്റിരിപ്പുണ്ട്‌.

"ഗുഡ്മോണിംഗ്‌ "

"ഗുഡാഫ്റ്റർന്നൂൺ "

"ങേ!അത്രേമൊക്കെ ആയോ ?"

"സമയം ആർക്ക്‌ വേണ്ടിയും കാത്ത്‌ നിൽക്കാറില്ല കണ്ണാ."
(ദൈവമെ ബെക്കാഡിയ്ക്കിത്ര ശക്തിയോ???)

എഴുന്നേൽക്കാൻ നോക്കി.കഴിയുന്നില്ല.

ഒരു വിധത്തിൽ അടുക്കളയിലെത്തി.ഫ്രിഡ്ജ്‌ തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത്‌ മുഖത്തൊഴിച്ചു.വാ കഴുകി.ബാക്കി വെള്ളം കുടിച്ചു.ദാഹം മാറുന്നില്ല.

കുളിയ്ക്കാൻ കയറി.ഷവറിനു കീഴെ കുറേ സമയം നിന്നു.കുറച്ച് ആശ്വാസം കിട്ടി.

ആന്റി പുട്ടും പഴവും എടുത്ത്‌ വെച്ചിട്ടാണ് ജോലിയ്ക്ക്‌ പോയത്‌.പഴം കഴിച്ചു.

പിന്നേം രണ്ട്‌ പേരും വന്ന് കിടന്നു.

വൈകിട്ട്‌ ആന്റിയും മാമനും സിന്ധുവും വന്നു.എഴുന്നേറ്റ്‌ ചെല്ലണമെന്നുണ്ടായിരുന്നെങ്കിലും ആരോഗ്യാവസ്ഥ സമ്മതിച്ചില്ല.

"രാത്രി മുഴുവൻ സിനിമയുടെ ബഹളവും ചിരിയും കേട്ടു.ഉറങ്ങിക്കോട്ടെ.വിളിയ്ക്കണ്ട."

ങേ!! ഓക്കാനിയ്ക്കുന്നതിനിവിടെ ചിരി എന്നാണോ പറയുന്നത്‌!!!!!!!!

പിറ്റേന്ന് രാവിലെ  വീട്ടിലേയ്ക്ക്‌ തിരിച്ച്‌ പോന്നു..
                              ★
"എന്നിട്ടെന്തായെടാ"?മാക്കാൻ ചോദിച്ചു.

മാക്കാനു മാത്രമല്ല എല്ലാവർക്കുമുണ്ടായിരുന്നു ആകാംക്ഷ.

"എന്നിട്ടെന്താവാൻ!!ജീവനിക്കാര്യം അവന്റെ കൂട്ടുകാരൻ ഒരു മനോജിനോട്‌ പറഞ്ഞു.അവൻ രാജാവിനേക്കാളും രാജഭക്തി കാണിച്ചു .ജീവന്റെ അച്ഛനോട്‌ പറഞ്ഞു.അവൻ കുടിയ്ക്കുമെന്നറിയില്ലായിരുന്ന അവർക്ക്‌ ഇതൊരു വലിയ ഷോക്കായി.ആ വീട്‌ താളം തെറ്റി.രണ്ട്‌ വർഷമായി ആ വീട്ടിൽ താമസിച്ച്‌ ജോലിക്ക്‌ പോയിരുന്ന എന്റെ അനിയത്തിയ്ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടായി.അവർ അവളോട്‌ എന്നോടുള്ള ദേഷ്യം തീർത്തു.ഇന്നലെ അവളെ ഹോസ്പീറ്റലിന്റെ ഹോസ്റ്റലിൽ കൊണ്ട്‌ ചെന്നാക്കി..."

ആരും ഒന്നും മിണ്ടുന്നില്ല.

"അവനിക്കാര്യമാണോ  ഇപ്പൊ നിന്നെ വിളിച്ച്‌ പറഞ്ഞത്‌ "?

"അതെ.എന്റെ വീട്ടിലും തറവാട്ടിലും എല്ലാവരും അറിഞ്ഞു.ഞാനിനി അങ്ങോട്ട്‌ പോകുന്നില്ല.ഇവിടെയെങ്ങാനും കൂടുന്നേ ഉള്ളൂ."

"സാരമില്ലെടാ.നിന്റെ അനിയത്തീടെ കാര്യം ഓർക്കുമ്പഴാ.ഇത്ര നാളും അവിടെ നിന്നിട്ട്‌ പിന്നെ ഹോസ്റ്റലിൽ ചെന്ന് നിൽക്കുമ്പോ അവരൊക്കെ എന്നാ വിചാരിക്കുമോ ആവോ??"

"ആ.എന്നതായാലും നമുക്ക്‌ നോക്കാം."


                               ★


      2010 ഡിസംബർ 24 രാത്രി 11മണി.

റോബിന്റെ വീട്ടിൽ പുൽക്കൂടുണ്ടാകുകയായിരുന്ന എന്റെ ഫോണിൽ വന്ദനം സിനിമയിലെ തീം സോങ്ങ്‌ ഉയർന്നു.

"സിന്ധൂ "

"പാപ്പ ഇപ്പോ എവിടെയാ?"

"റോബിന്റെ വീട്ടിൽ.പുൽക്കൂടുണ്ടാക്കുകയാ."

"കുടിയുണ്ടോ?"

"ഇല്ല"

"പിന്നേ.ഇല്ലാ."

"എടീ,ഞാനങ്ങനെ വലിയ കുടിയനൊന്നുമല്ല.വല്ലപ്പോഴും മാത്രം."

"എന്നാ വേഗം വീട്ടീ പോ "

"ഇപ്പ പോകാന്നേ"

"വേണ്ട.ഇപ്പത്തന്നെ പോ "

"എടീ.ഇച്ചിരി കലാപരമായിട്ട്‌ ഒക്കെ ഉണ്ടാക്കണ്ടേ?അതിനാ ഞാനിവിടെ നിക്കുന്നേ "

"അതവരുണ്ടാക്കിക്കോളും.കുറേ നാളായ്‌ ഞാനൊരു കാര്യം ആലോചിയ്ക്കാൻ തുടങ്ങിയിട്ട്‌".

"എന്നാ കാര്യവാ "?

"പാപ്പ ഒരു കുടിയനായി മാറിക്കൊണ്ടിരിക്കുവാന്ന് അമ്മി പറയുന്നുണ്ട്‌."

"അമ്മി ചുമ്മാ പറ്റിയ്ക്കാൻ പറയുന്നതാടീ ".

"പാപ്പയേക്കണ്ട്‌ ടുട്ടു കുടിയ്ക്കാൻ തുടങ്ങുമോന്നാ അമ്മിയ്ക്ക്‌ പേടി ".

"പേടിയ്ക്കാൻ തുടങ്ങിയാൽ ജീവിയ്ക്കാൻ പറ്റില്ലെന്ന് മഹാകവി ചുള്ളിക്കാട്‌ പറഞ്ഞിട്ടുണ്ട്‌.ഒരു ഏലസ്‌ ജപിച്ച്‌ കെട്ടാൻ പറയാം."

"എന്നെ വേണോ?കുടി വേണോ ?"

"നിന്നെ മതി "

"എങ്കിൽ കൈ നീട്ട്‌.എന്റെ തലയിൽ കൈ വെക്ക്‌."

"ഈ ഫോണീക്കൂടെയെങ്ങനെയാ കൈ തലേ വെക്കുന്നേ?"

"അതൊക്കെ എനിയ്ക്കറിയാം.കൈനീട്ട്‌."

"ന്നാ നീട്ടി."

"തലേ വന്നില്ലല്ലോ "

"ഇപ്പളോ?"

"ആം.ഇപ്പോ വന്നു.ഇനി ഞാൻ കുടിയ്ക്കത്തില്ല.സത്യം."

"ങേ!!അതിനിടയ്ക്ക്‌ നീ കുടി തുടങ്ങ്യാരുന്നോ?"

"തമാശിക്കാതെ.പാപ്പയോട്‌ ഏറ്റ്‌ ചൊല്ലാനാ പറഞ്ഞത്‌ "

"ഇനി ഞാൻ കുടിയ്ക്കത്തില്ല.(അ)സത്യം..."

"ഏയ്‌.പാപ്പയ്ക്കത്‌ പോരാ.ഇങ്ങനെ ഏറ്റ്‌ ചൊല്ല്.ഇനി ഞാൻ കുടിക്കത്തില്ല.ഇനി എന്നെങ്കിലും കുടിച്ചാൽ ഏക അനിയത്തിയ്ക്ക്‌ എന്തെങ്കിലും സംഭവിയ്ക്കട്ടെ."


.......................................................


"പറയാൻ."


........................................................

"പാപ്പേ,മിണ്ടാതിരിക്കുന്നോ?പറയാൻ."

"ഇനിയെന്റെ മരണം വരെ കുടിക്കത്തില്ല.നീയാണേ സത്യം..."

"എനിയ്ക്കറിയാരുന്നു,ഞാൻ പറഞ്ഞാൽ പാപ്പ കേൾക്കുമെന്ന്.ഇനി വീട്ടീപ്പൊക്കോ കേട്ടോ!!!എന്റെ ഡ്യൂട്ടി റ്റൈം കഴിഞ്ഞു.ഇനി ഹോസ്റ്റലിലേയ്ക്ക്‌ പോകട്ടെ."

പുൽക്കൂടിന്റെ പണി കഴിഞ്ഞിരുന്നു.അതിൽ എടുത്ത്‌ വെച്ചിരുന്ന ഉണ്ണീശോ എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നതായി തോന്നി.
കണ്ണുകൾ നിറഞ്ഞ്‌ വന്നത്‌ ആരും കാണാതിരിയ്ക്കാനായി
തിരിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടന്നു....

ആ സംഭാഷണത്തോടെ എന്റെ ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞു.ഈ പോസ്റ്റോടെ എന്റെ ബ്ലോഗിൽ നിന്നും...

(നിയമപരമായ മുന്നറിയിപ്പ്‌:മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം.)                                                                                                                                                                                                         ---------------------------------------------------------------------------------------------------------------                                                                                                                                                        പ്രതിലിപി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഈ പോസ്റ്റ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്റെ   പ്രൊഫൈല്‍ ഇവിടെയുണ്ട്                                                                                                        ഇവിടെ  ക്ലിക്ക്  ചെയ്‌താല്‍ ഈ പോസ്റ്റ്‌ വായിക്കാം.                                    

108 അഭിപ്രായങ്ങൾ:

 1. വീട്ടിൽ നിന്നും അയച്ച്‌ തരുന്ന പണം തീരുമ്പോൾ കല്യാണമണ്ഡപങ്ങൾ അന്വേഷിച്ച്‌ നടക്കുന്ന സാദാ മലയാളി വിദ്യാർത്ഥികളേപ്പോലെ പെരുമാറാൻ മാക്കാന് കഴിയുമായിരുന്നില്ല.....ഇതൊരു ആഗോളപ്രതിഭാസമാണല്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്റെ ബ്ലോഗിൽ ആദ്യതേങ്ങാ ഉടച്ചത്‌ സർ ആണു...

   പുറത്ത്‌ പഠിയ്ക്കാൻ പോകുമ്പോൾ ഇടയ്ക്കിടെ അനുഭവിയ്ക്കുന്ന പട്ടിണിയില്ലേ!!!ആ നിസ്സഹായാവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.അനുഭവിച്ച്‌ തന്നെ അറിയണം.
   വായനയ്ക്ക്‌ വളരെ നന്ദി.ആദ്യ തേങ്ങായ്ക്കും.!!!!

   ഇല്ലാതാക്കൂ
 2. വായിക്കാൻ രസം തന്നെ. പക്ഷേ, ചെറുപ്പക്കാരെല്ലാം ഇങ്ങനെ മദ്യത്തിന്റെ / കള്ളിന്റെ പുറകെയാകുന്നത് നന്നല്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ സർ!!!തുടങ്ങാൻ വളരെ എളുപ്പം.നിർത്താൻ കഴിയണമെങ്കിൽ അത്ര ചങ്കുറപ്പും ഭാഗ്യവും വേണം.

   വായനയ്ക്ക്‌ നന്ദി.!!!

   ഇല്ലാതാക്കൂ
 3. എൻ്റെ സുധീ ആദ്യം മുതൽ അവസാന ഭാഗം വരെ ഓരോ വാക്കിലും നർമ്മത്തെ വാരിക്കോരിയിട്ടിട്ടുണ്ട് ഒരു പാട് ചിന്തിക്കാനും അതാലോചിച്ച് ചിരിക്കാനും .. ഒരു പാട് ചിരിച്ചു .വളരെ നന്നായിട്ടുണ്ട് .ആം.ഇപ്പോ വന്നു.ഇനി ഞാൻ കുടിയ്ക്കത്തില്ല.സത്യം."
  "ങേ!!അതിനിടയ്ക്ക്‌ നീ കുടി തുടങ്ങ്യാരുന്നോ?"
  "തമാശിക്കാതെ.പാപ്പയോട്‌ ഏറ്റ്‌ ചൊല്ലാനാ പറഞ്ഞത്‌.... വളരെ പെട്ടെന്ന് തോന്നുന്ന ഈ നർമ്മത്തിൽ ചാലിച്ച കുബുദ്ധിയെ നമിച്ചു അണ്ണാ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ ഹാ.സുരേഷേട്ടാ.!!!!ഞാൻ എന്നെത്തന്നെ പണ്ടേ നമിച്ചതാ..ഒരു രക്ഷയുമില്ല..വായനയ്ക്ക്‌ നന്ദി!!!!

   പിന്നേ!!!! ഈ കൂളിംഗ്‌ ഗ്ലാസ്സ്‌ ഒന്നും വേണ്ട.

   ഇല്ലാതാക്കൂ
 4. വായിക്കാന്‍ രസമായിരുന്നു- വൈകിട്ടെന്താ പരിപാടിയുടെ ആരാധകനായി മാറിയിരിക്കുന്നല്ലോ. ഇങ്ങനെ കുടിച്ചു നശികരുത് കേട്ടോ. ചെയ്ത സത്യം പാലിക്കണം.. അച്ഛനും അമ്മയും വിഷമിക്കാന്‍ ഇടയവരുത്. സഹോദരിയും..... ആ..ആ.. പറഞ്ഞു പറഞ്ഞു കാട് കയറി.. നമ്മളെന്നാ ഒന്ന് കൂടുന്നെ...?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ ഹാ.വല്ലാത്ത ഉപദേശമായിപ്പോയി അന്നുസേട്ടാ.!!!!

   നമുക്ക്‌ ഉടനേ കാണാം .

   ഇല്ലാതാക്കൂ
 5. ആർജ്ജവം എന്നതാണ് സുധിയുടെ എഴുത്തിന്റെ ജീവൻ. അത് മനസ്സിൽ തട്ടുന്നതായതുകൊണ്ട് നിശിതവുമാണ്. ചെറിയ കാര്യങ്ങൾക്ക് മിഴിവ് കിട്ടുന്നത് അങ്ങനെയാണ്. കഥ എങ്ങിനെ അവസനിപ്പിക്കണമെന്നും പഞ്ച് ലൈൻ എന്തായിരിക്കണമെന്നും കൃത്യമായി അറിയാം. സന്തോഷം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എതിരൻ ചേട്ടാ...സന്തോഷം.

   ഇത്ര സീനിയർ ആയ എഴുത്തുകാരനിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ കഴിഞ്ഞല്ലോ!!!!

   എന്റെ സ്നേഹാദരങ്ങൾ!!!!

   ഇല്ലാതാക്കൂ
 6. ഹോസ്റ്റൽ ജീവിതത്തിലെ ഒരു മികച്ച അധ്യായമായിരുന്നു ഫ്രീഫുഡ് അസോസിയേഷൻ. എവിടെയെങ്കിലും കല്യാണം ഉണ്ടെങ്കിൽ അസോസിയേഷനിലെ ആരെങ്കിലും വിളിച്ചറിയിക്കും. തിരിച്ചും അങ്ങനെ തന്നെ. ഇത് വായിച്ചപ്പോൾ, ഓർമ്മകൾ മനസ്സിൽ വീണ്ടും സദ്യ വിളമ്പുന്നു... സൗഹൃദവും നൊമ്പരവും ചാലിച്ച പോസ്റ്റ്‌ ഹൃദയ സ്പർശിയായി.
  കുടിയേ കുറിച്ച് ശ്രീ. ആൾരൂപന്റെ അഭിപ്രായം തന്നെ എനിക്കും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കൊച്ചൂ...

   അസ്സോസ്സിയേഷനൊന്നും ഇല്ലായിരുന്നെങ്കിലും കയ്യിൽ കാശില്ലാതെ വരുമ്പോൾ ഇറങ്ങി നടന്ന് പോകുമായിരുന്ന ആ കാലം ഒരിയ്ക്കലും മറക്കാൻ കഴിയില്ല.

   വായനയ്ക്ക്‌ അതിയായ സന്തോഷം.

   ഇല്ലാതാക്കൂ
 7. നല്ല ഒരു അനുഭവകഥ....നന്നായി അവതരിപ്പിച്ചിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 8. സുധിച്ചേട്ടാ കൊള്ളാം‌ കേട്ടോ... പേരുകളിൽ ഒക്കെ ഒരു ഇത്തിരി കൂടി ക്ലാരിറ്റി ആവാം കേട്ടോ. ആദ്യം കണ്ണൻ എന്ന് പറഞ്ഞത് റൂം മേറ്റിനെയും പിന്നെ പറഞ്ഞത് സ്വന്തം പേരും അല്ലേ. മനസ്സിലാക്കാൻ 2 തവണ വായിക്കേണ്ടി വന്നു. ഒരു കുഞ്ഞു സംശയം.. അനിയത്തി നേഴ്സായിക്കഴിഞ്ഞും ചേട്ടൻ പഠിച്ചു വരുന്നേ ഉള്ളാരുന്നൂല്ലേ.. ;)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രണ്ട്‌ കണ്ണന്മാരും,രണ്ട്‌ അനീഷുമാരും ഉണ്ടാരുന്നു കുഞ്ഞൂ..

   മനസ്സിലാക്കിയത്‌ ശരിയാണു...അവളുടെ നാലാം വർഷത്തിലാണു ഞാൻ ബാംഗ്ലൂർക്ക്‌ വണ്ടി കയറിയത്‌.

   വായനയ്ക്ക്‌ നന്ദി ട്ടോ!!!!

   ഇല്ലാതാക്കൂ
 9. കുടിയും വലിയും ഒക്കെ നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഇവിടെ അടുത്തുള്ള ഒരു സുകുവേട്ടന്‍ എത്രയോ തവണ നിര്‍ത്തിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ.
   സുധീറേട്ടാ..മടുത്ത്‌ തുടങ്ങിയിരുന്നു...

   വായനയ്ക്ക്‌ നന്ദി കേട്ടോ!!!

   ഇല്ലാതാക്കൂ
 10. കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ ഒരു ചെറിയ പയ്യന്‍ അച്ഛനെക്കൊണ്ട്‌ സത്യം ചെയ്യിക്കുന്നത് കണ്ടത് ഓര്‍മ്മ വന്നു. അവന്‍ പറയുന്ന ചില വാക്കുകള്‍ മറക്കാന്‍ കഴിയില്ല. ആരു വിളിച്ചാലും പോകില്ല, പച്ചവെള്ളം കുടിച്ചാ മതി, പനി ഉണ്ടെങ്കില്‍ ചൂടുവെള്ളം കുടിച്ചോ, ബീറും കുടിക്കില്ലാന്നു അമ്മേടെ നെറ്റിയിലെ പൊട്ടില്‍ തൊട്ടു സത്യം ചെയ്യ്‌. വേഗം ചെയ്യ്‌. എന്നൊക്കെയായിരുന്നു.
  നന്നായി അവതരിപ്പിച്ചു സുധി, സരസമായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹോ.
   റാംജിയേട്ടാ.അത്രയൊന്നുമായില്ലല്ലോന്ന് ഇപ്പോ ഒരു ആശ്വാസമുണ്ട്‌..

   നന്ദിയുണ്ട്‌ കേട്ടോ!!!!

   ഇല്ലാതാക്കൂ
 11. എൻ്റെ സുധീ ആദ്യം മുതൽ അവസാന ഭാഗം വരെ ഓരോ വാക്കിലും നർമ്മത്തെ വാരിക്കോരിയിട്ടിട്ടുണ്ട് ഒരു പാട് ചിന്തിക്കാനും അതാലോചിച്ച് ചിരിക്കാനും .. ഒരു പാട് ചിരിച്ചു .വളരെ നന്നായിട്ടുണ്ട് .ആം.ഇപ്പോ വന്നു.ഇനി ഞാൻ കുടിയ്ക്കത്തില്ല.സത്യം."
  "ങേ!!അതിനിടയ്ക്ക്‌ നീ കുടി തുടങ്ങ്യാരുന്നോ?"
  "തമാശിക്കാതെ.പാപ്പയോട്‌ ഏറ്റ്‌ ചൊല്ലാനാ പറഞ്ഞത്‌.... വളരെ പെട്ടെന്ന് തോന്നുന്ന ഈ നർമ്മത്തിൽ ചാലിച്ച കുബുദ്ധിയെ നമിച്ചു അണ്ണാ

  മറുപടിഇല്ലാതാക്കൂ
 12. 52 വയസ്സിനുള്ളില്‍ ആകെ മദ്യപിച്ചിരിക്കുന്നത് രണ്ടു തവണയാണ്. അതും 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതൊക്കെ മറന്ന് ഇനീം കുടിക്കാന്‍ പ്രലോഭിപ്പിക്കുന്നതരത്തിലല്ലേ ഈ എഴുതിവച്ചേക്കുന്നത് എന്നോര്‍ത്ത് വായിച്ചുവായിച്ച് അവസാനമെത്തിയപ്പോള്‍ നിര്‍ത്തിയ ആ നിര്‍ത്തക്കം ഉണ്ടല്ലോ. അത് സൂപ്പര്‍.

  എന്തായാലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ ഹാാ .അജിത്തേട്ടാ...

   ഇനി തുടങ്ങരുതേ!!!!!!!!!

   ആർക്കെങ്കിലും പ്രലോഭനം ഉണ്ടായാലോന്ന് കരുതി ഞാൻ നിയമപരമായ മുന്നറിയിപ്പ്‌ ഞാൻ ചേർത്തിരുന്നു....):

   ഇല്ലാതാക്കൂ
 13. അത്യഭൂതമായ പെങ്ങള്‍ സ്നേഹത്തിന്‍റെ മൂര്‍ത്തിമദ്ഭാവമായത് നന്നായി. അതിനാല്‍ ഒരു ശപഥത്തില്‍ നിര്‍ത്താനായി.!!!!!!!!!!

  ഇല്ലെങ്കില്‍ വീര്‍ത്തു മഞ്ഞിച്ച കരളും തുളകള്‍ വീണ കുടലും കടവായില്‍ നിന്നൊഴുകുന്ന ചോരയുമായി... "മരണമെത്തുന്ന നേരത്തു...." പാടേണ്ടി വന്നേനേ....

  നറു ഹാസ്യത്തില്‍ മുക്കിയെഴുതിയ ഓര്‍മകള്‍ ഒട്ടും മുഷിയാത്ത വായനയും സന്തോഷവും നല്കി. മദ്യവിമുക്തമായ തുടര്‍പോസ്റ്റുകള്‍ക്ക് കാത്തിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കല്ലോലിനീ... വായനയ്ക്ക്‌ നന്ദി.

   പാടേണ്ടി വന്നേനേ..

   നല്ല പെങ്ങളുണ്ടായാൽ ഇങ്ങനെ രക്ഷപ്പെടാം.

   ഇല്ലാതാക്കൂ
  2. പെങ്ങളെ ഭൂതമെന്ന് വിളിച്ചതും കൂട്ടാക്കാതെ ഉപദേശത്തിന് നന്ദി പറയുന്നോടാ സുധി......
   എന്നിട്ടൊരു സ്പെഷ്യൽ ഉപദേശവും.... ഇനി മദ്യ വിമുക്തമായ കിനാശ്ശേരി......

   ഇല്ലാതാക്കൂ
  3. ഹാ ഹാ ഹാാ.അത്‌ ശരിയാണല്ലോ!!!!കല്ലോലിനി അവക്കെ ഭൂതമെന്ന് കേറി വിളിച്ചല്ലോ...

   അനുഭവിയ്ക്കട്ടെ.!!!!

   ഇല്ലാതാക്കൂ
 14. എഴുത്തു വളരെ നന്നായി.മദ്യവിമുക്തമായ ഒരു സുന്ദരജീവിതം ആശംസിക്കുന്നു!എന്തായാലും അനിയത്തിയാണ് താരം!

  മറുപടിഇല്ലാതാക്കൂ
 15. ആഹാ... ഇതു കൊള്ളാലോ...
  നല്ല അവതരണം...ഇഷ്ടം..
  ആശംസകള്‍..

  (ചിലതിനെ ദുശ്ശീലങ്ങളായി തന്നെ കാണണം...)

  മറുപടിഇല്ലാതാക്കൂ
 16. ജീവനുള്ള എഴുത്ത് ....... ഡ്രിംഗ്സ് നിര്‍ത്തിയ ശപഥം കൊള്ളാം ....... ഹെണ്ണൂര്‍ ബണ്ടയിലെ കള്ള് സൂപ്പറാ......താഴെ ശനീശ്വരന്‍ കോവില്‍ കഴിഞ്ഞു വലത്തോട്ട് തിരിഞ്ഞു ഉള്ളിലേക്ക് പോയാല്‍ നല്ല തെങ്ങുംകള്ളും കിട്ടും...... ബക്കാഡിയൊക്കെ പെരും അടിആടിച്ചാ ഏത് സുധിയും കള്ളുകുടി നിര്‍ത്തും.....
  മദ്യപാനം നിര്‍ത്തിയ സുധിക്ക് ആശംസകൾ....
  സുധിയുടെ പെങ്ങള്‍ പെരുംപുലി തന്നെ .... പഴുതടച്ച ശപഥമാണ് ചെയ്യിച്ചത്.....
  സ്നേഹാശംസകള്‍......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനോദേട്ടാ...
   നമുക്ക് വിസ്മയ് സൂര്യനെ കൊണ്ട് ഒരു ശപഥം ചെയ്യിപ്പിച്ചാലോ...!!!!????
   :-P :-P :-P

   ഇല്ലാതാക്കൂ
  2. ഹാ ഹാ ഹാ.വിനോദേട്ടാ...

   അപ്പോ അവിടെയൊക്കെ വന്നിട്ടുണ്ടല്ലേ!!!!

   എന്തായാലും സിന്ധു ഒരു പെരും പുലി തന്നെയാ.

   സ്നേഹം.

   ഇല്ലാതാക്കൂ
  3. കല്ലോലിനീ.നമുക്കതും പരീക്ഷിയ്ക്കേണ്ടി വരും.

   ഇല്ലാതാക്കൂ
  4. കല്ലോല്‍..... അപ്പൂന്(വിസ്മയ് സൂര്യൻ) നാലു വയസ്സു കഴിഞ്ഞതേയുള്ളു .... കുടി തുടങ്ങിയിട്ടില്ല..... തുടങ്ങിയാൽ ഉടനെ ശപഥം ചെയ്യിക്കാം.....

   ഇല്ലാതാക്കൂ
  5. അപ്പൂനല്ല. അപ്പൂന്‍റച്ഛനാ ശപഥം വേണ്ടത്.
   മനസ്സിലായില്ല്യാന്ന് മനപ്പൂര്‍വ്വം ഭാവിക്കണ്ടട്ടോ...

   ഇല്ലാതാക്കൂ
  6. നിങ്ങള്‍ തമ്മിലുള്ള അടി തീരത്തില്ലേ?

   ഇല്ലാതാക്കൂ
  7. മദ്യവിമുക്ത കിനാശ്ശേരിക്കാരാ സുധിയേ
   നിങ്ങളു രണ്ടാളും കൂടേ കേറി കൊല്ല്....എന്നെ

   ഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

   ഇല്ലാതാക്കൂ

  9. @vinodam
   Avaru randu perum koode ninne konnit venam..avarude jeevitham jail chappathi pole avan alleda??kollippikkan nadakkunnu .
   Ninne njan konnu tharamedaa...ninte thavala karayunna polullla chiri innale phonil kettappozhe njan karuthiyatha ...pinne kallolathinte mazhakkadiyil neeyenik thanna panikk sesham njan orappikkem cheith.
   .ninte yamakandan njan thanneyedaa kaattu pothe,,maakan thavaley...mocha kkorange...

   ഇല്ലാതാക്കൂ
  10. ഹാ ഹാ ഹാാ.വിനോദേട്ടാ!!!!!!!   എന്നെ അങ്ങ്‌ കൊല്ല്.

   ഇല്ലാതാക്കൂ
  11. എടാ കാട്ടു കഴുതേ.... ഉണ്ടത്തലയാ ..... ചൊറിത്തവളെ..... മരത്തലയാ....നിന്നെ ഈ വിളിച്ചതൊക്കെ കാണ്ടാമൃഗത്തിന്‍റെ
   മുകളിൽ മഴ വീണതുപോലെ കുളിര്‍മ്മ കിട്ടി എന്നെനിക്കറിയാം .... എങ്കിലും..... കുഞ്ഞുറുമ്പും കൂട്ടരും കൊട്ടേഷന്‍ കൊടുത്ത് നിന്നെ കൊല്ലുമ്പോള്‍ .... നിന്‍റെ അടിയന്തിരത്തിന്‍റെ ഇഡ്ഡലിയും സാമ്പാറും തിന്നുമ്പോള്‍ എനിക്കു സങ്കടം വരും..... കാരണം വേറൊന്നുമല്ല.... ഈ മരമാക്കാച്ചി കാരണം പാവം അവര് ജയിലില്‍ പോയല്ലോന്ന്......

   ഇല്ലാതാക്കൂ
  12. വിനോദേട്ടാ!!!!വഴിമരങ്ങൾ ആ കമന്റ്‌ ഡിലീറ്റ്‌ ചെയ്തിട്ട്‌ കടന്ന് കളഞ്ഞു...

   ഇല്ലാതാക്കൂ

  13. Pinne pinneeeeyy...Daaa sudhiyeey...manavalan thadeee....ente patty "domy" deletum a comment.. Postiyappo athu irattapettu...orennathine thuppalu thottu maychu..athre llo..
   Daaa koora vinuoo....vala valaa oliyidaathe,,.dairyamundenkil ente mookilonnu thottu nokkadaa....

   Ente chavinte iddali ninte anavayil thirukunna nimisham..ninte koraladanju kannu thirichu ,,aaama nenchathadikkunna pole nenchathadich veprraalich nee pidanj pidanj...vadiyaavumedaa....
   Appo njan ente svantham kuzhiyil kidannu kalumme kalum kayatti vech chirich chirich chavum...

   ഇല്ലാതാക്കൂ
 17. വാക്ക് പാലിക്കുമോ എന്നു നോക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പാലിയ്ക്കുന്നുണ്ട്‌.പാലിയ്ക്കാതിരിക്കാങ്കഴിയില്ലാ.


   വായനയ്ക്ക്‌ നന്ദിയുണ്ട്‌.!!!

   ഇല്ലാതാക്കൂ
 18. ആ സംഭാഷണത്തോടെ എന്റെ ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞു,
  vida paranjath nannaayi allenkil .....@#$%^&*1

  varikalkkidayil chiri olippichirikkunnu

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ .അയ്യോ!!!!

   കഴിഞ്ഞ തവണ ഉപദേശിച്ച്‌ നന്നാക്കുമെന്ന് പറഞ്ഞിട്ട്‌ ഇത്ര കട്ടിയ്ക്ക്‌ ഉപദേശിയ്ക്കുമെന്ന് കരുതിയില്ല...

   ഞാൻ നന്നായി...

   വായിച്ചതിനു നന്ദി.!!

   ഇല്ലാതാക്കൂ
 19. നീയും കല്ലോലിനിയും കൂടി ശപഥം ചെയ്തു കളിച്ചോ. ജീവിതം തന്നെ ലഹരി ആയതിനാല്‍ പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാലും ഒരു സാമൂഹ്യ വിഷയം നീ അലക്കി വെളുപ്പിച്ചല്ലോ മച്ചാ. നന്നായിട്ടുണ്ട് നിന്‍റെ അവതരണം. ബലഭേഷ്!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കണ്ണൂസേ!!!!!

   ഇനി ശപഥമൊന്നും എടുക്കാനില്ല..ഇനിയിപ്പോ ഇങ്ങനെയൊക്കെ അങ്ങ്‌ പോകാം.അതല്ലേ നല്ലത്‌.!!!!!

   മറക്കാതെ വന്നതിനു നന്ദി!!!

   ഇല്ലാതാക്കൂ
 20. അതു ശരി. അപ്പോള്‍ എ.അയ്യപ്പന്‍റെ ഒരനിയനായിരുന്നു അല്ലേ ?
  ഏതായാലും മദ്യം അനുഭവിച്ചു തന്നെയാണ് മതിയാക്കിയത്.
  ഇനി വേണ്ടല്ലേ ?
  സന്തോഷപൂര്‍വ്വം ഒരു ചിയേഴ്സ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെ ആയിരുന്നു എന്നും അല്ലായിരുന്നും എന്നും പറയാം.പുതിയൊരു ബ്ലോഗര്‍ക്ക് ബൂലോഗത്തേയ്ക്ക് സ്വാഗതം.

   ഇല്ലാതാക്കൂ
 21. മദ്യമയം! മരുന്നിന് ഒടുക്കം മദ്യ വിരുദ്ധ സന്ദേശമായി.
  രഞ്ചിത്തിന്റെ സ്പിരിറ്റ്‌ പോലെ രണ്ട് അഭിപ്രായമുണ്ട്. വേണേല്‍ നിര്‍ത്താം ഇല്ലേല്‍ കൊണിയാക് കട്ടന്‍ചായയില്‍ ഒഴിച്ച് അടി തുടങ്ങാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട ജോസ്ലെറ്റ്‌,

   വേണേൽ നിർത്താം...

   വന്നതിനു നന്ദി.

   ഇല്ലാതാക്കൂ
 22. ഓരോരുത്തരുടേയും കലാലയ
  ജീവിതത്തിലുണ്ടായിട്ടുള്ള സൗഹൃദവും
  നൊമ്പരവുമൊക്കെ മേമ്പോടിയായി ചേർത്ത്
  വായനക്കാരെയെല്ലാം , ഒട്ടും ബോറഡിപ്പിക്കാതെ
  തന്നെ ആ പിന്നിട്ട കാലഘട്ടങ്ങളിലേക്കു വളരെ ഹാസ്യാത്മകമായി ,
  നല്ല ഹൃദയ സ്പർശിയായി.കൊണ്ട് പോയതാണ് ഈ ഓർമ്മ കുറിപ്പുകളുടെ
  സവിശേഷത കേട്ടോ സുധി...

  പിന്നെ ഇപ്പോഴത്തെ യു.കെയിലെ ‘നേഴ്സസ് ഷോർട്ടേജ്‘
  നികകത്തുവാനൊക്കെ , എങ്ങിനെയെങ്കിലും സുധി ഭായ് ഇവിടെ
  എത്തിപ്പെട്ടാൽ , ആ ശപഥം ചെയ്തതൊക്കെ ഒന്ന് തെറ്റിക്കേണ്ടി
  വരുമെന്ന് മാത്രം ... തണുപ്പല്ലേ മോനെ അപാര തണൂപ്പ്..ഒപ്പം കൂട്ടിന്
  എന്നെപ്പൊലെയുള്ള ഒരു മര മണ്ടനും... !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളിച്ചേട്ടാ!!!!!!!

   എത്രയോ സീനിയർ ആയ താങ്കളേപ്പോലുള്ള ഒരാൾ ഇത്ര നല്ല വാക്കുകൾ പറഞ്ഞിട്ട്‌ പോകുന്നത്‌ സത്യമായും എന്നെ അമ്പരപ്പിയ്ക്കുന്നു...ഞാൻ നവംബറിൽ ആദ്യമായ്‌ ബ്ലോഗ്‌ വായിയ്ക്കാൻ വന്നപ്പോൾ കണ്ട ബ്ലോഗുലകം അല്ല ഇപ്പോ.എന്തൊരു മാറ്റം.

   എന്റെ അടുത്ത പോസ്റ്റ്‌ ഈ മാസം 25 നു വരും.അപ്പോൾ എല്ലാവരും ഞെട്ടും.ഉറപ്പ്‌.

   വായനയ്ക്ക്‌ നന്ദി.

   ഇല്ലാതാക്കൂ
  2. Sudhiyeey...nee sookshich nokkiye......muralichettante vakkukalil oranugraham valanjirippund daa ..."bilaathikkaranmar " enna peril oru kudi blogg adhikam thamsiyaathe kanaanavatte ennasamsikkunnu

   ഇല്ലാതാക്കൂ
  3. ഹാ ഹാ ഹാ.

   വഴിമരങ്ങൾ!!!എവിടെയാരുനു.??

   രസമെന്താന്ന് വെച്ചാൽ എന്റെ പ്രതിശ്രുത വധുവിന്റെ അനിയനും അനിയത്തിയും ഇന്നലെ ഈ പോസ്റ്റ്‌ വായിച്ച്‌ ഞെട്ടി..അനിയത്തി ചോദിച്ചു -"ചേച്ചീ അകത്ത്‌ വല്ലതും ഉണ്ടോ ആവോ എന്ന്."

   ഇല്ലാതാക്കൂ
 23. Uthralikkavu vedikkett.adyam kurach ola vedi...pada padaaa ..nnu...pinne kerippidich pottan thudangum..idakk kootikkathi orumich ,,idakk ennamitt pathiye...avasanam oru poriyalaanu.kaathadappich..kannu chinnich...kanunnavane arayadi nilam vittu pongippichu kalayunna kalaasam.
  Sudhiyeey...nee onnanatharam vedikkett karanaadaa...
  Vayanakku seshavum...ippazhum pottunnund ..manassinte manathu chila chiri gundukal..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത്രയ്ക്കൊക്കെ പുകഴ്ത്തിപ്പറയാണ്ടായിരുന്നു.ഞാനൊരു അഹങ്കാരി ആയാലോ!!!!( ചുമ്മാ ).

   ഞാൻ നേരിട്ട്‌ മദ്യപാനത്തിൽ ഏർപ്പെട്ട കഥകൾ ഞാൻ ഇതൊടെ അവസാനിപ്പിക്കുകയാണു.മറ്റൊന്നും കൊണ്ടല്ല.എന്റെ മുഴുവൻ ബന്ധങ്ങളിലേയും അനിയന്മാരും അനിയത്തിമാരും വായിക്കുന്നുണ്ട്‌.കമന്റ്‌ ചെയ്യാറില്ലെന്നേ ഉള്ളൂ.സിന്ധുവിനു ഇങ്ങനെ എഴുതുന്നതിഷ്ടമില്ല...

   ഈ മാസം 25ആം തിയതി എന്റെ പോസ്റ്റ്‌ ഒരെണ്ണം കൂടി വരും..വായിയ്ക്കാൻ വരണേ!!!


   ഇങ്ങനെ ഒരു കമന്റ്‌ ചെയ്തതിനു എങ്ങനെ നന്ദി പറയാനാണു..
   എന്റെ സ്നേഹാദരങ്ങൾ!!!!!!!!!

   ഇല്ലാതാക്കൂ
 24. രസകരമായി അവതരിപ്പിച്ചു
  മദ്യം വിഷമാണ്
  അത്‌ കുടിക്കരുത്.
  ആ പ്രതിജ്ഞ പാലിക്കാന്‍ കഴിയുമാറാകട്ടെ!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 25. ആദ്യം തന്നെ ഒരു വലിയ ചിയേഴ്സ്. ...ചുമ്മാപറഞ്ഞതാ. ... സുധീഷേ നമ്മുടെ ആ പഠന കാലത്തെ അല്പം ഓവറായ നല്ല ഓര്‍മകള്‍ നൽകിയതിന് ഒരുപാട് നന്ദി. ....

  മറുപടിഇല്ലാതാക്കൂ
 26. തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ഇത് മറ്റെ വെള്ളക്കഥയാണെന്ന്. എന്നാലും ഒരു മുന്നറിയിപ്പ് ഇല്ലാതെ ഇതെങ്ങനെ വായിക്കാൻ കഴിയുമെന്നായിരുന്നു ചിന്ത. അതിനാൽ അവസ്സാനം വരെ വായിക്കാതെ ഒന്നോടിച്ചു നോക്കി. എവിടേങ്കിലും ആ പ്രസിദ്ധമായ മുന്നറിയിപ്പ് കിടപ്പുണ്ടോ..?! അല്ലാതെ ഇത്തരം വെള്ളക്കഥ വായിക്കാൻ നിയമം അനുവദിക്കുന്നില്ല. ഈ സുധിക്കിതെന്തു പറ്റി...? ഇനി വെള്ളപ്പുറത്തെങ്ങാനുമാണൊ ഇത്...! ഏയ് അങ്ങനെയാവാൻ വഴിയില്ല. അത്തരക്കാരനൊന്നുമല്ല. അവസാനം ദോണ്ടേ കിടക്കുന്നു...
  (നിയമപരമായ മുന്നറിയിപ്പ്‌:മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം.)
  ഹോ.. ആശ്വാസമായി. ഇനി ധൈര്യമായിട്ട് വായിക്കാം. സുധിക്ക് തെറ്റുപറ്റില്ല.
  വിശക്കുമ്പോൾ കണ്ണും സ്ഥലകാലബോധവും നഷ്ടപ്പെടുമെന്ന് സുധിക്കും മനസ്സിലായല്ലേ...!!?
  ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 27. ഹാ ഹാാ....അശോകേട്ടാ!!!!!
  ഇനി മുതൽ ഞാൻ ഇങ്ങനെ മദ്യപിയ്ക്കുന്ന കഥകൾ ഇല്ല.പകരം ശുദ്ധനും ,സാത്വികനും,നിഷ്കളങ്കനും,സൗമ്യനും -അങ്ങനെ പറഞ്ഞാൽ തീരാത്തത്ര ഗുണഗണങ്ങളുള്ള സുധി അറയ്ക്കലിന്റെ ധീരാപദാനങ്ങൾ വായിക്കാം..

  വായിക്കാൻ വന്നതിനു നന്ദി..അശോകേട്ടൻ എഴുതുന്നില്ല അല്ലേ?വേഗം എഴുതാൻ തുടങ്ങണേ!!!!

  മറുപടിഇല്ലാതാക്കൂ
 28. അപ്പോൾ കഴിഞ്ഞ നാല് വർഷമായി കുടിയില്ല അല്ലേ..? കൊട് കൈ... നല്ല കുട്ടി.. കുടി കുടിയെ കെടുക്കും എന്ന് തമിഴിൽ ഒരു ചൊല്ലുണ്ട്... മിക്കവാറും ബസ്സുകളുടെ പിറകിലൊക്കെ എഴുതി വച്ചിരിക്കുന്നത് കാണാം...

  അപ്പോൾ ഇനി ഇരുപത്തിയഞ്ചാം തീയ്യതിയിലെ ആ ഞെട്ടിക്കുന്ന പോസ്റ്റിനായി കാത്തിരിക്കുന്നു...


  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ വിനുവേട്ടാ!!!!!!!!!!

   അടുത്ത പോസ്റ്റ്‌ ഞെട്ടിയ്ക്കുമോ എന്നൊന്നുമറിയില്ല...എന്നാലും അത്‌ 25നു പോസ്റ്റ്‌ ചെയ്യും.

   വായനയ്ക്ക്‌ നന്ദി!!!!

   ഇല്ലാതാക്കൂ
 29. അല്ലെങ്കിലും ഇജ്ജ് കുടുംബ സ്നേഹള്ളോനാന്ന് എനിക്കാദ്യേ തോന്നീരുന്നു.
  sweet,loving bro

  മറുപടിഇല്ലാതാക്കൂ
 30. അനുഭവ പാഠങ്ങള്‍ .....നന്നായി ...അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 31. Rasichu tto, pengalofithra snehallathu nannayi,allenkilippo ii katha ezhuthan alundakillayirunnu

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓ.ഇനി കുടിയില്ല!!!!!

   പണ്ടെനിക്കൊരു കുടിയനായ ആങ്ങള ഉണ്ടാരുന്നെന്ന് അവൾക്ക്‌ ഒരു കഥ ഉണ്ടാക്കേണ്ടി വന്നേനേ!!!!!എന്തായാലും അത്രയൊന്നും വേണ്ടി വന്നില്ലല്ലൊ!!!

   ഇല്ലാതാക്കൂ
 32. സുധിയേട്ടാ
  വളരെ നല്ലൊരു വായന സമ്മാനിച്ചു... ഓരോ സംഭവങ്ങളും സിനിമ കാണുന്നതു പോലെ കാണാൻ പറ്റി. സൗഹൃദങ്ങളുടെ ഇത്തരം "പോക്കിരത്തന "ങ്ങളിൽ
  പങ്കാളിയാകാറുള്ളതുകൊണ്ട്
  ആ നിമിഷത്തെ രസച്ചരട് ഉൾക്കൊളളാൻ കഴിഞ്ഞു.
  ഹ! ഹ!
  ഏറെ ഹാസ്യം നിറഞ്ഞ നിമിഷങ്ങൾക്കിടയിൽ ചില നൊമ്പരങ്ങളും. പെങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കുമോ എന്ന സന്ദേഹം മാത്രം.
  ഹ! ഹ!
  ഈ തുറന്നെഴുത്തിന് അഭിനന്ദനങ്ങൾ.
  കൂടുതൽ മിഴിവേകിയ ഓർമകൾ വീണ്ടും സംഭവിക്കട്ടെ.
  ശുഭസായാഹ്നം!

  മറുപടിഇല്ലാതാക്കൂ
 33. രതീഷ്‌...നല്ല അഭിപ്രായത്തിനു നന്ദി.!!!

  ആ വാക്ക്‌ എനിക്കെന്നും പാലിയ്ക്കാനുള്ളതാ..

  ഇനിയും വരണേ!!!!!

  മറുപടിഇല്ലാതാക്കൂ
 34. ഛെ. ഇത്രയും വലിയ മദ്യ പാനിയുടെ ബ്ലോഗ്‌ ആയിരുന്നോ ഇത്രയും നാൾ വായിച്ചിരുന്നത്? ലജ്ജാവഹം. കുടിച്ചതല്ല. കുടി നിർത്തിയത്. ( രണ്ടു വീശിയിട്ടാണോ എഴുതിയത്?) എഴുത്ത് കൊള്ളാം. ഏതായാലും സുധി ഒരു ഭീഷ്മർ അല്ല എന്നും ശപഥം ഭീഷ്മരെ പ്പോലെ കാത്തു സൂക്ഷിക്കില്ല എന്നും ആത്മാർഥമായി വിശ്വസിക്കുന്നു. ( സിന്ധുവും മറ്റും അറിയില്ല എന്ന് കരുതുന്നു) . ആ കൈ തലയിൽ വന്നു എന്ന് ഫോണിലൂടെ പറഞ്ഞത് അതി ഗംഭീരമായി. അത് ഒരുപാട് കാര്യങ്ങൾ മനസ്സിൽ കൊണ്ട് വരുന്നു. തമ്മിലുള്ള അടുപ്പം വിശ്വാസം സ്നേഹം ഒക്കെ.. അത് പാപ്പ മനസ്സിലാക്കി എന്നതും.
  അപ്പോൾ ശരി. ഇനി എന്നെങ്കിലും ഒന്നടിക്കണം എന്ന് തോന്നുമ്പോൾ .. കാണാം. അപ്പോഴേക്കും കേരളത്തിലെ എല്ലാ ബാറുകളും വീണ്ടും തുറന്നിരിക്കും. ഇനി വിദേശത്തേക്ക് ആണെങ്കിൽ വല്ല സ്കോച്ചും അടിക്കാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ങേ!!!!!!നന്നാകാനും സമ്മതിക്കിയേലേ???

   ഇനി തുടങ്ങാൻ ഉദ്ദേശമില്ല.അതൊക്കെ പോട്ടെ...വിദേശത്തേയ്ക്ക്‌ പോകണോന്നാ സംശയം!!


   വായനയ്ക്ക്‌ നന്ദി ജി.
   മെയിൽ ഐഡി മറച്ച്‌ വെച്ചിരിക്കുന്നതെന്തിനു?ഒരു മെയിൽ തരൂ!!!!!!!!

   ഇല്ലാതാക്കൂ
 35. മദ്യ വിമുക്ത എഴുത്തുകാരനും , ഇനി വരാനിരിക്കുന്ന മദ്യ വിമുക്ത വിജ്രൻബ പോസ്റ്റുകൾക്കും എന്റെ ആശംസകൾ... :)

  മറുപടിഇല്ലാതാക്കൂ
 36. അങ്ങനെ ഒരു എഴുത്തുകാരനുണ്ടോ???ഹോ!!!!

  എന്നാ പോസ്റ്റാന്നാ????

  മറുപടിഇല്ലാതാക്കൂ
 37. സിക്കിം മസ്കിന്റെയും ടസ്കറിന്റെയും തേരട്ടയുടേയും യുഗങ്ങൾക്ക് ചരമഗീതമെഴുതിയ ബൂലോകനെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുവാനാ തോന്നുന്നെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹാ ഹാ ഹാ................സാബുച്ചേട്ടാ................ചിരിപ്പിച്ചു.വായനയ്ക്ക് നന്ദി......................

   ഇല്ലാതാക്കൂ
 38. ഇന്ന് പതിനഞ്ചായി... ഇരുപത്തിയഞ്ചാവാൻ ഇനി പത്ത് ദിനങ്ങൾ മാത്രം... ഞെട്ടിക്കുന്ന പോസ്റ്റ് എവിടം വരെയായി സുധീ....? ഞങ്ങളെയൊക്കെ പൊരിക്കാനുള്ള എന്തോ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നതിന്റെ ഒരു മണമടിച്ചല്ലോ... :)

  മറുപടിഇല്ലാതാക്കൂ
 39. വിനുവേട്ടാ.............വളരെ നന്ദി.തുടര്‍ പോസ്റ്റുകള്‍ ഒക്ടോബര്‍ ഒന്ന്‍ മുതല്‍ വന്ന തുടങ്ങും.

  അടുത്തത് ഞെട്ടിക്കുന്നതൊന്നുമല്ല.25 നു അടുത്ത പോസ്റ്റ്‌ വരും.വേഗം വരണം...............

  മറുപടിഇല്ലാതാക്കൂ
 40. കൊള്ളാം ,,ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഇത്തരം അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും ,, എന്തായാലും ഒരു നല്ല കാര്യം ചെയ്തല്ലോ ,,അതിനൊരു ബിഗ്‌ ലൈക് .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്തായാലും കള്ളിനെ ഞാൻ മൊഴി ചൊല്ലി ഇക്കാ.

   അവധി കഴിഞ്ഞു തിരിച്ചെത്തി ല്ലേ!!!!

   വായനയ്ക്ക്‌ വളരെ നന്ദി.

   ഇല്ലാതാക്കൂ
 41. കള്ള് കുടിക്കാതെ കുടിക്കേണ്ട സാധനമാണ്
  അതായതു നിർത്തിയിട്ടു കുടിയനായാലും
  കള്ള് കുടിക്കരുത്
  ഇതൊക്കെ തുറന്നെഴുതാൻ കഴിയുന്നത്‌ തന്നെ ആർജവം
  ഏതു ദുശീലവും നിർത്തുവാൻ വേണ്ടത് ഈ ഒരു ആർജവം തന്നെ
  എഴുത്ത് ആസ്വദിച്ചു ചീര്സ്‌

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബൈജുവേട്ടാ.
   ചിയേഴ്സ്‌.!!!!


   വായനയ്ക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌ ട്ടാ!!!!

   ഇല്ലാതാക്കൂ
 42. സെഞ്ചറി ഞാൻ തികക്കട്ടെ.അതിനു ശേഷം വായന.

  മറുപടിഇല്ലാതാക്കൂ
 43. മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം എന്നൊരു മുന്നറിയപ്പ് എവിടെയെങ്കിലും കൊടുക്കാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെയൊരു മുന്ന്റിയിപ്പ്‌ കൊടുത്തിരുന്നില്ലേ???


   നന്ദി ഷാഹിദ്‌!!!

   ഇല്ലാതാക്കൂ
 44. അനുജത്തി സിന്ധുവിനോട്‌ ഒരുപാടിഷ്ടം . നന്നായി മോളെ ഇല്ലെങ്കിൽ ഇവനും മദ്യത്തിനടിപ്പെട്ടു പോയേനെ

  മറുപടിഇല്ലാതാക്കൂ
 45. സുധീ ..ഇനി ഞങ്ങള്‍ ആയിട്ടെ പുതിയ പോസ്റ്റ്‌ ഇടൂ എന്നുണ്ടോ :)

  മറുപടിഇല്ലാതാക്കൂ